Maximin Nettoor
- 4
-
Jomonum Thenmambazhavum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സ്വഭാവരൂപീകരണത്തിനു വഴിയൊരുക്കുന്ന ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാലസാഹിത്യരചനകള്‍ കുട്ടികള്‍ ഇരുകൈയും നീട്ടിയാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. നല്ല രചനകള്‍ കുട്ടികളുടെ ചിന്തകള്‍ക്കും ഭാവനയ്ക്കും പോഷകമാകുന്നു. സന്മാര്‍ഗബോധമുണര്‍ത്തുന്നവ സത്യധര്‍മാദികള്‍ക്കുനേരെ പിടിക്കുന്ന കണ്ണാടികളുമായി മാറുന്നു. വായനയിലൂടെ നന്മകള്‍ സ്വയം അറിയാതെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ഒന്നു വേറെതന്നെയാണ്. ഉദ്വേഗം നിറയുന്ന കുട്ടികള്‍ക്കുള്ള നോവലാണ് ‘ജോമോനും തേന്‍മാമ്പഴവും.’ ജോമോന്റെ ബുദ്ധികൂര്‍മതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും എടുത്തുപറയാതെ വയ്യ. അസാധാരണമായ ഭാഷാസൗന്ദര്യം വായനാസുഖം പകരുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുതകുന്ന ലളിതമായ രചനാശൈലി. കുട്ടികളുടെ ജീവിതം സര്‍ഗാത്മകമാക്കുന്നതിന്, അവരെ അറിവും തിരിച്ചറിവുള്ളവരുമാക്കുന്നതിന് ഈ നോവലിലെ കഥാപാത്രങ്ങള്‍ വഴിവിളക്കുകളാകുന്നു. പ്രകൃതിയുടെ താളവും താരാട്ടും വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന വ്യത്യസ്ത വിഷമതകളും, നിഷ്‌കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് ആവിഷ്‌കരിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാകുന്ന ഇതിവൃത്തം, മനുഷ്യമനസ്സുകളില്‍ ഉറവ് വറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള ഒരു രചനാശ്രമമെന്ന നിലയില്‍ ശ്രദ്ധേയമാകുന്നു.
-
Kakkikullile Karunyasparsam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ആധുനിക കഥകള്‍ ഭാവതലങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നുവെന്ന് വേണം കരുതാന്‍. കഥകളുടെ മര്‍മം എവിടെ ഒളിപ്പിക്കണമെന്നും എങ്ങനെ ഉന്മീലനം ചെയ്യണമെന്നും അതിന്റെ പശ്ചാത്തലം എങ്ങനെയാവണമെന്നും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചും കഥകളെ രൂപപ്പെടുത്തി എടുക്കുവാന്‍ പരിചയസമ്പത്തും മനോധര്‍മവും ഏറെ ആവശ്യമാണ്. കഥാകൃത്തുക്കള്‍ വിഷമിക്കുന്നത് വിഘടിച്ചുനില്ക്കുന്ന ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്നതിനും ആദിമധ്യാന്തപൊരുത്തത്തോടെ കഥയെ ചേര്‍ത്തുനിര്‍ത്തുന്നതിനുമാണ്. ആധുനികതയുടെ കടന്നേറ്റത്തിനിടയിലും പോലീസ് ജീവിതത്തിലെ മാനുഷികമുഹൂര്‍ത്തങ്ങളെ യാഥാര്‍ഥ്യബോധത്തോടെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ കഥാസമാഹാരത്തില്‍.
പോലീസ് സ്റ്റേഷനുകളില്‍ പരിഹാരം തേടി എത്തുന്ന സങ്കീര്‍ണവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എത്രയെത്ര പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ പുസ്തകത്തിന്റെ പേരിന്റെ ചാരുതയും അതിന് പിന്നിലെ ചാതുരതയും ഇവിടെ ശ്രദ്ധേയമാണ്. ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന രസകരങ്ങളായ കഥകള്‍. വായനയില്‍ ഉദ്വേഗവും നിഗൂഢതകളും അധികമില്ലെങ്കിലും ഉള്ളവ തനതായി ആവിഷ്‌കരിച്ചിരിക്കുന്നതിനാല്‍ മുഷിപ്പില്ലാതെ പുരോഗമിക്കുന്ന വായന. ചിട്ടപ്പെടുത്തി എടുത്ത കഥകള്‍ ഒതുക്കവും തെളിമയും കെട്ടുറപ്പുള്ളവയുമാണ്. സ്വച്ഛന്ദമായ വായനയ്ക്ക് ഉതകുന്നതും ഭാവരസങ്ങളുടെ
വശ്യസങ്കലനംകൊണ്ട് സുന്ദരവും ഈടുറപ്പുള്ളതുമായ ഈ പോലീസ് കഥ ‘മംഗളം’ വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചവയാണെന്നത് ശ്രദ്ധേയമാണ്. -
Lata Mangeshkar : Indian Cinemayile Naadavismayam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.മായികസ്വരത്താല്‍ ലോകത്തിന്റെ മനംകവര്‍ന്ന ലതാ മങ്കേഷ്‌കര്‍ ഇന്ത്യയുടെ ഏറ്റവും പരിചിതവും പ്രിയങ്കരവുമായ പാട്ടിന്റെ പേരായിരുന്നു. നമ്മുടെ സന്തോഷത്തിലും വിഷാദത്തിലും ഏകാന്തതയിലും ഭക്തിയിലും പ്രണയത്തിലും സ്വപ്നത്തിലുമൊക്കെ ഒപ്പമുണ്ടായിരുന്നു ആ മഹാഗായിക. മലയാളത്തില്‍ ”കദളി കണ്‍കദളി” അടക്കം, മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ഭാഷകളിലും വിദേശഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ലത ആലപിച്ചു. ഇതിനിടയില്‍, ആ അനുഗൃഹീതഗായികയ്ക്കു ലഭിക്കാത്ത പുരസ്‌കാരങ്ങളില്ല. തൊണ്ണൂറ്റിരണ്ടു വര്‍ഷത്തെ ജീവിതയാത്രയില്‍ ക്ലേശങ്ങളുടെയും സങ്കടത്തിന്റെയും ഏകാന്തരാഗങ്ങളാണ് നമുക്ക് കാണാനാവുക. പാട്ടിഷ്ടക്കാരുടെ കാതുകള്‍ ശബ്ദമാധുരിയാല്‍ കവര്‍ന്നെടുത്ത്, ഹൃദയങ്ങളെ കീഴടക്കി ലത പാടിക്കൊണ്ടേയിരുന്നു. അത് കേട്ടവരൊക്കെയും കേള്‍വിവരത്തിന്റെ സുകൃതം അടുത്തറിയുകയും ചെയ്തു. ലതയുടെ നേര്‍ത്ത ശബ്ദം സിനിമയ്ക്കു യോജിച്ചതല്ലെന്നു പറഞ്ഞു തിരസ്‌കരിച്ച ഹിന്ദി സിനിമാലോകം അധികം താമസിയാതെ അതിലെ മാന്ത്രികത തിരിച്ചറിയുകയും ലതയുടെ പാട്ടുകളുടെ മനോഹാരിതകൊണ്ട് വിജയക്കൊടി പാറിക്കുകയും ചെയ്തു. ഹിന്ദിസിനിമയുടെ അവിഭാജ്യഘടകമായിരുന്നു ലത. നാലു തലമുറകളെ പാട്ടിലാക്കിയ നാദവിസ്മയം. ആയിരമായിരം പാട്ടുകള്‍ പൂവിട്ട രാഗവൃക്ഷത്തില്‍നിന്നും ആ വാനമ്പാടി പറന്നകന്നപ്പോള്‍ ഒരു രാജ്യത്തിന്റെതന്നെ ഹൃദയവിലാപം അലയടിച്ചു നില്ക്കുകയായിരുന്നു. കാലത്തിന്റെ കാതില്‍ എന്നുമെന്നും ആ സ്വരം നമുക്കൊപ്പമുണ്ടാവുമെന്ന് തീര്‍ച്ച.
-
Chemban Parunthum Unnikkuttanum
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കുന്ന ശീലം ഇന്ന് പാടെ ഇല്ലാതായിരിക്കുന്നു. കുട്ടികളെ ഏറെ സ്വാധീനിക്കുന്നത് സ്മാര്‍ട്ട് ഇലക്‌ട്രോണിക് ഉപകരണങ്ങളാണ്. അതിലേക്കുള്ള ശ്രദ്ധയില്‍ അവരുടെ ചിന്താദിശതന്നെ മാറിപ്പോകുന്നു. മായാലോകത്തിനു പിന്നാലെയുള്ള പരക്കംപാച്ചിലിനിടയില്‍ പലരും വരുംതലമുറയുടെ സ്വഭാവരൂപീകരണത്തെക്കുറിച്ചുള്ള ചിന്ത മറന്നുപോയപോലെയാണ്. എന്നാല്‍, സമൂഹത്തിന് ഉത്തമമാതൃകകളായിത്തീരേണ്ട പൗരന്മാരെ നേര്‍വഴിക്കു നയിക്കേണ്ട ചുമതല നമുക്കുണ്ട്. ഈ സദുദ്ദേശ്യത്തോടുകൂടിയാണ് കുട്ടികള്‍ക്കായി ഈ നോവല്‍.



