-
ENTE GERMAN YATHRA
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ജർമനിയിൽപ്പോയി മടങ്ങിവന്നൊരു സുഹൃത്ത് തന്റെ അനുഭവങ്ങൾ നമ്മളോട് പറയുന്നതുപോലെ വായിച്ചുപോകാവുന്ന ഈ പുസ്തകത്തെ മികച്ചതാക്കുന്നത് എഴുത്തുകാരനിലെ പ്രഗത്ഭനായ ചരിത്രാധ്യാപകനാണ്. ഒരു പ്രദേശത്തിന്റെ ജിയോഗ്രഫിക്കൽ സ്പേസിലേക്കും ഹിസ്റ്റോറിക്കൽ സ്പേസിലേക്കും ജോർജ് ഒരേസമയം യാത്രചെയ്യുകയാണ്. ജർമനിയിലേക്കു പോകുന്നവർക്ക് ഒരു കൈപ്പുസ്തകമായി ഇത് ഉപയോഗിക്കാവുന്നതാണ്.
-
BHARATDARSHAN YATHRA
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ഒരു സ്പെഷ്യൽ ട്രെയിനിലെ അഞ്ഞൂറോളം വരുന്ന യാത്രക്കാർ, പതിനാലു ദിവസം ഒന്നിച്ചുണ്ടുറങ്ങി, സുഖദുഃഖങ്ങൾ പങ്കിട്ട്, അന്നോളം അവർക്ക് അജ്ഞാതമായിരുന്ന കുറെ സ്മാരകങ്ങൾ സന്ദർശിച്ചതിന്റെ അനുഭവങ്ങൾക്കു മേലെയാണ് ഈ പുസ്തകത്തിന്റെ ഉരുക്കുചക്രങ്ങൾ പായുന്നത്. നമ്മുടെ പൈതൃകമഹിമ ചൂളംവിളിച്ച് ഈ തീവണ്ടി ഭാരതത്തിന്റെ തെക്കും വടക്കും ഓടുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഒഡിഷ, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളുടെ ചരിത്ര-സംസ്കാര-ജീവിതചിത്രങ്ങൾ ഇതിൽ ജാലകക്കാഴ്ചകളാകുന്നു. മണ്ണിൽ ചുവടുകൾ പതിഞ്ഞ ഇടങ്ങൾ മാത്രമല്ല, മനസ്സിൽ മുദ്രകൾ പതിച്ച മനുഷ്യർ കൂടി ഈ സഞ്ചാരത്തെ അവിസ്മരണീയമാക്കുന്നു.
-
American Avadhikkalam Colourakkam… Colourfullakkam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വളരെ കുറച്ചു പേജുകളിലൂടെ വലിയ കാര്യങ്ങൾ പകർന്നുതരുന്ന ഈ കൃതി എളുപ്പം വായിച്ചുതീർക്കാവുന്നതാണ്… സ്വന്തം ജീവിതാനുഭവക്കുറിപ്പുകളിലൂടെയും മനോഹരമായ കളർ ചിത്രങ്ങളിലൂടെയും സാധാരണക്കാർക്കറിയുവാൻ ലളിതമായ ഭാഷയിൽ തയ്യാറാക്കിയിരിക്കുകയാണീ വിഭവം… അമേരിക്കയിലെ പ്രകൃതിയെക്കുറിച്ചും അനുഭവിച്ച കാര്യങ്ങളെക്കുറിച്ചും പറയുമ്പോൾ നമുക്കനുകരിക്കാനാകുന്ന പ്രത്യേകതകളെക്കുറിച്ചും നമ്മെ ഓർമപ്പെടുത്തുന്നുണ്ട്… ‘അമേരിക്കൻ അവധിക്കാലം കളറാക്കാം… കളർഫുള്ളാക്കാം’ എന്ന പുസ്തകപേരും പുതുമ നിറച്ചുതരുന്നുണ്ട്.
– അവതാരികയിൽ കാവിൽരാജ്
-
PRARTHANAYODE PUNYABHOOMIYILEKKU
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.യാത്ര എന്നും ഏത് അർഥത്തിലും ഒരു മനം തുറക്കലാണ്. സ്വന്തം മനസ്സിന്റെ ധാരണകളെ, വിശ്വാസങ്ങളെ, പ്രതീക്ഷകളെ യാത്രകൾ അപ്പാടെ മാറ്റിമറിച്ചെന്നുവരും. നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ ഗരിമയ്ക്കു മുന്നിൽ സ്വന്തം നിസ്സാരതയും അപ്രാധാന്യവും അസാംഗത്യവും ഇടിമിന്നലിന്റെ ദീപ്തിയോടെ ബുദ്ധിയിൽ പൊടുന്നനെ തെളിഞ്ഞെന്നുവരും. നാം നമ്മെത്തന്നെ ശുദ്ധീകരിക്കാൻ നിർബന്ധിതരാകുന്ന നിമിഷങ്ങളാണ് അവ. അതുവരെ നമുക്കുതന്നെ തിരിച്ചറിയാതിരുന്ന നമ്മളെ ഒരു പക്ഷേ, സന്തോഷത്തോടെ, അല്ലെങ്കിൽ ജാള്യതയോടെ, നാം കണ്ടെത്തിയെന്നുവരും. ഈ പുസ്തകം പലപ്പോഴും എന്നെക്കൊണ്ട് ചിന്തിപ്പിച്ചത് ഇതൊക്കെയായിരുന്നു.
– അവതാരികയിൽ മാനസി
കൈലാസപുണ്യം തേടിയുള്ള ഒരു സഞ്ചാരത്തിന്റെ വിവരണം. ആപത്ഘട്ടങ്ങളെ സഹയാത്രികരാക്കി, മലകൾ താണ്ടി, നദികൾ കടന്ന്, നടന്നും കുതിരപ്പുറത്തേറിയുമുള്ള പ്രയാണം, ഈശ്വരാനുഗ്രഹമാണ് ലക്ഷ്യവും മാർഗവും. മാനസസരോവർ യാത്രയും കൈലാസപരിക്രമണവും പകർന്ന ദിവ്യാനുഭൂതി ഇവിടെ അത്ഭുതാദരങ്ങളോടെ പകർത്തിയെഴുതപ്പെടുന്നു.
-
Ammayodoppamulla Yathrakal
₹395.00Original price was: ₹395.00.₹316.00Current price is: ₹316.00.‘അ’ എന്നത് ഒരു ലിപി മാത്രമല്ല. നമ്മുടെ ഭാഷയുടെ, സംസ്കാരത്തിന്റെ, പൈതൃകത്തിന്റെ ശരീരവും, പ്രകൃതിയുടെ, ആത്മീയതയുടെ, ഭക്തിയുടെ, സ്നേഹത്തിന്റെ കരുണയുടെ മനസ്സുമുള്ള നമ്മുടെ ജീവന്റെ തുടിപ്പുകൾ ആദ്യമുണർന്നതിന്റെ മാതൃബിംബ ചിഹ്നമാണത്.
ഈ പുസ്തകം ഒരു ജീവിതയാത്രയാണ്. മകൻ അമ്മയിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ യാത്ര. തലമുറകളിൽനിന്ന് തലമുറ ക ളിലേക്ക് പകർന്നു കിട്ടിയ സംസ്കാരത്തിന്റെ, ഊർജ്ജവുമായി കൗതുകവും ജിജ്ഞാസയും പ്രണയവും ഭയവും ആശങ്കകളുമായി നടത്തുന്ന യാത്ര. ഈ യാത്ര നമ്മിലെ വ്യക്തിയെ, ആത്മാവിനെ, മനസ്സിനെ ശുദ്ധീകരിക്കുന്ന ഒരു ജൈവപ്രക്രിയയായി മാറുന്നു. മകൻ നേടിയ അറിവും ശക്തിയും അമ്മയാണ് നയിക്കുന്നതെന്ന് ബോദ്ധ്യത്തോടെ അമ്മ മകനിലേക്കും മകൻ അമ്മയിലേക്കും നടത്തുന്ന യാത്രകളുടെ അപൂർവ്വ രചനയാണ് ഈ പുസ്തകം. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ മുടങ്ങിപ്പോയ അമ്മയുടെ യാത്രയെ വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്ന അസാധാരണ ആത്മീയാനുഭവങ്ങളുടെ സുഗന്ധപൂരിതമായ യാത്രയാണിത്. അമ്മയുടെ കൈപിടിച്ചുകൊണ്ട് ഹിമാലയങ്ങൾ താണ്ടി, കുന്നുകൾ കയറി, പുഴകൾ നീന്തി ഭക്തിനിർഭരമായ അന്തരീക്ഷത്തിലൂടെ തുടരുന്ന ഈ യാത്രയിലേക്ക് ഓരോ വായനക്കാരനും പങ്കുചേരുന്നു. അമ്മയിൽ തന്റെ ജീവിതത്തിന്റെ അർത്ഥങ്ങൾ തേടുന്ന മകൻ അമ്മയുടെ കരുണയുടെയും സഹനത്തിന്റെയും ധിഷണയുടെയും ജീവരേഖ രചിക്കുകയാണ്.
-
Covid kalathoru bharatha yathra
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഭാരതപര്യടനം വലിയ ഒരു സ്വപ്നമായിരുന്നു. വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് പിറ്റേന്ന് അതിരാവിലെ യാത്ര തിരിക്കണം എന്ന് സ്വപ്നം കണ്ടെങ്കിലും കോവിഡ് കാരണം അടുത്ത ജില്ലയില്‍ പോലും പോവാന്‍ പറ്റാതെ കൊച്ചിയില്‍ കുടുങ്ങി. ലോക്ക്ഡൗണിന്റെ ഏറ്റക്കുറച്ചില്‍ മാറി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുങ്ങാന്‍ പിന്നെയും ഒരു പതിനഞ്ചുമാസം വേണ്ടിവന്നു. അങ്ങനെ നീണ്ടനാളിന്റെ കാത്തിരിപ്പിന് ഒടുവില്‍ ഞങ്ങള്‍ മൂന്ന് സുഹൃത്തുക്കളുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ കോവിഡ് കാലത്തെ ഭാരതയാത്ര.
-
Mokshabindu thedi
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഓരോ യാത്രയും ഓരോ അറിവിന്റെ സമ്പാദനമാണ്. നമ്മുടെയൊക്കെ അന്തരംഗത്തില്‍ നാമറിയാതെ ഉറഞ്ഞുകിടക്കുന്ന ഊര്‍ജ്ജത്തെ പുറത്തെടുക്കാന്‍ യാത്രകള്‍ സഹായകമാവും. അതിന് ഉത്തമോദാഹരണമാണ് രാജേശ്വരിയുടെ രചന. ‘മോക്ഷബിന്ദു തേടി ‘ ഇതള്‍വിടര്‍ത്തുന്നത് മഞ്ഞണിഞ്ഞ ഹിമാലയസാനുക്കളിലാണ്. ഭാരതസംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളായ ഉത്തരാഖണ്ഡും അതിലുള്‍പ്പെടുന്ന ഹിമാലയപര്‍വതനിരകളും അമൂല്യമായ ആധ്യാത്മികസമ്പത്താണ് വരുംതലമുറയ്ക്കായി കരുതിവച്ചിരിക്കുന്നത്. ആത്മീയതയുടെ ഭസ്മസുഗന്ധമായി ഉള്ളില്‍ ആ ആനന്ദാനുഭൂതിയില്‍ അനുവാചകരും ലയിച്ചിരുന്നുപോകും ഈ എഴുത്താള്‍, പുറംകാഴ്ചകളില്‍മാത്രം അഭിരമിക്കുന്ന വെറും ഒരു സഞ്ചാരിയല്ല. വായനക്കാരെ ഒരു ആധ്യാത്മിക മാനസികയാത്രയുടെ തലങ്ങളിലേക്കുയര്‍ത്താന്‍ എഴുത്താളിന് നിഷ്പ്രയാസം കഴിയുന്നു. ഏതു മാന്ത്രികക്കുഴലൂതിയാണ് രചയിതാവ് നമ്മെ ആത്മീയാനന്ദത്തിന്റെ നവ്യാനുഭൂതിയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് വായനയുടെ അവസാനത്തില്‍ എന്നെപ്പോലെ
നിങ്ങളും സംശയിച്ചേക്കാം.
അവതാരികയില്‍ ഗിരിജാ വാര്യര്‍ -
Yathrasmaranakal
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.സഞ്ചാരസാഹിത്യത്തില്‍ മലയാളത്തിന്റെ ആല്‍ഫയും ഒമേഗയുമായ പൊറ്റെക്കാട്ട് രചിച്ച, ചരിത്രസ്മരണകളുടെ സൗരഭ്യം പരത്തുന്ന യാത്രാകുറിപ്പുകളാണിത്. ”പാതിരായ്ക്കു പെറ്റുവീണ സ്വാതന്ത്ര്യക്കുഞ്ഞിന്റെ കരച്ചില്‍” മാറ്റൊലിക്കൊള്ളുന്ന തലശ്ശേരിക്കോട്ടയില്‍ തുടങ്ങുന്ന ‘ചരരാശി’ക്കാരന്റെ പാദമുദ്രകള്‍ ദല്‍ഹിയിലും ബോംബെയിലും പഞ്ചാബിലും കല്‍ക്കത്തയിലും ഒറീസ്സയിലുമൊക്കെ ഭാരതഭൂമിയോടുചേര്‍ന്നു പതിയുന്നു. കുത്തബ് മിനാറും കാശിയും തക്ഷശിലയും ജഗന്നാഥക്ഷേത്രവും ശാന്തി നികേതനവും സാരനാഥവും ജാലിയന്‍വാലാബാഗും ഉജ്ജയിനിയും പോലെ, ഇന്ത്യാമഹാരാജ്യത്തിന്റെ ദേശീയ, ചരിത്ര, സാംസ്‌കാരിക, ആധ്യാത്മിക സ്വത്വത്തിന് തറക്കല്ലുകളായ സ്മാരകങ്ങള്‍ക്കുമേലെയുള്ള ചിറകുവിരുത്തലാകുന്നു ഈ പുറപ്പാടിന്റെ പുസ്തകം.
-
Bohemian Chithrangal
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.അഞ്ചു രാജ്യങ്ങളെ തൊട്ടുരുമ്മി യൂറോപ്പിനകമേ മേവുന്ന ”ചന്തവും ചൈതന്യവുമുള്ളൊരു” നാട്ടില്‍നിന്ന്-ചെക്കോസ്ലവാക്യയില്‍നിന്ന്- പൊറ്റെക്കാട്ട് പകര്‍ത്തിയ കാഴ്ചകളാണ് ഈ ചിത്രദര്‍ശിനിയില്‍. ചെക്കുനാടുകളിലെ ജനവും ഭൂമിയും ചരിത്രവും സംസ്‌കാരവും ഒക്കെ ഈ ‘ബൊഹീമ്യ’യില്‍ ചിത്രങ്ങളും ചട്ടക്കൂടുകളുമാകുന്നു. ഉക്രേയിനില്‍ തീവണ്ടിജാലകത്തിലൂടെ കണ്ട ‘മൂടല്‍മഞ്ഞിന്റെ പ്രാതലും കഴിച്ചിറങ്ങിവന്ന പുലരിവെയിലി’ന്റെ പ്രസാദചിത്രം വരച്ചു കൊണ്ടുതുടങ്ങി, ലിഡീച്ചെ ഗ്രാമത്തില്‍ ‘മനുഷ്യപ്പാവങ്ങളുടെ ജീവരക്തം അലിഞ്ഞുചേര്‍ന്ന മണ്ണിലെ ആയിരമായിരം രക്തപുഷ്പങ്ങളു’ടെ വിഷാദചിത്രത്തില്‍ അവസാനിക്കുന്ന ഈ യാത്രാകുറിമാനങ്ങളില്‍ പ്രകൃതിവര്‍ണങ്ങളും മനുഷ്യജീവിതങ്ങളും തമ്മില്‍ക്കലര്‍ന്ന് ഒരു കൊളാഷ് പിറവിയെടുക്കുന്നു. ബൊഹീമ്യ-മൊറാവ്യ-സ്ലവാക്യ ചായക്കൂട്ടില്‍ മുക്കി, ജീവനുള്ള ചിത്രങ്ങള്‍ ആലേഖനംചെയ്യുന്നു മലയാളത്തിന്റെ പ്രിയസഞ്ചാരി.
-
Kadalshankhukal venmeghangal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.യാത്രകള്‍ കണ്ടെത്തലും പുതുക്കലുമാണ്. സ്ഥലരാശിയുടെ ചുറ്റുവട്ടം ഭേദിച്ച്, ഭൂതവര്‍ത്തമാനങ്ങളില്‍ വിടര്‍ന്നുവിടര്‍ന്ന്, ചില സഞ്ചാരപഥങ്ങള്‍ ഗഗനവിസ്താരം നേടുന്നു. ഇവിടെ എഴുത്തുകാരന്റെ സ്വപ്നജാഗരങ്ങളില്‍ ”വയലറ്റുപൂക്കള്‍ വര്‍ഷിച്ച” ചില ഇടങ്ങളിലേക്ക് ഒരു യാത്രാവണ്ടി പുറപ്പെടുകയാണ്. മൃതനഗരവും സങ്കടലും ഏകാന്തതീരവും കൂടിപ്പിണയുന്ന ധനുഷ്‌കോടിയില്‍ തുടങ്ങി, പഴമയുടെ ഉന്മേഷവും പുതുമയുടെ ഉല്ലാസവും പതഞ്ഞുയരുന്ന ഗോവന്‍ ബീച്ചുകളിലൂടെ, ‘ഖസാക്കി’ലെ രവിയുടെമേല്‍ പതിഞ്ഞതാളത്തില്‍ ചാഞ്ഞു പെയ്ത മഴയെ തസ്രാക്കിന്റെ മണ്ണില്‍ ഏറ്റുവാങ്ങി ഈ ഭ്രമണം അവസാനിക്കുന്നു. കടല്‍ത്തിരകളും മലനിരകളും പുഴയോളങ്ങളും തെരുവോരങ്ങളും കോട്ടകൊത്തളങ്ങളും ദേവാലയങ്ങളും തീന്‍ഗൃഹങ്ങളും മറ്റും മറ്റും ഫിലിംറീലുകള്‍ പോലെ ഈ ഗമനത്തില്‍ ചുരുള്‍നിവരുന്നു.
-
Srilankan yathrapusthakam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്ക ഭൂപ്രകൃതിയിലും ഭക്ഷണരീതിയിലും കേരളത്തോട് ഏറെ സാമ്യം പുലര്‍ത്തുന്നു. സന്ദര്‍ശനവേളയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു പറയുന്നതിനൊപ്പം ശ്രീലങ്കയുടെ ചരിത്രവും വായനക്കാര്‍ക്കായി വളരെ ലളിതമായി വിവരിക്കുന്നു. പ്രമേയങ്ങളുടെ ഭാരമില്ലാതെ വായിച്ചുതീര്‍ക്കാവുന്ന ഈ പുസ്തകം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രാക്കുറിപ്പുകള്‍ എഴുതുകയും ചെയ്ത് തഴക്കംവന്ന തൂലികയ്ക്ക് പുതിയൊരു തൂവല്‍ ചാര്‍ത്തുന്നു..
-
Karnatakayude padinjaran theerangaliloode
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കൃഷ്ണഭക്തി കീര്‍ത്തനശ്രുതി ചേര്‍ക്കുന്ന ക്ഷേത്രനഗരിയെന്ന പുണ്യഖ്യാതിക്കുമപ്പുറം തിരയും തീരങ്ങളും കൊണ്ട് സഞ്ചാരികളെ മോഹിതരാക്കുന്ന ഉഡുപ്പി. വിദ്യയുടെയും കലയുടെയും നിത്യോപാസകരെ ദേവീസാന്നിധ്യവും സൗപര്‍ണികാതീര്‍ഥവും കുടജാദ്രി ശൃംഗവുമായി മാടിവിളിക്കുന്ന മൂകാംബിക. ശിവരൂപത്തിന്റെ ഉയരത്താലും ഗോപുരത്തിന്റെ വലുപ്പത്താലും അതിശയമേകുന്ന മുരുഡേശ്വര്‍. കര്‍ണാടകയുടെ കടലോരമണ്ണിലൂടെ, സുദീര്‍ഘമായ ദേശീയപാതയിലൂടെ, കന്നഡത്തെയും കന്നഡിഗരെയും അറിഞ്ഞും ആസ്വദിച്ചും ഒരു യാത്രപോകുകയാണ് ഇവിടെ. നമ്മുടെ അയല്‍നാടിന്റെ സംസ്‌കൃതിയുടെ തീരത്തുകൂടിയാണ് ഈ സഞ്ചാരിയുടെ നടത്തം.
-
Utharaayanam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.രാജേശ്വരിയുടെ ‘ഉത്തരായനം’ അനുഭവസാന്ദ്രതകളുടെ ബഹിർസ്ഫുരണങ്ങളാണ്. ആത്മീയതയുടെ ഭസ്മസുഗന്ധം തുളുമ്പുന്ന രചന. പുരാണകഥകളുടേയും ഐതിഹ്യങ്ങളുടെയും മിത്തുകളുടേയും ലോകത്തേക്ക് സ്വയമറിയാതെ വഴുതി വീഴുന്ന രചയിതാവിനെ നമുക്കിവിടെ കാണാൻ സാധിക്കും. ചരിത്രാവബോധം മേമ്പടിപോലെ ചേരുന്നത് ആഖ്യാനത്തിൻ്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. അനുവാചകനെ തന്നോടൊപ്പം ചേർത്തുപിടിക്കാനുള്ള ക്രാഫ്റ്റ് ഗ്രന്ഥകാരിക്കുണ്ട്. രാജേശ്വരിയുടെ യാത്രകൾ ഉൾക്കാമ്പുള്ളൊരു പെണ്മനസ്സിൻ്റെ ബഹിർ ഗമനങ്ങളാണ്. മനസ്സിൻ്റെ ആഴങ്ങളിൽനിന്നും അലയടിച്ചുവരുന്ന തിരകൾ
-
KAADINTE NIRANGAL
₹490.00Original price was: ₹490.00.₹392.00Current price is: ₹392.00.”എന്നെങ്കിലും എനിക്ക് വന്യമൃഗങ്ങളെക്കുറിച്ചോ, പക്ഷികളെക്കുറിച്ചോ ഒരു കഥ എഴുതുവാന്‍ തോന്നുകയാണെങ്കില്‍ അസീസ് മാഹിയുടെ ഫോട്ടോകളും അവയോടൊപ്പമുള്ള പാഠങ്ങളും ചേര്‍ത്തിരിക്കുന്ന ‘കാടിന്റെ നിറങ്ങള്‍’ എന്റെ അരികില്‍ ഉണ്ടായാല്‍ മതി. എഴുതുവാന്‍ ആവശ്യമായ അറിവ് അവിടെനിന്നു ലഭിക്കും. അദ്ദേഹത്തിന്റെ കാവ്യാത്മകമായ ഭാഷയും ഛായാപടങ്ങളും കണ്ണിനും മനസ്സിനും ആനന്ദം നല്‍കുന്നവയാണ്. നമ്മള്‍ നോക്കിയിരിക്കാനും തൊട്ടുതലോടാനും മനസ്സില്‍ കൊണ്ടുനടക്കാനും ഇഷ്ടപ്പെടുന്ന പുസ്തകം”
-എം. മുകുന്ദന്‍ -
Indoneshyan Diary
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികള്‍ മലയാളസാഹിത്യത്തില്‍ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നല്‍കുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങള്‍ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികള്‍ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്‍ഡൊനേഷ്യന്‍ ഡയറി.
-
Himalayathinte Nerukayil
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഭാരതഖണ്ഡത്തിന്റെ ശിരസ്സായ, ശ്രീപരമേശ്വരന്റെ ആസ്ഥാനമായ, കവികളുടെ നിത്യപ്രചോദനമായ, ഭാരതസംസ്‌കാരത്തിന്റെ പതാകവാഹകനായ ഹിമവാന്റെ മുകള്‍ത്തട്ടിലേക്ക് ഒരു സഞ്ചാരം. ഹിമാലയമെന്ന ദേവഭൂമിയയെ കണ്ണുകള്‍കൊണ്ടും ഹൃദയംകൊണ്ടും തേടുന്ന ഒരു തീര്‍ഥയാത്രയ്ക്കുള്ള ക്ഷണമാണ് ഈ പുസ്തകം. വായനക്കാരനില്‍ ആത്മനിര്‍വൃതിയുടെ ആരതിയുഴിയുന്ന പുണ്യഗ്രന്ഥം.
-
Thailand : Aanandhathinte Athbudhalokam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ജീവിതലഹരിയുടെ അവസാനതുള്ളിയും കുടിച്ചുവറ്റിക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന ഒരു ജനത അധിവസിക്കുന്ന തായ്‌ലന്റിന്റെ നഗരവീഥികളിലൂടെ, ഉല്ലാസകേന്ദ്രങ്ങളിലൂടെ, കടൽക്കരകളിലൂടെ, ദ്വീപുകളിലൂടെ, ഒരു ‘പാവത്താൻ മലയാളി’ നടത്തിയ സഞ്ചാരത്തിന്റെ കഥ. തലസ്ഥാനമായ ബാങ്കോക്കും പ്രധാനനഗരങ്ങളായ പാട്ടായയും ഫുക്കറ്റുമൊക്കെ ഇതിൽ വായനയുടെ happy hours സമ്മാനിക്കുന്നു. വർഗീസാന്റണിയുടെ അവതാരിക.
-
Kashmir
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.”ഭൂമിയിലെ പറുദീസ” എന്നു വാഴ്ത്തപ്പെട്ട ഒരു ദേശത്തിന്റെ ഭൂത-വര്‍ത്തമാനകാലങ്ങളാണ് ഈ പുസ്തകത്തില്‍. കാശ്മീരിന്റെ സുവര്‍ണചരിത്രത്തിനും വ്യഥിതവര്‍ത്തമാനത്തിനും ഇടയിലുള്ള ദൂരമാണ് ഈ യാത്രികന്‍ നടന്നുതീര്‍ക്കുന്നത്. രാഷ്ട്രീയസാഹചര്യങ്ങള്‍ ഭീതിയുടെ താഴ്‌വരയായി തരംതാഴ്ത്തിയ ഒരു സ്വര്‍ഗഭൂമിയുടെ ആത്മാവ് ഇതില്‍ ദര്‍ശിക്കാം.
-
Adhunika Singaporile Athbhuthakazhchakal
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.സിങ്കപ്പൂര്‍ എന്ന അത്യാധുനിക നഗരരാഷ്ട്രത്തിലൂടെയുള്ള സഞ്ചാരം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും മാത്രമല്ല, കൗതുകകരമായ കൊച്ചുകൊച്ചു വിശേഷങ്ങളില്‍പ്പോലും ഗ്രന്ഥകാരന്റെ മിഴികള്‍ പതിയുന്നു. ഈ എഴുത്തുശൈലി ”മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാവുന്ന സത്യന്‍ അന്തിക്കാട് സിനിമകളെ പ്രതിനിധാനംചെയ്യുന്നു” എന്ന് അവതാരികകാരന്‍.
-
Post cards from Germany & Austria
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.രണ്ടു ലോകമഹായുദ്ധങ്ങൾ വരുത്തിവച്ച ഭയാനക നാശങ്ങളിൽ നിന്ന് ഒരു ഫിനിക് സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ ജർമനിയുടെയും മൊസാർട്ടിനെയും ഫ്രോയ്ഡിനെയും പോലെയുള്ള വിശ്വപ്രതിഭകളുടെ ജന്മനാടായ ഓസ്ട്രിയയിലൂടെയും നടത്തുന്ന ഹൃദ്യമായ ഒരു യാത്രാവിവരണം.ജർമനിയിലും ,ഓസ്ട്രിയയിലും യാത്രികർ കണ്ടിരിക്കേണ്ട ചരിത്രപ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളും വിവരണത്തിൽ നിറയുന്നു
-
Verupidikkatha Kashmir Marangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കശ്മീര്‍ജനതയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തി ആ മണ്ണിന്റെ മനസ്സു വായിക്കുവാന്‍ ഒരു ശ്രമം. തുഷാരവെണ്‍മയും തടാകവും ഷിക്കാരയും ചിനാര്‍മരവും കുങ്കുമപ്പൂവും കഹ്വയും ഒക്കെ ഈ താളുകളില്‍ തലനീട്ടുന്നു. ‘ഈ സ്വര്‍ഗഭൂമിയില്‍ വളരെയടുത്തുണ്ട് ദൈവം’ എന്ന തിരിച്ചറിവാണ് ഈ സഞ്ചാരം നല്‍കുന്നത്.
-
-
-
-
-
-
-
Gramapathakal
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിന് അര്‍ഹമായ കൃതി.
മഴയും മഞ്ഞും മണല്‍ക്കാറ്റും കടല്‍ത്തിരകളും സൂര്യകാന്തിപ്പാടങ്ങളും ദേശാടനപ്പറവകളുമൊക്കെ ഈ സഞ്ചാരസ്‌മരണകളുടെ രചനയില്‍ സുരേന്ദ്രനൊപ്പം പങ്കാളികളാണ്. ഒരു നിതാന്തസഞ്ചാരിയുടെ, മുഖ്യധാരയില്‍നിന്നകന്നുള്ള യാത്രകള്‍ക്കിടയിലെ ബോധോദയങ്ങളുടെ വെളിച്ചം ഈ പുസ്തകത്തെ അസാധാരണമാക്കുന്നു. കാഞ്ചന്‍ജംഗയുടെ താഴ്വരയിലെ നനുത്ത ശൈത്യത്തില്‍ തുടങ്ങി ഒസ്യാനിലെ മണല്‍ക്കുന്നുകളുടെ തീക്ഷ്ണവേനലില്‍ അവസാനിക്കുന്ന ഈ യാത്രാപഥങ്ങള്‍ നമ്മെ ദൂരദൂരങ്ങളുടെ, വിജനതകളുടെ പ്രണയികളാക്കുന്നു.
-
Ulvanangalile vazhitharakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.എത്ര കണ്ടാലും കൊതി തീരാത്ത, എത്ര മുന്നേറിയാലും അവസാിക്കാത്ത വപഥങ്ങളിലൂടെയുള്ള സാഹസികസഞ്ചാരങ്ങളുടെ അുഭവങ്ങള്‍. കാടകങ്ങളിലെ ജൈവലോകത്തെയും അതിന്റെ വിസ്മയകരമായ വൈവിധ്യത്തെയും പരിചയപ്പെടുത്തുന്ന പുസ്തകം.
-
European Frames
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.യൂറോപ്പിന്റെ ദേശപ്രകൃതിയിലൂടെ, ജര്മനി, നെതര്ലാന്ഡ്സ് എന്നീ രാജ്യങ്ങളുടെ ചരിത്രവര്ത്തമാനങ്ങളിലൂടെ അവധാനപൂര്വം യാത്രചെയ്യുന്ന ഒരു സഞ്ചാരിയുടെ ഓര്മ്മകള്. ബെര്ലിന് മതില്, ആന്ഫ്രാങ്ക് ഭവനം, മെഴുകുപ്രതിമകളുടെ മ്യൂസിയം, കൊളോണ് കത്തീഡ്രല് തുടങ്ങി നായകളുടെ സെമിത്തേരി വരെ നിറയുന്ന ഫ്രയിമുകള്.
-
Made In Switzerland Oru Swiz Yathrayude Ormakal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ദേശമഹിമകള്‍ ഏറെയുള്ള സ്വിറ്റ്‌സര്‍ലന്റിന്റെ സുന്ദരഭൂമികയിലൂടെയുള്ള ഒരു യാത്രികന്റെ സ്‌മരണകളാണ് ഈ പുസ്‌തകം. കേട്ടുകേള്‍വികളുടെ മഞ്ഞുമറ നീക്കി സ്വിറ്റ്‌സര്‍ലന്റിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും സാംസ്‌കാരികപശ്‌ചാത്തലവുമൊക്കെ വെളിപ്പെടുന്ന, ഊര്‍ജദായകമായ ഒരു സഞ്ചാരാഌഭവം.
-
American Sangeerthanangal
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.പ്രപഞ്ചരഹസ്യങ്ങള്‍ക്കുമുന്നില്‍ ഒരമ്മയുടെ ഉദാരമായ സ്‌നേഹവാത്സല്യങ്ങളും ഒരു കവയിത്രിയുടെ ഭാവനാത്മകതയും സ് ത്രെെ ണതയുടെ പ്രണയവും വിസ്‌മയങ്ങളും പ്രാര്‍ഥനകളും ഒന്നിച്ചാശ്ലേഷിക്കുന്ന യാത്രകളുടെ സങ്കീര്‍ത്തനപുസ്‌തകം. ഒരു പെണ്‍യാത്രയില്‍ മാത്രം അഌഭവവേദ്യമാകുന്ന തരളസൗന്ദര്യം ഈ പുസ്‌തകത്തെ വ്യത്യസ്‌തമാക്കുന്നു.
-
Aanatharakalkidayilude
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.നമ്മുടെ ധാരണകള്‍ക്കൊക്കെ അപ്പുറമാണ് വനാന്തര്‍ഭാഗങ്ങള്‍. എത്ര ഇടപഴകിയാലും, മഌഷ്യമനസ്സുപോലെ, അത് നമുക്കു പിടിതരികയില്ല. മാനം മുട്ടിനില്‍ക്കുന്ന മരങ്ങള്‍, പച്ചിലകള്‍ തീര്‍ക്കുന്ന ഘനതല്‌പങ്ങള്‍, കുറ്റിച്ചെടികള്‍, മുളങ്കൂട്ടങ്ങള്‍, മുള്‍പ്പടര്‍പ്പുകള്‍, പുല്‍മേടുകള്‍. ആകാശത്തിന് ഊന്നുനല്‌കിയ പോലെ കാണപ്പെടുന്ന വിദൂര മലമുടികള്‍. ഇങ്ങനെയൊക്കെയുള്ള കാനനസൗഖ്യത്തെ പരിചയപ്പെടാനാഗ്രഹിക്കുന്നവരെ, അറിയുവാനാഗ്രഹിക്കുന്നവരെ ട്രക്കിങ് അഌഭവങ്ങളുടെ സാഹസികമുഹൂര്‍ത്തങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോകുകയാണ് ഗ്രന്ഥകാരന്‍.
-
Amarnathile manju
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കാലങ്ങളായി മനസ്സില്‍ തുഷാരവെണ്മയും ദീപ്‌തിയും ചൊരിഞ്ഞുനിന്ന അമര്‍നാഥിലെ ദര്‍ശനസൗഭാഗ്യത്തിനായി, കാലാവസ്ഥയേയും ദുര്‍ഘടപഥങ്ങളേയും അതിജീവിച്ച് എഴുത്തുകാരന്‍ നടത്തിയ സാഹസികസഞ്ചാരത്തിന്റെ പ്രാര്‍ഥനാപൂര്‍വമായ വിവരണം. ധ്യാനാത്മക ദൃശ്യങ്ങളുടെയും അഌഭവങ്ങളുടെയും മൂര്‍ത്തതയിലൂടെ കടന്നുപോകുന്ന ഗ്രന്ഥം
-
Viva Espana
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കാളപ്പോരിന്റെ നാട് എന്ന വിശേഷണം സ്പെയിനിന്റെ കീര്‍ത്തിമുദ്രകളില്‍ പ്രധാനമാണ്. എന്നാല്‍ ബുള്‍ഫൈറ്റ് മാത്രമല്ല, പര്‍വതനിരകള്‍, ഫ്‌ളെമിംഗോ നൃത്തം, ദുര്‍ഗങ്ങള്‍, ദേവാലയങ്ങള്‍, തുറമുഖം തുടങ്ങി സ്‌പെയിനിന് മഹിമകള്‍ ഇനിയുമേറെ. ലോകസഞ്ചാരി മഹ്ദിയുടെ ഈ പുസ്തകം, ‘സ്‌പെയിന്‍ നീണാള്‍ വാഴട്ടെ!’ എന്ന അഭിവാദ്യമാണ്. യാത്രാവിവരണത്തിന്റെ പ്രസക്തഭാഗങ്ങള്‍ എഴുത്തുകാരന്റെ ശബ്ദത്തില്‍ കേള്‍ക്കാം, ഒപ്പമുള്ള സൗജന്യ സി.ഡി.യിലൂടെ.
-
Jamrah
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.ഹജ് തീർഥാടനത്തിന് ഉമ്മയുടെ സഹായിയായി, ‘മെഹ്‌റം’ പോയതിന്റെ അനുഭവമാണ് എഴുത്തുകാരൻ പങ്കുവെക്കുന്നത്. മക്കയെയും മദീനയെയും നബിസ്മരണകളെയുമൊക്കെ വണങ്ങുന്ന ഈ യാത്രാവിവരണത്തിന്റെ കേന്ദ്രബിന്ദു, മിനയിലെ ജംറ ശിലകളാണ്. പുണ്യഭൂമിവൃത്താന്തങ്ങൾക്കപ്പുറം, ഒരു ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ സുകൃതാഖ്യാനം.
-
Lakshadeepile Sundari
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.കാഴ്ചക്കാരിൽ വിസ്മയാനുഭൂതികൾ സൃഷ്ടിക്കുന്ന ലക്ഷദ്വീപിലെ മുപ്പത്താറു ചെറുദ്വീപുകളിൽ പലതുകൊണ്ടും അവിസ്മരണീയമായ കൽപേനിയിലേക്കുള്ള യാത്രയുടെ ഓർമ്മക്കുറിപ്പുകൾ. ചരിത്രവും ഐതിഹ്യങ്ങളും കെട്ടുകഥകളും വർണക്കാഴ്ചകളും പിണഞ്ഞുകിടക്കുന്ന ഈ സുന്ദരിദ്വീപിലെ സാമൂഹികരീതികളും രുചിവൈചിത്ര്യങ്ങളും വരെ ഇതിൽ വിഷയമാകുന്നു.
-
Cuba
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.മനുഷ്യസ്‌നേഹത്തിന്റെയും നീതിബോധത്തിന്റെയും ആൾരൂപമായ ഗ്രന്ഥകാരൻ, ക്യൂബയെയും ആ രാജ്യത്തിന്റെ അമരക്കാരനായ ഫിഡൽ കാസ്‌ട്രോയെയും പ്രകീർത്തിച്ചുകൊണ്ടെഴുതിയ കൃതി. രാജ്യപര്യടനത്തിനിടയിൽ കണ്ട നേർകാഴ്ചകളും, ഉൾക്കൊണ്ട വാസ്തവങ്ങളും ആർജവത്തോടും ഋജുവായും ഇതിൽ ലേഖനംചെയ്യപ്പെടുന്നു. കാസ്‌ട്രോയും കൂട്ടരും ക്യൂബയെ ഒരു നിത്യയാഥാർഥ്യമാക്കിയതിന്റെ കഥ ഈ ഗ്രന്ഥം പറയുന്നു.
-
A Happy Journey to Scotland
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ബ്രിട്ടനെന്ന രാജ്യത്തിനുള്ളിലെ ഒരു ചെറു’രാജ്യം’ എന്നു സ്‌കോട്ട്‌ലന്റിനെ വിശേഷിപ്പിക്കാം. സ്‌കോട്ട് ലന്റിന്റെ നിശ്ശബ്ദവും ശബ്ദായമാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാകാത്ത അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ. ലങ്കാസ്റ്ററിൽ തുടങ്ങി എഡിൻബറോയിൽ അവസാനിക്കുന്ന ഒരു സന്തുഷ്ടയാത്രയുടെ ‘റോഡ് മാപ്പ്!’
-
Kallukal Mahakshetrangal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കാലത്തെ കല്ലിൽ തളച്ചുനിർത്തുന്ന ഹൊയ്‌സാല, ഐഹോൾ, പട്ടടക്കൽ, ബദാമി, ഹംപി, ബലിപുര, ശ്രാവണബെലഗോള ക്ഷേത്രങ്ങളുടെ ചരിത്ര-ഭൂമിശാസ്ത്രവിശേഷങ്ങളും വാസ്തു-പ്രതിമാശില്പവർണനകളുമൊക്കെ സ്പർശിച്ചു കടന്നുപോകുന്ന ചിത്രപുസ്തകം. കലാചിന്തയുടെ സ്‌നേഹപൂർവമായ ആശ്ലേഷണത്സമായിക്കൂടി പരിഗണിക്കപ്പെടുന്നവയാണ് കർണാടകയിലെ ഈ മഹാക്ഷേത്രങ്ങൾ. ‘കല്ലിൽ പടുത്തുകെട്ടിയ ഈ കാവ്യങ്ങൾ’ക്കു മുന്നിൽ വിസ്മിതനും വിനീതനുമാകുകയാണ് ഗ്രന്ഥകാരൻ.
-
Dhakshina Karnatakayile Kshethrangaliloode
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗേരി മഠം, മംഗലാപുരം മംഗളാദേവി ക്ഷേത്രം തുടങ്ങി ദക്ഷിണകർണാടകയിലെ ഏതാനും പ്രശസ്തക്ഷേത്രങ്ങളെ ആദരസമേതം വലംവെക്കുന്ന ഗ്രന്ഥം. ഓരോ ദേവാലയത്തിന്റെയും പിന്നിലെ ഐതിഹ്യങ്ങൾ കണ്ടെത്തുവാനും അതിന്റെ ആധ്യാത്മികവും പൗരാണികവുമായ പ്രസക്തി വായനക്കാരനെ ബോധ്യപ്പെടുത്തുവാനും ക്ഷേത്രനിർമാണകൗതുകങ്ങളും നിർമിതിവിശേഷങ്ങളുമൊക്കെ പങ്കുവെക്കുവാനുമുള്ള ശ്രമം ഈ സഞ്ചാരപുസ്തകത്തിന് ഒരധികമാനം നല്കുന്നു.
-
Great Great Britain
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യം’ എന്ന കീർത്തി നേടിയെടുത്ത ജനപദം. രാജവാഴ്ചയുടെ അഭിജാതമായ ചരിത്രം. ആംഗലേയഭാഷയുടെയും വ്യാവസായികവിപ്ലവത്തിന്റെയും ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും ഈറ്റില്ലം. ഷേക്‌സ്പിയറും കീറ്റ്‌സും ബീറ്റിൽസുമൊക്കെ പതിച്ച സാംസ്‌കാരികമുദ്രകൾ. യുണൈറ്റഡ് കിങ്ഡം എന്ന ദേശത്തിന്റെ ഭൂതവർത്തമാനങ്ങളിലേക്ക് പദമൂന്നുകയാണ് ലോകസഞ്ചാരിയായ മഹ്ദി. ബിഗ്‌ബെൻ, ലണ്ടൻ ഐ, ബക്കിങ്ഹാം പാലസ്, ഗ്ലോബ് തിയേറ്റർ… ‘ഗ്രേറ്റ് ഗ്രേറ്റ് ബ്രിട്ടൻ’ പകരുന്ന ആവേശകരമായ കാഴ്ചകൾ നിരവധി.
-
Kazhchakalude Kanaappurangal Thedi
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മലേഷ്യ – മൊറോക്കോ – അമേരിക്ക – ആംസ്റ്റര്‍ഡാം കാഴ്ചകളുടെ ത്രിമാനചിത്രങ്ങളാണ് ഈ പുസ്തകത്തിരശ്ശീലയില്‍ തെളിയുന്നത്. ചരിത്രം, ഭൂമിശാസ്ത്രം, ജീവിതരീതി, ഭക്ഷണശൈലി തുടങ്ങി, ഈ ദേശങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളും അനുഭൂതികളും വായനക്കാരിലേക്കെത്തിക്കുകയാണ് സഞ്ചാരി ഇതില്‍. സലിംകുമാറിന്റെ അവതാരിക.
-
Americayile Edan Kazhchakal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ദൈവസൃഷ്ടിയായ പറുദീസയെ – നഷ്ട സ്വര്‍ഗത്തെ – ഭൂമിയില്‍ തിരയുകയാണ് ഈ സഞ്ചാരസുവിശേഷം. ആത്മീയാനുഭൂതിയും സൗന്ദര്യാനുഭവവും തമ്മില്‍ത്തമ്മില്‍ ലയിച്ച് ഒന്നാകുന്ന രസവിദ്യയില്‍ ഇവിടെ വാക്കുകള്‍ ധ്യാനലീനമാകുന്നു. പ്രകൃതി-മനുഷ്യബന്ധത്തില്‍ നിന്നും മുളപൊട്ടിയ വിനീതരായ പുല്‍നാമ്പുകളാല്‍ അലംകൃതമാണ്, അമേരിക്ക എന്ന സ്വപ്ന ഭൂവിലൂടെയുള്ള ഈ യാത്രാപഥം. പ്രപഞ്ചശില്പിയുടെ മുന്നില്‍ ഒരു സമര്‍പ്പിതവിശ്വാസി അക്ഷരങ്ങള്‍കൊസ്സു നേരുന്ന വണക്കമാണ് ഈ വഴിയോര്‍മ.
-
Srilankan yathrapusthakam
Original price was: ₹120.00.₹96.00Current price is: ₹96.00.നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്ക ഭൂപ്രകൃതിയിലും ഭക്ഷണരീതിയിലും കേരളത്തോട് ഏറെ സാമ്യം പുലര്‍ത്തുന്നു. സന്ദര്‍ശനവേളയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു പറയുന്നതിനൊപ്പം ശ്രീലങ്കയുടെ ചരിത്രവും വായനക്കാര്‍ക്കായി വളരെ ലളിതമായി വിവരിക്കുന്നു. പ്രമേയങ്ങളുടെ ഭാരമില്ലാതെ വായിച്ചുതീര്‍ക്കാവുന്ന ഈ പുസ്തകം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രാക്കുറിപ്പുകള്‍ എഴുതുകയും ചെയ്ത് തഴക്കംവന്ന തൂലികയ്ക്ക് പുതിയൊരു തൂവല്‍ ചാര്‍ത്തുന്നു..











































