-
Minikuttiyum Kanakkumashum
കണക്കിനെ ഭയന്നോടുന്ന കുട്ടികള്‍ക്കു സമര്‍പ്പിച്ചിരിക്കുന്ന പുസ്തകം. ഗണിതപഠനത്തെ കൗതുകങ്ങളുടെ ‘ഗുണനക്രിയ’യാക്കുകയാണ് മിനിക്കുട്ടിയുടെ കണക്കുമാഷ്. കുട്ടികളുമായുള്ള ചര്‍ച്ചയിലൂടെ ‘പ്രശ്‌നനിര്‍ധാരണ’ത്തിലെത്തി ഗണിതപ്രക്രിയകളുടെ മര്‍മത്തിലേക്ക് മുന്നേറുകയാണ് ഈ മാഷ്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Thrissur-Trichur
ശിവപുരവും തൃശിവപേരൂരും തൃശൂരും ട്രിച്ചൂറുമായി കാലഘട്ടങ്ങളിലൂടെ പരിണമിച്ച ഒരു ഊരിന്റെ കഥ. തൃശൂര്‍ പട്ടണത്തിന്റെ പേരും പെരുമയും അന്വേഷിക്കുന്ന ഈ പുസ്തകം, സ്ഥലനാമ ഉത്പത്തിയില്‍ ആരംഭിച്ച് ഓണക്കാല പുലിക്കളിയില്‍ അവസാനിക്കുന്നു. വടക്കുന്നാഥക്ഷേത്രത്തിന്റെ പഴമയും ശക്തന്‍തമ്പുരാന്റെ മഹിമയും പൂരത്തിന്റെ മാഹാത്മ്യവും മറ്റും മറ്റും ഇവിടെ ദര്‍ശിക്കാവുന്നതാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Shesham Koothinnaal
കുശുമ്പും കുന്നായ്മയും കന്നംതിരിവും മുദ്രകളാക്കി, പുച്ഛപരിഹാസങ്ങളുടെ വായ്ത്താരിയുമായി എത്തുകയാണ് ഈ നോവലിലെ ഗ്രാമീണകഥാപാത്രങ്ങള്‍. ഒരുശിരന്‍ നാടന്‍തല്ലിന്റെ ആവേശവും ആവേഗവുമാണ് കഥാഗതിയില്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നത
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
-
Kaashu
നോട്ടുകെട്ടുകളുടെ ഗന്ധവും നാണയങ്ങളുടെ കിലുക്കവും ഭ്രാന്തോളമെത്തുന്ന ആവേശമായ ഒരുവന്റെ കഥ. കാശിന്റെ വശ്യപ്രയോഗത്തിനു കീഴടങ്ങുന്ന അവന്‍ ഹൃദയബന്ധങ്ങളില്‍വരെ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കുവാന്‍ തുടങ്ങുന്നു. പണം ഒരുക്കുന്ന കെണികളെക്കുറിച്ചാണ്, ആ വാരിക്കുഴികളില്‍ പതിക്കുന്ന മനുഷ്യരെക്കുറിച്ചാണ് ഈ നോവല്‍.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Manithalamkulathe Parvathy
നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം തറവാട്ടിലെത്തുന്ന കഥാനായകനിലേക്ക് മടങ്ങിവരുന്ന കുറെ ഗതകാലസംഭവങ്ങളിലൂടെ ഒരു നാടിന്റെ ഭൂപടം ഉയിരെടുക്കുകയാണ്. ‘തൈരില്‍ മുക്കിയെടുത്ത പെണ്ണും,’ നഷ്ടനിധി തേടിയലഞ്ഞ ഭാഗവതരും, ‘ഗന്ധര്‍വബാധ’യേറ്റ നങ്ങിണിയും, ഗന്ധരാജന്‍പൂവുകളെ പ്രണയിച്ച അഭിനിയും ഒക്കെ ഓര്‍മത്തൂലികയാല്‍ എഴുതപ്പെടുകയാണ് ഈ നോവലില്‍. ഒപ്പം പാര്‍വതിയും.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Mogabussile Palatharam Kalpadhangal
പീഡനത്തിനും ചൂഷണത്തിനും അസഹിഷ്ണുതയ്ക്കും അനാഥത്വത്തിനും ഇരകളായിയെരിഞ്ഞൊടുങ്ങുന്ന നിരാലംബരായ ആത്മാക്കളുടെ ആകുലതകള്‍ ചിത്രീകരിക്കുന്ന കഥകളുടെ സമാഹാരം. അസാധാരണസ്വഭാവസവിശേഷതകള്‍ ഉള്ള കഥാപാത്രങ്ങള്‍. എല്ലുറപ്പുള്ള ഭാഷയും ആഖ്യാനവും. പി. സുരേന്ദ്രന്റെ അവതാരിക.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Veritta Udyanangal
ഭിത്തിയിലും മട്ടുപ്പാവിലും അകത്തളത്തിലും മേശമേലും സ്ഫടികക്കുപ്പിക്കുള്ളിലുമൊക്കെ ഉദ്യാനനിര്‍മാണം സാധ്യമാക്കുന്ന പുതുസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഫ്‌ളാറ്റുകളിലെ പരിമിതസ്ഥലസൗകര്യത്തിനുള്ളില്‍ ആകര്‍ഷകമായ പൂന്തോട്ടമൊരുക്കുവാന്‍ ഇതു സഹായകമാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ബാല്‍ക്കണി ഗാര്‍ഡന്‍, ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍, ടേബിള്‍ടോപ് ഗാര്‍ഡന്‍ തുടങ്ങി, നമ്മുടെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപ്രത്യേകതകള്‍ക്കും ഇണങ്ങുന്ന നവീന ഉദ്യാനങ്ങളുടെ ഘടനയും നിര്‍മാണവും പരിപാലനവുമാണ് ഇവിടെ പ്രതിപാദ്യവിഷയം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Rakthasammardhavum Mattu Sammardhangalum
നിശ്ശബ്ദനായ കൊലയാളിയാണ് രക്തസമ്മര്‍ദം. അമിതഭാരവും പുകവലിയും മുതല്‍ മാനസികപിരിമുറുക്കം വരെ രക്തധമനികളിലെ ഈ ‘സംഘര്‍ഷ’ത്തിനു കാരണമാകാം. രക്തസമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍, ചികിത്സ, രോഗസാധ്യത, മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് വിശദമാക്കുന്ന ഈ പുസ്തകം, കരള്‍സിരകളിലെ സമ്മര്‍ദം, തലയോടിനുള്ളിലെ സമ്മര്‍ദം തുടങ്ങിയ അനുബന്ധസമ്മര്‍ദങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Subham Karothi
നന്തിപുരം ഗ്രാമത്തിന്റെ പഴയദിനങ്ങളിലൂടെ ഒരു യാത്ര. ജീവിതനാടകമാടി അരങ്ങൊഴിഞ്ഞ, ഈ ദേശത്തെ അപൂര്‍വജന്മങ്ങളും അപൂര്‍ണജന്മങ്ങളും ഇവിടെ വേഷക്കാരായെത്തുന്നു. ചരിത്രവും ചരിത്രത്തിനപ്പുറത്തെ നഗ്നജീവിതങ്ങളും മാത്രമല്ല, സ്‌കൂള്‍മണിയും സംഭാരച്ചരുവവുമൊക്കെ ഈ നോവലിന്റെ അണിയറയില്‍ രംഗപ്രവേശം കാക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Viva Espana
കാളപ്പോരിന്റെ നാട് എന്ന വിശേഷണം സ്പെയിനിന്റെ കീര്‍ത്തിമുദ്രകളില്‍ പ്രധാനമാണ്. എന്നാല്‍ ബുള്‍ഫൈറ്റ് മാത്രമല്ല, പര്‍വതനിരകള്‍, ഫ്‌ളെമിംഗോ നൃത്തം, ദുര്‍ഗങ്ങള്‍, ദേവാലയങ്ങള്‍, തുറമുഖം തുടങ്ങി സ്‌പെയിനിന് മഹിമകള്‍ ഇനിയുമേറെ. ലോകസഞ്ചാരി മഹ്ദിയുടെ ഈ പുസ്തകം, ‘സ്‌പെയിന്‍ നീണാള്‍ വാഴട്ടെ!’ എന്ന അഭിവാദ്യമാണ്. യാത്രാവിവരണത്തിന്റെ പ്രസക്തഭാഗങ്ങള്‍ എഴുത്തുകാരന്റെ ശബ്ദത്തില്‍ കേള്‍ക്കാം, ഒപ്പമുള്ള സൗജന്യ സി.ഡി.യിലൂടെ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Chinese Pachakam
ജീവിതശൈലീരോഗങ്ങൾക്കു നിദാനമായ നെയ്യിന്റേയും തീക്ഷ്ണമസാലകളുടേയും ഉപയോഗം പരമാവധി കുറച്ച്, ഇലകളും പച്ചക്കറികളും സമൃദ്ധമായി ചേർത്ത്, ആരോഗ്യസമ്പുഷ്ടമായ വിഭവങ്ങൾ തയ്യാറാക്കുന്ന രീതിയാണ് ചൈനീസ് പാചകത്തിലേത്. അത്തരത്തിലുള്ള സസ്യ-മാംസവിഭവങ്ങളുടെ പാചകവിധികളാണ് ഈ സമാഹാരത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Aanadoctor
ആദർശം ആനന്ദമാണെന്ന് ഓർമപ്പെടുത്തുന്ന ഡോ. വി. കൃഷ്ണമൂർത്തി എന്ന ആനഡോക്ടറുടെ കാടേറ്റത്തിന്റെ കഥ. മനുഷ്യനു മുമ്പാകെ ഗാംഭീര്യവും കരുണയും അല്പത്തം ഒട്ടുമില്ലാത്ത കടൽപോലുള്ള മനസ്സുമായി മസ്തകം വിരിച്ചുനില്ക്കുന്ന ആനകൾക്കു കൂച്ചുവിലങ്ങിടുകയല്ല; മറിച്ച്, വെള്ളത്തിൽ മീനെന്നപോലെ അവയെ സൈ്വരവിഹാരത്തിന് വനസൗഖ്യത്തിലേക്കു തുറന്നുവിടുകയാണ് ഈ രചന.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
A Dwarfish Whole (English)
This book is for everyone – the young and the old, the beginner and the inveterate reader revisiting the classics. Retold in simple language and a straightforward style, the book is an introduction to the world of the literary greats. It is a quick refresher for those who have already read the classics.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Sankhyakalum Ningalum
ഓരോ വ്യക്തിയിലും സ്വാധീനശക്തിയായി വർത്തിക്കുന്ന ഒരു സംഖ്യയുണ്ട്. നമ്മുടെ സ്വഭാവസവിശേഷതകൾ മുതൽ പ്രവൃത്തിമണ്ഡലവും ആരോഗ്യ-സാമ്പത്തിക സ്ഥിതിയും വരെ ഈ സംഖ്യകൾകൊണ്ട് പ്രവചിക്കുവാനാകും. നിങ്ങളുടെ യഥാർഥ സ്വത്വം തിരിച്ചറിയുവാനും, ഉള്ളിലുറങ്ങുന്ന കഴിവുകൾ പരിപോഷിപ്പിക്കുവാനും ഈ സംഖ്യാജ്ഞാനം ഉപകാരപ്രദമാകും.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Keralathile Kattupakshikal
പക്ഷികുലത്തിലെ 175 വിശേഷജന്മങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം. വനനിശ്ശബ്ദതയിൽ മുഴക്കം സൃഷ്ടിക്കുന്ന മലമുഴക്കി വേഴാമ്പലും, ‘ബഹുഭർത്തൃത്വം’ പിൻതുടരുന്ന പാഞ്ചാലിക്കാടയും, ചൂളമടിക്കുംപോലെ ശബ്ദമുണ്ടാക്കുന്ന ചൂളക്കാക്കയും, ചെമ്പുതകിടിന്മേൽ കൂടംകൊണ്ടടിക്കുന്ന സ്വരം പുറപ്പെടുവിക്കുന്ന ചെമ്പുകൊട്ടിയുമൊക്കെ അടങ്ങുന്ന ഈ കാട്ടുപക്ഷികൾ സ്വഭാവത്തിലും ശരീരഘടനയിലും വർണവിന്യാസത്തിലും ആഹാരസമ്പാദനത്തിലും പ്രജനനത്തിലുമെല്ലാം വ്യത്യസ്തത പ്രദർശിപ്പിക്കുന്നു. അകമ്പടിയായി പക്ഷികളുടെ കളർചിത്രങ്ങളും.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.















