-
1729 Ganithaquiz
₹200.00‘രാമാനുജൻ സംഖ്യ’യെ ഓർമയിലെത്തിക്കുന്ന ഈ പുസ്തകം, 1729 ചോദ്യോത്തരങ്ങളിലൂടെ, അക്കങ്ങളുടെ വിശാലപ്രപഞ്ചത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ഉത്തരം മാത്രമല്ല, ഉത്തരത്തിലേക്കെത്തുവാനുള്ള കുറുക്കുവഴികൂടി പറഞ്ഞുതരുന്നും, സൂത്രവാക്യങ്ങൾക്കും എളുപ്പത്തിലുള്ള നിർധാരണങ്ങൾക്കും പ്രാധാന്യംനല്കി തിരഞ്ഞെടുത്തിരിക്കുന്നതുമായ ചോദ്യങ്ങൾ ഗണിതശാസ്ത്രത്തിലുള്ള അഭിരുചി വളർത്തുകയും ഗണിതശാസ്ത്രജ്ഞരോടുള്ള ആദരവ് വർധിപ്പിക്കുകയും ചെയ്യുന്നു.
-
Upayogamulla Kavithakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.മലയാളികളുടെ ‘നാവില്‍ വയമ്പായി, കാതില്‍ കുഴമ്പായി’ നിറയുന്ന ഭാഷയുടെ ശക്തിയും സൗന്ദര്യവും തികഞ്ഞ കുറെ കവിതകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കുട്ടികളുടെ അറിവിന്റെ, അനുഭവത്തിന്റെ പശ്ചാത്തലവുമായി ഇണങ്ങിയും കലര്‍ന്നും നില്ക്കുന്ന ഇതിലെ രചനകള്‍ ഒരു ഉണ്ണിക്കിനാവുപോലെ സ്വച്ഛവും സുന്ദരവുമാണ്.
-
Truth Just Not Fiction
₹60.00This book, with ample scientific and factual descriptive information on a variety of subjects, opens a different world of thought-provoking concepts and facts before the young and adults alike. As the book probe into the veracity of the facts, it will remain educative for the coming generations too.
-
Urakkamthoongikalude Thazhvara
₹50.00‘സ്‌ലീപി ഹോളോ’യിൽ നടന്ന യുദ്ധത്തിൽ ശിരസ്സറ്റ് എവിടേക്കോ രക്ഷപ്പെട്ട ഒരു പടയാളി പാതിരാത്രികളിൽ അവിടുത്തെ ശവക്കോട്ടയിലെത്താറുണ്ടെന്നും മൃതാവശിഷ്ടങ്ങൾക്കിടയിൽ ശിരസ്സ് തിരയാറുണ്ടെന്നുമുള്ള ഭയാനകകഥയുടെ മുഖ്യപ്രചാരകൻ ക്രെയിനായിരുന്നു. കത്രീനയെന്ന സുന്ദരിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ ഫാംഹൗസിലെത്തിയ ക്രെയിനിനെ മടക്കയാത്രയിൽ ഒരാൾ പിന്തുടരുന്നുണ്ടായിരുന്നു. ശിരസ്സില്ലാത്ത ആ കുതിരക്കാരൻതന്നെ! മരിച്ചിട്ടും മരിക്കാത്ത ഒരു പ്രേതത്തിന്റെ കഥയാണ് ഈ ‘താഴ്‌വര’ വാസികൾ വായനക്കാരോടു പറയുന്നത്. പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
-
Veetuvalappile Jaivakrishi
₹60.00പരിസ്ഥിതിസൗഹൃദപരവും ആരോഗ്യദായകവുമായ ഒരു കൃഷിരീതി നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്, നാട്ടറിവുകളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ പുസ്തകം. പച്ചക്കറികൾ, പഴവർഗങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ വിളയിനങ്ങളുടെ കൃഷി സംബന്ധിച്ചുള്ള പ്രായോഗിനിർദേശങ്ങളും ജൈവവളങ്ങളെയും ജൈവകീടനാശിനികളെയും കുറിച്ചുള്ള വിശദീകരണങ്ങളും ഉൾക്കൊള്ളുന്ന ഇതിലെ കൃഷിരീതികളെല്ലാംതന്നെ നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും തീർത്തും അനുയോജ്യമായതാണ്.
-
K-TET Vidhyabhyasa Manasasthra Chodhyavaly
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.NET, SET, KTET, CTET, HSST, HSA, LP-UP, Nursery Teacher, B.Ed., D.Ed. തുടങ്ങിയ പരീക്ഷകൾക്ക് ആവർത്തിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
വിദ്യാഭ്യാസമനഃശാസ്ത്രവുമായി ബന്ധപ്പെട്ട് അധ്യാപകയോഗ്യതാ പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണിത്. ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.
മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്തും, വിഷയസംബന്ധിയായ പ്രധാന പാഠഭാഗങ്ങള്‍ വിട്ടുകളയാതെയുമാണ് ഇതിലെ ചോദ്യങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. സൂക്ഷ്മവും ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച. -
Eeranmizhikaliloode
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഈ ലോകത്തെ ബാല്യസഹജമായ നിഷ്‌കളങ്കതയോടെ വീക്ഷിക്കുന്ന പന്ത്രïണ്ട് കഥകള്‍. ഓര്‍മക്കൂട്ടില്‍ ചേക്കേറുന്ന ഇതിലെ കഥാപാത്രങ്ങള്‍ വാഴ്‌വിന്റെ വലിയ രഹസ്യങ്ങളിലേക്കാണ് കടന്നുചെല്ലുന്നത്. സുതാര്യമായ ജീവിതമാണ് ഈ രചനകളില്‍ പ്രതിഫലിക്കുന്നത്. ഡോ. ജോര്‍ജ് ഓണക്കൂറിന്റെ അവതാരിക.
-
Malabar Kalapavum Khilafat Prasthanavum
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Ezhamnilavara
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.പൈതൃകത്തിനും പാരമ്പര്യത്തിനും കാവല്‍നില്‍ക്കുന്ന പരേതാത്മാക്കള്‍. കുടിലതകളും ഉപജാപങ്ങളും ഗുരുത്വദോഷങ്ങളും ആ എട്ടുകെട്ടിനെ പിടിച്ചുലയ്ക്കാതെ കാക്കുന്ന നിശ്ശബ്ദസാന്നിധ്യങ്ങള്‍. പുതുതലമുറയ്ക്കു വഴികാട്ടാന്‍ ആ ആത്മാക്കള്‍ ഏഴാംനിലവറയിലുïണ്ട്, സംഹാരമായും കാവലായും.
-
Mazha Thudarum
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.കുടുംബം തന്റെ കൈകളില്‍നിന്ന് വഴുതിനീങ്ങുകയാണെന്നും വഞ്ചനയും അപമാനവും തിരസ്‌കാരവുമാണ് തന്റെ ശേഷപത്രത്തിലെന്നും കരള്‍ പിളരുന്ന സങ്കടത്തോടെ മനസ്സിലാക്കുന്ന ഒരുവളുടെ വ്രണിതതീര്‍ഥാടനത്തിന്റെ കഥപറയുന്ന നോവല്‍. വേദനകളുടെ ഈ പെരുമഴയിലൂടെ സധൈര്യം സഞ്ചരിക്കുവാനായിരുന്നു അവളുടെ തീരുമാനം; അത് പെയ്തുതോരുംവരെ.
-
Sikkumathathile Mahagurukkanmar
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ഗുരു നാനാക്കില്‍നിന്നു തുടങ്ങുന്നു, ലോകത്തെ സംഘടിതമതങ്ങളില്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന സിക്കുമതത്തിന്റെ ചരിത്രം. ഈ മതത്തിന് ഏകീകൃതരൂപം സമ്മാനിച്ചതാകട്ടെ, ഗുരു ഗോവിന്ദ് സിംഗും. നാനാക്കും ഗോവിന്ദ് സിംഗും ഉള്‍പ്പെടെ സിക്ക് ഗുരുപരമ്പരയിലെ 11 വ്യക്തിത്വങ്ങളുടെ വഴികളും മൊഴികളും പ്രതിപാദിക്കുകയാണ് ഈ പുസ്തകം.
-
PSC Chodhyotharangal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.പൊതുവിജ്ഞാനത്തില്‍ പ്രതീക്ഷിക്കാവുന്നതും നിരന്തരം ആവര്‍ത്തിക്കുന്നതുമായ ജടഇ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം. ഒരു റെഡി റെക്കണര്‍ ആയി ഉപയോഗപ്പെടുത്താവുന്നതാണ്. സമകാലിക സംഭവങ്ങളും വിഷയങ്ങളും ഈ പുസ്തകം സ്പര്‍ശിക്കുന്നുണ്ട്.
-
-
Cinemayude Technique: Script Muthal Projection Vare
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ശബ്ദവും ചലനവും കൊണ്ട്, ഇരുളും വെളിച്ചവും കൊണ്ട് മായക്കനവൊരുക്കുന്ന സിനിമയുടെ രഹസ്യങ്ങളാണ് ഈ പുസ്തകസ്‌ക്രീനില്‍ തെളിയുന്നത്. സിനിമയുടെ ചിത്രീകരണത്തിലും പ്രദര്‍ശനത്തിലും ഉപയോഗപ്പെടുത്തുന്ന ടെക്‌നിക്കുകള്‍ ഈ താളുകളില്‍ വിശദീകരിക്കപ്പെടുന്നു. സെല്ലുലോയ്ഡ് ഫ്രെയ്മുകളുടെ പിറവിയുടെ കഥയാണിത്.
-
Mogabussile Palatharam Kalpadhangal
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പീഡനത്തിനും ചൂഷണത്തിനും അസഹിഷ്ണുതയ്ക്കും അനാഥത്വത്തിനും ഇരകളായിയെരിഞ്ഞൊടുങ്ങുന്ന നിരാലംബരായ ആത്മാക്കളുടെ ആകുലതകള്‍ ചിത്രീകരിക്കുന്ന കഥകളുടെ സമാഹാരം. അസാധാരണസ്വഭാവസവിശേഷതകള്‍ ഉള്ള കഥാപാത്രങ്ങള്‍. എല്ലുറപ്പുള്ള ഭാഷയും ആഖ്യാനവും. പി. സുരേന്ദ്രന്റെ അവതാരിക.















