Other publishers
Darpanam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘കുഞ്ഞുണ്ണിക്കവിതകളുടെ വഴി തേടി ഈരടിക്കവിതകള്‍ രചിക്കുന്നവരുടെ കൂട്ടത്തിലാണ് ജിജിഷ്. വിരഹത്തിനും വസന്തത്തിനും കൊഴിഞ്ഞ പൂവിനും അനുരാഗത്തിനും വീണയ്ക്കും വിലങ്ങിനും വിരാമത്തിനും ജിജിഷിന്റെ കവിതയില്‍ ഇടമുണ്ട്. മാതൃജന്മവും മനഃശാസ്ത്രവും ചരമവും ഇതില്‍
വിഷയമാകുന്നു. മക്കയ്ക്കും പാറമേക്കാവിനും യേശുദേവനും ഗുരുപുരവാസനും വണങ്ങി ആധ്യാത്മികമാര്‍ഗത്തിലും ഈ കവിമനസ്സ് സഞ്ചരിക്കുന്നുണ്ട്.’
-അവതാരികയില്‍ കെ.എം. സിദ്ധാര്‍ഥന്‍Unnayiwarrier Sampoorna Krithikal
₹490.00Original price was: ₹490.00.₹441.00Current price is: ₹441.00.കേരളത്തിന്റെ സാംസ്‌കാരികപൈതൃകത്തിലേക്ക് ഇരിങ്ങാലക്കുടയുടെ സംഭാവന, ആട്ടക്കഥകളുടെ കൂട്ടത്തില്‍ നളചരിതം എന്ന കാല്പനികകഥയിലൂടെ അവതരണത്തിനുള്ള സാഹിത്യം നല്‍കിയെന്നതാണ്. സത്ഗുണങ്ങളുടെ ആധിക്യമുള്ള നായികാനായകന്മാര്‍ക്ക് പ്രേമസാഫല്യം നേടുവാന്‍ ഈശ്വരന്മാര്‍പോലും വഴിമാറിക്കൊടുക്കുമ്പോള്‍ പ്രതിലോമശക്തികള്‍ കാത്തിരുന്ന് അവരെ തമ്മിലകറ്റി. നന്മ ഒന്നുകൊണ്ടുമാത്രം വിധി സൃഷ്ടിച്ച തടസ്സങ്ങളെല്ലാം അതിജീവിച്ച് ജീവിതം പ്രവാഹതടസ്സമില്ലാത്ത നദിയായി ഒഴുകുന്ന കഥയാണ് നളചരിതം. കാല്പനികപ്രേമത്തില്‍നിന്നും ഉദാത്തപ്രേമത്തിന്റെ ആവിഷ്‌കാരത്തിലേക്കുള്ള ചുവടുവയ്പാണ് ഗിരിജാകല്യാണം ഗീത പ്രബന്ധം. നളചരിതത്തിന്റെ ഭാഷയില്‍നിന്നും വ്യത്യസ്തമായ ഭാഷയാണ് ഗീത പ്രബന്ധത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വര്‍ണ്ണനകള്‍ക്കും സംഭാഷണത്തിനും പ്രാധാന്യമുള്ള ഗീത പ്രബന്ധത്തില്‍ വധുവിനെ ഒരുക്കല്‍, വിവാഹഘോഷയാത്ര എന്നിവയുടെ വര്‍ണ്ണനകള്‍ ശ്രദ്ധേയമാണ്.
Minikathakal Gourava Hasyabhavathil
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വാക്കുകൾക്ക് നിലാവിനേക്കാൾ ശോഭയുണ്ടെന്ന് നാമറിയുന്നത് ഉദാത്തകൃതികളിലൂടെ കടന്നുപോകുമ്പോഴാണ്. അനുവാചക ഹൃദയങ്ങളിൽ അഭൗമമായ ഒരു ശോഭ തെളിഞ്ഞു മിന്നി നിൽക്കും. ‘മിനിക്കഥകൾ ഗൗരവ ഹാസ്യഭാവത്തിൽ’ എന്ന പുസ്‌തകം നമ്മൾ അവഗണിച്ചു കളയുന്ന പലതിലും രസാത്മകമായ ചിന്താസരണികൾ കോർത്തിണക്കി വായനയിലേക്ക് അതിൻ്റെ വിത്തുകൾ പാകുകയാണ്. എഴുത്തിൻ്റെ രസതന്ത്രം ഇവിടെ എഴുത്തുകാരൻ നമുക്ക് അനുഭവപ്പെടുത്തിത്തരുന്നു. തനതായ രചനാസങ്കേതങ്ങളിൽ വ്യാപരിക്കാൻ ഇടംതേടുന്ന ഒരു മനസ്സിനെ ഈ പുസ്‌തകം അടയാളപ്പെടുത്തുന്നു.
Vaikiyunarnna Varikal
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.‘വൈകിയുണര്‍ന്ന വരികള്‍’ തിരഞ്ഞെടുത്ത കവിതകളല്ല.വേദാന്തവും, വേദനയും, വേപഥുവും, വിനോദവും, പ്രേമവും പ്രകൃതിയും പ്രതീക്ഷയുമെല്ലാം പ്രമേയമാക്കിയിരിക്കുന്നു, കുഞ്ഞുങ്ങള്‍ക്കുള്ള രചനകളടക്കം. പ്രബുദ്ധകേരളത്തിലെ അക്ഷരസ്‌നേഹികള്‍ക്കായി എ.പി. നാരായണന്‍കുട്ടി ഒരുക്കുന്ന
കവിതാ-ഗാന സമാഹാരം.CHATGPTYUM NIRMMITHABUDDHIYUM
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.AI നിർമ്മിത കവർ ചിത്രത്തോടെ ഡിസി ബുക്ക്സ് പുറത്തിറക്കുന്ന പുസ്തകമാണ് CHATGPTയും നിർമ്മിതബുദ്ധിയും .നിങ്ങളൊരു വിദ്യാർത്ഥിയോ, ഡവലപ്പറോ, ബിസിനസ് പ്രൊഫഷണലോ ആകട്ടെ, ChatGPT-യുടെ ശക്തമായ സാങ്കേതികവിദ്യ മനസ്സിലാക്കാനും ഉപയോഗിക്കാനും ആവശ്യമായ അറിവും വൈദഗ്ധ്യവും ഈ പുസ്തകം നിങ്ങൾക്ക് നൽകും. നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, മെഷീൻ ലേണിംഗ്, ന്യൂറൽ നെറ്റ്‌വർക്ക് സിസ്റ്റംസ് എന്നീ മേഖലകലെ പറ്റി ആദ്യമായി കേൾക്കുന്ന , എന്നാൽ ChatGPT പോലെയുള്ള ഒരു ഏറ്റവും ജനകീയമായ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അറിയാൻ ഉത്സുകരായ തുടക്കക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പുസ്തകം. സാങ്കേതികവിദ്യയുടെ പ്രായോഗിക പ്രയോഗങ്ങളെക്കുറിച്ച് വായനക്കാർക്ക് മികച്ച ധാരണ നൽകിക്കൊണ്ട് വിവിധ സാഹചര്യങ്ങളിൽ ChatGPT എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളും പഠനങ്ങളും യഥാർത്ഥ ലോക ഉദാഹരണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുന്നു .
Boho Bouquet
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.I want a thousand butterfies
To fly from me
And a thousand pearls
To drip from me
I want to bleed into a pen
And write….Irunda nizhalukal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.യാഥാർഥ്യങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കുന്നതിനേക്കാൾ, സ്വയം ഉൾവലിഞ്ഞ് നിതാന്തസ്വപ്നങ്ങളിൽ നിർവൃതി അടയുന്ന ഒരു കലാകാരൻ്റെ ഹൃദയസ്പർശിയായ കഥ.
NAALANCHU CHERUPPAKKAAR
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.കൊല്ലം കടപ്പുറം. സ്റ്റെഫിയുടെ വിവാഹം. പൊന്നു തികയുന്നില്ല. മുൻകൂർ സ്വർണവുമായി ജ്വല്ലറിയുടെ പ്രതിനിധി അജേഷ് എത്തുന്നു. തലേന്നത്തെ പിരിവ് മോശമാകുന്നു. പന്ത്രണ്ടു പവന്റെ സ്വർണം തിരിച്ചുകൊടുക്കാനുണ്ട്. കൊടുക്കാതെ പെണ്ണ് മണിയറയിൽ കയറി കതകടയ്ക്കുന്നു. പിറ്റേന്നു പൊന്നുമായി ഭർത്താവിന്റെ നാട്ടിലേക്കു സ്ഥലം വിടുന്നു. വാശിക്കാരനായ അജേഷ് അവർക്കു പിന്നാലെ ചെല്ലുന്നു പോരാട്ടം തുടങ്ങുകയാണ്.
KERALACHARITHRAM: KERALA SAMSTHANA ROOPEEKARANAM VARE
₹499.00Original price was: ₹499.00.₹399.20Current price is: ₹399.20.അതിപ്രാചീനകാലം മുതല്‍ കേരള സംസ്ഥാന രൂപീകരണംവരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവപരമ്പരകള്‍ ഈ ചരിത്രഗ്രന്ഥത്തില്‍ വിശദമാക്കുന്നു. മനുഷ്യന്റെ ഉത്ഭവവും വളര്‍ച്ചയും, സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞത് ഭാരതത്തില്‍, പ്രാചീന കേരളത്തിന്റെ പുറനാട് ബന്ധങ്ങള്‍, ദ്രാവിഡാചാരങ്ങളില്‍ നിന്ന് ചാതുര്‍വര്‍ണ്യത്തിലേക്ക്, ചെറുകിട രാജാക്കന്മാര്‍, പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍, ഡച്ചുകാരുടെ വരവ്, മൈസൂരിന്റെ ആധിപത്യം, കേരളം ബ്രിട്ടീഷുകാരുടെ കൈപ്പിടിയില്‍, വിദ്യാഭ്യാസം പ്രാചീനകേരളത്തില്‍, കേരളവും ശ്രീലങ്കയും, മലബാര്‍ കലാപം, അയിത്തത്തിനെതിരേയുള്ള സമരങ്ങള്‍, കേരളപ്പിറവി തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളചരിത്രത്തിന്റെ സൂക്ഷ്മമായ ഗതിവിഗതികള്‍ യഥാതഥമായി അവതരിപ്പിക്കുന്ന ചരിത്രകൃതി.
PELE: ITHIHAASATHINTE ITHIHAASAM
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു താരം പെലെയ്ക്കു മുന്‍പോ ശേഷമോ കാല്‍പ്പന്തിന്റെ തട്ടകത്തില്‍ ഉദിച്ചിട്ടില്ല.
വിശ്വമാനവികതയുടെ പ്രതിപുരുഷനായി നന്മയുടെ പാഠങ്ങള്‍ ചൊല്ലിത്തന്ന ഗുരുവര്യന്‍കൂടിയായിരുന്നു പെലെ. കാല്‍പ്പന്തിന്റെ ആകാശത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത, ഒളിമങ്ങാത്ത, വഴികാട്ടിയായ ധ്രുവനക്ഷത്രമാണ് പെലെ. അമരത്വത്തിന്റെ സാമ്രാജ്യം നേടിയ സമ്പൂര്‍ണ്ണതയുടെ പൂര്‍ണ്ണാവതാരം. പെലെ എന്ന ഫുട്ബോള്‍ ഇതിഹാസത്തെയും ബ്രസീല്‍ ഫുട്ബോള്‍ ചരിത്രത്തെയും വിവരിക്കുന്ന പുസ്തകം.PRANAYAMOZHIKAL
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച പ്രണയസന്ദർഭങ്ങളുടെ പുസ്തകം.
Keralathile Aethanum Kshethrangalile Prathyekathakal
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.ബഹുവിധമായ ധര്‍മസങ്കടങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന് അവയുടെ ലഘൂകരണംവഴി സ്ഥായിയായ ശാന്തി കണ്ടെത്താന്‍ സഹായിക്കുന്ന സുനിശ്ചിതമായ മാര്‍ഗമാണ് ക്ഷേത്രാരാധന എന്നു വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട 40 ക്ഷേത്രങ്ങളുടെ പ്രാധാന്യവും അതിന്റെ ഐതിഹ്യങ്ങളെക്കുറിച്ചും അവിടെ എത്തേണ്ട വഴികളെ സംബന്ധിച്ചും വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം സാധാരണക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പുസ്തകം രചിക്കുവാന്‍ ശരശ്ചന്ദ്രദാസ് വളരെയധികം യാത്രകള്‍ ചെയ്യുകയും പല ഗ്രന്ഥങ്ങള്‍ പഠിക്കുകയും ചെയ്തിട്ടുണ്ടെന്ന്ഈ ഗ്രന്ഥം വായിക്കുമ്പോള്‍ മനസ്സിലാകും.
അവതാരികയില്‍ ഡോ. കെ. മുരളീധരന്‍നായര്‍ സ്ഥപതി, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ്
Jyothishapradhyotham
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.വിസ്‌തൃതമായ ജ്യോതിശാസ്ത്രത്തിൻ്റെ പ്രയോഗികതക്കുവേണ്ടി പല ആചാര്യന്മാരും നിർമ്മിച്ച വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന പ്രകരണഗ്രന്ഥങ്ങൾ നിരവധിയാണ്. അവയിൽനിന്നെല്ലാം നിത്യോപയോഗത്തിന്ന് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറേ ഭാഗങ്ങളെ തിരഞ്ഞെടുത്തും സ്വന്തം ഭാവനകൊണ്ട് കൂട്ടിച്ചേർത്തും ജ്യോതിഷ വിദ്യാർത്ഥികൾക്ക് മനസ്സിലാകത്തക്കവിധം സ്വരൂപിച്ചു നിർമ്മിച്ച ഒരു ഗ്രന്ഥമാണ് ശ്രീരാമൻ ചൂണ്ടൽ രാജഗോപാൽ എസ് പണിക്കരുടെ ജ്യോതിഷപ്രദ്യോതം.
ഭാവി തലമുറയ്ക്ക് ഈ ഗ്രന്ഥം ഉപകാരപ്രദമാവട്ടെയെന്നും, ഇത്തരം സദുദ്യമങ്ങൾ അദ്ദേഹത്തെപ്പോലുള്ളവരിൽനിന്നും ഇനിയും ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു.
-അവതാരിക : കൂറ്റനാട്ടു കളരിക്കൽ രാവുണ്ണി പണിക്കർBijukuttanum Beenamolum
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ജോസഫിന്റെയും ട്രീസാമ്മയുടെയും മക്കളാണ് ബിജുക്കുട്ടനും ബീനമോളും. ബിജുക്കുട്ടന്‍ ആറാം ക്ലാസ്സിലും ബീനമോള്‍ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. അവരുടെ സ്‌കൂള്‍-വീട് അനുഭവങ്ങളിലൂടെ വിടരുന്ന ഗുണപാഠകഥകളുടെ സമാഹാരം.
MCQs IN SUSRUTHA SAMHITHA SAREERA STHANA
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Kakkikullile Karunyasparsam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ആധുനിക കഥകള്‍ ഭാവതലങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നുവെന്ന് വേണം കരുതാന്‍. കഥകളുടെ മര്‍മം എവിടെ ഒളിപ്പിക്കണമെന്നും എങ്ങനെ ഉന്മീലനം ചെയ്യണമെന്നും അതിന്റെ പശ്ചാത്തലം എങ്ങനെയാവണമെന്നും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചും കഥകളെ രൂപപ്പെടുത്തി എടുക്കുവാന്‍ പരിചയസമ്പത്തും മനോധര്‍മവും ഏറെ ആവശ്യമാണ്. കഥാകൃത്തുക്കള്‍ വിഷമിക്കുന്നത് വിഘടിച്ചുനില്ക്കുന്ന ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്നതിനും ആദിമധ്യാന്തപൊരുത്തത്തോടെ കഥയെ ചേര്‍ത്തുനിര്‍ത്തുന്നതിനുമാണ്. ആധുനികതയുടെ കടന്നേറ്റത്തിനിടയിലും പോലീസ് ജീവിതത്തിലെ മാനുഷികമുഹൂര്‍ത്തങ്ങളെ യാഥാര്‍ഥ്യബോധത്തോടെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ കഥാസമാഹാരത്തില്‍.
പോലീസ് സ്റ്റേഷനുകളില്‍ പരിഹാരം തേടി എത്തുന്ന സങ്കീര്‍ണവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എത്രയെത്ര പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ പുസ്തകത്തിന്റെ പേരിന്റെ ചാരുതയും അതിന് പിന്നിലെ ചാതുരതയും ഇവിടെ ശ്രദ്ധേയമാണ്. ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന രസകരങ്ങളായ കഥകള്‍. വായനയില്‍ ഉദ്വേഗവും നിഗൂഢതകളും അധികമില്ലെങ്കിലും ഉള്ളവ തനതായി ആവിഷ്‌കരിച്ചിരിക്കുന്നതിനാല്‍ മുഷിപ്പില്ലാതെ പുരോഗമിക്കുന്ന വായന. ചിട്ടപ്പെടുത്തി എടുത്ത കഥകള്‍ ഒതുക്കവും തെളിമയും കെട്ടുറപ്പുള്ളവയുമാണ്. സ്വച്ഛന്ദമായ വായനയ്ക്ക് ഉതകുന്നതും ഭാവരസങ്ങളുടെ
വശ്യസങ്കലനംകൊണ്ട് സുന്ദരവും ഈടുറപ്പുള്ളതുമായ ഈ പോലീസ് കഥ ‘മംഗളം’ വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചവയാണെന്നത് ശ്രദ്ധേയമാണ്.















