Top Rated
PRANAYATHINTEYUM RATHIYUDEYUM KATHAKAL
ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് രഹസ്യവാതിലുകള്‍ തുറക്കുന്ന പത്തു കഥകള്‍. സക്കറിയ, അശോകന്‍ ചരുവില്‍, കെ.ആര്‍. മീര, വി.ആര്‍. സുധീഷ്, സി.എസ്. ചന്ദ്രിക, അര്‍ഷാദ് ബത്തേരി, തമ്പി ആന്റണി, കെ.വി. പ്രവീണ്‍, മധുപാല്‍, തനൂജ എസ്. ഭട്ടതിരി എന്നിവരുടെ മികച്ച രചനകള്‍.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Aval
ഒരു മേഘഹൃദയത്തെ പിളര്‍ത്തിക്കൊണ്ടു ജ്വലിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന അവള്‍, ഓട്ടുവളകളുടെ തേങ്ങിക്കരച്ചിലുകള്‍കൊണ്ട് പ്രതിഷേധം മുഴക്കുന്ന അവള്‍, കണ്ണീര്‍കിനിയുന്ന മിഴികളാല്‍ കാവല്‍ നില്‍ക്കുന്ന അവള്‍… അറിയുന്തോറും അജ്ഞാതമാകുന്ന പെണ്ണെന്ന പ്രതിഭാസത്തിലേക്കാണ് ഉറൂബിന്റെ ഈ കഥകള്‍ സൂക്ഷ്മസഞ്ചാരം നടത്തുന്നത്. ഹൃദയത്തെ പറിച്ചെടുക്കുന്നതുപോലെയുള്ള സ്ത്രീയനുഭവങ്ങളിലേക്കുള്ള ഒരു കഥാകാരന്റെ ഭാവനായാനങ്ങള്‍.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.SOLOMONTE SOPHIA
ഒരു നടുപ്പാതിരയിലെ കോടമഞ്ഞിലൂടെ നീങ്ങിയ, സോളമനും സോഫിയയും സഞ്ചരിച്ച ടാങ്കർലോറിയായിരുന്നു ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളു’ടെ എൻഡ് ഷോട്ട്. പത്മരാജൻ സുധാകരൻ അഭ്രചഷകത്തിൽ പകർന്ന ആ വീഞ്ഞിന് കാലംചെല്ലുന്തോറും മധുരവും സുഗന്ധവും ഏറുകയാണ്. ഇവർ സ്യഷ്ടിച്ച ജോഡികൾക്കായി ‘സോളമൻസ് ഗ്രേപ് വൈൻ യാർഡി’ന്റെ കവാടം മലർക്കെ തുറക്കുകയാണ് ഈ നോവൽ അനുബന്ധം. സോളമന്റെയും സോഫിയയുടെയും പ്രണയത്തിന്റെ വിളവെടുപ്പുകാലത്തിന് ഇതിലെ മുന്തിരിത്തലപ്പുകൾ സാക്ഷികളാകുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.KARINKALICHATHAN
സർവചരാചരങ്ങളും ദൈവങ്ങളും തമ്മാമ്മിൽ മിണ്ടുകയും പറയുകയും സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന കീഴാളലോകത്തിന്റെ കഥ പറയുകയാണിവിടെ. നമ്പോലനും മുഹാമിയും ചിത്തനും ചെമ്മരത്തിയും മാരിപ്പെങ്ങളും ഉറുവാടനും സുന്ദരിയും അപ്പുണ്ണിയും കോരപ്പുണ്ണിയും ഇട്ടപ്പനും നെട്ടപ്പനും പർജീത്തും സ്രീരാമച്ചനും ഗീതമ്പട്ട്യാരും കണിയാനും പ്രഭാകരച്ചനും രൈരുച്ചനും കരിങ്കാളിയും മൂക്കാഞ്ചാത്തനും മാടനും മറുതയും മലവായിയും മുത്തപ്പനും കണ്ണൻമീനുകളും പുളാനുകളും ചീളക്കടുക്കളും ആമകളും നായ്ക്കളും തെങ്ങുകളും പൂക്കൈതകളും കാറ്റും തോടും നക്ഷത്രങ്ങളും തമ്മിലുള്ള പായാരങ്ങളിലൂടെ പടർന്നേറുന്ന നോവൽ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.KATTUCHAMBAKAM
എസ്.കെ.യുടെ ‘റൈറ്റേഴ്സ് നോട്ട്ബുക്കി’ല്‍നിന്ന് ഹൃദയത്തിന്റെ കിറുക്കുകളുമായി പുറത്തുചാടിയ ചില മനുഷ്യരുടെ കഥകൾ ആണ് ഈ സമാഹാരത്തില്‍. ”ഒരു അഗ്‌നിബിന്ദുകൊണ്ട് ഇരുട്ടില്‍ ഒരു മായാവലയം സൃഷ്ടിക്കുന്ന” കഥാകൃത്തിന്റെ കഴിവിന് ഈ കഥകൾ സാക്ഷ്യം പറയും. കാട്ടുചമ്പകം, ആയിരം വെള്ളിയും…, ഹരിശ്ചന്ദ്രൻ , പ്രൊഫസറുടെ പ്രണയം, വധശിക്ഷ എന്നിങ്ങനെ എസ്. കെ. യുടെ അഞ്ച് പ്രശസ്ത കഥകളുടെ സമാഹരം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.CHANGATHEE ENNU VILIKKUNNA KAATTU
മിനിക്കഥകളെ മിന്നല്‍ക്കഥകളെന്ന് ഇപ്പോള്‍ മലയാളം മാറ്റിവിളിച്ചു തുടങ്ങി. ഒരൊറ്റ നിമിഷത്തെ പ്രഭയില്‍ അതുവരേയ്ക്കും മറഞ്ഞിരുന്ന ഭുവനം വെളിപ്പെടുത്തുന്നു മിന്നല്‍. പി. സുരേന്ദ്രന്റെ ഈ കുറും കഥകളിലും ആ മിന്നലൊളി ദൃശ്യമാണ്. അവ ചൂടും വെട്ടവും ചെത്തവും തരുന്നു. അവയില്‍ മറഞ്ഞിരുന്ന പലതും മിന്നിത്തെളിയുന്നു.
– സുഭാഷ് ചന്ദ്രന്കുന്തിരിക്കത്തിന്റെ ഹൃദ്യമായ സുഗന്ധംപോലെ നിരുപാധിക സ്നേഹം പ്രസരിപ്പിക്കുന്ന കഥകള്‍. ഭൂമിയുടെ ഉള്ളം പൊട്ടിയൊഴുകുമ്പോള്‍ ജീവജാലങ്ങളുടെ കണ്ണീരൊഴുക്ക് നമ്മെ ആഴത്തില്‍ വന്ന് തൊടും. നിലാവും കാറ്റുമെല്ലാം വേദനകള്‍ക്ക് ചെവിചേര്‍ക്കും. കൂരിരുട്ടില്‍നിന്നും തെളിഞ്ഞ ആകാശത്തിന് എത്ര ഭംഗിയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന വേറിട്ട ഭാഷാക്രമം.
– അംബികാസുതന്‍ മാങ്ങാട്₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Tagore kathakal
നൊബേല്‍ ജേതാവായ പ്രഥമ ഏഷ്യക്കാരന്‍, ദേശീയഗാനത്തിന്റെ രചയിതാവ്, വിശ്വഭാരതി സര്‍വകലാശാലയുടെ സ്ഥാപകന്‍ തുടങ്ങി, ഭുവനത്തെ ബഹുവിതാനങ്ങളില്‍ ശോഭനമാക്കിയ പ്രതിഭയായിരുന്നു ടാഗോര്‍. സാഹിത്യവും സംഗീതവും ചിത്രകലയും ഒക്കെയായി ഭിന്നമണ്ഡലങ്ങളില്‍ മുഴുകിയ ആ വ്യക്തിത്വം ആരേയും നിതാന്തവിസ്മയശാലിയാക്കും. ബാല്യകാലത്തെ പശ്ചാത്തലമാക്കി, കുട്ടികളെ കഥാപാത്രങ്ങളാക്കി ടാഗോര്‍ രചിച്ച പത്തു കഥകളുടെ സമാഹാരമാണിത്. മിനിമോളുടെ കാബൂളിവാലയെപ്പോലെ, കളിയും ചിരിയും കഥപറച്ചിലുമായി ഇവിടെ ആ വിശ്വമഹാകവി ജീവിതത്തെക്കുറിച്ച് നൂറുനൂറു കാര്യങ്ങള്‍ കുഞ്ഞുകാതുകളില്‍ മൊഴിയുകയാണ്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Adrusyamanushyan
സയൻസ് ഫിക്ഷൻ ലോകത്തെ കുലഗുരുവാണ് എച്ച്.ജി. വെൽസ്. ശാസ്ത്രരംഗം മനുഷ്യനു പകരുന്ന വിസ്മയവും ഭീതിയും ഈ എഴുത്തുകാരൻ്റെ പരീക്ഷണ ശാലയിൽ ഭാവനയുടെ സൂക്ഷ്മദർശിനികളാൽ നിരീക്ഷണ വിധേയമായി. ശാസ്ത്രസത്യങ്ങളുടെയും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെയും വെളിച്ചവും
നിഴലും ഈ രചനകളിൽ ഇടകലർന്നു. ശാസ്ത്രത്തെ ദുരാഗ്രഹങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നവർക്കുള്ള താക്കീതായിരുന്നു വെൽസിൻ്റെ The Invisible Man. ആർക്കും കാണാൻ പറ്റുന്ന ആ വിചിത്രമനുഷ്യനെ ശാസ്ത്രം ഒരു ദുരന്തരക്തസാക്ഷിയാക്കി ഇതിൽ തോൽപിച്ചുകളയുന്നു; സ്വാർഥതയുടെ പുകമഞ്ഞ് ആ അദൃശ്യമനുഷ്യന് ശവക്കച്ചയായിമാറുന്നു.₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Aarkkum Vendatha Oru Kannu
അഗാധമായ, അനന്തമായ ഇരുട്ട് വാപിളര്‍ന്നുനില്‍ക്കുന്ന ഈ കെട്ട കാലത്തിന്റെ മുനമ്പിലും ‘മനുഷ്യന്‍’ എന്ന വിശുദ്ധപദം ചുണ്ടില്‍ പേറുന്ന, അത് ആവര്‍ത്തിച്ചുരുവിടുന്ന കഥകള്‍. ആരും ബാക്കിയാകാത്ത വഴികളിലൂടെ ധൃതിപിടിച്ചോടുവാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍, അന്തിമകാഹളത്തിനായി ചെവിയോര്‍ക്കുമ്പോള്‍, കരുണയുടെ മന്ദസ്മിതം ഹൃദയത്തിലേക്കു ചൊരിയുന്ന രചനകള്‍. ‘ജീവിതത്തിന്റെ അകഞരമ്പുകള്‍ കാണാന്‍ കെല്പുള്ള’ കണ്ണാണ്, ‘രാത്രിയുടെ കാവല്‍ക്കാരനായ’ ഈ എഴുത്തുകാരന്റേത്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Aamayum Muyalum: Mattu Gunapadakathakalum
കാലാകാലങ്ങളായി മലയാളഭാഷയിൽ പ്രചാരത്തിലിരിക്കുന്ന കുറെ ഗുണപാഠകഥകളുടെ പുനരാഖ്യാനമാണ് ഈ കൃതി. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്ക് ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ മനോഹരമായ കഥകളും ചിത്രങ്ങളും കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇഷ്ടപ്പെടും.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Nalla Koottukaran
കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് ഏറെ സഹായകമാണ് ഗുണപാഠകഥകൾ. ശരിയും തെറ്റും വേർതിരിച്ചറിയുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന, സ്വഭാവഗുണങ്ങൾ പകർന്നുനല്കുക വഴി അവരെ ഒരു നല്ല പൗരനാക്കിത്തീർക്കുന്ന 33 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.MUSEUM
ചരിത്രം ചിലപ്പോഴെല്ലാം അതിന്റെ മരിച്ച കൺപോളകൾ വർത്തമാനത്തിലേക്കു തുറക്കാറുണ്ട് – ചിലർക്കു മാത്രം കാണാൻ വേണ്ടി, വർത്തമാനത്തിന്റെ ആസന്ന മരണവേളകളിലും ചിലപ്പോൾ അങ്ങനെ സംഭവിക്കാം – ചിലർക്കുമാത്രം ചരിത്രം അറിയാൻ വേണ്ടി. ഒരു മ്യൂസിയം കാവൽക്കാരൻ മൂർത്തിയുടെയും അയാളുടെ ഭാര്യയുടെയും അടഞ്ഞ ജീവിതവാതിൽക്കലെത്തുന്ന ഒരു പരിചയക്കാരനിലൂടെ മനുഷ്യാവസ്ഥയുടെ ആവർത്തിത ചരിത്രം മൂടൽമഞ്ഞിൽ ഒരു രക്തത്തുള്ളി കണക്കെ തണുത്ത സൂര്യനായി തെളിയുന്നു.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.Kanakambaram
പൊറ്റെക്കാട്ടിന്റെ ‘ഉലകം ചുറ്റും’ തൂലികത്തുമ്പില്‍ വിരിഞ്ഞ കനകാംബരപ്പൂക്കളാണ് ഈ ചെറുകഥക്കൂടയില്‍. എഴുത്തുകാരനും സഞ്ചാരിയും തോള്‍ചേര്‍ന്നു നടക്കുന്നതിന്റെ ലാവണ്യദര്‍ശനം. മനുഷ്യ പ്രപഞ്ചത്തിലെ ചില അജ്ഞാതഭൂഖണ്ഡങ്ങളിലൂടെയുള്ള ഒരു യാത്രികന്റെ പര്യടനങ്ങള്‍; മനുഷ്യമനസ്സിന്റെ ചില അവ്യാഖ്യേയപ്രകൃതങ്ങളെക്കുറിച്ചുള്ള ഒരു കഥാകാരന്റെ പര്യാലോചനകള്‍. ആ അന്ധകാരപ്പടലത്തിലേക്ക് ഈ രചനകള്‍ വെളിച്ചത്തിന്റെ പൊട്ടോ പൊടിയോ അല്ല, തെളിച്ചമുള്ള വെളിച്ചത്തിന്റെ കാന്തിപ്രസരംതന്നെ തീര്‍ക്കുന്നു. അനുബന്ധമായി, ‘തീവണ്ടി ഓടുന്നു’ എന്ന റേഡിയോ നാടകവും.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.Kaalavarsham
“എന്താണിങ്ങനെ എൻ്റെ കഥയെ മഴ വിടാതെ പിന്തുടരുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ഞാനെൻ്റെ കഥകളിൽ കരുതിക്കൂട്ടി മഴ പെയ്യിക്കാറില്ല. ഞാൻതന്നെ അറിയാതെ അതങ്ങനെ സംഭവിക്കുന്നു എന്നേ പറയാൻ കഴിയൂ.”
മഴയുടെ അലൗകികസംഗീതം അക്ഷരങ്ങളിലൂടെ പെയ്തിറങ്ങുന്ന ഒൻപതു കഥകളുടെ സമാഹാരം. മണ്ണും മനസ്സും കുളിർക്കുന്ന മഴപ്പെയ്ത്ത് ജീവൻ്റെ സൂക്ഷ്മഭാവതലങ്ങളിൽ കിനിഞ്ഞിറങ്ങുന്ന അപൂർവാനുഭവം.₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.Kunnukayari Chellumbol
‘വാദ്യോപകരണത്തിന്റെ തന്ത്രികളെ അയച്ചുകെട്ടിയാല്‍ ശബ്ദം തീരെ കേള്‍ക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാല്‍ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധന്‍ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ കഥകള്‍.”
കെ.പി. രമേഷ്
ധ്യാനസാന്ദ്രവും ജ്ഞാനനിര്‍ഭരവുമായ ഹൈക്കുകള്‍പോലെ ഒരു പിടി കുറുങ്കഥകള്‍. ഏതോ മനുഷ്യരുടെ വെന്ത ഇറച്ചിയും ഏതോ സസ്യങ്ങളുടെ കരിഞ്ഞ വേരും ഈ കഥാകാചങ്ങളിലൂടെ വെളിപ്പെടുന്നു. വിയര്‍പ്പിന്റെയും മണ്ണിന്റെയും തീക്ഷ്ണ ഗന്ധം ഈ രന്ധ്രങ്ങളിലൂടെ വമിക്കുന്നു. വലുതോളം വളരുന്ന, വലുതിനേയും അതിശയിക്കുന്ന ചെറുതിന്റെ സൗന്ദര്യവും പൂര്‍ണതയും പ്രസരിപ്പിക്കുന്ന കഥകളുടെ അപൂര്‍വസമാഹാരം₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.















