Latest Books

  • -20%

    MARANAPATHRAM

    ചെറുകാടിന്റെ നോവലുകൾ, നാടകങ്ങൾ മുതലായവയ്ക്കുള്ള ഒരു സവിശേഷത ഇതിനുമുണ്ട്. അദ്ദേഹത്തിൻ്റെ സ്വന്തം നാടായ വള്ളുവനാട്ടെ സാമൂഹ്യജീവിതമാണ് ഇതിലും പ്രതിഫലിച്ചിട്ടുള്ളത്. വള്ളുവനാടൻ സാമൂഹ്യജീവിതത്തിൻ്റെ കേന്ദ്രസ്‌ഥാനമായിരുന്ന നമ്പൂതിരിജന്മിത്വത്തിൻ്റെ ജീർണതയും തകർച്ചയുമാണ് ഇതിലദ്ദേഹം ചിത്രീകരിച്ചിട്ടുള്ളത്. ഇത്തരം സാമൂഹ്യനോവലുകളിൽ കല്‌പിത കഥകളും യഥാർഥകഥകളും കെട്ടുപിണഞ്ഞുകിടക്കുമല്ലോ. കല്പിതകഥാപാത്രങ്ങളും യഥാർഥത്തിൽ ജീവിച്ചിരുന്നിട്ടുള്ള മനുഷ്യരും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തത്ര സത്യസന്ധമാവലാണ് ഇത്തരം നോവലുകളുടെ മേന്മയ്ക്കടിസ്ഥാനം. ഇ.എം.എസ്. നമ്പൂതിരിപ്പാട്

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    SHREEMAD VALMIKIRAMAYANAM

    ശ്രീമദ് വാല്മീകി രാമായണം

    Original price was: ₹1,500.00.Current price is: ₹1,200.00.
  • -20%

    ANTIGONE

    അധികാരത്തിനായുള്ള ഏറ്റുമുട്ടലിൽ സഹോദരങ്ങൾ മരിച്ചുവീണതിൻ്റെ ആഘാതത്തിലാണ് ആന്റിഗണി. അതിലെ ‘രാജ്യദ്രോഹി’യുടെ മൃതശരീരം ശവംതീനിപ്പക്ഷികൾക്കു തീറ്റയാക്കാനാണ് രാജവിളംബരം. ആൻ്റിഗണി ഈ ശാസനത്തെ വെല്ലുവിളിക്കുന്നു; ശിക്ഷ മരണമാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. സ്വർഗീയനിയമങ്ങൾ മനുഷ്യരുണ്ടാക്കിയ നിയമങ്ങൾക്കും മേലെയാണ്, സഹോദരനെ മാന്യമായി സംസ്‌കരിക്കുക തന്റെ കർത്തവ്യമാണ് എന്നെല്ലാം വാദിച്ച അവൾ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു ശവക്കല്ലറയിൽ അടയ്ക്കപ്പെടുകയാണ്. ‘ദുർജ്ഞേയമായ ഇരുണ്ട തടാകത്തിൻ്റെ ദേവൻ,’ പുഷ്‌പകിരീടമോ ഗാനാലാപനമോ കൂടാതെ, ആ നവവധുവിനെ വരിക്കുന്നു. ദുർവാശിയും അന്ധനിയമവും ദുരന്തത്തിന്റെ കാഹളധ്വനികളാകുകയാണ് ഈ നാടകത്തിൽ.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    OEDIPUS COLONUSIL

    അപരാധങ്ങളുടെ ചുഴിയിൽപ്പെട്ട് അന്ധത വരിച്ചവനായി, അപവാദങ്ങളുടെ കാറ്റിൽപ്പെട്ട് രാജ്യഭ്രഷ്ട‌നായി തീബ്സ് വിട്ടിറങ്ങുന്ന ഈഡിപ്പസ് രാജാവിനെ അനുയാത്രചെയ്യുകയാണ് ഇതിൽ നാടകകൃത്ത്. മകൾ ആൻ്റിഗണിക്കൊപ്പം, നിസ്സഹായനും നിരാശനുമായി ആ വൃദ്ധൻ തന്നെ കാത്തിരിക്കുന്ന അന്തിമവിധിയിലേക്ക് ഇടറുന്ന ചുവടുകളോടെ നടന്നടുക്കുന്നു. അറിയാതെ ചെയ്‌തുപോയ കഠിനപാപങ്ങൾക്കുള്ള പ്രായശ്ചിത്തമായിരുന്നു ആ ദുഃഖാർത്തയാത്ര; ജീർണശരീരത്തിൽ ദിവ്യമായ ഏതോ ചൈതന്യവും പേറിയുള്ള യാത്ര. ഒടുവിൽ, മേഘഗർജനങ്ങൾ നിത്യവിശ്രമസ്‌ഥാനത്തേക്ക് അദ്ദേഹത്തിന് അടയാളമേകുന്നു. വിധി ഒരുക്കിയ കെണികളുടെ എല്ലാ പീഡകളിൽനിന്നും മുക്തിയേകുന്ന മൃത്യുവിൻ്റെ മടിത്തട്ടിൽ അദ്ദേഹം സ്വസ്ഥ‌നായി തലചായ്ക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    OEDIPUS RAJAVU

    ഗ്രീക്ക് സാഹിത്യത്തിലൂടെ ലോകനാടകവേദിക്കു കൈവന്ന അമൂല്യസമ്പത്താണ് ‘അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവനതരുണന്റെ’ കഥ. അമ്മയ്ക്ക് ഭർത്താവും അച്ഛന് ഘാതകനുമാകുക എന്ന ക്രൂരനിയോഗം ഏറ്റുവാങ്ങേണ്ടിവന്ന ഒരു മനുഷ്യന്റെ അന്തമില്ലായാതനകളാണ് ഈ ദുരന്തനാടകം പറയുന്നത്. ഈഡിപ്പസ് രാജാവിന്റെ കഥയിലൂടെ, ദൈവകരത്തിൽ വെറും കളിപ്പാവയായിമാറുന്ന മനുഷ്യന്റെ നിർഭാഗ്യജാതകമാണ് സോഫോക്ലിസ് എഴുതിയത്. പിതാവിന്റെ നിണം ചിന്തിയതിന്റെയും മാതാവിനെ പരിഗ്രഹിച്ചതിന്റെയും അപരാധബോധം മിഴിവെളിച്ചം അണച്ചുകളഞ്ഞ ഒരു ശാപഗ്രസ്തന്റെ ജാതകം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    CHUNK BRO

    പേരിനൊപ്പമുള്ള തൂവൽ പോലെ മെല്ലെത്തഴുകിത്തുടങ്ങുന്നവയാണ് സിബിയുടെ കഥകൾ. പക്ഷേ ‘മുന്നോട്ടു പോകവേ, വൈകാരികതയിൽ നമ്മെ പൊതിയും. വേദനകൾ, ഉത്കണ്ഠ, ഉദ്വേഗം, വിരഹം’ … പലതരം അവസ്ഥകളിലൂടെ ചുറ്റിപ്പടർന്ന് ചുഴലിയിലെന്നതുപോലെ ഭൂമിയിൽ നിന്നുയർത്തി ഒടുവിൽ ഹൃദ്യമായ ഒരു അനുഭൂതിയിൽ താഴെ എത്തിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ കഥാലോകമാണ് അദ്ദേഹത്തിന്റെത്.
    – ജി. ആർ. ഇന്ദുഗോപൻ

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    VAAKKU POOKKUMBOL

    വ്യാസവാല്മീകിമാർ, ബുദ്ധൻ, ലാവോത്‌സു, കബീർ, ടാഗോർ, തിച്ച് നാത് ഹാൻ, ടോൾസ്റ്റോയ്, മുല്ല നസ്റുദ്ദീൻ, കൃഷ്ണമൂർത്തി, ഓഷോ, സോഫോക്ലിസ്, എ.പി.ജെ. അബ്‌ദുൾ കലാം, പി.എൻ. ദാസ്, കുഞ്ഞുണ്ണിമാഷ്, ഷൗക്കത്ത് വരെയുള്ള ചിന്തകരുടെ, പ്രതിഭകളുടെ അതിജീവന ആഖ്യാനവഴികൾ കാവ്യാത്മകമായി, നൂലിൽ മണികളെന്നപോലെ കോർത്ത ഇത്തരം സമ്പുടങ്ങൾ നമ്മുടെ ഭാഷയിൽ ഏറെയില്ല. ഒരു കുടന്ന നിറയെ കഥ, വസ്‌തുതകൾ, ചരിത്രം, സംഭവങ്ങൾ, ഭൂതവും വർത്തമാനവും, സങ്കീർണമായ ആശയലോകം, ഒരു കഥ പറയാം എന്നു തുടങ്ങുന്ന അസാധാരണ ലാളിത്യവും… ഏതു ശിക്ഷയും ഞാൻ അനുഭവിക്കാം, ഈ പുസ്ത‌കം വീണ്ടും വായിക്കണമെന്നു പറയാതിരുന്നാൽ മതി എന്നു പേടിപ്പെടുത്തുന്ന ചപ്പു ചവറുകൾക്കിടയിൽ, ഇതാ വേറിട്ട ഒരു ഗ്രന്ഥം, ‘വാക്ക് പൂക്കുമ്പോൾ.’ വി.ടി. വാസുദേവൻ

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    PUZHAMALAYALAM

    മനുഷ്യരുടെയും പ്രകൃതിയുടെയും ലോലഭാവങ്ങളുടെ വീണ്ടെടുപ്പുകളാണ് ഈ കവിതകൾ. ലയഭംഗി നിറഞ്ഞ ഈ കവിതകൾ വിദ്യാർഥികളുടെ മനോലോകത്തെ വിശാലവും കാവ്യാത്മകവുമാക്കുന്നു. മലയാളഭാഷയുടെ പദലയസമൃദ്ധമായ തെളിനീരാറ്റിലൂടെ ഒരു കാവ്യസഞ്ചാരം ഒരുക്കിയിരിക്കുകയാണിവിടെ.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    LOKAM NADUNGIYA SAMBHAVANGAL

    മൃത്യുവിന്റെ വിഷപ്പുകയേറ്റ ഭോപ്പാൽ, അമേരിക്കയുടെ തലവര തിരുത്തിയ സെപ്‌തംബർ 11, മഞ്ഞുമല തുളച്ച ടൈറ്റാനിക്, കോടിക്കണക്കിനു മനുഷ്യരെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ പ്ലേഗ്, നരനൃശംസതയുടെ നഗ്നമുഖമായ നാസി കോൺസൻട്രേഷൻ ക്യാമ്പുകൾ… എത്ര തിരകൾ ആഞ്ഞടിച്ചാലും മായ്ക്കാനാകാതെ കാലം പാറയിൽ കൊത്തിവെച്ച കുറെ സംഭവങ്ങൾ… ലോകജനതയെ ആകമാനം നടുക്കിയ ആ സുപ്രധാനസംഭവങ്ങളുടെ വിശദവിവരണമാണ് ഈ പുസ്‌തകത്തിൽ. സംഭവിച്ചവയിൽനിന്ന് സംഭവിക്കാനിരിക്കുന്നവ മുൻകൂട്ടി കാണാനും ഒഴിവാക്കാനുമുള്ള പാഠമാണിത്.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    DEVALOKAM

    ദേവലോകം അമ്പത്തിരണ്ടിനു ശേഷം അറുപത്തിനാലു വരെയുള്ള ഒരു വ്യാഴവട്ടത്തിന്റെ കഥയാവണമെന്നു വെച്ചാണ് എഴുതി തുടങ്ങിയത്. അതു തളർച്ചയുടേതായിരുന്നു. ആവേശം കൊള്ളിക്കത്തക്ക സമരങ്ങളൊന്നും ഇക്കാലത്തുണ്ടായതായി ഞാനോർക്കുന്നില്ല. സ്വാർഥലോലുപരായ നേതാക്കൾ പാർട്ടിയുടെ തലയിൽ കയറിനിന്ന്
    ദേവലോകത്തേക്കു കുതിക്കുകയായിരുന്നു…
    സാംസ്കാരികരംഗത്തുണ്ടായിരുന്ന ബുദ്ധിജീവികളിൽ നല്ലൊരു വിഭാഗം പാർലിമെന്റിൽ, രാജ്യസഭയിൽ, അസംബ്ലികളിൽ സാഹിത്യ സംഗീത നാടക ലളിതകലാ അക്കാദമികളിൽ,ഉദ്യോഗസ്ഥകസേരകളിൽ…
    പാർട്ടിയുടെ ചലനങ്ങളും രൂപഭാവങ്ങളും വീക്ഷിച്ചു കൊണ്ട് പാർട്ടിയിൽത്തന്നെ ഉറച്ചുനിന്ന എനിക്ക് ഇവരെപ്പറ്റിയെല്ലാം പലതും പറയാനുണ്ട്.
    ഓരോരുത്തനെപ്പറ്റി എഴുതിയാലും ഓരോ നോവലാകും. -ചെറുകാട്

    Original price was: ₹410.00.Current price is: ₹328.00.
  • -20%

    JALAMUDHRA

    കാടും കടലും അതിരിടുന്ന സിലറ്റ് കാസിൽ എന്ന രാവണൻ കോട്ടയിലേക്ക് പപ്പയുടെ നിർദേശപ്രകാരം എത്തിപ്പെടുന്ന സായി ലേയ എന്നീ രണ്ടു പെൺകുട്ടികൾ. നിഗൂഢതകൾ നിറഞ്ഞ ആ കോട്ടയുടെ രഹസ്യങ്ങൾ ഒന്നൊന്നായി ചുരുളഴിയുമ്പോൾത്തന്നെ അവരുടെ ജീവിതരഹസ്യങ്ങളും അവർക്കുമുന്നിൽ വെളിപ്പെട്ടുവരുന്നു. ഒപ്പം അവർക്കു രണ്ടു വയസ്സുള്ളപ്പോൾത്തന്നെ നഷ്ടപ്പെട്ട മാതൃസ്നേഹം അവിടെവച്ച് ജലമുദ്രയായി അവരിലേക്ക് ഒഴുകിയെത്തുന്നു. വായനയുടെ ഓരോ നിമിഷത്തിലും നമ്മെ വിസ്മയചകിതരാക്കുന്ന നോവൽ.

    Original price was: ₹370.00.Current price is: ₹296.00.
  • -20%

    GEETHANJALI VOICE

    ശാസ്ത്രീയമനോഭാവവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ഒരുകൂട്ടം വിദ്യാർഥികളുടെ ജീവിതയാത്ര മനോഹരമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്നു. ഇന്നത്തെ കൗമാരത്തിന്റെ മനോഭാവങ്ങളിലേക്ക് ആഴത്തിൽ കടന്നുചെന്നുകൊണ്ട് അവരിലെ
    സക്രിയമായ ഊർജത്തെ സാമൂഹോന്മുഖതയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതെങ്ങനെയെന്ന് വിശദമാക്കുകയാണ് ‘ഗീതാഞ്ജലി വോയ്സ്
    എന്ന യങ് അഡൽറ്റ് ഫിക്ഷൻ.
    വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും വായിക്കേണ്ട നോവൽ.

    Original price was: ₹390.00.Current price is: ₹312.00.
  • -20%

    PITHRUTHARPPANAM

    പ്രത്യയശാസ്ത്രങ്ങളുടെ മരണമുഹൂർത്തങ്ങൾക്ക് ശ്രാദ്ധമൂട്ടിക്കൊണ്ട്, വിശ്വാസങ്ങളുടെ വൈകാരികകാലങ്ങൾക്ക് പിതൃതർപ്പണമേകിക്കൊണ്ട്, മാറിയ കാലത്തിൽ ഇനിയും ജീവിക്കാൻ കഴിയാതെ പോകുന്നവരുടെ ആഹുതിക്കു മുന്നിൽ അന്തിച്ചുനിൽക്കുന്ന പുതിയ തലമുറയുടെ സ്വഗതാഖ്യാനം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    HIND RAJAB: ORU KUNJUTHINKALAZHCHAYUDE JEEVACHARITHRAM

    ആറു ശവങ്ങളോടൊപ്പം ഒരു കാറിൽ മണിക്കൂറുകൾ കഴിച്ചുകൂട്ടിയ ഹിന്ദ് റജബ് എന്ന ആറുവയസ്സുകാരിയായ പാലസ്തീൻ പെൺകുട്ടിയുടെ കഥയാണിത്. പാലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ കൂട്ടക്കൊലയുടെ ഏറ്റവും ഭീതിദമായ സമീപകാല ചിത്രങ്ങളിലൊന്നാണ് ഹിന്ദ് റജബിന്റെ കഥ.
    ആ കൊച്ചു പെൺകുട്ടി അനുഭവിച്ച സമാനതകളില്ലാത്ത പേടിയെ, വേദനയെ, ഒറ്റപ്പെടലിനെ പകർത്തുകയാണിവിടെ. അവളുടെ മരിക്കുന്നതിനു മുമ്പുള്ള കുറച്ചു മണിക്കുറുകളാണ് ഈ കുഞ്ഞുനോവൽ.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    MAZHAKKUTTY

    ആകാശദേവത വഴക്കുപറഞ്ഞതിന്റെ സങ്കടത്തിൽ ഒരിക്കൽ മേഘക്കൂട്ടിൽ കെറുവിച്ചിരിപ്പായി കുറുമ്പിയായ നമ്മുടെ മഴക്കുട്ടി.
    ഭൂമിയാകെ ചുട്ടുപഴുക്കാനും തുടങ്ങി. അവളുടെ പിണക്കം അലിയിച്ചുകളയാൻ അടവുകൾ പലതും പലരും പയറ്റിയെങ്കിലും ഒന്നുമൊന്നും ഫലിച്ചില്ല. മഴക്കുട്ടിയെ വീണ്ടും പഴയ മിടുക്കിക്കുട്ടിയാക്കാൻ ഒടുവിൽ മേഘമുത്തശ്ശി ഒരു ഉപായം കണ്ടെത്തി…

    ആലിപ്പഴത്തണുപ്പുപോലെ കുഞ്ഞുമനസ്സുകളിലേക്കു കിനിഞ്ഞിറങ്ങുന്ന ഒരു കഥ.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    ATHREDAM

    “മകനെ രാജാ… നിന്നെ വല്യമ്മാമ വിളിക്ക്ണു. ഒന്നുവാ കുട്ടാ… വല്യമ്മാമെ ഒന്ന് അത്രേടം ആക്കി കൊടുക്ക്, പാവോല്ലെ വല്യമ്മാമ…”
    അകത്തും പുറത്തും പച്ചപ്പു തഴച്ച മനുഷ്യരും പരിസരങ്ങളുമുള്ള ഒരു നഷ്ടകാലത്തിന്റെ
    നാട്ടിടവഴികളിലൂടെ അത്രേടം വരെ പോയിവരുന്ന രണ്ടു നോവലെറ്റുകൾ. കഥയുടെ ചെറുവിരൽത്തുമ്പിൽ തൂങ്ങി പാടവും പറമ്പും പിന്നിട്ട് നമ്മൾ നമ്മിലേക്കുതന്നെ തിരിച്ചെത്തുന്ന ആർദ്രമായ ഒരു ഓർമക്കാലത്തിന്റെ ചെമ്മൺപാതകൾ.

    Original price was: ₹140.00.Current price is: ₹112.00.