-
Mysore Akramanavum Malabarinte Prathorodhavum
നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും ഒരു പിന്‍നടത്തം സാധ്യമാക്കുന്ന പുസ്തകം. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍ സഹായകമാകുന്ന ഈ കൃതിയില്‍ ഹൈദര്‍, ടിപ്പു പടയോട്ടങ്ങള്‍ മുതല്‍ മധ്യകാല സാംസ്‌കാരികരംഗം വരെയുള്ള ഭാഗമാണ് പ്രതിപാദിക്കപ്പെടുന്നത്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Kerala Charithram: Dutchukar Cochiyilethunnu
ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെ ഒരു പിന്‍നടത്തം. മാതൃദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍ സഹായകമായ ഈ കൃതി ഡച്ച് കമ്പനി കൊച്ചി പിടിച്ചടക്കിയതുമുതല്‍ അതിന്റെ പതനംവരെയുള്ള ഒരു നൂറ്റാണ്ടുകാലം ഡച്ചുകാര്‍ സൃഷ്ടിച്ച ചലനങ്ങളാണ് പ്രതിപാദിക്കുന്നത്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Nammude Poochedikalum Poomarangalum
വര്‍ണത്താലും രൂപത്താലും ഗന്ധത്താലും കണ്ണും കരളും കവരുന്ന ‘ആരാമത്തിന്റെ രോമാഞ്ച’ങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. നമ്മുടെ ദേശത്ത് പൂത്തുമറിഞ്ഞുനില്‍ക്കുന്ന കുറെ സസ്യജന്മങ്ങളാണ് പ്രതിപാദ്യം; കാലാകാലങ്ങളായി ഇവിടെ വളരുന്നവയും സമീപകാലത്ത് വിരുന്നുപാര്‍ക്കാനെത്തിയവയുമായ 111 ചെടികളും മരങ്ങളും. പിച്ചിയും തെച്ചിയും മുല്ലയും മുതല്‍ റോസും ഡാലിയയും ഡെയ്സിയും വരെ ഇതില്‍ അഴകിന്റെ പൂക്കളങ്ങള്‍ തീര്‍ക്കുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Vasthuvidhya
ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ആശയങ്ങളെ കേരളീയ ഭൂപ്രകൃതി, ഋതുഭേദങ്ങൾ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണവിശകലനങ്ങൾക്കു വിധേയമാക്കുന്ന സംസ്‌കൃതഗ്രന്ഥമായ വാസ്തുവിദ്യയുടെ ലളിതവ്യാഖ്യാനം. കാല-ദേശ സ്വഭാവങ്ങൾക്കനുസൃതമായ ഗൃഹനിർമിതികൾ ശാസ്ത്രീയ നിർമാണപ്രക്രിയയിലൂടെ സാധ്യമാക്കുന്ന വാസ്തുവിനെ അടുത്തറിയുവാൻ സഹായിക്കുന്ന ആധികാരികഗ്രന്ഥം. അനുബന്ധമായി നാലുകെട്ടുകളുടെ 25 പ്ലാനുകളും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
David Copperfield
ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്‍ഭാഗ്യജാതകന്‍ നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന്‍ നേരിട്ടതിന്റെ യഥാതഥ ആവിഷ്‌കരണം. വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്‌നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Sangeetham Sidhanthavum Prayogavum
‘സമ്യക്കായ ഗീത’ത്തെക്കുറിച്ച് മനോരഞ്ജകമായ ഒരു വിശിഷ്ടകല എന്നതിലുപരി സംഗീതം ഒരു ശാസ്ത്രം കൂടിയാണ് .ശാസ്ത്രിയ സംഗീതത്തെക്കുറിച്ച് ആധികാരികമായി അറിവു നല്കുവാൻ പര്യാപ്തമാണ് ഈ ഗ്രന്ഥം.കർണാടക-ഹിന്ദുസ്ഥാനി ധാരകളെക്കുറിച്ചു മാത്രമല്ല ,വെസ്റ്റെണ്‍ മ്യൂസിക്കിനെക്കുറിച്ചുമാണ് ഇത് .പ്രയോഗപഠനങ്ങൾ ,രാഗസ്വഭാവങ്ങൾ ,വാദ്യോപകരണങ്ങൾ ,സംഗീതജ്ഞർ ,വാഗ്ഗേയക്കാരന്മാർ ,പ്രശസ്ഥകൃതികൾ തുടങ്ങി ഈ സംഗീതവി ജ്ഞാനസമ്പുടത്തിൽ വിഷയങ്ങൾ നിരവധി .
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
DARBAARI DEEPIKA
വംശീയതയുടെ നെടുങ്കോട്ടകൾ ഉയർന്നുവരുമ്പോൾ ഒരു കവിക്ക് എന്താണ് ചെയ്യാൻ കഴിയുക? തമസ്‌കരിക്കപ്പെട്ട ചരിത്രത്തെ സ്മൃതിപഥങ്ങളിലേക്ക് പുനരാനയിക്കുക എന്നതുമാത്രമാണ് കരണീയം. പടയോട്ടങ്ങളും ശിക്ഷകളും നടപ്പിലാക്കിയ ഭരണാധികാരിയായ ബാബറെയല്ല, പൂന്തോട്ടങ്ങളെ പ്രണയിച്ച എല്ലാം ദൈവത്തിൽ സമർപ്പിച്ച കവിയും സൂഫിയുമായ ബാബറെയാണ് നമുക്ക് ഓർമയിലേക്ക് കൊണ്ടുവരേണ്ടത്. അതാണ് രാമൻ ചെയ്യുന്നത്. അതുതന്നെയാണ് ദർബാറി ദീപികയെ രാഷ്ട്രീയകവിതയാക്കുന്നത്. മാനവികതയുടെ സൗന്ദര്യത്തെ ഓർക്കാൻ പ്രേരിപ്പിക്കുകയാണ് ദർബാറി ദീപിക. മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനല്ല, സ്വയം കുറ്റത്തിൽനിന്ന് പുറത്തുകടക്കാനാണ് രാമൻ ചരിത്രത്തെ വേറിട്ടവഴിയിൽ സമീപിക്കുന്നത്. ഡോ. അനിൽ കെ. എം.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
ATHREDAM
“മകനെ രാജാ… നിന്നെ വല്യമ്മാമ വിളിക്ക്ണു. ഒന്നുവാ കുട്ടാ… വല്യമ്മാമെ ഒന്ന് അത്രേടം ആക്കി കൊടുക്ക്, പാവോല്ലെ വല്യമ്മാമ…”
അകത്തും പുറത്തും പച്ചപ്പു തഴച്ച മനുഷ്യരും പരിസരങ്ങളുമുള്ള ഒരു നഷ്ടകാലത്തിന്റെ
നാട്ടിടവഴികളിലൂടെ അത്രേടം വരെ പോയിവരുന്ന രണ്ടു നോവലെറ്റുകൾ. കഥയുടെ ചെറുവിരൽത്തുമ്പിൽ തൂങ്ങി പാടവും പറമ്പും പിന്നിട്ട് നമ്മൾ നമ്മിലേക്കുതന്നെ തിരിച്ചെത്തുന്ന ആർദ്രമായ ഒരു ഓർമക്കാലത്തിന്റെ ചെമ്മൺപാതകൾ.₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
IRONMAN
വായനക്കാരുടെ അകക്കാമ്പിനെ ഒരു ഇസ്തിരിപ്പെട്ടി കണക്കെ ചുട്ടുപൊള്ളിക്കുന്ന കഥകള്‍. കാലത്തിന്റെ തിരക്കൈകള്‍ക്ക് മായ്ക്കുവാനാകാത്ത – മായ്ക്കുവാന്‍ ആഞ്ഞുശ്രമിച്ചാലും, കൂടുതല്‍ ലിപി മിഴിവോടും വിന്യാസവടിവോടും എഴുന്നുതെഴുന്നു നില്‍ക്കുന്ന – മണലെഴുത്താണ് ഇതിലെ കഥാപാത്രങ്ങളുടേത്. ഈ എഴുത്തുകാരന്‍ ”ഒരു മനുഷ്യന്‍ മനുഷ്യനോടെന്നപോലെ” നിങ്ങളോടു സംസാരിക്കും; അതിവേഗജീവിതത്തിന്റെ പ്രായോഗികതയ്ക്ക് സ്വാഭാവികജീവിതത്തിന്റെ ദാര്‍ശനികതകൊണ്ടു ബദല്‍ തീര്‍ക്കും. നല്ല കാലം ഉറങ്ങുന്ന നാട്ടിന്‍പുറത്തിന്റെ ‘നൊസ്റ്റാള്‍ജിയ’യും, നശിച്ച കാലം ഉണരുന്ന നഗരത്തിന്റെ ‘ഡിസ്റ്റോപിയ’യും ഈ കഥത്താളുകള്‍ക്കുള്ളില്‍ നിന്നും ചോര്‍ന്നൊലിച്ച് നിങ്ങളുടെ നെഞ്ചാകെ പടരും.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
KALIPPANEES
ദേശം എങ്ങനെ ഭാഷയാകുന്നുവെന്നും, ഭാഷയ്ക്കുള്ളില്‍ രൂപംകൊള്ളുന്ന ഭാഷ എങ്ങനെ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കാട്ടിത്തരുന്നുവെന്നും തെളിയിച്ചവരാണ് എന്‍.പിയുടെ ‘എണ്ണപ്പാട’ത്തെ മനുഷ്യര്‍. വര്‍ഷങ്ങള്‍ക്കുപിറകിലെ ആ എണ്ണപ്പാടത്തിന്, ഇന്ത്യ സ്വതന്ത്രയായതോടെ കൈവരുന്ന പുതുജീവനും നവതാളവുമാണ് ഈ ‘കളിപ്പാനീസി’ന് തിരിയും വെട്ടവുമാകുന്നത്. ഭാരതത്തിന്റെ ഒരു സൂക്ഷ്മപരിച്ഛേദം ഈ ചേരിക്കഥകളിലൂടെ ഉയിര്‍ത്തുയിര്‍ത്തുവരുന്നു; പ്രാദേശികത്തനിമയോടെ, നാട്ടുമൊഴിച്ചന്തത്തോടെ. സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ ഒരു നാട് സാമോദമൊരുങ്ങുന്നതിന്റെ കിസ്സയും, ഒരു അനാഥബാലികയുടെ അന്തര്‍ധാനം നാട്ടാര്‍ക്കിടയിലുണ്ടാക്കുന്ന പുകിലും, ഖല്‍ബിലൊതുങ്ങാതെ തുളുമ്പിത്തൂവിയ ഒരു ഇഷ്‌കിനെ വിജയിപ്പിച്ചെടുക്കുന്നതിന്റെ പുക്കാറുമാണ് ഈ ശരറാന്തലിലെ മൂന്നു നാളങ്ങള്‍.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Prakrithiamma
ഭൂമിയോടും അതിന്റെ അവകാശികളോടും അന്‍പും അലിവുമുള്ള ഒരു കുട്ടിയാണ് ഈ അഞ്ചു കഥകളിലേയും നായകന്‍. മനുഷ്യരുടെ നിഴലനക്കം കണ്ടാല്‍ ഓടിയൊളിക്കുന്ന, പറന്നകലുന്ന ജീവജാലങ്ങള്‍ അവന് ഉറ്റചങ്ങാതിമാര്‍; പൂക്കള്‍ അവനോടു പുഞ്ചിരിതൂകുമ്പോള്‍ പഴങ്ങള്‍അവനായി വിരുന്നൊരുക്കുന്നു. ഇടവഴിയിലും തൊടിയിലും തഞ്ചുന്ന, കൊഞ്ചുന്ന മൃഗങ്ങളും പക്ഷികളുമൊക്കെ ‘പാവങ്ങള്‍’ ആണെന്നതാണ് അവന്റെ അനുഭവപാഠം. പ്രകൃതിയുടെ ആ അരുമസന്താനം തന്റെ കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കും നിങ്ങളേയും കൂടെക്കൂട്ടുകയാണ് – അമ്മയുടെ മടിത്തട്ടിലേ ക്കെന്നപോലെ.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
A brief history of keralam
‘A brief history of keralam’ commemorates the brave monarchs, foreign rulers, political leaders and spiritual gurus who created the great history of our motherland. Presented in comprehensive language, and incorporated with curious facts, this book will be an interesting read to all those who learn history, particularly students. A thorough search and detailed study of the subject by the author makes this a valuable commentary on the past days of keralam.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Ishtakuttiyum Ishtallakuttiyum
ഒത്തിരി ചിരിയും ഇത്തിരി കണ്ണീരുമായി നിങ്ങളോട് ഇഷ്ടം കൂടാൻ വന്നെത്തുകയാണ്, അൻപോടും ഇമ്പത്തോടും കുറെ കഥാപാത്രങ്ങൾ. എല്ലാരേം ഇഷ്ടമുള്ള ഇഷ്ടക്കുട്ടിയും ഒന്നിനെയും ഇഷ്ടമല്ലാത്ത ഇഷ്ടല്ലാക്കുട്ടിയുമാണ് ഈ കളിക്കൂട്ടത്തിൻ്റെ മുൻനിരയിൽ. കള്ളത്തരവും കുറുമ്പും കുന്നായ്മയും കൊതിക്കെറുവുമെല്ലാം ഇവിടെ ഒരു സ്നേഹക്കെട്ടിപ്പിടിത്തത്തിൽ പരിഹരിക്കപ്പെടുന്നു. കൗതുകങ്ങൾ നിരത്തിവച്ചിരിക്കുന്ന ഈ ‘കട’ സന്ദർശിക്കുന്ന നിങ്ങളും എല്ലാർക്കും ഇഷ്ടമുള്ള ഇഷ്ടക്കുട്ടിയായിത്തീരും!
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Thoovalthottil
ചിറകുള്ള ചങ്ങാതിമാരും മീനുമോളും കലപിലകൂട്ടുന്ന ഈ പുസ്തകം, മിടുമിടുക്കിയായ ഒരു ‘പക്ഷിനിരീക്ഷക’ കൗതുകകരമായ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന നോട്ടുബുക്കാണ്. ”കൂ…ഹൂ…” കൂകി കള്ളത്തരമൊളിപ്പിക്കുന്നവരും, ”കാ…കാ…” കാറി ശ്രദ്ധക്ഷണിക്കുന്നവരും, വായാടിക്കൂട്ടമായി സദാ ചിലച്ചുകൊണ്ടിരിക്കുന്നവരും ഒക്കെ നിറയുന്ന കിളികുലം ഈ താളുകളില്‍ തത്തിത്തത്തി നീങ്ങുന്നു; ഈ താളുകള്‍ക്ക് വര്‍ണവും ശബ്ദവുമേകി ചിറകടിച്ചുയരുന്നു. ആരാന്റെ കൂട്ടില്‍ മുട്ടയിട്ടു കടന്നുകളയുന്ന ജീവനകൗശലവും, അന്യന്റെ കുഞ്ഞിനെ ഹൃദയച്ചൂടില്‍ പോറ്റിപ്പുലര്‍ത്തുന്ന സ്‌നേഹക്കൂറും ഇവിടെകാണാം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുന്നവള്‍ അമ്മയെന്ന വിളിപ്പേരിന് അര്‍ഹയാണോ എന്ന ചോദ്യം ഇതില്‍ വിരാമമില്ലാതെ കുറുകുന്നു; മനസ്സിലേക്ക് ഒരു തൂവല്‍ പൊഴിക്കുന്നു.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Malakhamar Chirakuveeshumbol
”ബാലകൃഷ്ണന്റെ കൈയില്‍ ഒരു മാന്ത്രികദര്‍പ്പണമുണ്ട്.” കെ.പി. അപ്പന്‍
അത്ഭുതങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍ – കറുത്തിരുണ്ട മേഘങ്ങളില്‍ ചിറകുവിരുത്തുന്ന മാലാഖമാര്‍. ഭൂമിയിലെ ജീവിതം ഇവര്‍ക്ക് ഒരു ജ്വരബാധിതന്റെ കിനാവുപോലെ വിഹ്വലം; ആയുസ്സിന്റെ വഴികള്‍ ഇവര്‍ക്ക് കനത്ത മൂടല്‍മഞ്ഞിലെന്നപോലെ അസ്പഷ്ടം. വിറയാര്‍ന്ന ഉടലോടെ, ഇടറുന്ന ചുവടുകളോടെ, പരിക്ഷീണശബ്ദത്തില്‍ ഇവര്‍ ചോദിക്കുന്നു: ”ഞാന്‍ നിന്നെ വേദനിപ്പിച്ചുവോ?”
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Jeevithamkondu Padapusthakam Nirmikkunnathu
ക്രോധത്തിന്റെ മുള്ളുകള്‍കൊണ്ട് നമ്മുടെ സമൂഹഗാത്രത്തെ വരഞ്ഞുകീറുകയാണ് ഈ കഥാകൃത്ത്. കീഴ്‌മേല്‍ മറിഞ്ഞ ഒരു ലോകത്തിന്റെ ദുര്‍ബലപഞ്ജരത്തിലേക്കു നൂഴ്ന്നുകടക്കുന്ന ‘സ്മൃതിയുടെ കിളി’ ഇവിടെ അതിന്റെ അപഹാസ്യമായ പതനത്തില്‍ തപിക്കുകയാണ്. ”സമകാലീന രാഷ്ട്രീയമാനങ്ങള്‍തന്നെയാണ് സാഹിത്യത്തിന്റെ ഉപ്പും ഊര്‍ജവും” എന്ന് കരളുറപ്പോടെ പറയുന്നുണ്ട് ഇതിലെ കഥകളും കഥാപാത്രങ്ങളും.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.















