-
ARIYAPPEDATHA LOKAM
ചരിത്രാതീതകാലത്തെ ദിനോസറുകളും പറക്കും ഉരഗങ്ങളും ആള്‍ക്കുരങ്ങുകളും മറ്റും ഇന്നും നമുക്കിടയില്‍ അജ്ഞാതലോകത്ത് അധിവസിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ പിന്‍പറ്റിയുള്ള ഒരു സാഹസിക പര്യവേക്ഷണത്തിന്റെ കഥയാണിത്. ശാസ്ത്രലോകം ‘നുണയന്‍’ എന്നും ‘ആശയഭ്രാന്തന്‍’ എന്നും പരിഹസിച്ചുതള്ളിയ പ്രൊഫസര്‍ ചാലഞ്ചറിന്റെ ഈ ദിവ്യവെളിപാടിന്റെ നിജസ്ഥിതി തേടിയുള്ള യാത്രയിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങളും വിചിത്രമായ നിമിത്തങ്ങളും വിസ്മയകരമായ നിയോഗങ്ങളും. അവിശ്വസനീയതയുടെ മലണ്ടമകളും അത്യാപത്തിന്റെ പാറപ്പിളര്‍പ്പുകളും നിഗൂഢതയുടെ ചെളിക്കുണ്ടുകളും പിന്നിട്ട് ഇവിടെ ഒരു സംഘം സഞ്ചരിക്കുകയാണ്, ശാസ്ത്രീയ ആധികാരികതയിലേക്ക്. സയന്‍സ് ഫിക്ഷന്‍ രചയിതാക്കളുടെ വിശുദ്ധഗ്രന്ഥമായ ദിനോസര്‍ കഥകളുടെ മാതാവായ നോവല്‍. ‘ജുറാസിക് പാര്‍ക്ക്’ എന്ന വിഖ്യാത ചലച്ചിത്രത്തിനു പ്രചോദനമായ രചന
₹430.00Original price was: ₹430.00.₹344.00Current price is: ₹344.00. -
Sthuthikal Keerthanangal Sthothrangal
ശോകനാശകവും മുക്തിദായകവുമായ ദേവിദേവ കീര്‍ത്തനങ്ങളുടെയും സ്തുതിതികളുടെയും സ്തോത്രങ്ങളുടെയും സമാഹാരം. ഗണപതിസ്തുതിതി, ഹരിനാമകീര്‍ത്തനം, ഭദ്രകാളിസ്തോത്രം, അച്യുതാഷ്ടകം, ദൈവദശകം എന്നിങ്ങനെ നിത്യജപത്തിനും സന്ധ്യാപ്രാര്‍ഥനകള്‍ക്കുമുതകുന്ന 51 കൃതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
HISTORY OF THE SARASWATS
The Saraswat Brahmins were the earliest and the most simple and pure Hindus of the Vedic faith. Now they live in many parts of India and the world, and have contributed in a very positive way for the progress of humanity as a whole. This book traces the history of Saraswat
Brahmins from the earliest times to the present. It covers all important events in history – like the migration of the Saraswats, the Portuguese governance, and the religious faith of the Saraswats. Fully updated, this is an authoritative history of the Saraswats.₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
ILAVEYIL
അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട അപ്പുവിന് ആകെയുള്ള സ്‌നേഹത്തണല്‍ അച്ചുവായിരുന്നു. എന്നാല്‍, മകരമഞ്ഞുപെയ്ത ഒരു രാത്രി പുലര്‍ന്നപ്പോള്‍ ചേട്ടനെ കാണാതാകുന്നു. പിച്ചവെച്ചുനടന്ന, ഓടിക്കളിച്ച വീടും അപ്പുവിനെ പുറത്താക്കി വാതില്‍ കൊട്ടിയടയ്ക്കുന്നു. കണ്ണില്‍ കിനിഞ്ഞ നീര്‍മണികള്‍ തുടച്ച്, ഉള്ളില്‍ തിളച്ച വിശപ്പു സഹിച്ച് അവന്‍ അനിശ്ചിതത്വത്തിന്റെ പെരുവഴിയിലേക്ക് ഇറങ്ങുകയാണ് – ഫാക്ടറി ജോലിക്കാരനായിരുന്ന അച്ചുവിന്റെ തിരോധാനരഹസ്യം തേടി, ചിരി വെട്ടം വീണ്ടും നിറയുന്ന ദിവസങ്ങള്‍ തേടി. ആ വേനല്‍ച്ചൂടിലേക്ക് ഒരു ചെറുകാറ്റിന്റെ തലോടലായി ചിന്നുവും അമ്മുവും രാമേട്ടനും പോലെ ചിലര്‍ കടന്നുവരുന്നതോടെ അപ്പുവിന്റെ ജീവിതത്തിന് ചന്തമേറുന്നു, അവന്റെ ഭാഗ്യരേഖ തെളിയുന്നു.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
AVASANATHE SAKSHIKAL
നോബല്‍ ജേതാവായ എഴുത്തുകാരിയില്‍നിന്നുള്ള ഈ പുസ്തകം സഹനത്തിന്റെ ഒരു മ്യൂസിയമാണ് – രണ്ടാം ലോകമഹായുദ്ധകാലത്തു ജീവിച്ച 101 അശരണബാല്യങ്ങളുടെ ദൃക്സാക്ഷിവിവരണം. യുദ്ധം ഉറ്റവരെ കൊന്നൊടുക്കിയതിന്റെ, ജന്മഗൃഹം ചുട്ടെരിച്ചതിന്റെ, അനാഥാലയത്തില്‍ തള്ളിയതിന്റെ, പട്ടിണിയാല്‍ വലച്ചതിന്റെ, രക്തം ഊറ്റിയെടുത്തതിന്റെ, അടിമയായി വിറ്റതിന്റെ ഒക്കെ കണ്ണീരുണങ്ങിപ്പിടിച്ച നേര്‍സാക്ഷ്യങ്ങള്‍. ഉടലിലും മനസ്സിലും യുദ്ധം ചോരയും ചലവും പൊടിയുന്ന ഉണങ്ങാവ്രണങ്ങള്‍ കൊത്തിയവര്‍ ഇവിടെ സംസാരിക്കുകയാണ്; തകര്‍ന്നടിഞ്ഞ കുട്ടിത്തത്തെപ്പറ്റി, അപഹരിക്കപ്പെട്ട പാവകളെപ്പറ്റി. ഒരു ”നശിച്ച” കാലം അവര്‍ക്കു ‘സമ്മാനിച്ച’ ഈ യാതനാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആരും ചോദിച്ചുപോകും, ”ദൈവം ഇതെല്ലാം കാണുന്നുണ്ടായിരുന്നോ?”
₹480.00Original price was: ₹480.00.₹384.00Current price is: ₹384.00. -
Rangamandapam
മനുഷ്യമനസ്സിനുള്ളിലെ അജ്ഞാത ദേശങ്ങളുടെ ഭൂപടം വരയ്ക്കുകയും അതിനു നിറംചേര്‍ക്കുകയുമാണ് ഈ കഥകള്‍. അങ്ങനെ മാനുഷതയുടെ ‘സഞ്ചാരസാഹിത്യ’മായി ഇത് പരിണമിക്കുന്നു. നമുക്ക് അപരിചിതവും അഗമ്യവുമായി തോന്നുന്ന ഭൂഭാഗങ്ങളില്‍നിന്ന് വിചിത്രസ്വഭാവികളായ മനുഷ്യരുടെ
കാലടിപ്പാടുകള്‍ പൊറ്റെക്കാട്ട് ഇതില്‍ കണ്ടെത്തുന്നു. വിഷാദഗാഥകളും വീരേതിഹാസങ്ങളും ഇവിടെ കരയും കടലുമായി അതിരുകള്‍ തീര്‍ക്കുന്നു. സാമൂഹികയാഥാര്‍ഥ്യത്തിന്റെ ഒരു പരിച്ഛേദമാണ് ആഖ്യാനചാരുതയോടെ, കാല്പനികലാവണ്യത്തോടെ ഇവിടെ ചുരുള്‍നിവരുന്നത്.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kanakambaram
പൊറ്റെക്കാട്ടിന്റെ ‘ഉലകം ചുറ്റും’ തൂലികത്തുമ്പില്‍ വിരിഞ്ഞ കനകാംബരപ്പൂക്കളാണ് ഈ ചെറുകഥക്കൂടയില്‍. എഴുത്തുകാരനും സഞ്ചാരിയും തോള്‍ചേര്‍ന്നു നടക്കുന്നതിന്റെ ലാവണ്യദര്‍ശനം. മനുഷ്യ പ്രപഞ്ചത്തിലെ ചില അജ്ഞാതഭൂഖണ്ഡങ്ങളിലൂടെയുള്ള ഒരു യാത്രികന്റെ പര്യടനങ്ങള്‍; മനുഷ്യമനസ്സിന്റെ ചില അവ്യാഖ്യേയപ്രകൃതങ്ങളെക്കുറിച്ചുള്ള ഒരു കഥാകാരന്റെ പര്യാലോചനകള്‍. ആ അന്ധകാരപ്പടലത്തിലേക്ക് ഈ രചനകള്‍ വെളിച്ചത്തിന്റെ പൊട്ടോ പൊടിയോ അല്ല, തെളിച്ചമുള്ള വെളിച്ചത്തിന്റെ കാന്തിപ്രസരംതന്നെ തീര്‍ക്കുന്നു. അനുബന്ധമായി, ‘തീവണ്ടി ഓടുന്നു’ എന്ന റേഡിയോ നാടകവും.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
PRIYAPPETTA YO
സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍, പ്രകാശവര്‍ഷങ്ങള്‍ക്കകലെനിന്ന് എത്തിയ അന്യഗ്രഹജീവിയുടെ കഥ. എന്നാല്‍, നാം കേട്ടിരിക്കുന്നതുപോലെ ഭൂമി ആക്രമിച്ചു കീഴടക്കി വരുതിയിലാക്കാന്‍ ആയിരുന്നില്ല ആ വിചിത്രരൂപിയുടെ വരവ്! അനന്തതയ്ക്കും അപ്പുറത്തുനിന്നുള്ള അതിഥി, ഗോപന്റെ ‘പ്രിയപ്പെട്ട യോ’ ലോഹക്കൈകളുയര്‍ത്തി നമ്മുടെ സുന്ദരഭൂമിക്ക് ഇവിടെ അഭിവാദ്യമര്‍പ്പിക്കുകയാണ്. ‘രണ്ടാം ലോക’ജീവിതവും യോയുടെ സന്ദര്‍ശനലക്ഷ്യവുമൊക്കെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ഉഷസ്സിലേക്കാണ് കുട്ടിക്കണ്ണുകള്‍ തുറിപ്പിക്കുന്നത്. ഇഹലോകത്തില്‍നിന്നു മറുലോകത്തേക്ക് ഒരു പാലം പണിയുകയാണ് കഥാകാരന്‍ ഇതില്‍.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
ILAKALUDE NRITHAM
‘ചെറുതാണ് സുന്ദരം’ എന്നതിന് നിത്യസാക്ഷ്യമാണ് പാറക്കടവിന്റെ കഥകള്‍. ഈ എഴുത്തുകാരന്റെ കാതുകള്‍ മേഘഗര്‍ജനവും കിളിയൊച്ചയും ഒന്നുപോലെ പിടിച്ചെടുക്കുന്നു. അകം വെന്തുണര്‍ന്ന, ഉറങ്ങാത്ത വാക്കുകള്‍ ഇവിടെ അവിരാമം സംസാരിക്കുന്നു, സംവദിക്കുന്നു. ഭയപ്പുതപ്പിനുള്ളിലെ ലോകത്തിനുമേല്‍ ഇവ നക്ഷത്രപ്പൊട്ടുകള്‍പോലെ കാവല്‍നില്‍ക്കുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Mahathaya Kuttanweshana Kadhakal
ദുര്‍വാസനകളും കുടിലതകളും അകൃത്യങ്ങളും കുഴഞ്ഞുമറിയുന്ന ക്രൈം സീനുകളിലേക്കു കൂട്ടിക്കൊണ്ടുപോയി നിങ്ങളേയും ഇന്‍വെസ്റ്റിഗേഷനില്‍ പങ്കാളിയാക്കുന്നു ഈ ഇരുപതു കഥകളും. എഴുത്തുകാരില്‍, ചെഖോവും ഡിക്കന്‍സും മോപ്പസാങ്ങും പോയും ഡോയലും കിപ്ലിംഗും തുടങ്ങി, വ്യത്യസ്തതലമുറകളിലെ ഫിക്ഷന്‍ അതികായരുടെ നിര. ജീര്‍ണജഡങ്ങളും ചോരപ്പാടുകളുമൊക്കെ നിറഞ്ഞ, അലര്‍ച്ചകളും ഞരക്കങ്ങളുമൊക്കെ ഒച്ചവെക്കുന്ന ഇതിലെ ഭീതിജനകമായ ഇടങ്ങള്‍ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മൃതിയുടെയും അപ്രത്യക്ഷമാകലിന്റെയും ആള്‍മാറാട്ടത്തിന്റെയും ആഭിചാരത്തിന്റെയുമൊക്കെ ചതിനിലങ്ങളില്‍ കെട്ടിപ്പൊക്കിയ, ദുര്‍ബല ഹൃദയര്‍ക്ക് പ്രവേശനം നിഷിദ്ധമായ രാവണന്‍കോട്ടകള്‍ നിങ്ങളിലെ ഡിറ്റക്ടീവിനെ ക്ഷണിക്കുകയാണ് – നിഗൂഢതയുടെ കടുംകെട്ടഴിച്ച് ‘സത്യം’ എന്ന പ്രതിയെ വിലങ്ങുവെക്കുവാന്‍! ലോകപ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ കുറ്റാന്വേഷണകഥകള്‍
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00. -
Chila Silkian Ninavukal
ഇന്നലെകളുടെ വിലാസത്തില്‍ പോസ്റ്റുചെയ്ത, ചിരിയൊച്ചകളും കണ്ണീര്‍ക്കണങ്ങളും അടക്കംചെയ്ത ഒരു നീലലക്കോട്ടാണ് ഈ പുസ്തകം. പട്ടുപോലെ നനുനനുത്ത ആത്മരേഖകള്‍. ‘എത്രയും സ്നേഹം നിറഞ്ഞ’ സ്മരണകള്‍ക്ക് ഒരു എഴുത്തുകാരന്‍ നല്കുന്ന ഹൃദയചുംബനം. കടിഞ്ഞൂല്‍പ്രണയകഥയില്‍നിന്ന് ഇറങ്ങിവന്ന ജീവിതനായിക മുതല്‍ ‘ഒരു ചാണ്‍ കയറിന്‍തുമ്പില്‍’ കദനഭാരം ഇറക്കിവച്ച സിനിമാനായിക വരെ ഈ ഓര്‍മവഴിയുടെ പാര്‍ശ്വത്തിലുï്. ഈ നിനവുകളില്‍ പി. പത്മരാജനും പി. കുഞ്ഞിരാമന്‍നായരും ‘അന്ധകാരാദ്രിക്കുമപ്പുറം’ നിന്ന് അതിഥികളായെത്തുന്നു. മുകുന്ദന്റെ ദല്‍ഹിയിലേയും ശ്രീപത്മനാഭന്റെ തിരുവനന്തപുരത്തേയും വഴികളും നമ്പൂതിരിയുടെ വരകളും ഈ സ്മൃതിദര്‍പ്പണത്തില്‍ തെളിയുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Yathrasmaranakal
സഞ്ചാരസാഹിത്യത്തില്‍ മലയാളത്തിന്റെ ആല്‍ഫയും ഒമേഗയുമായ പൊറ്റെക്കാട്ട് രചിച്ച, ചരിത്രസ്മരണകളുടെ സൗരഭ്യം പരത്തുന്ന യാത്രാകുറിപ്പുകളാണിത്. ”പാതിരായ്ക്കു പെറ്റുവീണ സ്വാതന്ത്ര്യക്കുഞ്ഞിന്റെ കരച്ചില്‍” മാറ്റൊലിക്കൊള്ളുന്ന തലശ്ശേരിക്കോട്ടയില്‍ തുടങ്ങുന്ന ‘ചരരാശി’ക്കാരന്റെ പാദമുദ്രകള്‍ ദല്‍ഹിയിലും ബോംബെയിലും പഞ്ചാബിലും കല്‍ക്കത്തയിലും ഒറീസ്സയിലുമൊക്കെ ഭാരതഭൂമിയോടുചേര്‍ന്നു പതിയുന്നു. കുത്തബ് മിനാറും കാശിയും തക്ഷശിലയും ജഗന്നാഥക്ഷേത്രവും ശാന്തി നികേതനവും സാരനാഥവും ജാലിയന്‍വാലാബാഗും ഉജ്ജയിനിയും പോലെ, ഇന്ത്യാമഹാരാജ്യത്തിന്റെ ദേശീയ, ചരിത്ര, സാംസ്‌കാരിക, ആധ്യാത്മിക സ്വത്വത്തിന് തറക്കല്ലുകളായ സ്മാരകങ്ങള്‍ക്കുമേലെയുള്ള ചിറകുവിരുത്തലാകുന്നു ഈ പുറപ്പാടിന്റെ പുസ്തകം.
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
Bohemian Chithrangal
അഞ്ചു രാജ്യങ്ങളെ തൊട്ടുരുമ്മി യൂറോപ്പിനകമേ മേവുന്ന ”ചന്തവും ചൈതന്യവുമുള്ളൊരു” നാട്ടില്‍നിന്ന്-ചെക്കോസ്ലവാക്യയില്‍നിന്ന്- പൊറ്റെക്കാട്ട് പകര്‍ത്തിയ കാഴ്ചകളാണ് ഈ ചിത്രദര്‍ശിനിയില്‍. ചെക്കുനാടുകളിലെ ജനവും ഭൂമിയും ചരിത്രവും സംസ്‌കാരവും ഒക്കെ ഈ ‘ബൊഹീമ്യ’യില്‍ ചിത്രങ്ങളും ചട്ടക്കൂടുകളുമാകുന്നു. ഉക്രേയിനില്‍ തീവണ്ടിജാലകത്തിലൂടെ കണ്ട ‘മൂടല്‍മഞ്ഞിന്റെ പ്രാതലും കഴിച്ചിറങ്ങിവന്ന പുലരിവെയിലി’ന്റെ പ്രസാദചിത്രം വരച്ചു കൊണ്ടുതുടങ്ങി, ലിഡീച്ചെ ഗ്രാമത്തില്‍ ‘മനുഷ്യപ്പാവങ്ങളുടെ ജീവരക്തം അലിഞ്ഞുചേര്‍ന്ന മണ്ണിലെ ആയിരമായിരം രക്തപുഷ്പങ്ങളു’ടെ വിഷാദചിത്രത്തില്‍ അവസാനിക്കുന്ന ഈ യാത്രാകുറിമാനങ്ങളില്‍ പ്രകൃതിവര്‍ണങ്ങളും മനുഷ്യജീവിതങ്ങളും തമ്മില്‍ക്കലര്‍ന്ന് ഒരു കൊളാഷ് പിറവിയെടുക്കുന്നു. ബൊഹീമ്യ-മൊറാവ്യ-സ്ലവാക്യ ചായക്കൂട്ടില്‍ മുക്കി, ജീവനുള്ള ചിത്രങ്ങള്‍ ആലേഖനംചെയ്യുന്നു മലയാളത്തിന്റെ പ്രിയസഞ്ചാരി.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Oru kooda pazhangal
മാമ്പഴത്തിന്റെ തേന്‍മധുരവും നെല്ലിക്കയുടെ പുളിമധുരവുമൊക്കെയായി കുരുന്നുള്ളങ്ങളെ ഉണര്‍ത്തുന്ന കഥകളുടെ പഴക്കൂടയാണിത്. ഈ പഴങ്ങള്‍ ഓര്‍മയുടെ ചൂരല്‍ക്കൊട്ടയില്‍ ഏറെക്കാലം കേടുകൂടാതെയിരിക്കും. മരണമെത്താത്ത വീട് തിരയുന്ന കുട്ടിയും, മഞ്ചാടിപ്പരിപ്പിന്റെ ‘സൗന്ദര്യവര്‍ധക
ഗുണ’ത്തില്‍ വൈരൂപ്യമറിയുന്ന കുട്ടിയും, ഒരു നുണയുടെ വേദനയുമായി ജീവിക്കേണ്ടിവന്ന കുട്ടിയുമൊക്കെ ഇവിടെ ജീവിതതത്ത്വങ്ങളുടെ ചവര്‍പ്പുരസമേകുന്നു; സ്നേഹം ഓഹരിയായി ലഭിച്ച വേലക്കാരിപ്പെണ്ണും അഭിമാനിയായ ശീവോതി വല്യമ്മയും ത്യാഗിയായ നമ്പോലന്‍കുരങ്ങനും സ്വാതന്ത്ര്യ ദാഹിയായ തത്തമ്മയുമൊക്കെ അനുഭവപാഠങ്ങളുടെ എരിവു പകരുന്നു.₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Jallianwala Bagh
”ജാലിയന്‍വാലാ ബാഗില്‍ കൂടിയിരുന്ന ആ ആളുകള്‍ നിഷേധികളായിരുന്നു… അതുകൊണ്ട് വെടിവെപ്പിന് ഉത്തരവുനല്‍കേണ്ടത് എന്റെ കര്‍ത്തവ്യമായിരുന്നു.”
(ഹണ്ടര്‍ കമ്മീഷനു മുമ്പാകെ ജനറല്‍ ഡയര്‍ നല്‍കിയ മറുപടിയില്‍നിന്ന്)ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ചോരമഷികൊണ്ടു ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ഒരു അധ്യായമായിരുന്നു ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി. അമൃത്സറിലെ ആ മൈതാനവും അവിടെ തളംകെട്ടിയ നിരപരാധികളുടെ രക്തവും ചൂണ്ടുവിരലുയര്‍ത്തുന്നത് അധികാരവും അഹങ്കാരവും കൈകോര്‍ക്കുമ്പോഴത്തെ കൊടിയ വിപത്തിലേക്കാണ്. ബ്രിട്ടീഷനുകൂലികളെപ്പോലും ക്ഷുഭിതരാക്കിയ ആ നരനായാട്ടിന്റെ പശ്ചാത്തലവും കാരണങ്ങളും അനന്തരഫലങ്ങളുമൊക്കെ തിരയുകയാണ് ഇവിടെ; ഒപ്പം, ഈ രാക്ഷസീയ കൃത്യത്തിന് കാലം കാത്തുവെച്ച പ്രതിക്രിയകളും. വെടിയുണ്ടകള്‍ തുളപ്പാടുവീഴ്ത്തിയ ഒരു സ്മാരകമന്ദിരത്തിന്റെ സന്ദര്‍ശനമായിക്കൂടി മാറുന്നു ഈ പുസ്തകവായന.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Quit India
ഞാന്‍ നിങ്ങള്‍ക്ക് ചെറിയ ഒരു മന്ത്രം ചൊല്ലിത്തരാം. നിങ്ങളത് നിങ്ങളുടെ ഹൃദയങ്ങളില്‍ പതിച്ചെടുക്കുക. എന്നിട്ട് ഓരോ ശ്വാസത്തിലും അതിനെ പ്രകടമാക്കുക. ‘പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക.’ ഇതാണ് ആ മന്ത്രം.
– മഹാത്മാഗാന്ധി
ഉദ്യോഗസ്ഥരും തൊഴിലാളികളും കച്ചവടക്കാരും കര്‍ഷകരും വിദ്യാര്‍ഥികളുമെല്ലാം ഏകമനസ്സോടെ അണിചേര്‍ന്ന ഒരു സന്ധിയില്ലാസമരത്തിന്റെ മൂലമന്ത്രമായിരുന്നു ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊടിപ്പടം താഴ്ത്തിക്കെട്ടിയ ആ മഹാപോരാട്ടത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Arthur Conan Doyle
സ്രഷ്ടാവിനെ സൃഷ്ടി ജയിക്കുന്ന അത്ഭുതമായിരുന്നു ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം. കുറ്റാന്വേഷണയാത്രകളില്‍ ഈ ഡിറ്റക്ടീവിന്റെ കൂട്ടാളികള്‍ മേധാശക്തിയും സാഹസികതയുമായിരുന്നു. ആ വിശകലനസാമര്‍ഥ്യം പരിവര്‍ത്തിപ്പിച്ചത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ മേഖലയെത്തന്നെയായിരുന്നു. അപസര്‍പ്പകസാഹിത്യത്തില്‍ ഇളക്കിപ്രതിഷ്ഠിക്കാനാകാത്ത ഈ മാതൃകയ്ക്ക് രക്തവും മാംസവുമേകിയത് ഭിഷഗ്വരനായ ആര്‍തര്‍ കോനന്‍ ഡോയലായിരുന്നു. കലാതീതകഥാപാത്രം എന്ന സങ്കല്പത്തെ മൂര്‍ത്തയാഥാര്‍ഥ്യമാക്കിയ ഹോംസിന് പ്രാണശ്വാസമായ ഡോയലിന്റെ ജീവചരിത്രമാണിത്. അപ്പോത്തിക്കിരിക്കും അപസര്‍പ്പകനുമിടയില്‍ പകുക്കപ്പെട്ട ഒരു ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ഗ്രന്ഥം, ഡോയലിന്റെ ബഹുമുഖ വ്യക്തിത്വത്തിന്റെ സമ്പൂര്‍ണചിത്രം അനാവരണംചെയ്യുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Njanum Njanum
ധന്യവും സഫലവുമായ ജീവിതത്തിന് ഒരു ഡോക്ടര്‍ നല്കുന്ന ‘കുറിപ്പടി’യായി മാറുന്ന ഈ പുസ്തകം – രോഗഗ്രസ്തമാകുന്ന ലോകത്തിനും കാലത്തിനുമുള്ള ശമനൗഷധം. അവനവനിലേക്കും അപരനിലേക്കുമുള്ള വഴികളെല്ലാമടച്ചുകെട്ടി ഒറ്റത്തുരുത്തുകളില്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന ഇന്നത്തെ മനുഷ്യരുടെ ക്രമംതെറ്റിയ ഹൃദയമിടിപ്പുകള്‍ ഇവിടെ അളക്കുന്നു; അവ ചിട്ടപ്പെടുത്തുവാനുള്ള ‘ഒറ്റമൂലി’കള്‍ നിര്‍ദേശിക്കുന്നു. ഒരു ചെറുപുഞ്ചിരിയും അല്പം കണ്ണീരുമായല്ലാതെ ആര്‍ക്കും വായിച്ചുമടക്കുവാനാകാത്ത ഈ കുറുപ്പുകളിലാകെ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മരുന്നുമണം തിങ്ങിനില്‍ക്കുന്നു. ജീവിതത്തിലെ ഒരു പ്രശ്നവും ജീവിതത്തേക്കാള്‍ വലുതല്ല എന്ന് ഇതു നമ്മെ സൗമ്യമായി ഓര്‍മപ്പെടുത്തുന്നു.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Eppozhum Evideyum
പ്രപഞ്ചത്തോളം വലുതായ ഒരു ‘അമ്യൂസ്മെന്റ് പാര്‍ക്കി’ലേക്ക് കൊച്ചു കൂട്ടുകാരെ കൂട്ടിക്കൊണ്ടുപോവുകയാണ് എഴുത്തുകാരന്‍. പ്രകൃതിയുടെ ഹൃദയം മിടിക്കുന്ന താളത്തിലേക്ക് അദ്ദേഹം അവരുടെ കുഞ്ഞുകാതുകള്‍ ചേര്‍ത്തുവെക്കുകയാണ്. ”എല്ലാടത്തുമുള്ള, നിങ്ങളില്‍ത്തന്നെയുള്ള” ഈശ്വരനോളവും, ”എല്ലാരും എല്ലാരേയും ഇഷ്ടപ്പെടുന്ന; ആരും പക്ഷേ, ആരുടേയും സ്വന്തമല്ലാത്ത” സ്വര്‍ഗത്തോളവും ഈ സ്വപ്നസഞ്ചാര ത്തിന്റെ അതിരുകള്‍ നീളുന്നു. വിശ്വമെങ്ങും വ്യാപിക്കുന്ന ആ ചൈതന്യത്തിന് ഈ യാത്രാവഴിയില്‍ അവര്‍ വന്ദനം ചൊല്ലുന്നു; തങ്ങളിലും മങ്ങാതെ, മായാതെ തിളങ്ങുന്ന സത്ത ആ മഹാശക്തിതന്നെ എന്നറിയുന്നു. സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ കുളിര്‍പ്രഭ ചൊരിയുന്ന ദീപങ്ങളാണ് ഈ പാതയ്ക്കു പ്രകാശമേകുന്നത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Vidaparayum Neram
റൊമാന്‍സ് ഫിക്ഷന്‍ രചനകളിലൂടെ വായനക്കാരുടെ ഹൃദയങ്ങളെ മധുചഷകങ്ങളാക്കിയ ജനപ്രിയ എഴുത്തുകാരന്റെ നോവല്‍. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും തുഷാര കണങ്ങളും തീത്തുള്ളികളും പൊഴിയുന്ന താളുകള്‍. മുഗ്ധ പ്രേമത്തിന്റെ സുഗന്ധധൂപമെരിയുന്ന ദേവാലയം. ടെക്കിയായ നിഖില്‍, ഗവേഷണവിദ്യാര്‍ഥിനിയായ അനുപമ – ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന ആര്‍ദ്രമായ സൗഹൃദവും അനുരാഗവും ‘ന്യൂ ജെന്‍’ മാനങ്ങളിലൂടെ കടന്നുപോകുന്ന കഥ. ഗാഢമോഹങ്ങളും ഗൂഢകാമനകളും നിറയുന്ന സുന്ദരമായ വായനാനുഭവം.
₹520.00Original price was: ₹520.00.₹416.00Current price is: ₹416.00. -
BHOOTHANAGARAM
നടന്ന വഴികളിലൂടെയും നെയ്‌തെടുത്ത വരികളിലൂടെയുമുള്ള പ്രിയകഥാകാരന്റെ അനുയാത്രയാണിത്. സരളമെങ്കിലും സൂക്ഷ്മവും ശില്പചാരുതയാര്‍ന്നതുമായ ഒരു ഭാഷ ഈ യാത്രയ്ക്കു വാഹനമായിരിക്കുന്നു. അതിലൂടെ അനുഭവങ്ങളുടെ മഞ്ഞും മഴയും വെയിലുമെല്ലാം മാറിമാറിവരുന്ന സവിശേഷമായൊരു കാലാവസ്ഥ ഉരുവംകൊള്ളുകയാണ്.
മനുഷ്യജീവിതത്തിന്റെ വൈകാരികചരിത്രമായി സാഹിത്യത്തെ പ്രതിഫലിപ്പിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരം. എഴുത്തിലൂടെ, വായനയിലൂടെ, സഞ്ചാരങ്ങളിലൂടെയുമെല്ലാം ഓര്‍മകളുടെ ചില മുനമ്പുകളില്‍ വീണ്ടും വന്നുനില്ക്കുമ്പോഴുണ്ടാവുന്ന ഗൃഹാതുരത്വത്തെ ആവിഷ്‌കരിക്കുന്ന രചനകള്‍.₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
Kunnukayari Chellumbol
‘വാദ്യോപകരണത്തിന്റെ തന്ത്രികളെ അയച്ചുകെട്ടിയാല്‍ ശബ്ദം തീരെ കേള്‍ക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാല്‍ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധന്‍ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ കഥകള്‍.”
കെ.പി. രമേഷ്
ധ്യാനസാന്ദ്രവും ജ്ഞാനനിര്‍ഭരവുമായ ഹൈക്കുകള്‍പോലെ ഒരു പിടി കുറുങ്കഥകള്‍. ഏതോ മനുഷ്യരുടെ വെന്ത ഇറച്ചിയും ഏതോ സസ്യങ്ങളുടെ കരിഞ്ഞ വേരും ഈ കഥാകാചങ്ങളിലൂടെ വെളിപ്പെടുന്നു. വിയര്‍പ്പിന്റെയും മണ്ണിന്റെയും തീക്ഷ്ണ ഗന്ധം ഈ രന്ധ്രങ്ങളിലൂടെ വമിക്കുന്നു. വലുതോളം വളരുന്ന, വലുതിനേയും അതിശയിക്കുന്ന ചെറുതിന്റെ സൗന്ദര്യവും പൂര്‍ണതയും പ്രസരിപ്പിക്കുന്ന കഥകളുടെ അപൂര്‍വസമാഹാരം₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Sundayschool Prasangasahayi
സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ പ്രസംഗമത്സരങ്ങള്‍ മുന്‍നിര്‍ത്തി തയ്യാറാക്കിയ ഈ പുസ്തകം, ജ്ഞാനവും വിവേകവും തികഞ്ഞ ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ ലക്ഷ്യംവെച്ചുള്ളതാണ്. മുന്‍വര്‍ഷ വേദികളില്‍ മാറ്റുരച്ചതും വരുംവര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാവുന്നതും ആനുകാലിക പ്രസക്തിയുള്ളതും ആയ ഇതിലെ പ്രഭാഷണവിഷയങ്ങള്‍ ഇന്നത്തെ കാലഘട്ടം അനിവാര്യമായും ആവശ്യപ്പെടുന്നവയാണ്. വേദഭാഗങ്ങള്‍ മുതല്‍, കുടുംബപ്രാര്‍ത്ഥനയുടെ മഹത്വവും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യവും വരെ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ വിഷയങ്ങള്‍ അവതരിപ്പിച്ചവര്‍ക്ക് സോണല്‍ തലത്തിലും സഭാതലത്തിലും വരെ വിജയം ലഭിച്ചിട്ടു?ണ്ട്. ബൈബിള്‍ കഥകള്‍ക്കും ഉപന്യാസങ്ങള്‍ക്കും കൂടി ഇടമേകുന്ന ഈ കൃതി സഭയിലെ പുതുനാമ്പുകള്‍ക്ക് ആത്മീയതയുടെ സൂര്യവെളിച്ചമാകും.
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00. -
Ibsente Nadakangal
ഇബ്സന്റെ ചരിത്രനാടകങ്ങള്‍ അരങ്ങിലെ നിഴല്‍വെളിച്ചങ്ങളില്‍ പ്രതിഷ്ഠിച്ചത് ഇതിഹാസമാനമുള്ള കഥകളും കഥാപാത്രങ്ങളുമാണ്. വിശകലനാത്മകമനസ്സും വിമര്‍ശനാത്മകസ്വരവും കൊണ്ട് ആ ആവിഷ്‌കാരങ്ങള്‍ കാലത്തിന്റെയും നാടകത്തിന്റെയും വന്ധ്യനിലങ്ങളെ ഉഴുതുമറിച്ച് പുതുവിത്തുകള്‍ വിതച്ചു, കതിര്‍ക്കനമുള്ള കറ്റകള്‍ കൊയ്തു. ഈ ‘ആധുനികനാടകത്തിന്റെ പിതാവ് ‘ നോര്‍വേക്കാരുടെ അഭിമാനവും അഹങ്കാരവുമാണ്, എക്കാലവും. ആ ദേശത്തിന്റെ ചരിത്രപഥങ്ങളില്‍ നിന്നുതന്നെയാണ് ഈ ഇരു നാടകങ്ങളും ഇതിവൃത്തസ്വീകരണം നടത്തിയിരിക്കുന്നത്. നോര്‍വീജിയന്‍ ജനതയുടെ വിമോചനസ്വപ്നങ്ങള്‍ക്ക് പാലൂട്ടിയ ഒരു വിധവയുടെ കഥയാണ് ‘ലേഡി ഇന്‍ഗര്‍’. രാജ്യതന്ത്രവും പുത്രസ്നേഹവും തമ്മില്‍ അടരാടുന്ന ആ ഗൃഹനായികയുടെ അന്തരംഗം ഇതില്‍ പ്രകാശിതമാകുന്നു. രാജകിരീടത്തിനുമേല്‍ അവകാശവാദമുന്നയിച്ച് അധികാരാസക്തര്‍ ദുര്‍ബലമാക്കിയ ഒരു സിംഹാസനത്തിന്റെ കഥയാണ് ‘കിരീടവകാശികള്‍’. കലഹവും യുദ്ധവും കൊലയും മതാന്ധതയുമൊക്കെ ഇതിന്റെ രംഗപടത്തില്‍ തെളിയുന്നു.
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00. -
Chakka Mahathmyam
വറുതിനാളുകളില്‍ നമ്മുടെ അടുക്കളത്തിണ്ണയില്‍ ഇടംപിടിച്ചിരുന്ന ചക്കയുടെ കഥ പഴഞ്ചനായിരിക്കുന്നു. ‘സംസ്ഥാനഫലം’ എന്ന പെരുമ പറയുമെങ്കിലും, കേരളീയരുടെ തീന്‍പരിഗണനയില്‍ ഇന്ന് ചക്ക കടന്നുവരാറേയില്ല. പഞ്ഞമാസങ്ങളെ വിരുന്നൂട്ടിയിരുന്ന ആ അത്ഭുതഫലത്തിന്റെ സവിശേഷതകളാണ് ഈ പുസ്തകത്തില്‍. പ്ലാവിലക്കരിയും പ്ലാവിലത്തൊപ്പിയും മുതല്‍ പ്ലാവിന്‍വിറകിലെ യാഗാഗ്നി വരെ. സ്വാദിലും പോഷകമൂല്യത്തിലും മുമ്പനും വമ്പനുമായ ചക്ക കൊണ്ടു തയ്യാറാക്കുവാനാകുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് മുഖ്യം.
ചക്കച്ചുളയും ചക്കക്കുരുവുമൊക്കെ ചേരുവകളാകുന്ന അടയും ദോശയും പത്തിരിയും സമോസയും സ്റ്റൂവും പച്ചടിയും മറ്റും ഇവിടെ രുചിച്ചറിയാം; നാവില്‍ മധുരം ചേര്‍ക്കുന്ന മിഠായിയും പായസവും ഹല്‍വയും പുഡ്ഡിംഗും മില്‍ക്ക് ഷേക്കും മറ്റും കൊതിതീരെ ആസ്വദിക്കാം. അനുബന്ധമായി, ലേഖിക ഗൃഹാതുരതയുടെ ‘അരക്കി’ട്ടുറപ്പിച്ച ചക്കക്കുറിപ്പുകളും.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Pythagorean Projectukal
പന്ത്രണ്ടു പൈതഗോറിയന്‍ പ്രോജക്ടുകള്‍
സവിശേഷതകള്‍ നിറഞ്ഞ ലക്ഷ്യങ്ങള്‍
ബൃഹത്തായ ദത്തശേഖരങ്ങള്‍
വിശദമായ പഠനപ്രവര്‍ത്തനങ്ങള്‍
വ്യക്തതയുള്ള പട്ടികകള്‍
ഓരോ ഘട്ടവും പ്രത്യേകമായി അപഗ്രഥിക്കല്‍
തന്ത്രപ്രധാനങ്ങളായ യുക്തികള്‍
പ്രധാനസൂചനകളുടെ ക്രോഡീകരണങ്ങള്‍
സൂത്രവാക്യങ്ങളുടെ പിന്‍ബലമുള്ള നിഗമനങ്ങള്‍
ആസൂത്രണം മുതല്‍ നിഗമനങ്ങള്‍ ഉള്‍പ്പെടെ സൂക്ഷ്മമായി, വിശദമായി, വിദഗ്ധമായി, വിശേഷരീതികളില്‍ അവതരിപ്പിച്ചിരിക്കുന്നു
പൈതഗോറിയന്‍ ബന്ധങ്ങളുടെ സമഗ്രമായ ആവിഷ്‌കാരം₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Sthuthiyayirikkatte
ഏതു നിമിഷവും, ഏതു തിരിവില്‍വച്ചും, അവ്യവസ്ഥയാല്‍ ഉന്മാദവും അട്ടിമറിയാല്‍ കിനാവും കടന്നാക്രമിച്ചേക്കാവുന്ന ഒരു കെണിനിലമാണ് ഈ നോവല്‍. ദുരൂഹമായ ഒരു ദുഃസ്വപ്നത്തിലേക്കു വഴുതിവീഴുകയാണ് നിങ്ങള്‍ എന്ന് അപായസൈറണ്‍ മുഴക്കുന്ന താളുകള്‍. അപ്രവചനീയമായ അന്തര്‍യാത്രകളും അന്തഃക്ഷോഭങ്ങളും ഈ ദുര്‍നടപ്പില്‍ വൈദ്യുതാലിംഗനങ്ങളേ കുന്നു. സ്വപ്നത്തില്‍പ്പോലും ഇടപെടുന്ന, അവയെ അപഹരിക്കുന്ന വിഭ്രമകല്പനകളിലൂടെ, നടപ്പുകാലസങ്കീര്‍ണതകള്‍ വായനക്കാര്‍ ഇതില്‍ രുചിച്ചറിയുന്നു.
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Navarasam
‘ഹരിശ്രീ വിദ്യാനിധി’ എന്ന പ്രശസ്തവിദ്യാലയത്തിന്റെ സ്ഥാപകയായ നളിനിചന്ദ്രന്റെ കഥയാണിത്. തലമുറകള്‍ക്ക് അറിവിന്റെ കൈത്തിരി വെട്ടമേകിയ ഒരു അക്ഷരപ്പുരയുടെ സംസ്ഥാപനത്തിന്റെയും, നിയതി അതിന്മേല്‍ ചാര്‍ത്തിയ വിജയമുദ്രകളുടെയും കഥ. വിദ്യാഭ്യാസം അസ്സല്‍ കച്ചവടച്ചരക്കായ കാലത്തിരുന്ന്, ഒരു സ്ത്രീയുടെ നിസ്വാര്‍ഥ പ്രയത്നത്തിനു ലഭിച്ച പ്രതിഫലത്തിന്റെ ഈ ജീവിതകഥാപുസ്തകം വായിക്കുന്ന ആരും ആ പാദങ്ങളില്‍ ഉള്ളംകൊണ്ടു നമസ്‌കരിക്കും. ലാഭഗുണിതമായിരുന്നില്ല, മൂല്യബോധമായിരുന്നു ഈ ഉദ്യമത്തില്‍ നളിനിടീച്ചറുടെ നിക്ഷേപം. എട്ടു കുട്ടികളുമായി നാലര പതിറ്റാണ്ടുകള്‍ക്കു മുന്‍പു തുടങ്ങിയ ആ പ്രാഥമികവിദ്യാലയത്തില്‍ ഇന്ന്, പ്ലസ്ടു തലം വരെ, ആയിരത്തി എഴുന്നൂറോളം ഹാജര്‍വിളികള്‍ മുഴങ്ങുന്നു. മുറിപ്പാടുകളെ ദൈവമുദ്രകളായും വെല്ലുവിളികളെ മഹാസാധ്യതകളായും എണ്ണുന്ന ഒരു ഗൃഹനായികയെ, സംരംഭകയെ, അധ്യാപികയെ വായനക്കാര്‍ ഇതില്‍ കാണുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Bali
കവി എഴുതിയ കഥയിലെ ഈ ഗ്രാമഫോണ്‍ സൂചി നീങ്ങുന്നതും, മാനവര്‍ നിശ്ശബ്ദം മൂളുന്ന ചില സങ്കടപ്പാട്ടുകളിലൂടെയാണ്. സ്‌നേഹത്തിന്റെ ബലിക്കല്ലില്‍ സമര്‍പ്പിതമായ ഒരു ഹൃദയം ഇതില്‍ വിങ്ങുന്നു, ‘ആരുമായിരുന്നില്ല, എന്നാല്‍ എല്ലാമായിരുന്നു’ എന്ന്. പത്മിനിടീച്ചറുടെ ജീവിതത്തിലെ കൊഴിഞ്ഞ ഇലകള്‍ ഒരു ഹെര്‍ബേറിയത്തില്‍ എന്ന പോലെ ഇതില്‍ സൂക്ഷിച്ചിരിക്കുന്നു. നഷ്ടപ്രണയത്തിന്റെ തുമ്പില്‍ അയഞ്ഞും മുറുകിയും തൂങ്ങിയാടിയ ആ നെഞ്ചകത്തെ നേര്‍ത്ത സ്പന്ദങ്ങള്‍വരെ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചോരപ്പൊട്ട് ചുട്ടികുത്തിയ ഒരു വെള്ളപ്പൂവാണ് ഈ ചൊരിമണലില്‍ വീണുകിടക്കുന്നത്, അനുവാചകര്‍ക്ക്? കണ്ടെടുക്കുവാനായി.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
The monster among us
When Johnny discovers evidence of midnight escapades that eludes his memory, he embarks on a quest of self-discovery, but each revelation raises more questions, leading to startling discoveries about his identity. Along the way, he crosses paths with a troubled and disturbed Detective Arthur, who is in a race against time, investigating a case of his own. As the two investigations begin to converge, they unlock the mysteries of their intertwined destinies, where past and present collide, drawing them both into this nightmarish tale of horror.
The Monster Among Us offers a profound exploration of complex characters within a chilling narrative that unravels the intricate dynamics of guilt, remorse, and anguish and the forces that drive a person to commit heinous acts. It delves into poignant themes of toxic masculinity, despair, and racial prejudice while showcasing the darker side of love as we struggle to understand the limits to which an individual will go to make a loved one stay.₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
Ponpulari
ഉല്ലാസപ്പുഴയിലൊഴുക്കിവിട്ട ഒരു അക്ഷരത്തോണിയാണ് ഈ പുസ്തകം. സ്നേഹത്തിന്റെ നിലാവ് പരക്കുന്ന, പ്രതീക്ഷയുടെ താരകള്‍ മിന്നുന്ന ആകാശത്തിനു ചുവടെയാണ് ഇതിന്റെ സഞ്ചാരം. കണ്ണും കരളും കവരുന്ന കാവ്യ ചിത്രങ്ങളുടെ കുഞ്ഞോളങ്ങളില്‍ ഈ തോണി ഊയലാടുന്നു. ഇത്തിരിപ്പോന്ന ഉറുമ്പും ഒത്തിരിപ്പോന്ന കൊമ്പനും എന്തിനുംപോന്ന കടുവയും ഒക്കെ ഇതിന്റെ അണിയത്തും അമരത്തുമായി ഗായകരാകുന്നു. ‘കീയോം കീയോം’ പാട്ടും ‘മ്യാവൂ മ്യാവൂ’ പാട്ടും ‘പോക്രോം പോക്രോം’ പാട്ടുമൊക്കെ ഈ ആനന്ദനൗകയില്‍നിന്നുയരുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Budhacharitham kuttikalkku
‘ബുദ്ധന്‍’ എന്ന പദത്തിന് ‘ജ്ഞാനോദയം സംഭവിച്ചവന്‍’ എന്നാണ് അര്‍ഥം. ജ്ഞാനവിത്ത് വിതച്ച ആ വിശ്വഗുരുവിന്റെ – മുഖവുര ആവശ്യമില്ലാത്ത – ജീവിതകഥയാണിത്. രാജകീയസുഖം ഉപേക്ഷിച്ച് ശാശ്വതസുഖം അന്വേഷിച്ചിറങ്ങിയ സിദ്ധാര്‍ഥകുമാരന്‍ ബുദ്ധഭഗവാനിലേക്കു വളര്‍ന്നതിന്റെയും, അറിവിന്റേയും ആനന്ദത്തിന്റേയും രഹസ്യംലോക മൊട്ടാകെ പടര്‍ന്നതിന്റെയും കഥ. മനുഷ്യരാശിക്ക് കൈവിളക്കായി ഒരു ബോധിവൃക്ഷച്ചുവട്ടില്‍ പരന്ന ബോധവെളിച്ചത്തിന്റെയും അതിന്റെ അപാരതെളിച്ചത്തിന്റെയും കഥ. ബുദ്ധപഥം അണയുന്ന ആരുംതന്നെ, ഒരു മരണവും നടക്കാത്ത വീട്ടിലെ കടുകുമുണികള്‍ തേടിനടക്കുകയില്ല. പകരം, അവര്‍ ആശയുടെയും നിരാശയുടെയും പാശം അറുത്തും, ശാന്തിയും സമാധാനവും അനുഭവിച്ചു. മറുകരയിലേക്കു തുഴയുന്നു. കുട്ടികള്‍ക്ക് ആ തുഴ കൈമാറുകയാണ്, ബുദ്ധന്റെ – അവിടുത്ത ഉദ്ബോധനങ്ങളുടെ – ചരിതം പരിചയപ്പെടുത്തുന്ന ഈ പുസ്തകം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Paper poocha
നകുലിന്റെ കഥകള്‍ എന്നെപ്പോലുള്ള വായനക്കാരുടെ പ്രവചനങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവയാണ്. വായനയിലൂടെ ആഗോളീകരിക്കപ്പെട്ട പുതുതലമുറ വായനക്കാരനേയും എഴുത്തുകാരനേയും അതില്‍ കാണാം. പ്രമേയം സ്വീകരിക്കുന്ന കാര്യത്തിലും കഥ പറയുന്നതിലും കൂസലില്ലായ്മ കാണാം. കഥയില്‍ അധികം കാല്പനികത സൂക്ഷിക്കാത്ത ഒരു മലയാളവഴിയിലാണ് നകുലിന്റെ കഥകള്‍ എത്തിനില്‍ക്കുന്നത്.
– എസ്. ഹരീഷ്വിരസമായ സാഹചര്യങ്ങളെ ചടുലമാക്കുന്ന സംഭവങ്ങളിലൂടെ അനായാസം വികസിക്കുന്ന, രതിയും മൃതിയും ഇഴചേരുന്ന കഥകള്‍.
– അജയ് പി. മങ്ങാട്ട്₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
Vaikkom sathyagrahathinte naalukal
‘വൈക്കം ക്ഷേത്രത്തിലെ മതിലുകള്‍ക്കു ചുറ്റുമുള്ള ഒറ്റച്ചാണ്‍വഴിയെ സംബന്ധിക്കുന്ന യുദ്ധമല്ല നടക്കുന്നത്…”
-കുമാരനാശാന്‍ വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് അവതരിപ്പിച്ച റിപ്പോര്ട്ടില്നിന്ന്ജാതീയ ഉച്ചനീചത്വങ്ങള്‍ നല്കിയ ‘ഭ്രാന്താലയം’ എന്ന കുറ്റപ്പേരിനെ നമ്മുടെ നാട്, ഒരര്‍ഥത്തില്‍, വൈക്കം സത്യാഗ്രഹത്തിലൂടെ മായ്ച്ചു കളയുകയായിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള ആദ്യത്തെ സംഘടിതസമരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ക്ഷേത്രത്തോടു ചേര്‍ന്ന പൊതുവഴിയില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം വിലക്കിയ ‘തീണ്ടല്‍പ്പലകകള്‍’ കടപുഴക്കിയെറിയപ്പെട്ടു. ക്ഷേത്രവഴികള്‍ക്കു പുറമെ ക്ഷേത്രങ്ങള്‍കൂടി അവര്‍ണ/അവശവിഭാഗങ്ങള്‍ക്കു തുറന്നുകൊടുക്കുന്ന തിലേക്ക് ഈ പ്രക്ഷോത്തിന്റെ സ്വാധീനം നീണ്ടു. ‘സ്വരാജിനോളം പ്രധാനം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച, ‘മതത്തിന്റെ മുഖംമൂടിയണിഞ്ഞ ആഭാസത്തിനെതിരെ” നടന്ന ഐതിഹാസികസമരത്തിന്റെ പോരാട്ടവീഥികളിലൂടെയാണ് ഈ പുസ്തകത്തിന്റെ നടത്തം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
L.P. – U.P. Quiz
ആറ്റം മുതല്‍ ഗ്രഹം വരെ, കൊടുമുടി മുതല്‍ സമുദ്രഗര്‍ത്തം വരെ, ശ്രീബുദ്ധന്‍ മുതല്‍ ശ്രീനാരായണഗുരു വരെ, യൂറി ഗഗാറിന്‍ മുതല്‍ ബചേന്ദ്രി പാല്‍ വരെ, വിക്രം സാരാഭായ് മുതല്‍ സാലിം അലി വരെ, ഉമ്മന്‍ ചാണ്ടി മുതല്‍ നരേന്ദ്ര മോദി വരെ, പി.ടി. ഉഷ മുതല്‍ ലതാ മങ്കേഷ്‌കര്‍ വരെ…
വ്യത്യസ്തവിഷയങ്ങളെ, വ്യത്യസ്തമേഖലകളെ സ്പര്‍ശിക്കുന്ന വിജ്ഞാനനുറുങ്ങുകളുടെ ഭണ്ഡാരമാണ് ഈ പുസ്തകം. ഇതില്‍ സയന്‍സും സ്പോര്‍ട്സും പോയട്രിയും പൊളിറ്റിക്സും ഫിലോസഫിയും ഫിലിമും ഒക്കെ അറിവിന്റെ കൗതുകകരമായ പാറ്റേണുകള്‍ തീര്‍ക്കുന്നു. എല്‍.പി., യു.പി. ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഭാവിയിലെ മത്സരപരീക്ഷകളിലേക്കുള്ള ആദ്യചുവടുകൂടിയാകും ഈ പ്രശ്നോത്തരി.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Quiz time
നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണ് ഈ ലഘു ‘വിജ്ഞാനകോശ’ ത്തിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാരനു ലഭിക്കുക. ആയിരത്തിലേറെ ചോദ്യോത്തരങ്ങളില്‍ ചരിത്രവും ശാസ്ത്രവും കലയും സംസ്‌കാരവും സാഹിത്യവും കായികരംഗവുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. സൂര്യനു കീഴിലുള്ളതെല്ലാം – വ്യക്തികളും പ്രസ്ഥാനങ്ങളും മുതല്‍ ഭൗമസവിശേഷതകളും പ്രകൃതിപ്രതിഭാസങ്ങളും വരെ – ഇതില്‍ ഉണ്ട്. ക്വിസ് മത്സരാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല, ഭൂമിയെപ്പറ്റി, അതിലെ നിവാസികളെപ്പറ്റി സാമാന്യമായി അറിയുവാനും, സ്വന്തം കാഴ്ചയുടെ പരിധി വികസിപ്പിക്കുവാനും ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ഈ കൈപ്പുസ്തകം പ്രയോജനപ്രദമാകും
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Ramanadhante paavakal
കല്‍ക്കണ്ടത്തിന്റെ നനുത്ത തരികള്‍ നാവില്‍ അലിഞ്ഞുചേരുന്നതുപോലെ ഒരു സുന്ദരാനുഭവമാണ് ഈ കുട്ടിക്കഥകളുടെ വായന. രാമനാഥന്റെ നാടന്‍- പരിഷ്‌കാരി പാവകളും, അപ്പുവിന്റെ കളര്‍ കോഴിക്കുഞ്ഞുങ്ങളും, അമ്മുവിന്റെ കിങ്ങിണിയാടും, പപ്പുമാസ്റ്ററുടെ സരോജത്തത്തയും, ഉണ്ണിക്കുട്ടന്റെ മണ്ണിരകളും ഒക്കെച്ചേര്‍ത്ത് കുരുന്നു മനസ്സുകളില്‍ നല്ല പാഠങ്ങളുടെ വിത്തുവിതയ്ക്കുകയാണ് ഇവിടെ – നൂറുമേനി വിളവുനല്കുന്ന നന്മയുടെ വിത്തുകള്‍. കണ്ണിമാങ്ങ കടിച്ചും കടങ്കഥ പറഞ്ഞും കണ്ണാരം പൊത്തിക്കളിച്ചും ചെലവിട്ട ഒരു അവധിക്കാലം പോലെ ഈ രചനകള്‍ ബാലകരെ ഉത്സാഹഭരിതരാക്കും.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Daivathinte Paalkkudam
ഉള്ളിലെ കറകളെ ഉപദേശങ്ങള്‍കൊണ്ടു കഴുകിവെടിപ്പാക്കുന്ന കുറെ ഗുരുക്കന്മാരെ ഈ പുസ്തകത്തില്‍ കുട്ടിള്‍ക്ക് കണ്ടെത്തുവാന്‍ കഴിയും. ഈ ഗുരുകുലത്തില്‍ പാഠ്യവിഷയമാകുന്നത് ദയയും ദാനവും കരുണയും പോലെയുള്ള ഗുണങ്ങളാണ്. ”നല്ലതേ ചെയ്യാവൂ” എന്ന മൊഴിയാണ് ഇവിടെ പൂജാ പുഷ്പങ്ങള്‍. ജീവിതത്തിന്റെ മറുകര കണ്ട ഒരു ഗുരു ശിരസ്സില്‍ കരംചേര്‍ത്ത് ആശീര്‍വദിക്കുന്ന അനുഭവമാണ് ഇതിന്റെ വായന.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Padikkanulla kathakal
വായിച്ചുമടക്കുവാനുള്ളതല്ല, ജീവിതത്തിലേക്കു മലര്‍ക്കെ തുറന്നുവയ്ക്കുവാനുള്ളതാണ് ഈ പുസ്തകം – നിനവുകളില്‍ മിഠായിപോലെ മധുരം പുരട്ടുന്ന കഥാപുസ്തകം. ശുഭചിന്തയുടെ കെടാവിളക്കുകളാണ് ഇതിലെ രചനകള്‍; അവ കുട്ടികളുടെ ഭാവിയെ പ്രകാശമാനമാക്കും. സ്വഭാവത്തിലും മനോഭവത്തിലും വരുത്തുന്ന ചെറിയ തിരുത്തുകളിലുടെ വലിയ ശരികളിലേക്ക് ഉയരാം എന്നതാണ് ഇതിലെ അടിസ്ഥാനപാഠം; കുട്ടികള്‍ മനസ്സില്‍ ഊട്ടിയുറപ്പിക്കേണ്ടതായ ഒരു പാഠം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Therapeutic storytelling
Therapeutic Storytelling:100 Stories for Turbulent Times invites you on a transformative journey into the healing realm of narratives. Across cultures and generations, these carefully curated tales serve as powerful agents of solace and resilience, offering a timeless balm for the challenges of today. Immerse yourself in her captivating narratives, where each tale reflects the profound connection between the human experience and the art of storytelling.
Dr PJ Kochuthresia, an accomplished educator, seamlessly integrates her expertise as a Consultant Psychologist, Performance Coach, and Psychotherapist, specializing in EMDR and Behaviour Modification. An acclaimed author of multiple books, she uniquely combines psychology and storytelling, offering transformative insights that enrich the craft.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
Karuneekkangal
ചരിത്രത്തിന്റെയും ഭാവനയുടെയും അലകള്‍ ചിലപ്പോള്‍ പ്രശാന്തവും മറ്റു ചിലപ്പോള്‍ പ്രക്ഷുബ്ധവുമാക്കുന്ന ജലരാശിക്കുമേലാണ് ഈ നോവലിന്റെ യാനപാത്രം സഞ്ചരിക്കുന്നത്. മട്ടാഞ്ചേരി കൂനന്‍കുരിശിന്റെ ചോട്ടിലെ ശീതോഷ്മളഛായയില്‍ ഇത് നങ്കൂരമിട്ടിരിക്കുന്നു. കൊച്ചിയുടെ മണ്ണിലേക്ക് പായ്ക്കപ്പലില്‍ എത്തപ്പെട്ട ഒരു അറബിപ്പെണ്ണിലൂടെ പുരോഗമിക്കുന്ന ഇതിവൃത്തത്തിന്റെ ചതുരംഗപ്പലകയില്‍ ശ്വേത-ശ്യാമ വര്‍ണങ്ങള്‍ പേറുന്ന കഥാപാത്രങ്ങള്‍ കരുനീക്കങ്ങള്‍ നടത്തുന്നു; ”ചെക്ക്!” പറയുന്നു. മൂന്നു നൂറ്റാണ്ടുകളിലൂടെ പല തലമുറകള്‍ ഈ താളുകളുടെ ചതുരക്കള്ളികളില്‍ പകിടകളായി ഉരുളുന്നു; ഒടുവില്‍, തണുത്ത കല്ലറകള്‍ക്കുമീതെ കാലസാക്ഷിയായ മെഴുകുതിരികളായി ഉരുകുന്നു.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
Paambum paambaattiyum pinnoru penkuttiyum
കുഞ്ഞുകഥകളിലൂടെ വലിയ പാഠങ്ങള്‍ പകരുന്നവയാണ്, ദൈവം അനുഗ്രഹിച്ച ഈ ബാലകഥകള്‍. മകുടിയില്‍നിന്നൊഴുകുന്ന മധുരനാദത്തില്‍ നൃത്തമാടാന്‍ തുടങ്ങുന്ന നാഗത്താനെപ്പോലെ, ഈ കഥകളുടെ ഉള്ളില്‍നിന്നൂറുന്ന തിരിച്ചറിവുകളുടെ ഒഴുക്ക് കുട്ടികളുടെ ഇളംമനസ്സുകളെ ഉണര്‍ത്തും. താളം തുഴഞ്ഞു പോകുന്ന ഒരു തോണിപോലെ സ്വച്ഛസുന്ദരമായി വായിച്ചു പോകാവുന്ന മനോഹരകഥകള്‍.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Chandrayante jaithrayathra
സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയില്‍ ഇന്ത്യ നടത്തിയ സുപ്രധാനമായ ബഹികാരാകാശ മുന്നേറ്റമാണ് ചന്ദ്രയാന്‍. ഭൂമിയില്‍നിന്ന് മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരത്തില്‍പരം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ തൊട്ടറിയാന്‍ ലോകരാജ്യങ്ങള്‍ നടത്തിപ്പോരുന്ന ബഹിരാകാശദൗത്യത്തിന്റെ ഭാഗമായിരുന്നു ഇന്ത്യയുടെ ഈ വിജയദൗത്യം. ചന്ദ്രയാന്‍ ദൗത്യത്തിന്റെ മുഴുവന്‍ സാങ്കേതികവിവരങ്ങളും ബഹിരാകാശ ഗവേഷണ ചരിത്രവും അതിന്റെ അണിയറശില്പികളുമെല്ലാം ചിത്രങ്ങള്‍ സഹിതം ഇവിടെ പ്രതിപാദിക്കപ്പെടുന്നു. മാത്രമല്ല, ഭൂമിയുടെ ഈ ഉറ്റ ഉപഗ്രഹം നമ്മുടെ ഭാഷയിലും സാഹിത്യത്തിലും കവിതകളായും പാട്ടുകളായും പഴഞ്ചൊല്ലുകളായും പ്രകാശം ചൊരിഞ്ഞതും കുട്ടികളുടെ സ്വന്തം സിപ്പിമാഷ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
O.V. Vijayanum Muttathu Varkiyum
നടന്നതില്‍, കേട്ടതില്‍, പറഞ്ഞതില്‍, അറിഞ്ഞതില്‍ പതിരായിപ്പോകാത്ത കുറെ ഓര്‍മകളുടെ സൂക്ഷിപ്പുപുരയാണ് ഈ പുസ്തകം-നിറകതിരോര്‍മകളുടെ പത്തായം. പായിപ്രയുടെ ഇടവഴികള്‍ താണ്ടി, പാടവരമ്പുകള്‍ കടന്ന് നിത്യവിശാലമായ വീഥികളിലേക്കുള്ള ഒരു നാട്ടുമ്പുറത്തുകാരന്റെ നടത്തങ്ങള്‍. ചേര്‍ന്നുനടന്നവരും ചേര്‍ത്തുനിര്‍ത്തിയവരും ഇവിടെ കൂട്ടുരചയിതാക്കളാകുന്നു. കരയും കടലും കുന്നും ഇതിലെ ആദ്യഭാഗമായ ‘യാത്രാപഥ’ത്തില്‍ കാല്‍പ്പാടുകള്‍ തീര്‍ക്കുന്നു?. പ്രതിഭയില്‍ ധാരാളികളായ വിജയനും നാണപ്പനും മാധവിക്കുട്ടിയും അക്കിത്തവും മുശ്ശേരിയും രണ്ടാം ഭാഗമായ ‘ഓര്‍മത്തേരി’ല്‍ സഹയാത്രചെയ്യുന്നു?. കരുതലും വാത്സല്യവും സദാ ഊറി നിറയുന്ന തേനടയാല്‍ മധുരമൂട്ടിയ നാടും നാട്ടാരുമാണ് ‘ദേശസ്മൃതി’ എന്ന അവസാനഭാഗത്തില്‍.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Marukadayalam
അജ്ഞാതയായ സെക്സ് വര്‍ക്കറിന്റെ കാണാമറുകിനെ പിന്തുടര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍, വായനക്കാര്‍ക്കുമുന്‍പാകെ സമര്‍പ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഈ നോവല്‍. കറുപ്പിന്റെ നിറഭേദങ്ങളില്‍ ആര്‍ത്തിയും ആസക്തിയും മാറിമാറി കളം നിറയ്ക്കുന്ന മനുഷ്യമനസ്സിന്റെ ഒളിവിടങ്ങളിലേക്കാണ് ആ മറുകടയാളം അന്വേഷകനെ നയിക്കുന്നത്. തൊണ്ടിമുതലായ ഒരു മാലയിലേക്ക് ഇവിടെ വിളക്കിച്ചേര്‍ക്കപ്പെടുന്നത്, പെണ്ണിന്റെ ഉടലുണര്‍വുകളും ഉള്ളുരുക്കങ്ങളും കൂടിയാണ്. ‘സമൂഹത്തിന്റെ താഴ്നിലങ്ങളെ ഭയരഹിതമായി വരച്ചിടുന്ന നോവല്‍’ എന്നാണ് അവതാരികയിലെ സത്യവാങ്മൂലം.
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00. -
Vadakaykku oru hridayam
‘ആസ്വാദകരുടെ?യും ആരാധകരുടെയും മനസ്സുകളില്‍ മഹാപ്രതിഭകള്‍ക്ക് ഒരിക്കലും മരണമില്ല. അങ്ങനെയുള്ള ചിരഞ്ജീവികളുടെ കൂട്ടത്തിലെ അനശ്വര ഗന്ധര്‍വസാന്നിധ്യമാണ് പത്മരാജന്‍.”
ആമുഖത്തില്‍ ബൈജു ചന്ദ്രന്‍
‘സ്ത്രീയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്‍, കേശവന്‍കുട്ടി, സദാശിവന്‍പിള്ള. സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും സെക്‌സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷനാകാന്‍ ഇവര്‍ക്ക് മൂന്നാള്‍ക്കും കഴിയുന്നില്ല. മൂന്നു പേര്‍ക്കും? പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു? അവളുടേത്…”
പഠനത്തില്‍ എസ്. ശാരദക്കുട്ടി
₹490.00Original price was: ₹490.00.₹392.00Current price is: ₹392.00. -
Bhoomisasthram quiz
ഭൂമിയോളം വിസ്തൃതമായ പഠനമേഖലയാണ് ഭൂമിശാസ്ത്രം. ഭൗമവിജ്ഞാനത്തിന്റെ അനന്തവിശാലമായ പ്രപഞ്ചത്തെ അടരടരുകളായി അടുക്കിയണ്ടിരിക്കുകയാണ് ഈ ചെപ്പില്‍. നമ്മുടെ ‘വാസഗ്രഹ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതില്‍ അടുക്കോടും ചിട്ടയോടും ക്രമീകരിച്ചിരിക്കുന്നു. ഋതുപരിണാമം മുതല്‍ ആഴക്കടലുകളും നിബിഡവനങ്ങളും വരെ, ഭൂമിയുടെ ഘടന മുതല്‍ ഭൂപടനിര്‍മാണം വരെ ഈ ചോദ്യോത്തര പുസ്തകത്തിലുണ്ട്. ലോക / ഭാരത / കേരള ഭൂസവിശേഷതകളിലൂടെയുള്ള ഈ പര്യടനം ജ്യോഗ്രഫിയില്‍ അടിസ്ഥാനധാരണ ആര്‍ജിക്കുവാന്‍ ആര്‍ക്കും സഹായകമാകും; ഒപ്പം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഭൂമിശാസ്ത്രപഠനസഹായിയും മത്സരപരീക്ഷാഗൈഡുമായി പ്രയോജനപ്പെടും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Nethaji Subash Chandrabose
പോരാട്ടവീറും സാഹസികമനസ്സും ചോരച്ചുവപ്പുനിറമേകിയ ഒരു അധ്യായമാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നേതാജി എഴുതിച്ചേര്‍ത്തത്. ബ്രിട്ടീഷാധിപത്യത്തിനെതിരെ സന്ധിയില്ലാത്ത, ഇടവേളകളില്ലാത്ത യുദ്ധമുഖം തുറന്ന ആ ‘കുതിക്കുന്ന വ്യാഘ്രം’ ഭാരതത്തിലെ യുവതയെ സമരപാളയത്തിലേക്കു വഴി നയിച്ചു. ചാരക്കണ്ണുകളെ കബളിപ്പിച്ച് വേഷപ്രച്ഛന്നനായുള്ള പലായനവും. ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ മുങ്ങിക്കപ്പലിലെ ദേശാടനവും ആ ജീവിതപുസ്തകത്തിലെ ആവേശത്തുടിപ്പാര്‍ന്ന രണ്ട് ഏടുകള്‍മാത്രം. ജന്മഭൂമിയുടെ അടിമത്തം അവസാനിപ്പിക്കുവാന്‍ മരണത്തെ പുല്‍കിയ ആ ലോകപൗരന്റെ സംക്ഷിപ്തജീവചരിത്രമാണ് ഈ പുസ്തകം. ബോസിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്കുള്ള ഉത്തരവും ഈ കൃതിയിലുണ്ട്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.
-
Sthuthikal Keerthanangal Sthothrangal
Original price was: ₹50.00.₹40.00Current price is: ₹40.00.ശോകനാശകവും മുക്തിദായകവുമായ ദേവിദേവ കീര്‍ത്തനങ്ങളുടെയും സ്തുതിതികളുടെയും സ്തോത്രങ്ങളുടെയും സമാഹാരം. ഗണപതിസ്തുതിതി, ഹരിനാമകീര്‍ത്തനം, ഭദ്രകാളിസ്തോത്രം, അച്യുതാഷ്ടകം, ദൈവദശകം എന്നിങ്ങനെ നിത്യജപത്തിനും സന്ധ്യാപ്രാര്‍ഥനകള്‍ക്കുമുതകുന്ന 51 കൃതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.















































