• Non Veg Vibhavangal

    Original price was: ₹30.00.Current price is: ₹27.00.

    സ്വാദും ഗുണവും തികഞ്ഞ 121 സസ്യേതരവിഭവങ്ങളുടെ ചേരുവകള്‍ നിങ്ങളുടെ അടുക്കളയ്ക്ക് പരിചയപ്പെടുത്തുന്ന പാചകപുസ്തകം. മുട്ട, മത്സ്യം, ചിക്കന്‍, മട്ടന്‍, ബീഫ്, താറാവ് വിഭവങ്ങളോടൊപ്പം മഷ്‌റൂം പുലാവ് മുതല്‍ ദം ബിരിയാണി വരെയുള്ള വ്യത്യസ്തയിനം ചോറുകള്‍; ഒപ്പം, ന്യൂ ഏജ് ഡിഷുകളും അണിനിരക്കുന്നു.

  • Diabetic Vibhavangal

    Original price was: ₹70.00.Current price is: ₹56.00.

    പ്രമേഹരോഗികള്‍ നിഷ്ഠയാക്കേണ്ട ഒരു ആഹാരസമ്പ്രദായമാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. റവ ഇഡ്ഡലി, ഗോതമ്പ് ദോശ ആദിയായ പ്രഭാതഭക്ഷണങ്ങള്‍; പിണ്ടി തോരന്‍, പാവയ്ക്ക കിച്ചടി പോലെയുള്ള കറികള്‍; റാഗി അട, കാബേജ് വട മുതലായ പലഹാരങ്ങള്‍; ചീരസൂപ്പ്, ബീറ്റ്‌റൂട്ട് സാലഡ് പോലെയുള്ളവ; ഗ്രീന്‍ ടീ, താമരപ്പൂ ജ്യൂസ് തുടങ്ങി, നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതായ ഇതിലെ വിഭവങ്ങളില്‍ രുചിയും ആരോഗ്യവും സമീകൃതമാകുന്നു.

  • Naadan Palaharangal

    Original price was: ₹30.00.Current price is: ₹27.00.

    കേരളീയ വിഭവങ്ങളുടെ തനതുരുചിയും മണവും പകര്‍ന്നുതരുന്ന വൈവിധ്യമാര്‍ന്ന നാടന്‍പലഹാരങ്ങളുടെ ലോകം പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം. നാടന്‍പലഹാരങ്ങളെ പരിചയപ്പെടാനും മറന്നുപോയ പാചകരീതികളെ പുതുക്കാനും ഉതകുന്ന പാചകവിധികള്‍.

  • 108 Nadan Vibhavangal

    Original price was: ₹70.00.Current price is: ₹56.00.

    കാളനും ഓലനും പച്ചടിയും കിച്ചടിയും പുളിങ്കറിയും മുളകുഷ്യവുംപോലെ, ഗൃഹാതുരതയുടെ രുചിയും ഗന്ധവുംകൊണ്ട് നിങ്ങളുടെ രസനയെ ഉണർത്തുന്ന ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. കഴിഞ്ഞ തലമുറകളുടെ അടുക്കളപ്പുറങ്ങളിൽനിന്നും സദ്യവട്ടങ്ങളിൽനിന്നും ‘പകർത്തിയെഴുതിയ’ പരമ്പരാഗത പാചകവിധികൾ. നിറത്തെയും മണത്തെയും സ്വാദിനെയും ത്രിഗുണീഭവിപ്പിക്കുന്ന, ഉദരത്തിനും മനസ്സിനും ഒരുപോലെ രുചിപ്രദമായ വിഭവങ്ങൾ.

  • Ilakarikal: Poshakangalude Kalavara

    Original price was: ₹120.00.Current price is: ₹96.00.

    ഭക്ഷ്യയോഗ്യമായ ഔഷധികളിലൂടെ ആരോഗ്യസംരക്ഷണം എന്ന സന്ദേശമുൾക്കൊള്ളുന്ന ഗ്രന്ഥം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെ ഗൃഹാങ്കണങ്ങളിലേക്ക് തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ഇത്. സസ്യങ്ങളുടെ ശാസ്ത്രീയവിവരണം, പോഷക-ഔഷധഗുണങ്ങൾ, കൃഷിരീതികൾ, നാട്ടറിവുകൾ, പാചകക്കുറിപ്പുകൾ തുടങ്ങിയവയ്‌ക്കൊപ്പം ഇവയെ തിരിച്ചറിയുന്നതിന് സഹായകമായ ചിത്രങ്ങളും.

  • Swad

    Original price was: ₹40.00.Current price is: ₹36.00.

    സ്വാദിഷ്ഠമായ നാടന്‍വിഭവങ്ങള്‍, ചൈനീസ് വിഭവങ്ങള്‍ തുടങ്ങി ഇരുനൂറ്റമ്പതിലേറെ മത്സ്യ-മാംസ-സസ്യവിഭവങ്ങളുടെ പാചകവിധികള്‍. ഈ രുചിക്കൂട്ടുകള്‍ നിങ്ങളുടെ രസനയെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം നിങ്ങളിലെ പാചകമികവിനെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.

  • Nadan Paneeyangal

    Original price was: ₹70.00.Current price is: ₹63.00.

    സ്വാദും സ്വാസ്ഥ്യവും പ്രദാനംചെയ്യുന്ന ചില നാടന്‍പാനീയങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. കൃത്രിമനിറങ്ങളോ രാസക്കലര്‍പ്പുകളോ ചേരാത്ത ഇവ, ടോണിക്കിന്റെ ഫലം ചെയ്യും. അവലും ഉണ്ണിപ്പിണ്ടïിയും ഇതില്‍ പാനീയക്കൂട്ടുകളാകുന്നു. കഞ്ഞിവെള്ള സംഭാരം മുതല്‍ തക്കാളി സംഭാരം വരെ, വെള്ളരി ജ്യൂസ് മുതല്‍ പനനൊങ്ക് ജ്യൂസ് വരെ ഈ താളുകളില്‍ നിറയുന്നു. ചായ, കാപ്പി, ജാപ്പി, രസം, സൂപ്പ്, പുതുമകള്‍ വേറെയും.

  • Veettu Vibhavangal

    Original price was: ₹50.00.Current price is: ₹45.00.

    സാധാരണ വീടുകള്‍ക്കാവശ്യമായ തികച്ചും സാധാരണമായ പാചകവിധികള്‍ മെഴുക്കുപുരട്ടികളും ചമ്മന്തികളും കൊണ്ടാട്ടങ്ങളും മാത്രമല്ല; മുട്ട, മീന്‍, ഇറച്ചി വിഭവങ്ങള്‍ മുതല്‍ പായസവും പുഡ്ഡിങും വൈഌം വരെ. അടുക്കളത്തോട്ടത്തില്‍നിന്നുതന്നെ ശേഖരിക്കുവാനാകുന്ന പച്ചക്കറികള്‍കൊണ്ടുള്ള നാടന്‍ വിഭവങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‌കിയിരിക്കുന്ന പുസ്‌തകം.

  • Ammuvinte Ruchibedangal

    Original price was: ₹140.00.Current price is: ₹126.00.

    അപൂര്‍വമിശ്രണത്തിന്റെ രഹസ്യമറിയുന്ന ഒരു വീട്ടമ്മ തയ്യാറാക്കിയ പാചകക്കുറിപ്പുകളാണ് ഈ പുസ്തകത്തില്‍. കൈപ്പുണ്യവും നൈപുണ്യവും ഒരുമിക്കുന്നു ഈ പുസ്തകത്തില്‍, ഗ്രന്ഥകാരിയുടെ ഭക്ഷണപര്യടനങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന രസകരമായ അനുഭവക്കുറിപ്പും ഉള്‍പ്പെടുന്നു.

  • Chakkavibhavangal

    Original price was: ₹80.00.Current price is: ₹64.00.

    പ്ലാവില മുതല്‍ മുള്ളും മടലും വരെ ഭക്ഷ്യയോഗ്യമായ ചക്ക എന്ന അത്ഭുതഫലം കൊണ്ട് തയ്യാറാക്കുവാനാകുന്ന സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍. പപ്പടവും പായസവും ബജിയും സമൂസയും സ്‌ക്വാഷും വൈനും ഒക്കെ ഇത് ഉപയോഗിച്ചുണ്ടാക്കുവാന്‍ കഴിയുന്നതെങ്ങനെയെന്ന് അറിയുവാന്‍, പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ‘ചക്കപ്രതിവിധികള്‍’ മനസ്സിലാക്കുവാന്‍ സഹായകം.

  • Pachakam Elupamakkam

    Original price was: ₹60.00.Current price is: ₹54.00.

    പാചകക്കുറിപ്പുകളും അടുക്കളയില്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പാചകത്തിലെ ചില
    ചെപ്പടിവിദ്യകളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ കൈപ്പുസ്തകം വീട്ടമ്മമാര്‍ക്ക് ഏറെ സഹായകരമാകുമെന്നുറപ്പ്.

  • Naveena Pachakam

    Original price was: ₹30.00.Current price is: ₹27.00.

    വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, മധുര-മധുരേതര വിഭവങ്ങള്‍, പാനീയങ്ങള്‍ തുടങ്ങി നവീനവും പരമ്പരാഗതവുമായ ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കാനുള്ള പാചകവിധികള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥം.

  • Vevikkatha Vibhavangal

    Original price was: ₹100.00.Current price is: ₹80.00.

    പ്രകൃതിദത്തമായത് വേവിക്കാതെ ആഹരിക്കുകയാണ് മികച്ച ഭക്ഷണശീലം എന്ന ബോധ്യമേകുന്ന പുസ്തകം. പുതുകാല-പഴങ്കാല രുചികള്‍ സമന്വയിക്കുന്ന, പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ പാചകവിധികള്‍. ഭക്ഷണം ഇവിടെ രോഗാവസ്ഥകളെ ചെറുക്കുന്ന ഔഷധമാകുന്നു. അടുക്കളകള്‍ക്ക് അന്യമായ ചിലതിന്റെ പരിചയംപുതുക്കല്‍ കൂടിയാണ് ഈ റെസിപ്പികള്‍.

  • Chinese Pachakam

    Original price was: ₹50.00.Current price is: ₹40.00.

    ജീവിതശൈലീരോഗങ്ങൾക്കു നിദാനമായ നെയ്യിന്റേയും തീക്ഷ്ണമസാലകളുടേയും ഉപയോഗം പരമാവധി കുറച്ച്, ഇലകളും പച്ചക്കറികളും സമൃദ്ധമായി ചേർത്ത്, ആരോഗ്യസമ്പുഷ്ടമായ വിഭവങ്ങൾ തയ്യാറാക്കുന്ന രീതിയാണ് ചൈനീസ് പാചകത്തിലേത്. അത്തരത്തിലുള്ള സസ്യ-മാംസവിഭവങ്ങളുടെ പാചകവിധികളാണ് ഈ സമാഹാരത്തിൽ.

  • Grandma’s Delight (English)

    Original price was: ₹180.00.Current price is: ₹144.00.

    Grandma’s Delight is a “beautiful cool little garden of soul food.” The lip-smacking recipes, ‘stolen’ from traditional Keralite kitchens, included in this book entice your taste buds as well as nourish your body. Divided into various categories, like vegetarian, non-vegetarian dishes, fish/seafood dishes, rice items, breakfast/dinner dishes, salads, pickles and so on, this book recognizes food not only as a savoury item but also as a tonic – enriching your appetite, vigor and vitality.

  • Pachakaperuma

    Original price was: ₹80.00.Current price is: ₹72.00.

    രസമുകുളങ്ങളെ ആനന്ദിപ്പിക്കുന്ന രുചികരമായ അനവധി വിഭവങ്ങള്‍ നിരത്തിയിരിക്കുന്ന ഒരു തീന്‍മേശയാണ് ഈ പാചകപുസ്തകം. ഷാഹിദാ ലത്തീഫിന്റെ ഈ ‘ഭക്ഷണപര്യവേക്ഷണ’ങ്ങളെ കൈപ്പുണ്യവും പുതുമയും രുചിക്കൂട്ടുകളെക്കുറിച്ചുള്ള കണിശമായ ധാരണയും ആവോളം അനുഗ്രഹിച്ചിരിക്കുന്നു.