Latest Books

  • -20%

    Kizhavanum Kadalum

    ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ്. ഹെമിങ്വേ തന്റെ തലമുറയ്ക്കും വരുംകാല മനുഷ്യവര്‍ഗത്തിനും വേïി എഴുതിവെച്ച മരണപത്രവും കൂടിയാണ്…
    എം.ടി. വാസുദേവന്‍നായര്‍

    ‘ഹെമിങ്വേ ഒരു മുഖവുര’യില്‍
    ഏകനായി കടലില്‍ തോണിയിറക്കി കിഴവന്‍ സാന്റിയാഗൊ കരയി ലെത്തിച്ച ഭീമന്‍മത്സ്യത്തിന്റെ അസ്ഥികൂടം ആധുനികസാഹിത്യത്തിലെ ദീപ്തമായൊരു ഫ്രെയിമാണ്. ആര്‍ക്കും, ഒന്നിനും കീഴടക്കുവാനാകാത്ത മനുഷ്യന്റെ ശക്തിയെക്കുറിച്ചുള്ള, അവന്റെ അപാരമായ അതിജീവന ശേഷിയെക്കുറിച്ചുള്ള ദൂതാണ് ഈ പുസത്കത്തിലെ കടലിരമ്പത്തിലുള്ളത്.

    വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Abhayarthikalude Poonthottam

    ‘മനുഷ്യന് മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയാത്ത’ ഈ ലോകത്തെ ഓര്‍ത്തുള്ള ആധിയാണ് ഈ കഥകളുടെ ഉള്ളുനിറയെ. വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന ഒരു മാനവശരീരം നഗ്‌നമായി ഇതില്‍ പ്രദര്‍ശനത്തിനുവച്ചിരിക്കുന്നു. വക്കുകള്‍ പിഞ്ഞിയ ഒരു മനുഷ്യഭൂപടം എഴുത്തുകാരന്‍ നിങ്ങള്‍ക്കുമുന്നിലായി നിവര്‍ത്തുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Sasthrarangathe Albuthavanithakal

    മേരി ക്യൂറി, റെയ്ച്ചല്‍ കാര്‍സണ്‍, ജാനകി അമ്മാള്‍, ഡയാന്‍ ഫോസി, കല്‍പ്പന ചൗള, ജെയിന്‍ ഗുഡാള്‍ എിങ്ങനെ ശാസ്ത്രവിജ്ഞാനമേഖലയ്ക്കു നല്‍കിയ നിസ്തുലസംഭാവനകളിലൂടെ മനുഷ്യവംശമാകെ കടപ്പെട്ടിരിക്കുന്ന 28 വനിതകളുടെ തൂലികാചിത്രങ്ങളാണ് ഈ പുസ്തകത്തില്‍; പ്രയത്‌നവും സമര്‍പ്പണവുംകൊണ്ട് അവര്‍ ശാസ്ത്രരംഗത്തു പതിപ്പിച്ച കൈമുദ്രകള്‍.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    My First Learning All In One English Hindi Alphabet

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Murivaidyan

    മരുന്നിനോ മന്ത്രത്തിനോ ശമനമേകാന്‍ കഴിയാത്ത വാഴ്‌വ് എന്ന മഹാരോഗത്തിന് ‘പ്രിസ്‌ക്രിപ്ഷന്‍’ അന്വേഷിക്കുന്ന മെഡിക്കല്‍ റെപ്രസെന്റേറ്റീവ് വേണുഗോപാല്‍ ഒരു സൂത്രശാലിയായ വേട്ടക്കാരനായി രൂപാന്തരപ്രാപ്തി നേടുന്നതിന്റെ കഥയാണിത്. സ്വന്തം തൊഴിലിനോട്, കാലത്തിനോട് സമരസപ്പെടുവാനുള്ള വേണുവിന്റെ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കാണുന്നു – അപരവ്യക്തിത്വം പാരിതോഷികമായി നല്‍കുന്ന പദവിയിലൂടെ, ആഡംബരത്തിലൂടെ, ബഹുജനപ്രീതിയിലൂടെ. പക്ഷേ, നുണകള്‍കൊണ്ടുകെട്ടിപ്പൊക്കിയ ഈ കൊട്ടാരത്തിലെ വാസത്തിന് വേണു പിഴയായി ഒടുക്കേണ്ടിവന്നത് ജീവന്റെ വിലയാണ്. ജീവിതാസക്തിയാല്‍ ജ്വരബാധിതനായ സഹൃദയനായ ഈ ചെറുപ്പക്കാരന്‍ നല്‍കുന്ന സന്ദേശം ഇതാണ്: ‘മുറിവൈദ്യം’ ആളെ കൊല്ലുന്നു!

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Pattuvijnanakosham

    നാടന്‍മനുഷ്യരുടെ ചെത്തവും ഗ്രാമീണതയുടെ ചൈതന്യവും തുടിക്കുന്ന ജനകീയഗാനങ്ങളെക്കുറിച്ചുള്ള കൗതുകകരമായ അറിവുകളാണ് ഈ പുസ്തകം നിറയെ. ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്ക് തലമുറകളിലൂടെ പാടിപ്പാടി സംക്രമിച്ചവയാണ് ഈ പാട്ടുകള്‍. വിശ്വാസവും വിനോദവും പുരാണവും നാട്ടുകഥയും ആചാരവും ആഘോഷവും അനുഷ്ഠാനവും തൊഴിലുമൊക്കെ ജീവന്‍വെപ്പിച്ച ഈരടികള്‍.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Vidyaguru SSLC Ganitham

    ഗണിതശാസ്ത്രപരീക്ഷകളില്‍ A+ ഗ്രേഡ് കരസ്ഥമാക്കുവാന്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, മുന്‍കാല ചോദ്യപേപ്പറുകളുടെയും ക്വസ്റ്റിയന്‍ പൂളിന്റെയും ടെക്‌സ്റ്റ് ബുക്കിന്റെയും സഹായത്തോടെ തയ്യാറാക്കിയതാണ് ഈ പഠനസഹായി. പരീക്ഷയ്ക്ക് മുന്നൊരുക്കമായി പരിശീലിക്കേണ്ട ചോദ്യങ്ങളും അവയുടെ വിശദമായ നിര്‍ധാരണഘട്ടങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ‘വിദ്യാഗുരു’ നിങ്ങളെ ഉന്നത വിജയത്തിലേക്കു കൈപിടിച്ചു നടത്തും.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Adhunika Singaporile Athbhuthakazhchakal

    സിങ്കപ്പൂര്‍ എന്ന അത്യാധുനിക നഗരരാഷ്ട്രത്തിലൂടെയുള്ള സഞ്ചാരം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും മാത്രമല്ല, കൗതുകകരമായ കൊച്ചുകൊച്ചു വിശേഷങ്ങളില്‍പ്പോലും ഗ്രന്ഥകാരന്റെ മിഴികള്‍ പതിയുന്നു. ഈ എഴുത്തുശൈലി ”മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാവുന്ന സത്യന്‍ അന്തിക്കാട് സിനിമകളെ പ്രതിനിധാനംചെയ്യുന്നു” എന്ന് അവതാരികകാരന്‍.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Kunjalimarakkar

    മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് ഇവരുടെ പോരാട്ടങ്ങള്‍. ഭാരതത്തിലെത്തിയ ആദ്യ യൂറോപ്യന്‍ ശക്തിയായ പോര്‍ത്തുഗീസുകാരുടെ വാഴ്ചയുടെയും വീഴ്ചയുടെയും നാള്‍വഴികള്‍കൂടി ഇതില്‍ വിശദമാക്കപ്പെടുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Online

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Kerala Charithram: Videshikal Kappalirangunnu

    കേരളദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയുമുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. നാട്ടുരാജ്യങ്ങളുടെ വാഴ്ചയിൽ തുടങ്ങി, അധികാരം വിദേശശക്തികൾക്ക് കരഗതമാകുന്നതുവരെയുള്ള കാലഘട്ടമാണ് ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നത്.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Poonthottathile Poomarangal

    നമ്മുടെ നാടിന്റെ കാലാവസ്ഥയിൽ നന്നായി വളരുകയും പൂവിടുകയും ചെയ്യുന്ന മന്ദാരം, പൂവരശ്, രാജമല്ലി, നീർമാതളം, ഏഴിലംപാല, അശോകം തുടങ്ങിയ 36 അലങ്കാരവൃക്ഷങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. പൂന്തോട്ടത്തെ സുന്ദരവും സുഗന്ധപൂരിതവുമാക്കുന്ന ഈ വൃക്ഷങ്ങളുടെ സസ്യചരിത്ര-ശാസ്ത്ര വസ്തുതകളും കൃഷി-പരിചരണ രീതികളും ഔഷധഗുണങ്ങളുമൊക്കെ ഇതിൽ സവിസ്തരം പ്രതിപാദിക്കപ്പെടുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Cheriya Muthalmudakkil 51 Businessukal

    കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കുവാൻ കഴിയുന്നതും, കൂടിയ ലാഭം നേടാൻ കഴിയുന്നതുമായ 51 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്; മൂലധനം, സാങ്കേതികത, വിലനിശ്ചയം, വിപണനം, ലാഭം തുടങ്ങി, വിശദമായ ‘ബിസിനസ് പ്ലാൻ’ സഹിതം. 12 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമുള്ളതും 7 ലക്ഷം രൂപ വരെ പ്രതിമാസസമ്പാദ്യം നേടിത്തരുന്നതുമാണ് ഇതിലെ ‘സ്റ്റാർട്ട്-അപ്’ ആശയങ്ങൾ.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Pookunithamulla Pookkunilanji : Kumaranasante Balakavithakal

    സ്‌നേഹഗായകനായ കുമാരനാശാന്റെ ബാലകവിതകളുടെ സമാഹാരം. ‘പുഷ്പവാടി,’ ‘ബാലരാമായണം’ എന്നിവയ്ക്കുപുറമെ അദ്ദേഹത്തിന്റെ മറ്റു പദ്യകൃതികളിൽനിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകം.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Kashumangayum Kunjumalakhayum

    ഹിഡുംബനെ പല്ലില്ലാത്ത സിംഹമാക്കിയ ജമന്തിയുടെ സാമർഥ്യവും, ബലൂൺകൊണ്ട് കരിമ്പൂതത്തെ തുരത്തിയ മിടുക്കനുണ്ണിയുടെ കൗശലവും, അഞ്ചിതൾപ്പൂവിന്റെ അത്ഭുതസിദ്ധിയുമൊക്കെ കൂട്ടുകാർക്ക് ഈ കഥകളിൽ വായിച്ചറിയാം. മികച്ച ബാലസാഹിത്യകാരനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം നേടിയ എഴുത്തുകാരന്റെ ഈ കഥകൾ പ്രകൃതിസ്‌നേഹത്തിന്റെയും സന്മാർഗനിഷ്ഠയുടെയും ഗുണപാഠങ്ങൾ കൂടിയാണ്.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Puranangalile Dampathimar

    ഗൗതമമുനിയും അഹല്യയും, ലക്ഷ്മണനും ഊര്‍മിളയും, സത്യവാനും സാവിത്രിയും, നളനും ദമയന്തിയും തുടങ്ങി, പുരാണേതിഹാസങ്ങളില്‍ അപൂര്‍വശോഭയോടെ വിരാജിക്കുന്ന പത്തു ദമ്പതിമാരുടെ കഥകളാണ് ഈ പുസ്തകത്തില്‍. സ്‌നേഹവിശ്വാസങ്ങളിലും പരസ്പരാശ്രിതത്വത്തിലും പുലരുന്ന കെട്ടുറപ്പുള്ള ദാമ്പത്യത്തിന് മാതൃകയാണ് ഇതിലെ ഇണകള്‍.

    Original price was: ₹140.00.Current price is: ₹112.00.