-
Thathammayum Poochammayum
ഉല്ലാസത്തിന്റെ കൊമ്പും കുഴലും മുഴക്കി ഉത്സാഹത്തിന്റെ പൊടിപൂരത്തിലേക്ക് കൊച്ചുകൂട്ടുകാരെ ആനയിക്കുകയാണ് ഈ കവിതകള്‍. നന്മയും ഒരുമയും ഇവിടെ താളംപിടിക്കുവാനെത്തുന്നു. മണ്ണും വിണ്ണും നിറയുന്ന ഈ പാട്ടുകള്‍, ചുവടുകള്‍ പിഴയ്ക്കാതെ, പ്രകൃതിയെയും അമ്മയെയും ഗുരുക്കന്മാരെയും മറക്കാതെ, ലക്ഷ്യത്തിലേക്കു മുന്നേറുവാന്‍ ബാലകര്‍ക്കു കൂട്ടാകും. അറിവിന്റെ തിരികള്‍ അവരുടെ ഹൃദയത്തില്‍ കൊളുത്തും; മായാത്ത പുഞ്ചിരികള്‍ അവരുടെ ചുണ്ടില്‍ വിരിയിക്കും.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
U.A. Khader Balasahithyakrithikal Sampoornam
യു.എ. ഖാദര്‍ എന്ന എഴുത്തുകാരണവര്‍ കുട്ടികള്‍ക്കുമുന്നില്‍ ചൊരിഞ്ഞഅക്ഷരമുത്തുകളാകെ ശേഖരിച്ചിരിക്കുകയാണ് ഈ ഖജാനയില്‍. സ്‌നേഹവാത്സല്യങ്ങളുടെ തൂലികത്തുമ്പിനാല്‍ ആ മഹാകഥാകാരന്‍ വരും തലമുറകളുടെ ഹൃദയത്തകിടില്‍ സദ്ചിന്തകളുടെ മായാലിപികള്‍ കോറിവരയുന്നു; ബാലകരുടെ മനസ്സിനെ വെടിപ്പാക്കുന്നു; അവരുടെ ശിരോലിഖിതംതന്നെ മാറ്റിയെഴുതുന്നു. ഇളം കവിളുകളില്‍ ചുംബനവും കുഞ്ഞുനെറുകുകളില്‍ അനുഗ്രഹവുമായി മാറുന്ന ഈ കഥകളും നോവലുകളും അറിയാലോകങ്ങളിലേക്ക്, കാണാക്കാഴ്ചകളിലേക്ക് കുരുന്നുകളെ ഒരു മാന്ത്രികപ്പരവതാനിയിലേറ്റി കൊണ്ടുപോകുന്നു.
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
My Favourite Table Book
My Favourite Table book is a one step solution to simplify maths. A must have tool for students from Std 1-10. Multiplication tables, formulas, metric measures to all basic necessities required for learning maths are covered in this book. This will certainly help eliminate the maths phobia.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Katha Innu
തൂലികയാല്‍ തുഴഞ്ഞ് മലയാളകഥ നാളെ കണ്ടെടുക്കുവാന്‍ പോകുന്ന വന്‍കരയിലേക്കുള്ള ദിശാസൂചിയാണ് ഈ സമാഹാരം. പുതിയ കാലത്തെയും ജീവിതത്തെയും സമഗ്രതയോടെ, സൂക്ഷ്മതയോടെ പിടിച്ചെടുക്കുന്ന ആന്റീനകളാണ് ഈ എഴുത്തുകാരുടേത്. മനുഷ്യാനുഭവങ്ങളെ ആഴത്തില്‍ അഭിമുഖീകരിക്കുകയും നവീനരീതിയില്‍ ആഖ്യാനംചെയ്യുകയുമാണ് ഇവിടെ 15 കഥാകൃത്തുക്കള്‍.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Mathippulavakkunna Prabhashanathinu oru Eluppamargam
ആത്മവിശ്വാസത്തോടെ സ്വന്തം വിചാരങ്ങളും വികാരങ്ങളും ശ്രോതാക്കളോടു പങ്കുവയ്ക്കുന്നതിന്റെ ആനന്ദമാണ് ഈ പുസ്തകം നല്‍കുന്ന വാഗ്ദാനം. വാഗ്‌വിലാസമുള്ള ഒരു പ്രഭാഷകന്‍ എന്ന പദവിയിലേക്ക് ഉയരാന്‍ മാത്രമല്ല ഇത് നിങ്ങളെ സഹായിക്കുക. മുന്‍പു കീഴടക്കാന്‍ കഴിയാതിരുന്ന ഭയവും ഉത്കണ്ഠയും ഇനി നിങ്ങള്‍ക്കുമുമ്പില്‍ മുട്ടുമടക്കും; എതിര്‍പ്പുകളെ, ദൈനംദിനപ്രശ്‌നങ്ങളെ നൂതനചാതുര്യത്തോടെ നിങ്ങള്‍ അഭിമുഖീകരിക്കും. ആശയപ്രകാശനത്തിലെസുതാര്യത ഏതു പ്രവര്‍ത്തനമേഖലയിലും നിങ്ങള്‍ക്കു കരുത്തേകും. യുക്തിഭദ്രമായ ചിന്തയിലൂടെ, ഊര്‍ജസ്വലമായ ആവിഷ്‌കരണത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ സാമൂഹിക ഇടപെടലിന്റെ ചക്രവാളവും വികസിക്കാന്‍ തുടങ്ങുന്നു.
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
Jimmy Valentine
ശക്തമെന്നും സുരക്ഷിതമെന്നും കരുതപ്പെടുന്ന ലോക്കറുകള്‍ ജിമ്മി വാലന്റൈന്‍ എന്ന കവര്‍ച്ചക്കാരനുമുന്നില്‍ ‘വെണ്ണകണക്കെ മൃദുല’മാകുന്നു. ബാങ്കുകൊള്ള തുടര്‍ക്കഥയാക്കിയ ബുദ്ധിമാനായ ഈ കുറ്റവാളിയെ തിരഞ്ഞെത്തുകയാണ് ഡിറ്റക്ടീവ് ബെന്‍ പ്രൈസ്. കുറ്റവാളിയില്‍ ഒരു പരിവര്‍ത്തനം സാധ്യമാണോ? ഒരു കുറ്റവാളി എന്നും കുറ്റവാളിതന്നെയായി തുടരുമോ? എന്ന ചോദ്യമാണ്, ഒ. ഹെന്റിയുടെ ഈ വിഖ്യാതരചനയുടെ മര്‍മം.
പുനരാവിഷ്‌കാരം: ജയ്സണ്‍ കൊച്ചുവീടന്‍₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
PSC Pareekshakalile Samuhyasasthram
പി.എസ്.സി. പരീക്ഷകളില്‍ ഇടം നേടാന്‍ സാധ്യതയുള്ളതും, ആവര്‍ത്തനസ്വഭാവത്തോടെ അതില്‍ ഇടം നേടിക്കൊണ്ടïിരിക്കുന്നതുമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ കൈപ്പുസ്തകത്തില്‍. ചരിത്രം, നരവംശശാസ്ത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വൈജ്ഞാനികമേഖലകളെ സ്പര്‍ശിച്ച്, അവശ്യമറിയേണ്ടï പ്രമേയങ്ങളെ ഝ&അ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഇതില്‍.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Karnadakasangeetham
സപ്തസ്വരങ്ങളെ അസ്തിവാരമാക്കി, രാഗങ്ങളുടെ അനന്തഭാവങ്ങളും വിദൂരസഞ്ചാരങ്ങളും ഗായകന്‍/ഗായിക സംഗീതപഠനത്തിലൂടെ സ്വായത്തമാക്കുന്നു. സംഗീതം അഭ്യസിക്കുവാന്‍ മോഹിക്കുന്നവര്‍ക്ക് കര്‍ണാടകസംഗീതത്തിലെ പ്രാഥമികവസ്തുതകള്‍ പകര്‍ന്നുനല്കുകയാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Vevikkatha Vibhavangal
പ്രകൃതിദത്തമായത് വേവിക്കാതെ ആഹരിക്കുകയാണ് മികച്ച ഭക്ഷണശീലം എന്ന ബോധ്യമേകുന്ന പുസ്തകം. പുതുകാല-പഴങ്കാല രുചികള്‍ സമന്വയിക്കുന്ന, പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ പാചകവിധികള്‍. ഭക്ഷണം ഇവിടെ രോഗാവസ്ഥകളെ ചെറുക്കുന്ന ഔഷധമാകുന്നു. അടുക്കളകള്‍ക്ക് അന്യമായ ചിലതിന്റെ പരിചയംപുതുക്കല്‍ കൂടിയാണ് ഈ റെസിപ്പികള്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Niyamam : Samasyangal Marupadikal
പൊതുസമൂഹവും മാധ്യമലോകവും ചര്‍ച്ചയാക്കുന്ന നിരവധിയായ നിയമങ്ങളിലും വിധിന്യായങ്ങളിലും മിക്കവയും ഒരു സാധാരണപൗരന് അജ്ഞാതമാണ്. നിയമസംവിധാനത്തിന്റെ ഉള്ളറകളെക്കുറിച്ച് നാം അറിയേണ്ടതായ അടിസ്ഥാനവസ്തുതകളാണ് ഈ ഗ്രന്ഥത്തില്‍. നിയമസാക്ഷരതയുടെ ആവശ്യകതയിലേക്കുകൂടിയാണ് ഈ പുസ്തകം വിരല്‍ചൂണ്ടുന്നത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Padapusthaka Quiz
.ജീവശാസ്ത്രം .ഭൗതികശാസ്ത്രം
.രസതന്ത്രം .സസ്യശാസ്ത്രം
.പരിസ്ഥിതിശാസ്ത്രം .സാമ്പത്തികശാസ്ത്രം
.സാമൂഹ്യശാസ്ത്രം .ഗണിതശാസ്ത്രം
.മലയാളം .വിവരസാങ്കേതികവിദ്യ
.പൊതുവിജ്ഞാനം
.കേരളം: അടിസ്ഥാനവിവരങ്ങള്‍
.ഇന്ത്യ: അടിസ്ഥാനവിവരങ്ങള്‍₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Keralathile Museungal
കേരളത്തിലെ മ്യൂസിയങ്ങളെക്കുറിച്ച് ആധികാരിക വിവരങ്ങളുള്ള മലയാളത്തിലെ ആദ്യ പുസ്തകം. അറിവിന്റെയും അത്ഭുതത്തിന്റെയും സൂക്ഷിപ്പുപുരകളാണ് മ്യൂസിയങ്ങള്‍. കല, ശാസ്ത്രം, സാഹിത്യം, സംസ്‌കാരം… വിഭിന്ന മേഖലകളിലെ വസ്തുക്കളും വസ്തുതകളുമാണ് ഇവിടെ വിനോദത്തിനും വിജ്ഞാനത്തിനുമായി സംഭരിച്ചുവച്ചിരിക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് തയ്യാറാക്കിയ ഈ പുസ്തകം പറയുന്നത്, നമ്മുടെ മ്യൂസിയങ്ങളെ സംബന്ധിച്ച കഥകളും കാര്യങ്ങളുമാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Veettuvalappile Pakshivalarthal
വീടുകളില്‍ വളര്‍ത്താവുന്ന കാടപ്പക്ഷി, മുട്ടക്കോഴി, ഇറച്ചിക്കോഴി, ടര്‍ക്കി, താറാവ്, ഗിനി, എമു, പ്രാവ്, ലൗവ് ബേര്‍ഡ്സ് തുടങ്ങി വിവിധയിനം പക്ഷികളുടെ പരിപാലനം, ശാസ്ത്രീയമായി വിവരിച്ചിരിക്കുന്നു. പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്രദമാകുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Creativity Quotient
മാറ്റങ്ങളുടെയും മത്സരങ്ങളുടെയും ഈ മോഡേണ്‍ ലോകം ആവശ്യപ്പെടുന്നത്, ആരും കാണാത്തതു കാണുവാനും ആരും നടക്കാത്ത വഴികളിലൂടെ നടക്കുവാനുമുള്ള കഴിവാണ്. ക്രിയേറ്റിവിറ്റി സ്റ്റോറികള്‍, ടെക്നിക്കുകള്‍, ടെസ്റ്റുകള്‍ ഒക്കെ അടങ്ങുന്ന ഈ കൈപ്പുസ്തകം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംരംഭകര്‍ക്കും സര്‍ഗാത്മക ചിന്താശൈലിയും ക്രിയാത്മക വ്യക്തിത്വവും നേടിയെടുക്കുന്നതിനുള്ള വിന്നിംഗ് ഫോര്‍മുലയാണ്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Ayikkottekkethra Vaal
‘നാം ഇന്നിന്റെ നാണക്കേട്’ എന്ന സമസ്യയ്ക്ക്, ദര്‍ശനങ്ങളുടെ അധികഭാരമില്ലാതെ, ഒരു പൂരണമേകുന്ന കഥകള്‍. വളര്‍ന്നുവളര്‍ന്ന് നമ്മുടെ അല്പത്തരങ്ങള്‍ക്ക് തണലാകുന്ന ഒരു ആലും, നീണ്ടു നീണ്ട് സ്വന്തം കഴുത്തില്‍ കുരുക്കായി മുറുകുന്ന ഒരു വാലും ഇതില്‍ ദൃശ്യമാകുന്നു. നോട്ടും വോട്ടും ഫ്ളാറ്റും ബീഫും ബീവറേജുമൊക്കെ ഇവിടെ പൊളിച്ചടുക്കപ്പെടുന്നു.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
PSC Pareekshakalile Ganitham
പി.എസ്.സി, ആര്‍.ആര്‍.ബി, ബാങ്ക് ടെസ്റ്റ് പോലുള്ള മത്സരപരീക്ഷകളിലെ ഗണിതസംബന്ധിയായ ചോദ്യങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകം. നൂറോളം മുന്‍വര്‍ഷചോദ്യപേപ്പറുകളുടെ പഠനത്തിലൂടെയും പരിശോധനയിലൂടെയുമാണ് ഇതിന്റെ പിറവി. ഗണിതശാസ്ത്രത്തിലെ പ്രാഥമികവിഷയങ്ങളെല്ലാം ലളിതമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.















