Dr. P.V. Ouseph

Dr. P.V. Ouseph

  • 8
  • -20%

    Naalukettukal : Vishishtamaya 25 Planukal

    നാലുകെട്ടുകള്‍ക്ക് സുഖവാസയിടങ്ങളില്‍ അഗ്രിമസ്ഥാനമാണ്. നിര്‍ജീവങ്ങളായ കല്ലും മണ്ണും മരവും ചേര്‍ന്ന സജീവങ്ങളായ ഈ മനുഷ്യാലയങ്ങള്‍ അവയുടെ നിര്‍മാണപ്രത്യേകതകളാല്‍ ആരേയും അതിശയിപ്പിക്കും. നടുമുറ്റത്തിനുചുറ്റും വിന്യസിക്കപ്പെട്ട കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നീ ചതുര്‍ശാലകളാണ് നാലുകെട്ടിന്റെ രൂപപരമായ സവിശേഷത. കാറ്റിനും വെളിച്ചത്തിനും സ്വതന്ത്രപ്രവേശനമുള്ള ഈ വാസഗൃഹവ്യവസ്ഥയുടെ അടിസ്ഥാനം പാരമ്പര്യവാസ്തുശാസ്ത്രാനുശാസനകളാണ്. എന്നാല്‍ നിര്‍മിതിപ്പിഴവുകള്‍ ഇതേ പാര്‍പ്പിടങ്ങളെ ദുര്‍ഭവനങ്ങളാക്കിമാറ്റും. ഈ കൈപ്പുസ്തകം, കൃത്യമായ രൂപകല്പനയോടെ, വാസ്തുപുരുഷമണ്ഡലം ആധാരമാക്കി, വേധങ്ങള്‍ ഒഴിവാക്കി, നിങ്ങളുടെ ഭവനത്തെ ഐശ്വര്യത്തിന്റെ ഇടമായ ഒരു പൂര്‍ണനിര്‍മിതിയാക്കുവാന്‍ സഹായിക്കും.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Vasthusasthrathile Vishishtamaya Alavukal Kandupidikkunnavidhavum Prayogavum

    ഏതു നിര്‍മിതിയുടെയും അടിസ്ഥാനമുറയ്ക്കുന്നത് അളവുകളിലൂടെയാണ്. അളവുകളുടെ സന്തുലനമാണ് ഒരു നിര്‍മിതിയുടെ ഈടും ബലവും നിര്‍ണയിക്കുക. വാസ്തുശാസ്ത്രപ്രകാരമുള്ള നിര്‍മാണപ്രക്രിയയിലും അളവുകള്‍ക്ക് പരമപ്രാധാന്യമുണ്ട്. ചുറ്റളവുകള്‍ ആധാരമാക്കി ഒരു നിര്‍മിതിയുടെ ഗുണദോഷവിചിന്തനം സാധ്യമാക്കുന്നതാണ് വാസ്തുവിലെ മാനപ്രമാണവ്യവസ്ഥ. എന്നാല്‍, ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഗണിതപ്രക്രിയകള്‍ മനസ്സിലാക്കുകയും പ്രയോഗിക്കുകയും സാധാരണക്കാര്‍ക്ക് പ്രയാസകരമാണ്. ഇതിന് ഒരു പരിഹാരമാണ് ഈ ‘അളവുകളുടെ പുസ്തകം.’ ശ്രേഷ്ഠവും ശ്രേയസ്‌കരവുമായ നിര്‍മിതികള്‍ക്കായി അവലംബിക്കേണ്ട അളവുകള്‍ തിരിച്ചറിയുന്നതിനുള്ള വാസ്തുശാസ്ത്രതത്ത്വങ്ങള്‍ ഇവിടെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ്. ഈ അളവുകളുടെ ശാസ്ത്ര-പ്രയോഗ വിശദീകരണങ്ങള്‍ പൊതുജനങ്ങള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകും.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Ethu Disayilekkum Paniyavunna 156 Houseplanukal

    വസ്തുവിനെയും വാസ്തുവിനെയും ഏകോപിപ്പിക്കുന്ന ഈ ഗൃഹനിര്‍മാണപ്ലാനുകള്‍ ഏതു ദിശയിലേക്കും പണിയുവാന്‍ സാധിക്കുന്നതും വാസസുഖം വാഗ്ദാനംചെയ്യുന്നതുമാണ്. 428 സ്‌ക്വയര്‍ ഫീറ്റ് മുതല്‍ 2200 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള ഇതിലെ 156 ഹൗസ്പ്ലാനുകള്‍ നിങ്ങളുടെ ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ‘ബ്ലൂപ്രിന്റായി’ മാറും.

    Original price was: ₹170.00.Current price is: ₹136.00.
  • -20%

    Vasthuvidhya

    ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ആശയങ്ങളെ കേരളീയ ഭൂപ്രകൃതി, ഋതുഭേദങ്ങൾ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണവിശകലനങ്ങൾക്കു വിധേയമാക്കുന്ന സംസ്‌കൃതഗ്രന്ഥമായ വാസ്തുവിദ്യയുടെ ലളിതവ്യാഖ്യാനം. കാല-ദേശ സ്വഭാവങ്ങൾക്കനുസൃതമായ ഗൃഹനിർമിതികൾ ശാസ്ത്രീയ നിർമാണപ്രക്രിയയിലൂടെ സാധ്യമാക്കുന്ന വാസ്തുവിനെ അടുത്തറിയുവാൻ സഹായിക്കുന്ന ആധികാരികഗ്രന്ഥം. അനുബന്ധമായി നാലുകെട്ടുകളുടെ 25 പ്ലാനുകളും.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Veedum vasthu sasthram

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Vasthu Sasthravum Prayogavum

    പ്രകൃതിയുടെ ജ്യാമിതീയത നിര്‍മിതികളിലേക്ക്‌ ക്രിയാത്മകമായി സമന്വയിപ്പിക്കുകയാണ്‌ വാസ്‌തു ശാസ്‌ത്രം. അസത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമിടയില്‍ യഥാര്‍ഥ വാസ്‌തുശാസ്‌ത്രമന്വേഷിക്കുന്ന ഈ ഗ്രന്ഥം, സംസ്‌കൃതഭാഷയിലുള്ള മൂലഗ്രന്ഥത്തിലെ നിയമങ്ങള്‍ ലളിതമായി വിവരിക്കുന്നു .അഌബന്ധമായി വീടുകളുടെ പ്ലാഌകള്‍ അളവുകള്‍ സഹിതം നല്‌കിയിരിക്കുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Bharatheeya Parambarya Nirmanasasthra Dharsanam

    ലക്ഷണമൊത്തതാകട്ടെ, നിങ്ങളുടെ വാസഗൃഹം പഞ്ചഭൂതങ്ങളെ താളാത്മകമായും ഭാവനാത്മകമായും ആഌപാതികമായും ‘വസ്‌തു’വില്‍ സന്നിവേശിപ്പിക്കുമ്പോഴാണ്‌ ഒരു നിര്‍മിതി ‘വാസ്‌തു’വായി പരിണമിക്കുന്നത്‌. ഭൂമിയുടെ ഉറപ്പ്‌, സൂര്യപ്രകാശപതനം, വീടിന്റെ ദര്‍ശനം തുടങ്ങി വീടിനെ ലക്ഷണയുക്തമാക്കാഌള്ള വാസ്‌തുനിര്‍ദേശങ്ങള്‍ക്കുപിന്നില്‍ നൂറ്റാണ്ടുകള്‍ നീളുന്ന അന്വേഷണങ്ങളുടെ ചരിത്രമുണ്ട്‌. സംസ്‌കൃത മൂലഗ്രന്ഥങ്ങളിലെ ശാസ്‌ത്രപൊരുളുകള്‍ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ്‌ ഈ ഗ്രന്ഥത്തില്‍; 12 വീടുകളുടെ പ്ലാഌകളോടെ.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Vrikshayurvedam

    വൃക്ഷായുര്‍വേദമെന്ന ഭാരതീയ വൃക്ഷശാസ്ത്രത്തിന്റെ സാരസംഗ്രഹമാണ് ഈ ഗ്രന്ഥം. വൃക്ഷങ്ങളെ സമസൃഷ്ടികളായി കരുതിപ്പോന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ഉപലബ്ധിയായ ഈ ശാസ്ത്രശാഖ, ആധുനിക കൃഷിഗവേഷകര്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആധികാരിക നിര്‍ദേങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

    Original price was: ₹30.00.Current price is: ₹24.00.