Top Rated
Manasinakathoru Muri
മനസ്സിനകത്തെ പ്രകാശമാനമായ മുറിയിലിരുന്ന് ഗതകാലസ്മരണകളും സമീപകാലസംഭവങ്ങളും അയവിറക്കുകയാണ് എഴുത്തുകാരി. ഭാഷ എത്രയോ ഭാസുരം; ആഖ്യാനം അതിചടുലം; ഈ ആർദ്രമനസ്‌കയുടെ വൈകാരികവും ദാർശനികവുമായ പരിപ്രേക്ഷ്യം അന്യൂനം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Enikkum jeevikanam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Ente Aadhyathe Kathakal
മലയാളകഥയുടെ കുലപതിയായ ടി. പത്മനാഭന്റെ ആദ്യകാലകഥകളുടെ സമാഹാരം. ഒരു വലിയ എഴുത്തുകാരന്റെ മാനവികദർശനവും ഹൃദയമിടിപ്പുകളും നിറഞ്ഞുനിൽക്കുന്ന ഈ കഥകൾ, പിന്നിട്ടുപോന്ന എഴുത്തിന്റെ വഴികളിലെ നാഴികക്കല്ലുകളാണ്. രണ്ടാംപതിപ്പ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Aaradhanaapoorvam Shathru
മൗനം തളംകെട്ടുന്ന, ശൈത്യത്തിന്റെ അളവ് കൂടിവരുന്ന കാലത്തിന്റെ മധുശാലയില്‍നിന്ന് ”ഇല്ലാതായിക്കഴിഞ്ഞ നൈര്‍മല്യത്തിന്റെ ഓര്‍മയ്ക്ക്” ചിയേര്‍സ് പറയുകയാണ് ഈ കഥകള്‍. ഇവ ആര്‍ത്തിയുടെ രാവിരുന്നുകളില്‍, സൈബര്‍ സ്പേസിന്റെ ക്ഷണികസൗഖ്യങ്ങളില്‍, ഗൃഹാതുരത്വത്തിന്റെ നൊട്ടിനുണയലുകളില്‍ മുഴുകുന്ന ഒരു തലമുറയുടെ ഭാഗപത്രമാകുകയാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെയും എല്ലാം നഷ്ടപ്പെ’വരുടെയും പരാക്രമങ്ങളും വേവലാതികളും ഈ കഥാകാരന്റെ മാപിനി ഒരേ തീവ്രതയില്‍ അങ്കനംചെയ്യുന്നു.
അവതാരിക: കെ.പി. രാമനുണ്ണി
ആസ്വാദനം: നരേന്ദ്രപ്രസാദ്₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Njan Oru Veedu
”നന്ദി, മാധവിമന്ദിരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും; മണ്ണിനും മരത്തിനും. ഒരുപക്ഷേ ഞാന്‍തന്നെ ആയിരുന്നല്ലോ ആ വീട്!”
ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Mazhayilundaya Makalum Mattu Mazhakadhakalum
മനുഷ്യഗാഥകൾ ഇരമ്പുന്ന ഒരു വൻകടൽ മഴയനുഭവങ്ങളാൽ സൃഷ്ടിക്കുകയാണ് ഈ കഥകൾ. വർഷബിന്ദുക്കൾ ജീവിതങ്ങൾക്കുമേൽ കനിവായും കനലായും തൂളുന്നത് വായനക്കാർക്ക് ഇതിൽ കാണാം. ജനിയിലും മൃതിയിലും സന്തോഷത്തിലും സന്താപത്തിലുമൊക്കെ ഇവിടെ നനുത്തും കനത്തും ചാഞ്ഞും ചെരിഞ്ഞും മഴ പെയ്‌തിറങ്ങുന്നു. ഈ ആർദ്രകഥകൾ ഒരു ഈറൻകാറ്റുപോലെ നിങ്ങളെ വന്നുതൊടും, ഒരു ചാറ്റൽമഴപോലെ നിങ്ങളെ നനയ്ക്കും, മഴ കഴിഞ്ഞും മരംപെയ്യുംപോലെ നിങ്ങളിൽ നിത്യം നിലനിൽക്കും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.KAYYOPPUKAL
പല തലമുറയിലെ പന്ത്രണ്ട് എഴുത്തുകാരുടെ മികച്ച സമകാലിക കഥകള്‍
ടി. പത്മനാഭന്‍, സി. രാധാകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, അശോകന്‍ ചരുവില്‍, ചന്ദ്രമതി, പി.എഫ്. മാത്യൂസ്, ഗ്രേസി, രേഖ കെ., വി. ഷിനിലാല്‍, ബി. മുരളി, കെ.എസ്. രതീഷ്, ജിസ ജോസ്
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.CHILA KALANGALIL CHILA GAYATHRIMAR
കാലത്തിന്റെ ഗതിവേഗത്തിനുമുന്നിൽ മുൻകാലാനുഭവങ്ങൾ പോരാതെ വരുമ്പോൾ അതിനോടെങ്ങനെ ഇണങ്ങാമെന്ന് വ്യാകുലപ്പെടുന്നവരുടെ കഥകളാണ് ഈ സമാഹാരത്തിൽ. പൗലോ കൊയ്ലോയുടെ മലയാളത്തിലേക്കുള്ള വരവ് പൗലോസ് മാഷിന് അത്രയങ്ങ് അംഗീകരിക്കാനാവുന്നില്ലെന്ന് ഹാസ്യഭംഗിയോടെ പറഞ്ഞുവെക്കുകയാണ് ഇതിലെ ആദ്യ കഥ. പുതുകാലത്തെ മാർക്കറ്റിങ് തന്ത്രങ്ങളുടെ ആകാശപ്പാതയിൽനിന്ന് സ്വയം ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും അതിനു കഴിയാതെ വരുന്ന കൃഷ്ണദാസിന്റെ വ്യാകുലതകളാണ് ‘ചന്തയുടെ ഭാരം’. കാൾ സെന്ററിലെത്തുമ്പോൾ മാഗിയായി ജീവിക്കേണ്ടിവരുന്ന ഗായത്രി കെട്ടകാലത്തിനുമുന്നിൽ പകച്ചുനിന്നുകൊണ്ട് അടുത്ത രൂപാന്തരത്തിന്റെ അവസ്ഥയിലേക്കു കടക്കുന്നു. എല്ലാം മാന്തിയെടുക്കുന്ന ജെസിബി ജീവിതത്തിനും മരണത്തിനും മുന്നിലേക്ക് യന്ത്ര താഴ്ത്തുമ്പോൾ പുനരധിവാസമെങ്ങനെ എന്നറിയാതെ പകച്ചുനിൽക്കുകയാണ് ലോനപ്പൻ. എല്ലാ കഥകൾക്കുമപ്പുറം സ്വന്തം അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും ഓർമക്കഥകളുമായി കഥാകാരനും വായനക്കാരനിലേക്കെത്തുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.IRUL VASIKKUM MAALAM
ദാമ്പത്യത്തിന്റെ, കുടുംബജീവിതത്തിന്റെ ലയശില്പമായി വീട് മാറിയാൽ നന്ന്. അത് ഒരു ആദർശമാണ്. അങ്ങനെ എപ്പോഴും സംഭവിക്കണമെന്നില്ല. എല്ലാ ഏർപ്പാടുകളിലും ലയം ഉണ്ടെങ്കിൽ കഥ പോലുള്ള ആഖ്യാന രൂപങ്ങൾ അപ്രസക്തമാകാനും ഇടയുണ്ട്. പൊതുനിയമങ്ങൾ തള്ളിക്കളയുന്ന വാസ്തവങ്ങളിൽ നാടകീയത കണ്ടെത്തുമ്പോഴാണ് മലയാള ഭാഷയിലും മറ്റും ഇപ്പോഴും കഥ സംഭവിക്കുന്നത്. ഈ സമാഹാരത്തിലെ ഒന്നാമത്തെ കഥയായ “ഇരുൾ വസിക്കും മാളം’ ഇക്കാര്യം വെടിപ്പായി വിളംബരപ്പെടുത്തുന്നുണ്ട്. – ഇ.പി. രാജഗോപാലൻ (അവതാരിക)
പെൺജീവിതങ്ങളുടെ വൈകാരികവും വൈചാരികവുമായ ലോകത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഏഴു കഥകൾ. ആണധികാരത്തിന്റെ താൻപോരിമകൾക്കു മുന്നിൽ പുറംലോകത്ത് പലപ്പോഴും തോറ്റുകൊടുക്കേണ്ടിവരുമ്പോഴും അകംലോകത്ത് തോറ്റുകൊടുക്കാത്തവരാണ് ഇതിലെ പെൺജീവിതങ്ങൾ. ആത്മബലംകൊണ്ട് ആണത്തങ്ങളുടെ അധികാരമാളങ്ങളിൽനിന്നും ഇറങ്ങിപ്പോകുന്ന പെൺതുറസ്സുകൾ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Time Machine
1895-ൽ പ്രസിദ്ധികരിച്ച,എച്ച് .ജി .വെൽസിന്റെ ഈ കന്നിനോവൽ ,സയൻസ് ഫിക്ഷന്റെ അത്യുദാത്ത മാതൃകയായി അന്നും ഇന്നും പരിഗണിക്കപ്പെടുന്നു .ഭാവി ഭൂതങ്ങളിലൂടെയുള്ള ഈ പ്രയാണം സമയ സഞ്ചാരിക്കെന്നപോലെ വായനക്കാർക്കും അവിസ്മരണീയമായ വിസ്മയക്കാ ചകൾ സമ്മാനിക്കുന്നു.ഭാവനയെ ഉപകരണമാക്കി കാലത്തിന്റെ അജ്ഞാത പ്രകൃതത്തിലേക്ക് , സമയത്തിന്റെ വിശാലവിതാനത്തിലേക്ക് വെൽസ് നടത്തിയ അന്വേഷണത്തിന്റെ സാഫല്യം
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.Ente Priyapetta Kathakal
വർത്തമാനകാലഘട്ടത്തിൻ്റെ എല്ലാ പേടിസ്വപ്‌നങ്ങളെയും സ്വന്തം കഥകളിലൂടെ ആവിഷ്‌കരിക്കുന്ന കഥാകാരൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്.യഥാർഥലോകവും സ്വപ്‌നലോകവും കൂടിക്കുഴഞ്ഞുകിടക്കുന്ന ഈ കഥകളിലേക്ക് വായനക്കാർ കടന്നുചെല്ലുമ്പോൾ ഒരു മൂന്നാംലോകം തുറക്കുന്ന പ്രതീതിയാണുണ്ടാകുന്നത്. എന്നാൽ ഈ മൂന്നാംലോകം മനുഷ്യജീവിതത്തിൻ്റെ മഹാരഹസ്യങ്ങളെയും നിഗൂഢതകളെയും തീക്ഷ്‌ണമായ ഭാഷയിലൂടെ നമുക്കുമുന്നിൽ വെളിപ്പെടുത്തുന്നു.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.Puzhayilninnu Kittiyathu
ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങൾകൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകൾകൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് – മനുഷ്യജീവിതത്തിലേക്ക് – ഇവിടെ എഴുത്തുകാരൻ ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളിൽ ഈർപ്പം പടർത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തിൽ കൂലം കുത്തിമറിയുന്നു. “എവിടുന്നു കിട്ടി ഈ കഥയൊക്കെ?” എന്ന ചോദ്യത്തിന്, ഇതിന്റെ ‘അമരക്കാരൻ’ നിസ്സംശയം മറുപടി പറയുന്നു:
“പുഴയിൽനിന്ന്!”₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.NAYATTU
കാമവും ക്രോധവുമൊക്കെ ഉരുകിത്തിളച്ചു പുറത്തേക്കുവമിക്കുന്ന അഗ്‌നിപര്‍വതമുഖങ്ങളാണ് കാക്കനാടന്‍ കഥാപാത്രങ്ങളുടെ ഉള്ളകം. വൈകാരികവും വൈചാരികവുമായ തീവ്രവികിരണങ്ങളേല്പിക്കുന്ന ഉഷ്ണമേഖല. ഇതിലെ രണ്ടു നോവലെറ്റുകളും ശിലാശില്പങ്ങള്‍പോലെ കൊത്തിവെക്കുന്നതും മനുഷ്യന്റെ കരുത്തും ദൗര്‍ബല്യവും തന്നെ. വിസ്മൃതിയില്‍ പിടഞ്ഞെണീറ്റ അന്ധകാരാവൃതമായ ഒരു മുഖവും നെടുവീര്‍പ്പിന്റെ ഒച്ചയും തുടലൂരിവിടുന്ന അലര്‍ച്ചയാണ് ‘നായാട്ട്’ -കീഴടക്കിയവന്‍ പരാജിതനാകുന്നതിന്റെ ദൃഷ്ടാന്തം. കാലം ചിതറിച്ചുകളഞ്ഞ ഒരു രാഷ്ട്രീയസിദ്ധാന്തത്തിന്റെ വര്‍ത്തമാനകാലസാധുതയെ സഹാനുഭൂതിയോടെ വീക്ഷിക്കുന്നു ‘ഗാവ്രിലോ പ്രിന്‍സിപ്പ്’ – വിപ്ലവവായാടിത്തത്തിന് സമചിത്തതയുടെ നിര്‍വചനം
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.MEGHAMAALA
ജീവിതമര്‍മരങ്ങളെ സൂക്ഷ്മമായി, ഭാവതീവ്രമായി, ധ്വനിസാന്ദ്രമായി രേഖപ്പെടുത്തിവെച്ച ഒരു സ്വനഗ്രാഹിയാണ് പൊറ്റെക്കാട്ടിന്റെ കഥാലോകം. ജീവിതാസക്തിയും മൃത്യുവാഞ്ഛയും ഘനീഭവിച്ച ബാഷ്പബിന്ദുക്കള്‍ ഈ ‘മേഘമാല’യ്ക്കുള്ളില്‍ പെയ്‌തൊഴിയുവാന്‍ വെമ്പിനിറയുന്നു. എസ്. കെ. യുടെ എട്ടു കഥകളുടെ സമാഹാരം.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.Pranayaparvam
”എന്റെ തലമുറയുടെയും, എനിക്കു ശേഷം വരുന്ന തലമുറയുടെയും ഇടയിലെ അതിരുകൾ അസ്പഷ്ടമായിത്തീരുന്ന ഒരു എഴുത്തുകാരനാണ് കെ.പി. രാമനുണ്ണി. കാലത്തെ മറികടക്കുന്ന എന്തോ ഒന്ന് രാമനുണ്ണിയുടെ കൃതികളിൽ, പ്രത്യേകിച്ച് നോവലുകളിൽ കാണാം. പുതിയ എഴുത്തുകാർ ദീപസ്തംഭം കാണാതെ ജലപ്പരപ്പിൽ അമ്പരന്നു നിൽകുമ്പോൾ തുഴഞ്ഞു മുന്നോട്ട് പോകുവാൻ ഒരു അമരക്കാരനെ വേണമെങ്കിൽ ഞാൻ കെ.പി. രാമനുണ്ണിയെ ശുപാർശ ചെയ്യും.”അവതാരികയിൽ എം. മുകുന്ദൻ.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Sthreekathakal
ജീവിതത്തിന്റെ കഠിനകാലങ്ങളിൽനിന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കണ്ടെടുത്ത സുന്ദരികളും തന്റേടികളും ശക്തകളുമായ കഥാപാത്രങ്ങൾ. നിശ്ശബ്ദവും നിഗൂഢവുമായ പെൺവാഴ്‌വുകളെ മുറുകെപ്പുണരുന്ന കഥകൾ.
₹160.00Original price was: ₹160.00.₹144.00Current price is: ₹144.00.















