Latest Books

  • -20%

    Katweyile Rani

    സ്പോർട്സ് കേന്ദ്രപ്രമേയമായ അന്താരാഷ്ട്ര പ്രസിദ്ധമായ എട്ട് ചലച്ചിത്രങ്ങളുടെ തിരജീവിതവിശകലനമാണ് ഈ പുസ്തകം. ഇന്ത്യയുടെ ഗ്രാമീണശക്തിയുടെയും സ്ത്രീജീവിതത്തിന്റെയും അതുല്യഗാഥകൾ ആന്തരികമായി ഒഴുകുന്ന ലഗാൻ, ദംഗൽ, ചക് ദെ ഇന്ത്യ എന്നീ സിനിമകൾ എക്കാലവും സമകാലികമാകുന്നത് എങ്ങനെയെന്ന് വായനക്കാർ അറിയുന്നു. സമൂഹമനസ്സുകളിൽ ഇന്നും വേരുകളാഴ്ത്തിയിരിക്കുന്ന വർണവിവേചനത്തിന്റെ കഠിനകാലത്തെ നിശിതമായി അടയാളപ്പെടുത്തുന്ന കാട്വേയിലെ റാണി, അലി, റേസ് എന്നിവയും ലിംഗനീതിയെക്കുറിച്ചുള്ള നിർണായക ചോദ്യങ്ങളുമായി ഓഫ്സൈഡ് എന്ന ഇറാനിയൻ
    ചിത്രവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Nanmaniranja Chalakudy – Ente suvarnasmaranakal

    ഒരു നാടിന്റെ സുകൃതചരിത്രത്തിലേക്ക് സ്വന്തം ജീവിതത്തിന്റെയും വ്യാപാര വിജയത്തിന്റെയും സത്യകഥകള്‍കൂടി സ്വര്‍ണനൂലുകളാല്‍ കാര്‍ത്തുകെട്ടി യിരിക്കുകയാണ് പോള്‍ ചുങ്കത്ത് ഈ പുസ്തകത്തില്‍. വിശ്വാസം ഇതില്‍ പരസ്യവാചകമല്ല, ഹൃദയവികാരമാണ്. മൂല്യങ്ങള്‍ ഇവിടെ ഇടപാടുകളിലും
    ഇടപെടലുകളിലും പത്തരമാറ്റോടെ തിളങ്ങുന്നു. ഒരു ബിസിനസുകാരന്റെ ‘സക്‌സസ് സ്റ്റോറി’ മാത്രമല്ല, മണ്ണിനെയും മനുഷ്യരെയും തൊട്ട് എഴുതിയ
    ചാലക്കുടിയുടെ ദേശമാഹാത്മ്യവുമാണ് ഈ പുസ്തകം.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Kadalshankhukal venmeghangal

    യാത്രകള്‍ കണ്ടെത്തലും പുതുക്കലുമാണ്. സ്ഥലരാശിയുടെ ചുറ്റുവട്ടം ഭേദിച്ച്, ഭൂതവര്‍ത്തമാനങ്ങളില്‍ വിടര്‍ന്നുവിടര്‍ന്ന്, ചില സഞ്ചാരപഥങ്ങള്‍ ഗഗനവിസ്താരം നേടുന്നു. ഇവിടെ എഴുത്തുകാരന്റെ സ്വപ്നജാഗരങ്ങളില്‍ ”വയലറ്റുപൂക്കള്‍ വര്‍ഷിച്ച” ചില ഇടങ്ങളിലേക്ക് ഒരു യാത്രാവണ്ടി പുറപ്പെടുകയാണ്. മൃതനഗരവും സങ്കടലും ഏകാന്തതീരവും കൂടിപ്പിണയുന്ന ധനുഷ്‌കോടിയില്‍ തുടങ്ങി, പഴമയുടെ ഉന്മേഷവും പുതുമയുടെ ഉല്ലാസവും പതഞ്ഞുയരുന്ന ഗോവന്‍ ബീച്ചുകളിലൂടെ, ‘ഖസാക്കി’ലെ രവിയുടെമേല്‍ പതിഞ്ഞതാളത്തില്‍ ചാഞ്ഞു പെയ്ത മഴയെ തസ്രാക്കിന്റെ മണ്ണില്‍ ഏറ്റുവാങ്ങി ഈ ഭ്രമണം അവസാനിക്കുന്നു. കടല്‍ത്തിരകളും മലനിരകളും പുഴയോളങ്ങളും തെരുവോരങ്ങളും കോട്ടകൊത്തളങ്ങളും ദേവാലയങ്ങളും തീന്‍ഗൃഹങ്ങളും മറ്റും മറ്റും ഫിലിംറീലുകള്‍ പോലെ ഈ ഗമനത്തില്‍ ചുരുള്‍നിവരുന്നു.

     

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Alka

    മൂര്‍ത്ത യാഥാര്‍ഥ്യങ്ങളുടെയും അതീത യാഥാര്‍ഥ്യങ്ങളുടെയും നൂലിഴകള്‍ പാകി നെയ്‌തെടുത്തചാരുതയാര്‍ന്ന ഒരു ത്രില്ലറാണ് ‘അല്‍ക്ക.’ അല്‍ക്ക എന്ന പെണ്‍കുട്ടിയുടെ അന്വേഷണങ്ങളിലൂടെ ജന്മാന്തരങ്ങള്‍ നീളുന്ന ഒരു കൊലപാതകത്തിന്റെ ഗൂഢ രഹസ്യങ്ങള്‍ അനാവരണംചെയ്യ പ്പെടുന്ന ഈ നോവല്‍, വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, വായിച്ചുതീര്‍ക്കാതെ പുസ്തകം മടക്കിവയ്ക്കാനാവില്ല എന്ന നിലയില്‍ തളച്ചിടുന്നു. ആഖ്യാനമികവും ലളിതവായനയുടെ രസനീയതയും പ്രദര്‍ശിപ്പിക്കുന്ന സീമ ജവഹറിന്റെ ‘അല്‍ക്ക’ മലയാളത്തിലെ ത്രില്ലര്‍ സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയാകുന്നുണ്ട്.

    വിനു ഏബ്രഹാം

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Odiyan

    ‘ഒടിയൻ’ ഒരു കൂട്ടം പ്രിയങ്കരങ്ങളായ കഥകളുടെ സമാഹാരമാണ്. വിഷ്ണുശർമൻ്റെ പഞ്ചതന്ത്രം കഥകൾ പോലെ, ഈസോപ്പ് കഥകൾ പോലെ ഈ കഥകൾ കാലികമായ വിനോദവിസ്മയങ്ങളെയും ഉദാത്തമായ മാനുഷികഭാവങ്ങളെയും അതീവചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞുമനസ്സുകളിൽ ഒരു മുകിൽതുണ്ടായി ഒഴുകി നടക്കുന്ന ഈ കഥകൾ ഓർത്തിരിക്കാനും ഓർത്തുചൊല്ലാനും പാകപ്പെട്ടതുകൂടിയാണ്. – ഡോ. മുഞ്ഞിനാട് പത്മകുമാർ

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Paranju Paranju Paranju

    കുട്ടികള്‍ക്കും കുട്ടിത്തം കൈവിടാത്തവര്‍ക്കുമാണ് 23 കഥകളുടെ ഈ സമാഹാരം. ‘എച്ച് & സി @75’ ബാലകഥാമത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇവ, കഥകളില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന നമ്മുടെ കുരുന്നുകള്‍ക്ക് ഭാവനയുടെ പൂഞ്ചിറകുകള്‍ നല്‍കും; വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഗഗനപഥങ്ങളെ തൊട്ടുരുമ്മുന്ന ചിറകുകള്‍. ശൈശവസഹജമായ ഉത്സാഹത്തിമിര്‍പ്പിന്റെയും ഉല്ലാസഘോഷത്തിന്റെയും മഷിപ്പരപ്പില്‍ തൂലിക മുക്കി എഴുതപ്പെട്ട ഈ കഥകള്‍, നന്മയുടെ പാഠങ്ങളായി പുതുതലമുറയെ വലിയ വലിയ ശരികളിലേക്കു വഴിനടത്തുന്നവയാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Once upon a time there was a child who loved books…

    ‘Once upon a time there was a child who loved books’ is a collection stories selected from ‘Tell a Tale’ competition held for school children. When our kids are running away from the world of tales, and getting themselves glued to digital screens, this book definitely serves the need of the hour. In this paper-canvas, myraid shades of creativity from a bunch of little storytellers can be seen; a variegated play of colours, painted by children in their own individual ways.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Bharathapadham

    ‘ഭാരതപഥ’ത്തിലൂടെ ഒരു ഓപ്പൺ ഡിബേറ്റിനാണ് സുമേഷ് വായനക്കാരെ ക്ഷണിക്കുന്നത്. അതിലെല്ലാം വാദത്തിൻ്റെയും എതിർവാദത്തിൻ്റെയും സന്ദർഭങ്ങളുണ്ട്. പ്രസന്നമായൊരു വിചാരകൗതുകത്തോടെയാണ്, ഈ എഴുത്തുകാരൻ മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ ജീവിതവിവക്ഷകൾ നിരീക്ഷിക്കുന്നത്. അവരുടെ ജീവിതസന്ദർഭങ്ങളുടെ ബാഹ്യവും ആന്തരികവുമായ വിചാരണയ്ക്ക് എഴുത്തുകാരൻ മുതിരുന്നു. തനിക്ക് ബോധ്യപ്പെട്ടതും താൻ ഉൾക്കൊണ്ടതുമായ കഥാപാത്രദർശനത്തിലൂടെയാണ് ‘ഭാരതപഥം’ വികസിക്കുന്നത്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    The forgotten name

    ‘The forgotten name’, a collection of 16 stories, takes you on a disquieting ride that rises, falls, twists and turns through a spectrum of human emotions. From forgetting things that should be remembered to committing sins that should not be pardoned, these characters strike the right chord in the heart of readers, with their distress, anguish, grief and anger. Here, they are in relentless search for a ray of hope – a flash of light – in the stark and freezing darkness that surrounds them. Interminable cries, prolonged sighs and unfathomable lamentations reverberate between the folios of this book. These tales are salutations to the indomitable spirit within us that fights against the unbearable hardness of being!

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    The dracula python

    ‘The dracula python’ is a collection of 15 stories that take the readers’ minds to the zenith of eagerness, excitement, fun and fear, with lots of lessons to learn at the end of the reading. The stories represent different facets of children’s lives, depicting the ups and downs of emotions, feelings and anxieties. Each story has a different theme and the readers will often find themselves in the characters of the stories. The stories cover important topics such as morale, science, life lessons, social responsibilities, behavioural patterns and various nuances of childhood fun and pranks.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Prakrithiamma

    ഭൂമിയോടും അതിന്റെ അവകാശികളോടും അന്‍പും അലിവുമുള്ള ഒരു കുട്ടിയാണ് ഈ അഞ്ചു കഥകളിലേയും നായകന്‍. മനുഷ്യരുടെ നിഴലനക്കം കണ്ടാല്‍ ഓടിയൊളിക്കുന്ന, പറന്നകലുന്ന ജീവജാലങ്ങള്‍ അവന് ഉറ്റചങ്ങാതിമാര്‍; പൂക്കള്‍ അവനോടു പുഞ്ചിരിതൂകുമ്പോള്‍ പഴങ്ങള്‍അവനായി വിരുന്നൊരുക്കുന്നു. ഇടവഴിയിലും തൊടിയിലും തഞ്ചുന്ന, കൊഞ്ചുന്ന മൃഗങ്ങളും പക്ഷികളുമൊക്കെ ‘പാവങ്ങള്‍’ ആണെന്നതാണ് അവന്റെ അനുഭവപാഠം. പ്രകൃതിയുടെ ആ അരുമസന്താനം തന്റെ കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കും നിങ്ങളേയും കൂടെക്കൂട്ടുകയാണ് – അമ്മയുടെ മടിത്തട്ടിലേ ക്കെന്നപോലെ.

     

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Neele thuzhanja dhoorangal

    ഈ സര്‍വീസ് സ്റ്റോറി അതിന്റെ വിശദാംശസമൃദ്ധികൊണ്ടും നിരീക്ഷണ വൈഭവംകൊണ്ടും വ്യത്യസ്തമാണ്; വൈവിധ്യപൂര്‍ണവും. ഇവിടെ  അബ്ദുള്‍ ലത്തീഫിന്റെ സാമാന്യം കര്‍ക്കശമായ വ്യക്തിത്വവും നീതി ബോധവും സഹായസന്നദ്ധതയും ചേര്‍ന്ന് ഈ അനുഭവക്കുറിപ്പുകളെ വ്യത്യസ്തമാക്കുന്നു. ഇതിലെ ഭാഷ നാട്യങ്ങളില്ലാത്തതും ലളിതവുമാണ്, എന്നാല്‍ തീക്ഷ്ണവും. വാസ്തവത്തില്‍ ഈ തുറന്നെഴുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് കളമൊരുക്കേണ്ടതാണ്.
    ജീവിതാനുഭവങ്ങളുടെ ആധികാരികതയിലും ധീരതയിലും ആത്മവിശ്വാസത്തിലും രചിക്കപ്പെട്ടിരിക്കുന്ന ഈ കൃതിക്ക് അനുഭവകഥനം എന്നതിനപ്പുറം നീളുന്ന സാംഗത്യമുണ്ട്. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം, ഔദ്യോഗികനടപടിക്രമങ്ങളില്‍ കുരുങ്ങി ജീവിതമില്ലാതായിപ്പോകുന്നവരുടെ നിശ്ശബ്ദമായ കണ്ണീരിനെക്കുറിച്ചോര്‍ക്കാന്‍കൂടി ഈ പുസ്തകം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായ ഓര്‍മകള്‍ അടുക്കും ചിട്ടയോടെയും ആവിഷ്‌കരിച്ചിരിക്കുന്ന ഈ പുസ്തകം എല്ലാ തരത്തിലും തലത്തിലുമുള്ള വായനക്കാര്‍ക്ക് ആകര്‍ഷകമായി അനുഭവപ്പെടാതിരിക്കില്ല.
        –  കെ. ജയകുമാര്‍ ഐ.എ.എസ്.
                 മുന്‍ ചീഫ് സെക്രട്ടറി
    Original price was: ₹450.00.Current price is: ₹360.00.
  • -20%

    Manukuttanum Minupoochayum

    ആരും ആരേയും കാണലും മിണ്ടലും കളിക്കലും ഒന്നുമില്ലാതിരുന്ന കൊറോണക്കാലത്താണ് മിനു മനുക്കുട്ടന്റെ ബെസ്റ്റ് ഫ്രണ്ടായത്. കറുപ്പും വെളുപ്പും നിറമുള്ള ആ പതുപതുത്ത മിടുക്കിപ്പൂച്ച, ‘അരുതു’കളുടെ മുഷിപ്പന്‍ ദിനങ്ങളില്‍ മനുക്കുട്ടന്റെ വാലായി മാറി. ‘മ്യാവൂ…’ മൂളി, പാദങ്ങളില്‍ മുട്ടിയുരുമ്മി, ഒപ്പം കവാത്ത് നടത്തി ആ സാമര്‍ഥ്യക്കാരി മനുവിനോട് ഇഷ്ടംകൂടി. എന്നാല്‍, കുറുക്കന്മാരും കാട്ടുപൂച്ചകളും കാടകം വാഴുന്ന കുന്നിന്‍ചെരിവിലെ അപ്പൂപ്പന്‍വീട്ടില്‍ മനുവിനൊപ്പം വിരുന്നുപാര്‍ക്കാനെത്തിയ അവള്‍ക്ക് ഒരു അമളിപിണഞ്ഞു – മിനുവിന്റെ മീന്‍കൊതിക്കുള്ള ശിക്ഷയായിരുന്നു അത് !

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Pyramid

    ജീവിതത്തിൻ്റെ കഥാതിണർപ്പുകൾ
    തെളിനീരൊഴുക്കുപോലെ ആത്മശുദ്ധിയുള്ള കഥകൾ. അകം കുളിർത്ത് ജീവസാരത്തിൽ ലയിക്കുന്ന നേരെഴുത്തുകൾ. ഗ്രാമാനുഭവങ്ങളിൽനിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി മനുഷ്യജീവിതത്തിലെ ധർമസങ്കടങ്ങൾ പകുത്തു വായിച്ച ഒരു കഥാകൃത്തിൻ്റെ നേർവിനിമയങ്ങളും ഹൃദയനിവേദനങ്ങളുമാണ് ഈ കഥകൾ. കരുണയുടെ തലോടലിൽ സാന്ത്വനവും വിവേകവും ഏകുന്നു റഫീക്ക് പട്ടേരിയുടെ കഥകൾ.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    A brief history of keralam

    ‘A brief history of keralam’ commemorates the brave monarchs, foreign rulers, political leaders and spiritual gurus who created the great history of our motherland. Presented in comprehensive language, and incorporated with curious facts, this book will be an interesting read to all those who learn history, particularly students. A thorough search and detailed study of the subject by the author makes this a valuable commentary on the past days of keralam.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    The dance and the trance

    The novel traces the life path of Mani, who is catapulted into his father’s profession after a tragedy in their lives. He takes over the mantle of the village Velichappadu. Mani is forced to quell his own aspirations and desires. His adoration for Premila remains a silent song within his heart. Mani marries Meenakshi, but she finds it almost impossible to reconcile her feelings for her husband and his role as the Velichappadu as the Devi takes over his person when he goes into trance. As events unfold over the years, Premila and Meenakshi meet for a brief but significant moment and the latter’s envy and apprehension disappear. Meanwhile, Mani realises that he is growing older and unable to carry on as the Velichappadu. A new Velichappadu appears in an unexpected manner, proving that the Bhagavathy has, once again, blessed the village.

    Original price was: ₹250.00.Current price is: ₹200.00.