Other publishers

  • -20%

    Njan Enna Njan

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Economics Padanasahayi XII

    ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ തുല്യതാ കോഴ്സ് എക്കണോമിക്സ് പഠനസഹായി. ഓരോ അധ്യായവും സസൂക്ഷ്മം വിശകലനംചെയ്ത് പ്രധാന ആശയങ്ങളെ ചോദ്യോത്തരരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നതു. ചോദ്യപേപ്പറിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Darpanam

    ‘കുഞ്ഞുണ്ണിക്കവിതകളുടെ വഴി തേടി ഈരടിക്കവിതകള്‍ രചിക്കുന്നവരുടെ കൂട്ടത്തിലാണ് ജിജിഷ്. വിരഹത്തിനും വസന്തത്തിനും കൊഴിഞ്ഞ പൂവിനും അനുരാഗത്തിനും വീണയ്ക്കും വിലങ്ങിനും വിരാമത്തിനും ജിജിഷിന്റെ കവിതയില്‍ ഇടമുണ്ട്. മാതൃജന്മവും മനഃശാസ്ത്രവും ചരമവും ഇതില്‍
    വിഷയമാകുന്നു. മക്കയ്ക്കും പാറമേക്കാവിനും യേശുദേവനും ഗുരുപുരവാസനും വണങ്ങി ആധ്യാത്മികമാര്‍ഗത്തിലും ഈ കവിമനസ്സ് സഞ്ചരിക്കുന്നുണ്ട്.’
    -അവതാരികയില്‍ കെ.എം. സിദ്ധാര്‍ഥന്‍

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Utharaayanam

    രാജേശ്വരിയുടെ ‘ഉത്തരായനം’ അനുഭവസാന്ദ്രതകളുടെ ബഹിർസ്ഫുരണങ്ങളാണ്. ആത്മീയതയുടെ ഭസ്മസുഗന്ധം തുളുമ്പുന്ന രചന. പുരാണകഥകളുടേയും ഐതിഹ്യങ്ങളുടെയും മിത്തുകളുടേയും ലോകത്തേക്ക് സ്വയമറിയാതെ വഴുതി വീഴുന്ന രചയിതാവിനെ നമുക്കിവിടെ കാണാൻ സാധിക്കും. ചരിത്രാവബോധം മേമ്പടിപോലെ ചേരുന്നത് ആഖ്യാനത്തിൻ്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. അനുവാചകനെ തന്നോടൊപ്പം ചേർത്തുപിടിക്കാനുള്ള ക്രാഫ്റ്റ് ഗ്രന്ഥകാരിക്കുണ്ട്. രാജേശ്വരിയുടെ യാത്രകൾ ഉൾക്കാമ്പുള്ളൊരു പെണ്മനസ്സിൻ്റെ ബഹിർ ഗമനങ്ങളാണ്. മനസ്സിൻ്റെ ആഴങ്ങളിൽനിന്നും അലയടിച്ചുവരുന്ന തിരകൾ

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Thamarakkuruvikal

    കുട്ടികൾക്കും മുതിർന്നവർക്കും വളരെ രസകരമായ വായിച്ചുപോകാവുന്ന കുസൃതിക്കണക്കുകളും ചോദ്യങ്ങളും കോർത്തിണക്കിയ കൊച്ചുകഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഇളംതലമുറയെ വായനാലോകത്തേക്കു തിരിച്ചുകൊണ്ടുവരിക എന്നൊരു ലക്ഷ്യം കൂടി ഇതിൻ്റെ പിന്നിലുണ്ട്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%
    Out Of Stock

    A MAGICAL SUMMER ADVENTURE

    ‘A Magical Summer Adventure’ narrates the adventures and the excitements of a group of children during a vacation. They go through funlled experiences like exploring nature, travelling, planning and unravelling secrets. All these are woven together creating an atmosphere of mystery and enthusiasm.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Eeswaranu thullyam

    ലോകത്ത് നല്ല മനുഷ്യർ, ചീത്ത മനുഷ്യർ എന്നീ വിഭാഗങ്ങൾ ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇവയുടെ സമ്മിശ്രമാണ് ഓരോ മനുഷ്യനും, സാഹചര്യംകൊണ്ട് ഓരോരുത്തരിലും ഇത് കൂടിയും കുറഞ്ഞുമിരിക്കും. തിന്മകൾമാത്രം നിറഞ്ഞ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. ഏറ്റവും ചീത്ത വ്യക്തിയെന്ന് മുദ്രകുത്തപ്പെട്ടവരിലെ അപൂർവനന്മ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പല വ്യക്തികളും തെറ്റിദ്ധരിക്കപ്പെടാറുണ്ട്, പലപ്പോഴും. അവരെ ശരിയായി മനസ്സിലാക്കുമ്പോൾ കുറ്റബോധം തോന്നും… അത്തരം ചില വ്യക്തികൾകൂടി ഈ കഥകളിൽ വന്നുപോകുന്നു. എല്ലാം ഇഷ്ടപ്പെടും എന്ന വിശ്വാസത്തിൽ…

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Naalam veli

    ദുഃഖങ്ങള്‍ സൃഷടിച്ച ഈശ്വരന്‍ തന്റെ ദയവായ്പിനാല്‍ കണ്ണുനീരും സൃഷടിച്ചു. ആ കണ്ണുനീരില്‍ മുങ്ങിക്കുളിച്ച് ശുദ്ധമായി, പരിശുദ്ധയായി. ആലോചിച്ചെടുത്ത ആ തീരുമാനം ദൃഢമായിരുന്നു, അപ്പോള്‍ മുതല്‍ താന്‍ മറ്റൊരു ദേവകിയായി മാറുകയായിരുന്നു.

    ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്പൂതിരിസമുദായത്തില്‍ നിലനിന്നിരുന്ന ആചാരങ്ങളാണ് ഈ നോവലിലെ പ്രതിപാദ്യവിഷയം. പ്രധാന കഥാപാത്രത്തിന്റെ മനോവിചാരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാനും കഥാതന്തു അനാവശ്യമായി വലിച്ചുനീട്ടാതെ വായനക്കാരുടെ ആകാംക്ഷ നിലനിറുത്തുവാനും നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Ottakannanum Rohininakshatravum

    ‘ശൈശവാനുഭൂതികള്‍ നിഷേധിക്കപ്പെട്ട ബാല്യത്തിന്റെ പ്രതീകമാണ്’ ഇതിലെ കിച്ചന്‍. ഈ ഒറ്റക്കണ്ണനും അവനു ചുറ്റുമുള്ളവരും കുഞ്ഞുഹൃദയങ്ങളില്‍ സൃഷ്ടിക്കുന്നത് സ്‌നേഹത്തിന്റെയും സമഭാവനയുടെയും നിലയ്ക്കാത്ത അലകളാണ്. നാം ജീവിക്കുന്ന ലോകത്തെ സമഗ്രതയില്‍ കാണുവാന്‍, ആഴത്തില്‍ അറിയുവാന്‍, തിന്മയുടെ തിമിരമേശാത്ത ഒറ്റക്കണ്ണുതന്നെ ധാരാളം എന്ന് ഈ കഥാപാത്രങ്ങള്‍ പറഞ്ഞുതരുന്നു. അന്ധവിശ്വാസങ്ങളോടുള്ള കലഹവും പ്രതികൂല സാഹചര്യങ്ങളോടുള്ള കലാപവും കിച്ചന്റെ ആ ഒറ്റക്കണ്ണിനു വെട്ടമേകുന്നു. സ്വന്തം അനുഭവങ്ങളെ ജീവിതപാഠങ്ങളായെണ്ണുന്ന കിച്ചന്‍ കുട്ടികള്‍ക്കു നല്‍കുന്നത്, അവന്റെ പ്രായത്തേയും വെല്ലുന്ന ജീവിതസന്ദേശങ്ങളാണ്.

     

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Ezhu mezhukuthirikal

    എല്ലാ അര്‍ഥത്തിലും ലക്ഷണമൊത്ത ഒരു ബാലസാഹിത്യരചനയാണ് ഇത്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കഥകള്‍. വളച്ചു കെട്ടാതെ, ലളിതവും ഹൃദ്യവുമായ ഭാഷയിലുള്ള അവതരണശൈലി ഈ സമാഹാരത്തിന്റെ മാറ്റുകൂട്ടുന്നു. ചിരിക്കാന്‍ കഴിയുന്നതും ചിരിപ്പിക്കാന്‍ കഴിയുന്നതും ചെറിയ കാര്യമല്ല. ചിരിയിലൂടെ ചിന്തിപ്പിക്കാന്‍ കൂടി കഴിഞ്ഞാല്‍ സ്വര്‍ണത്തിന് സുഗന്ധം പോലെയായി. നമ്പൂതിരി ഫലിതങ്ങള്‍ പോലെ, തെന്നാലിരാമന്‍ കഥകള്‍ പോലെ, ബീര്‍ബല്‍ കഥകള്‍ പോലെ വായനക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പര്യാപ്തമാണ് ഈ സമാഹാരത്തിലെ കഥകള്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Madhavikkutty Enna Sneham

    ഒരു സ്ത്രീ എന്ന നിലയിൽ ശക്തയായ ഒരു കഥാപാത്രംതന്നെയായിരുന്നു മാധവികുട്ടി. അവരുടെ സൗന്ദര്യംപോലെയായിരുന്നു ആ തൂലികത്തുമ്പിൽ നിന്നും ഉതിർന്നുവീണ അക്ഷരങ്ങളും. അതിശയോക്തി ഏതുമില്ലാതെ ഓരോ കഥാപാത്രത്തെയും വായനക്കാർക്കുമുന്നിൽ വരച്ചുകാണിച്ച മികവ് മറ്റെരു എഴുത്തുകാരിലും കാണാനാകില്ല. പച്ചയായ ഒരു സ്ത്രീയുടെ എല്ലാ വികാരതലങ്ങളിലൂടെയും കടന്നുപോയ, കാലത്തിന് പകരംവയ്ക്കാൻ കഴിയാത്ത ഒരു നീർമാതളമായിരുന്നു മാധവികുട്ടി. അവരുമായി നടത്തിയിട്ടുള്ള അഭിമുഖങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കൃതിയാണ് ഇത്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Jomonum Thenmambazhavum

    സ്വഭാവരൂപീകരണത്തിനു വഴിയൊരുക്കുന്ന ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാലസാഹിത്യരചനകള്‍ കുട്ടികള്‍ ഇരുകൈയും നീട്ടിയാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. നല്ല രചനകള്‍ കുട്ടികളുടെ ചിന്തകള്‍ക്കും ഭാവനയ്ക്കും പോഷകമാകുന്നു. സന്മാര്‍ഗബോധമുണര്‍ത്തുന്നവ സത്യധര്‍മാദികള്‍ക്കുനേരെ പിടിക്കുന്ന കണ്ണാടികളുമായി മാറുന്നു. വായനയിലൂടെ നന്മകള്‍ സ്വയം അറിയാതെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ഒന്നു വേറെതന്നെയാണ്. ഉദ്വേഗം നിറയുന്ന കുട്ടികള്‍ക്കുള്ള നോവലാണ് ‘ജോമോനും തേന്‍മാമ്പഴവും.’ ജോമോന്റെ ബുദ്ധികൂര്‍മതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും എടുത്തുപറയാതെ വയ്യ. അസാധാരണമായ ഭാഷാസൗന്ദര്യം വായനാസുഖം പകരുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുതകുന്ന ലളിതമായ രചനാശൈലി. കുട്ടികളുടെ ജീവിതം സര്‍ഗാത്മകമാക്കുന്നതിന്, അവരെ അറിവും തിരിച്ചറിവുള്ളവരുമാക്കുന്നതിന് ഈ നോവലിലെ കഥാപാത്രങ്ങള്‍ വഴിവിളക്കുകളാകുന്നു. പ്രകൃതിയുടെ താളവും താരാട്ടും വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന വ്യത്യസ്ത വിഷമതകളും, നിഷ്‌കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് ആവിഷ്‌കരിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാകുന്ന ഇതിവൃത്തം, മനുഷ്യമനസ്സുകളില്‍ ഉറവ് വറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള ഒരു രചനാശ്രമമെന്ന നിലയില്‍ ശ്രദ്ധേയമാകുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Mokshabindu thedi

    ഓരോ യാത്രയും ഓരോ അറിവിന്റെ സമ്പാദനമാണ്. നമ്മുടെയൊക്കെ അന്തരംഗത്തില്‍ നാമറിയാതെ ഉറഞ്ഞുകിടക്കുന്ന ഊര്‍ജ്ജത്തെ പുറത്തെടുക്കാന്‍ യാത്രകള്‍ സഹായകമാവും. അതിന് ഉത്തമോദാഹരണമാണ് രാജേശ്വരിയുടെ രചന. ‘മോക്ഷബിന്ദു തേടി ‘ ഇതള്‍വിടര്‍ത്തുന്നത് മഞ്ഞണിഞ്ഞ ഹിമാലയസാനുക്കളിലാണ്. ഭാരതസംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളായ ഉത്തരാഖണ്ഡും അതിലുള്‍പ്പെടുന്ന ഹിമാലയപര്‍വതനിരകളും അമൂല്യമായ ആധ്യാത്മികസമ്പത്താണ് വരുംതലമുറയ്ക്കായി കരുതിവച്ചിരിക്കുന്നത്. ആത്മീയതയുടെ ഭസ്മസുഗന്ധമായി ഉള്ളില്‍ ആ ആനന്ദാനുഭൂതിയില്‍ അനുവാചകരും ലയിച്ചിരുന്നുപോകും ഈ എഴുത്താള്‍, പുറംകാഴ്ചകളില്‍മാത്രം അഭിരമിക്കുന്ന വെറും ഒരു സഞ്ചാരിയല്ല. വായനക്കാരെ ഒരു ആധ്യാത്മിക മാനസികയാത്രയുടെ തലങ്ങളിലേക്കുയര്‍ത്താന്‍ എഴുത്താളിന് നിഷ്പ്രയാസം കഴിയുന്നു. ഏതു മാന്ത്രികക്കുഴലൂതിയാണ് രചയിതാവ് നമ്മെ ആത്മീയാനന്ദത്തിന്റെ നവ്യാനുഭൂതിയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് വായനയുടെ അവസാനത്തില്‍ എന്നെപ്പോലെ
    നിങ്ങളും സംശയിച്ചേക്കാം.
    അവതാരികയില്‍ ഗിരിജാ വാര്യര്‍

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Pookkalaanu Sathyam

    ലോകമാകുന്ന പൂന്തോട്ടത്തില്‍ വിരിഞ്ഞുനില്ക്കുന്ന പൂക്കളാണ് കുഞ്ഞുങ്ങള്‍. നിഷ്‌കളങ്കതയുടെയും ഹൃദയനൈര്‍മല്യത്തിന്റെയും പനിനീര്‍സുമങ്ങള്‍. എന്നാല്‍, കാലത്തിന്റെ കുത്തൊഴുക്കില്‍ അവരിലേക്ക് അവരറിയാതെ മാലിന്യങ്ങള്‍ ചേക്കേറുന്നു. ഇതിനെ തടയാന്‍ അവരെ വായനയുടെ ലോകത്തേക്കു കൊണ്ടു പോകുന്ന മഹായത്നമാണ് ചിത്രകഥാപുസ്തകത്തിലൂടെ ഓരോ എഴുത്തുകാരനും ഏറ്റെടുത്തിരിക്കുന്നത്. നല്ലൊരു തലമുറ ഉയരണമെങ്കില്‍, അവരുടെ ചിന്തകള്‍ ഉയരണം, ഭാവന വിരിക്കുന്ന മായാലോകത്തിലൂടെ ചിറകുവിരിച്ചു പറന്നുപറന്ന് അവര്‍ യാഥാര്‍ഥ്യലോകത്തില്‍ എത്തിച്ചേരണം. കുരുന്നുകളില്‍ പ്രതീക്ഷയുടെ നെയ്ത്തിരിയാകാന്‍ നല്ല മൂല്യങ്ങളുള്ള കഥാ പുസ്തകങ്ങള്‍ക്കു കഴിയും. അക്ഷരങ്ങള്‍ പെറുക്കിവെച്ചു വായിച്ചു മുന്നേറുമ്പോള്‍ സന്മാര്‍ഗത്തിന്റെ അംശങ്ങള്‍ അവര്‍ക്കുള്ളില്‍ വളരും. അത് നല്ലൊരു വ്യക്തിയാകാന്‍ അവരെ സഹായിക്കും.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Manassariyum yanthram

    മനസ്സറിയും യന്ത്രം കിട്ടിയതോടെ എല്ലാവരുടെയും കള്ളത്തരം വെളിച്ചത്താവുന്നു. ഉള്ളിലെ കാര്യങ്ങള്‍ പുറത്തു വരുന്നു.കുട്ടികള്‍ക്ക് വായിച്ചുരസിക്കാന്‍ ലളിതമായ ഭാഷയില്‍ കഥപറയുന്നു. കുട്ടികളുടെ വായനയെ വളര്‍ത്താന്‍ ഉതകുന്ന കൃതി.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Randu Charithrakaranmarum Oru Yuvathiyum

    പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് രണ്ടു ചരിത്രകാരന്‍മാരും ഒരു യുവതിയും. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പതിനഞ്ചുകഥകളുടെ ഈ സമാഹാരത്തിന്റെ ഉള്ളടക്കം. സമകാലികവും പ്രശ്‌നകലുഷിതവുമായ സ്ത്രീ-അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ഇതിലെ കഥകള്‍. കുടുംബബന്ധങ്ങളില്‍, യാത്രാവേളകളില്‍, ആള്‍ക്കൂട്ടങ്ങളില്‍ അപരിചിതയും അബലയുമാകുന്ന ഒരു കഥാപാത്രം മാത്രമായിത്തീരുന്നവരല്ല സ്ത്രീ എന്നത്. ഈ ഒരു പ്രപഞ്ചസത്യം പ്രതിധ്വനിയോടെ പല കഥകളിലും മുഴങ്ങുന്നുണ്ട്. ആധുനികോത്തര ലോകാവസ്ഥകളെ ഊര്‍ജ്ജസ്വലമായി പരാവര്‍ത്തനം ചെയ്യുന്ന കഥകള്‍.

    Original price was: ₹110.00.Current price is: ₹88.00.