-
Chakka Mahathmyam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.വറുതിനാളുകളില്‍ നമ്മുടെ അടുക്കളത്തിണ്ണയില്‍ ഇടംപിടിച്ചിരുന്ന ചക്കയുടെ കഥ പഴഞ്ചനായിരിക്കുന്നു. ‘സംസ്ഥാനഫലം’ എന്ന പെരുമ പറയുമെങ്കിലും, കേരളീയരുടെ തീന്‍പരിഗണനയില്‍ ഇന്ന് ചക്ക കടന്നുവരാറേയില്ല. പഞ്ഞമാസങ്ങളെ വിരുന്നൂട്ടിയിരുന്ന ആ അത്ഭുതഫലത്തിന്റെ സവിശേഷതകളാണ് ഈ പുസ്തകത്തില്‍. പ്ലാവിലക്കരിയും പ്ലാവിലത്തൊപ്പിയും മുതല്‍ പ്ലാവിന്‍വിറകിലെ യാഗാഗ്നി വരെ. സ്വാദിലും പോഷകമൂല്യത്തിലും മുമ്പനും വമ്പനുമായ ചക്ക കൊണ്ടു തയ്യാറാക്കുവാനാകുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് മുഖ്യം.
ചക്കച്ചുളയും ചക്കക്കുരുവുമൊക്കെ ചേരുവകളാകുന്ന അടയും ദോശയും പത്തിരിയും സമോസയും സ്റ്റൂവും പച്ചടിയും മറ്റും ഇവിടെ രുചിച്ചറിയാം; നാവില്‍ മധുരം ചേര്‍ക്കുന്ന മിഠായിയും പായസവും ഹല്‍വയും പുഡ്ഡിംഗും മില്‍ക്ക് ഷേക്കും മറ്റും കൊതിതീരെ ആസ്വദിക്കാം. അനുബന്ധമായി, ലേഖിക ഗൃഹാതുരതയുടെ ‘അരക്കി’ട്ടുറപ്പിച്ച ചക്കക്കുറിപ്പുകളും. -
Dalgona Coffium Mattu Paniyangalum
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ഡാല്‍ഗോണ കോഫിയും അമേരിക്കാനോ കോഫിയും മാക്കിയോട്ടോ കോഫിയും മുതല്‍ ചക്കരക്കാപ്പിയും ചുക്കുകാപ്പിയും നെയ്കാപ്പിയും വരെ, പര്‍പ്പിള്‍ ടീയും സിന്നമണ്‍ ടീയും ലെമണ്‍ ഹണി ഗ്രീന്‍ ടീയും മുതല്‍ സുലൈമാനി ചായയും മസാലച്ചായയും പുതിന ചായയും വരെ-ഇത്തരത്തിൽ ആവി പാറുന്ന കോപ്പകളെക്കുറിച്ചാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗം. പാനീയങ്ങള്‍ എന്ന രണ്ടാം ഭാഗത്ത് ഉണക്കമുന്തിരിയും ചാമ്പയ്ക്കയും വെള്ളരിക്കയും മുതല്‍ ചീരയും കറ്റാര്‍വാഴയും വാഴപ്പിണ്ടിയും വരെ, ഒപ്പം, തീര്‍ത്തും വ്യത്യസ്തങ്ങളായ, സൂപ്പുകളും സംഭാരങ്ങളും ഷേക്കുകളും ഹെല്‍ത്ത് ഡ്രിങ്കുകളും നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു.
-
Vevikkatha Vibhavangal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രകൃതിദത്തമായത് വേവിക്കാതെ ആഹരിക്കുകയാണ് മികച്ച ഭക്ഷണശീലം എന്ന ബോധ്യമേകുന്ന പുസ്തകം. പുതുകാല-പഴങ്കാല രുചികള്‍ സമന്വയിക്കുന്ന, പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ പാചകവിധികള്‍. ഭക്ഷണം ഇവിടെ രോഗാവസ്ഥകളെ ചെറുക്കുന്ന ഔഷധമാകുന്നു. അടുക്കളകള്‍ക്ക് അന്യമായ ചിലതിന്റെ പരിചയംപുതുക്കല്‍ കൂടിയാണ് ഈ റെസിപ്പികള്‍.
-
Chakkavibhavangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.പ്ലാവില മുതല്‍ മുള്ളും മടലും വരെ ഭക്ഷ്യയോഗ്യമായ ചക്ക എന്ന അത്ഭുതഫലം കൊണ്ട് തയ്യാറാക്കുവാനാകുന്ന സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍. പപ്പടവും പായസവും ബജിയും സമൂസയും സ്‌ക്വാഷും വൈനും ഒക്കെ ഇത് ഉപയോഗിച്ചുണ്ടാക്കുവാന്‍ കഴിയുന്നതെങ്ങനെയെന്ന് അറിയുവാന്‍, പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ‘ചക്കപ്രതിവിധികള്‍’ മനസ്സിലാക്കുവാന്‍ സഹായകം.
-
Chinese Pachakam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ജീവിതശൈലീരോഗങ്ങൾക്കു നിദാനമായ നെയ്യിന്റേയും തീക്ഷ്ണമസാലകളുടേയും ഉപയോഗം പരമാവധി കുറച്ച്, ഇലകളും പച്ചക്കറികളും സമൃദ്ധമായി ചേർത്ത്, ആരോഗ്യസമ്പുഷ്ടമായ വിഭവങ്ങൾ തയ്യാറാക്കുന്ന രീതിയാണ് ചൈനീസ് പാചകത്തിലേത്. അത്തരത്തിലുള്ള സസ്യ-മാംസവിഭവങ്ങളുടെ പാചകവിധികളാണ് ഈ സമാഹാരത്തിൽ.
-
Grandma’s Delight (English)
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Grandma’s Delight is a “beautiful cool little garden of soul food.” The lip-smacking recipes, ‘stolen’ from traditional Keralite kitchens, included in this book entice your taste buds as well as nourish your body. Divided into various categories, like vegetarian, non-vegetarian dishes, fish/seafood dishes, rice items, breakfast/dinner dishes, salads, pickles and so on, this book recognizes food not only as a savoury item but also as a tonic – enriching your appetite, vigor and vitality.
-
Ilakarikal: Poshakangalude Kalavara
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഭക്ഷ്യയോഗ്യമായ ഔഷധികളിലൂടെ ആരോഗ്യസംരക്ഷണം എന്ന സന്ദേശമുൾക്കൊള്ളുന്ന ഗ്രന്ഥം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെ ഗൃഹാങ്കണങ്ങളിലേക്ക് തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ഇത്. സസ്യങ്ങളുടെ ശാസ്ത്രീയവിവരണം, പോഷക-ഔഷധഗുണങ്ങൾ, കൃഷിരീതികൾ, നാട്ടറിവുകൾ, പാചകക്കുറിപ്പുകൾ തുടങ്ങിയവയ്‌ക്കൊപ്പം ഇവയെ തിരിച്ചറിയുന്നതിന് സഹായകമായ ചിത്രങ്ങളും.
-
Swad
₹40.00Original price was: ₹40.00.₹36.00Current price is: ₹36.00.സ്വാദിഷ്ഠമായ നാടന്‍വിഭവങ്ങള്‍, ചൈനീസ് വിഭവങ്ങള്‍ തുടങ്ങി ഇരുനൂറ്റമ്പതിലേറെ മത്സ്യ-മാംസ-സസ്യവിഭവങ്ങളുടെ പാചകവിധികള്‍. ഈ രുചിക്കൂട്ടുകള്‍ നിങ്ങളുടെ രസനയെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം നിങ്ങളിലെ പാചകമികവിനെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.
-
Pachakam Elupamakkam
₹60.00Original price was: ₹60.00.₹54.00Current price is: ₹54.00.പാചകക്കുറിപ്പുകളും അടുക്കളയില്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പാചകത്തിലെ ചില
ചെപ്പടിവിദ്യകളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ കൈപ്പുസ്തകം വീട്ടമ്മമാര്‍ക്ക് ഏറെ സഹായകരമാകുമെന്നുറപ്പ്. -
Non Veg Vibhavangal
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.സ്വാദും ഗുണവും തികഞ്ഞ 121 സസ്യേതരവിഭവങ്ങളുടെ ചേരുവകള്‍ നിങ്ങളുടെ അടുക്കളയ്ക്ക് പരിചയപ്പെടുത്തുന്ന പാചകപുസ്തകം. മുട്ട, മത്സ്യം, ചിക്കന്‍, മട്ടന്‍, ബീഫ്, താറാവ് വിഭവങ്ങളോടൊപ്പം മഷ്‌റൂം പുലാവ് മുതല്‍ ദം ബിരിയാണി വരെയുള്ള വ്യത്യസ്തയിനം ചോറുകള്‍; ഒപ്പം, ന്യൂ ഏജ് ഡിഷുകളും അണിനിരക്കുന്നു.
-
108 Nadan Vibhavangal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കാളനും ഓലനും പച്ചടിയും കിച്ചടിയും പുളിങ്കറിയും മുളകുഷ്യവുംപോലെ, ഗൃഹാതുരതയുടെ രുചിയും ഗന്ധവുംകൊണ്ട് നിങ്ങളുടെ രസനയെ ഉണർത്തുന്ന ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. കഴിഞ്ഞ തലമുറകളുടെ അടുക്കളപ്പുറങ്ങളിൽനിന്നും സദ്യവട്ടങ്ങളിൽനിന്നും ‘പകർത്തിയെഴുതിയ’ പരമ്പരാഗത പാചകവിധികൾ. നിറത്തെയും മണത്തെയും സ്വാദിനെയും ത്രിഗുണീഭവിപ്പിക്കുന്ന, ഉദരത്തിനും മനസ്സിനും ഒരുപോലെ രുചിപ്രദമായ വിഭവങ്ങൾ.
-
Nadan Paneeyangal
₹70.00Original price was: ₹70.00.₹63.00Current price is: ₹63.00.സ്വാദും സ്വാസ്ഥ്യവും പ്രദാനംചെയ്യുന്ന ചില നാടന്‍പാനീയങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. കൃത്രിമനിറങ്ങളോ രാസക്കലര്‍പ്പുകളോ ചേരാത്ത ഇവ, ടോണിക്കിന്റെ ഫലം ചെയ്യും. അവലും ഉണ്ണിപ്പിണ്ടïിയും ഇതില്‍ പാനീയക്കൂട്ടുകളാകുന്നു. കഞ്ഞിവെള്ള സംഭാരം മുതല്‍ തക്കാളി സംഭാരം വരെ, വെള്ളരി ജ്യൂസ് മുതല്‍ പനനൊങ്ക് ജ്യൂസ് വരെ ഈ താളുകളില്‍ നിറയുന്നു. ചായ, കാപ്പി, ജാപ്പി, രസം, സൂപ്പ്, പുതുമകള്‍ വേറെയും.
-
Diabetic Vibhavangal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പ്രമേഹരോഗികള്‍ നിഷ്ഠയാക്കേണ്ട ഒരു ആഹാരസമ്പ്രദായമാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. റവ ഇഡ്ഡലി, ഗോതമ്പ് ദോശ ആദിയായ പ്രഭാതഭക്ഷണങ്ങള്‍; പിണ്ടി തോരന്‍, പാവയ്ക്ക കിച്ചടി പോലെയുള്ള കറികള്‍; റാഗി അട, കാബേജ് വട മുതലായ പലഹാരങ്ങള്‍; ചീരസൂപ്പ്, ബീറ്റ്‌റൂട്ട് സാലഡ് പോലെയുള്ളവ; ഗ്രീന്‍ ടീ, താമരപ്പൂ ജ്യൂസ് തുടങ്ങി, നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതായ ഇതിലെ വിഭവങ്ങളില്‍ രുചിയും ആരോഗ്യവും സമീകൃതമാകുന്നു.
-
Naveena Pachakam
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, മധുര-മധുരേതര വിഭവങ്ങള്‍, പാനീയങ്ങള്‍ തുടങ്ങി നവീനവും പരമ്പരാഗതവുമായ ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കാനുള്ള പാചകവിധികള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥം.
-
Naadan Palaharangal
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.കേരളീയ വിഭവങ്ങളുടെ തനതുരുചിയും മണവും പകര്‍ന്നുതരുന്ന വൈവിധ്യമാര്‍ന്ന നാടന്‍പലഹാരങ്ങളുടെ ലോകം പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം. നാടന്‍പലഹാരങ്ങളെ പരിചയപ്പെടാനും മറന്നുപോയ പാചകരീതികളെ പുതുക്കാനും ഉതകുന്ന പാചകവിധികള്‍.
-
Splendid travancore recipes
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Splendid Travancore Recipes is a collection of delectable recipes from Travancore, extending from the central to the south of Kerala. Breakfast/Lunch/Dinner dishes, Tea time snacks, Chutneys, Pickles, Desserts, Payasams, Sadyavattom – Featuring these and more, this book gives a pleasant treat to your taste buds, and makes you a master in the art of cooking.















