-
Adhunika Singaporile Athbhuthakazhchakal
സിങ്കപ്പൂര്‍ എന്ന അത്യാധുനിക നഗരരാഷ്ട്രത്തിലൂടെയുള്ള സഞ്ചാരം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും മാത്രമല്ല, കൗതുകകരമായ കൊച്ചുകൊച്ചു വിശേഷങ്ങളില്‍പ്പോലും ഗ്രന്ഥകാരന്റെ മിഴികള്‍ പതിയുന്നു. ഈ എഴുത്തുശൈലി ”മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാവുന്ന സത്യന്‍ അന്തിക്കാട് സിനിമകളെ പ്രതിനിധാനംചെയ്യുന്നു” എന്ന് അവതാരികകാരന്‍.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Haindhava Mahatmyamuthukal
അജ്ഞാനത്തില്‍നിന്നു ജ്ഞാനത്തിലേക്കും, പാപാന്ധകാരത്തില്‍നിന്നു സൂര്യതേജസ്സാര്‍ന്ന മോക്ഷത്തിലേക്കും ചരിക്കുന്ന ഒരു വിശ്വാസിക്ക് മാര്‍ഗദര്‍ശകമാകേണ്ട മഹാസത്യങ്ങളെ മുത്തുകള്‍പോലെ കോര്‍ത്തിണക്കിയിരിക്കുന്ന പുസ്തകം. ഹൈന്ദവവിശ്വാസത്തിന്റെ പ്രഥമപ്രമാണങ്ങളാണ് വിലമതിക്കുവാനാകാത്ത ഈ മുത്തുകള്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Mtsenskile Lady Macbeth
പ്രണയസാഫല്യത്തിനും ആസക്തികളുടെ പൂര്‍ത്തീകരണത്തിനും ഇരുണ്ട പിശാചിനിയായി മാറുന്ന ഒരു റഷ്യന്‍ സുന്ദരിയുടെ കഥ. 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സാമൂഹികക്രമത്തിന്റെ പശ്ചാത്തലത്തില്‍, ഒരു സ്ത്രീയുടെ അപഥസഞ്ചാരങ്ങളും അതിന്റെ അനിവാര്യദുരന്തവും പിന്‍തുടരുന്ന കൃതി. ഗോര്‍ക്കിക്കും ടോള്‍സ്റ്റോയിക്കും ചെക്കോവിനും സമശീര്‍ഷനായ ഗ്രന്ഥകാരന്‍, കാലത്തിന്റെ മഹാവിസ്മൃതിയില്‍നിന്ന് ഇവിടെ വീണ്ടെടുക്കപ്പെടുകയാണ്. വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Safety Management
അഗ്നിശമനം, വ്യവസായസുരക്ഷ, രക്ഷാപ്രവര്‍ത്തനം, ആരോഗ്യസംരക്ഷണം, പ്രഥമശുശ്രൂഷ തുടങ്ങി, സേഫ്റ്റി & എമര്‍ജന്‍സി മാനേജ്‌മെന്റിനു കീഴില്‍ വരുന്ന പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ഏവര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Makkale Engane Valarthanam?
നല്ല അച്ഛനമ്മമാരാകുക എന്നത് ഏറെ ഉത്തരവാദിത്വമുള്ള പ്രവൃത്തിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഈ പുസ്തകം. കുട്ടിയുടെ മികച്ച ഗുരുക്കന്മാര്‍ മാതാപിതാക്കള്‍തന്നെയെന്നു തിരിച്ചറിയുവാന്‍, മക്കളെ ഉത്തമവ്യക്തിത്വത്തിന് ഉടമകളാക്കുവാന്‍ ഇത് പ്രചോദനമേകുന്നു. ഒപ്പം പേരന്റിങ്ങിന്റെ അടിസ്ഥാനാശയങ്ങളിലേക്ക് ഒരു എത്തിനോട്ടവും സാധ്യമാക്കുന്നു. കെ. ജയകുമാര്‍ന്റെ അവതാരിക
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
81 Naveena Upanyasangal
സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ-പ്രസംഗമത്സരങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന 81 രചനകളുടെ സമാഹാരം. ഉദ്യോഗാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനഗ്രന്ഥമായും അധ്യാപകര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും ഉപയോഗിക്കാവുന്ന ഈ സമാഹാരത്തെ, ലളിതവും ഉചിതവുമായ ശീര്‍ഷകങ്ങളും തുടരന്വേഷണത്തിനും ഗൗരവപഠനത്തിനും ഉതകുന്ന വസ്തുതകളും വേറിട്ടതാക്കുന്നു.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
-
Denguepani Muthal Cancer Vare
ആയുരാരോഗ്യത്തിന് ആയുര്‍വേദത്തേക്കാള്‍ മികച്ചൊരു ‘ഒറ്റമൂലി’യില്ല. ചിക്കുന്‍ഗുനിയ മുതല്‍ വാതരോഗം വരെ, ബുദ്ധിമാന്ദ്യം മുതല്‍ സ്മൃതിനാശം വരെ – ഏതിനും ‘ആയുസ്സിന്റെ പുസ്തക’ത്തില്‍ പ്രതിവിധിയുണ്ട്. ആരോഗ്യപരിരക്ഷയ്ക്ക് ആയുര്‍വേദത്തെ എങ്ങനെ ഉപയോഗിക്കുവാന്‍ കഴിയുമെന്ന അറിവ് സാധാരണക്കാരിലെത്തിക്കുകയാണ് ഈ കൈപ്പുസ്തകം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Idioms In Spoken English
An innovative handbook that helps you learn idioms by means of Spoken English. Contains 22 units of conversation wherein a pretty good number of idiomatic expressions are incorporated. Idioms placed into an apt context of formal and informal talks makes it simple and clear.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Chinnangal Adayalangal
നാം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാധനങ്ങളിലും നമ്മൾ ഇടപെടുന്ന പൊതുസ്ഥലങ്ങളിലും മറ്റും പലതരത്തിലുള്ള ചിഹ്‌നങ്ങളും അടയാളങ്ങളും കാണാറുണ്ട്. സുരക്ഷയെ മുൻനിർത്തിയുള്ള സൂചനകളും നിർദേശങ്ങളുമൊക്കെയാണ് ഈ ചിഹ്‌നങ്ങൾ മുന്നോട്ടുവെക്കുന്നത്. റീസൈക്കിൾ ചിഹ്‌നങ്ങൾ, പാക്കേജിങ്ങ്് ചിഹ്‌നങ്ങൾ, ഫാബ്രിക് കെയർ ചിഹ്‌നങ്ങൾ, നിരോധന ചിഹ്‌നങ്ങൾ, ഗണിത, ഇലക്ട്രിക്കൽ / ഇലക്‌ട്രോണിക്, മൂലക ചിഹ്‌നങ്ങൾ, കറൻസി ചിഹ്‌നങ്ങൾ തുടങ്ങി, ചിഹ്‌നങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Ente Krishiyarivukal
കൃഷിമികവിനുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരജേതാവിന്റെ അസാധാരണ പരീക്ഷണങ്ങളുടെ നോട്ട്ബുക്കാണിത്. സസ്യവളർച്ചയിലും വിളപൊലിമയിലും കീടനിയന്ത്രണത്തിലും ഫലപ്രദമായിത്തീരുന്ന ജൈവപരിപാലനരീതികളാണ് ഈ കൃഷിക്കാരനു പങ്കുവെക്കുവാനുള്ളത്. കാർഷികാഭിവൃദ്ധിയുടെയും ആരോഗ്യജീവനത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും പാഠങ്ങൾ.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Veetu Chilavu Kurakkan Chila Margangal
കുടുംബബജറ്റിനെക്കുറിച്ചൊരു പുനരാലോചനയാണ് ഈ പുസ്തകം. ചെറുതും വലുതുമായ നിരവധി കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വീട്ടുചെലവ് ഗണ്യമായി കുറയ്ക്കുവാനാകും. ജീവിതരീതിയിലും ധനവ്യയരീതിയിലും ചില ചിട്ടപ്പെടുത്തലുകൾ മതിയാകും, വരവിനനുസരിച്ച് ചെലവ് ക്രമീകരിക്കുവാൻ. അനാവശ്യചെലവുകൾ തിരിച്ചറിഞ്ഞും അധികവരുമാനത്തിനുള്ള മാർഗങ്ങൾ കണ്ടെത്തിയുമൊക്കെ ഇത് സാധിക്കുന്നതാണ്.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Kanakkile Padhaprasnangal
ഗണിതം എന്ന ‘കഠിനവിഷയ’ത്തോടുള്ള അകാരണഭയത്തെ കൂട്ടുകാര്‍ക്ക് എന്നെന്നേക്കുമായി കീഴടക്കുവാന്‍ സഹായിക്കുന്ന പുസ്തകം. നല്ലൊരു പഠനപ്രവര്‍ത്തനംകൂടിയാണ് ഈ പദപ്രശ്‌നങ്ങള്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Rugmineeharanam
'മന്നന്മാർക്കു മാനനീയനും യാദവവംശ മകുടമഹാമണിയും ദ്വാരകാധിപതിയുമായ' സാക്ഷാൽ കൃഷ്ണൻ നടത്തിയ കന്യാപഹരണത്തിന്റെ കഥയാണ് 'രുഗ്മിണീഹരണം' പറയുന്നത്. ചേദിരാജാവായ ശിശുപാലനുമായുള്ള, ഭീഷ്മക മഹാരാജന്റെ പുത്രിയുടെ വേളിയാണ് കാർവർണൻ അലങ്കോലപ്പെടുത്തിയത്. പുരാണപ്രസിദ്ധമായ ഈ കഥയിലേക്ക് കാല്പനികതയുടെ അലുക്കുകൾ സമർഥമായി വിളക്കിച്ചേർത്ത നാടകകൃതിയുടെ ലളിതമായ പുനരാവിഷ്‌കാരം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Maduram Dhukhamalla
ലോകരാഷ്ട്രങ്ങൾക്കിടയിലെ ‘പ്രമേഹതലസ്ഥാന’മായി ഭാരതം മാറിയിരിക്കുന്നത്, ഈ രോഗത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിലേക്കാണ് വിരൽചൂണ്ടുന്നത്്. ഭക്ഷണരീതിയും ജീവിതശൈലിയും മാറ്റിയും, ശീലമാക്കിയും, രക്തഗ്ലൂക്കോസ് നില ക്രമീകരിച്ചും പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാം. രോഗനിർണയം, ചികിത്സ, ഇൻസുലിൻ കുത്തിവെപ്പ് തുടങ്ങി പ്രമേഹത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Vandhyatha: Garbhadharanam Prasavasushroosha
ജീവിതരീതികളിലും ആരോഗ്യശീലങ്ങളിലും തിരുത്തൽ വരുത്തിക്കൊണ്ട് ആരോഗ്യമുള്ള കുഞ്ഞോമനയെ സ്വന്തമാക്കുവാൻ നിങ്ങൾക്കു മാർഗദർശനം നൽകുകയാണ് ഈ കൈുസ്തകം. മാതൃത്വത്തിലേക്ക് പ്രവേശിക്കുവാൻ, പ്രസവശേഷവും സ്ത്രീക്കു ലഭിക്കേണ്ട പരിചരണം പ്രാപ്തമാക്കുവാൻ, സൽസന്തതിക്കായി അനുവർത്തിക്കേണ്ട ആയുർവേദവിധികൾ മന ിലാക്കുവാൻ ഒക്കെ ഇതിലെ പ്രായോഗികനിർദേശങ്ങൾ നിങ്ങളെ സഹായിക്കും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.















