-
Pinvili
മന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും നിഗൂഢവും അശാന്തവുമായ നിഴൽവഴികളിലൂടെ ഒരു പ്രയാണം. ഇരുൾ പുതഞ്ഞ മനസ്സിന്റെ കോണുകളിലെവിടെയോ കനൽക്കണ്ണുകൾപോലെ മിന്നിയും മറഞ്ഞും നിലകൊള്ളുന്ന ഭയാശങ്കകളെ ഉച്ചാടനംചെയ്യാൻ ഒരു ശ്രമം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Swargathilekkoru Thurangam
സ്വർഗത്തിലേക്കു നീളുന്ന, വിശ്വാസത്തിന്റെ ഇരുണ്ട തുരങ്കത്തിലൂടെ യാത്ര ചെയ്യുവാൻ ഉദ്യമിക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതം. ഫാന്റസിയും റിയലിസവും അതിമനോഹരമായി ഊടും പാവും നെയ്‌തൊരുക്കിയ നോവൽ. കൂമനോരി ഗ്രാമത്തിലെ കുറേ നിസ്സഹായരുടെ ജീവൽസ്പന്ദനങ്ങൾ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Mahadevante Yaathrakal
മഹാദേവൻ യാത്രകളിൽ കണ്ടത് വ്യത്യസ്തമായ മനുഷ്യജീവിതങ്ങളെയാണ്. അതിനു പിന്നിലെ സൗന്ദര്യത്തെയും വൈരൂപ്യത്തെയുമാണ്. നരജന്മത്തെ ദാർശനികമായി അവലോകനംചെയ്യുന്ന ഈ കൃതി വായനയുടെ പുതിയ അർഥതലങ്ങൾ തേടുന്നു.
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00. -
The Call of the Wild and Other Novels
This small book contains a selection of the great novels in the English language. These classics are timeless and, no doubt, children should be familiar with them. They contain valuable insights. They should be read many times, and their truth should always be carried in our hearts.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Aa Oru Nimisham
തണുപ്പുള്ള രാത്രിയുടെ ഇരുണ്ട പുതപ്പു പുതച്ച് നാടാകെ ഉറങ്ങുമ്പോഴും, അഞ്ചേക്കർ വളപ്പിനു നടുവിലുള്ള ബംഗ്ലാവിൽ സോഫിയ തനിച്ചായിരുന്നു… അവളെ തേടിയെത്തുന്ന ദുരന്തങ്ങൾ… ഉദ്വേഗജനകമായ സംഭവപരമ്പരകൾ… ആദ്യന്തം ഹൃദ്യമായ നോവൽ.
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00. -
Pithruvanam
കൊച്ചി മഹാനഗരിയിലെ രണ്ടു നൂതനസംരംഭങ്ങൾ. വ്യാവസായികാടിസ്ഥാനത്തിൽ ശവദാഹകർമം ചെയ്തുകൊടുക്കുന്ന ചുടലക്കമ്പനി – പിതൃവനം. ഒറ്റപ്പെട്ടുകഴിയുന്ന ധനാഢ്യരായ വൃദ്ധരെ പരിപാലിക്കുന്ന ചെഷയർഹോം – ശാന്തിമഠം. ഈ രണ്ടു പ്രസ്ഥാനങ്ങൾക്കുമിടയിൽ രൂപംകൊള്ളുന്ന ക്രൂരമായ ഒരു കൊലപാതകശ്രമത്തിന്റെ കഥ. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ആവിഷ്‌കരണം.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Rajithayude Thirodhanam
ഈ നോവലിന്റെ താളുകളിൽനിന്നും ഭൂമിയുടെ അകളങ്കിതമന്ത്രണങ്ങൾ മിഴികളിലും, ഗൂഢമായ ആദിമലിപികൾ ചിറകുകളിലും, പ്രപഞ്ചരഹസ്യം സ്പഷ്ടമാക്കുന്ന പുതുഭാഷ സ്പർശിനികളിലുമായി ഒരു ചിത്രശലഭം പറന്നുയരുന്നു. വിജിഗീഷുവിന്റെ ചിരിയല്ല, ഉയർന്ന തിളനിലയിൽ വെന്തുരുകുന്നവന്റെ ഞരക്കമാണ് ഈ വാക്കുകളിൽ സ്പന്ദിതമാകുന്നത്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Nakharam
തീവ്രവാദികളുടെ ഭീകരാക്രമണത്തിനുശേഷം മുംബൈയിൽനിന്ന് ട്രെയിൻ കയറുമ്പോൾ ജെൻസൻ ജോസഫിന്റെ മനസ്സിൽ നിറഞ്ഞത് നിരപരാധികളുടെ ചിതറിത്തെറിച്ച മാംസവും രക്തവും, നിഷ്‌കളങ്കരായ കുട്ടികളുടെ ദീനരോദനങ്ങളുമായിരുന്നു. മുറിപ്പെടുത്തുന്ന നൊമ്പരങ്ങളുടെ ആ കാഴ്ചകളും കേൾവികളുമാണ് ഈ നോവലിന് ഇതിവൃത്തമാകുന്നത്. രചനാവൈഭവവും ഭാഷാശൈലിയും കൊണ്ട് ശ്രദ്ധേയമായ സസ്‌പെൻസ് നോവൽ.
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00. -
Kadalkkarayile Veedu
അന്യന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലത്തിനായി കാതോര്‍ത്തവരും, വ്യവസ്ഥിതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമായ ഒരു തലമുറയുടെ സാക്ഷിമൊഴിയായി മാറുന്നു ഈ നോവല്‍. അടിയന്തിരാവസ്ഥക്കാലത്ത് നാവരിയപ്പെട്ട് പിടഞ്ഞ സത്യം ആ സമുദ്രത്തെ മറികടന്ന് സര്‍ഗാത്മകതയുടെ വസന്തഋതുവിലെത്തുമെന്ന് വിശ്വസിച്ച ഒരു യുവാവിനുള്ള സ്മാരകം കൂടിയാകുന്നു. പ്രത്യയശാസ്ത്രങ്ങളെയും അതിശയിക്കുന്ന
രാഷ്ട്രീയസൗഹൃദം പ്രമേയമാകുന്ന അശോകന്‍ ചരുവിലിന്റെ ശക്തമായ കൃതി₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
MYTHREYI
വേദകാലഘട്ടത്തിൽ സ്ത്രീകൾ സ്വതന്ത്രമായി ചിന്തിച്ചിരുന്നുവെന്നും ജാത്യാതീതമായ ഒരു സാമൂഹ്യബോധം ഉൾക്കാണ്ടിരുന്നുവെന്നും ഉദാഹരിക്കുന്ന ഒരു കഥ കണ്ടെത്തി മലയാളത്തിൽ അവതരിപ്പിക്കുകയാണ് ‘മൈത്രേയി’യിലൂടെ കുമാരനാശാൻ.
ഏറെക്കാലമായി ലഭ്യമല്ലാതിരുന്ന ഈ കൃതി ഹിന്ദുത്വനിർമാണത്തിന്റെ ഈ കാലഘട്ടത്തിൽ
കൂടുതൽ പ്രസക്തമാകുന്നു.₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Yamashankholi
കാമുകനെ ചിന്തിച്ചിരുന്ന ആ യുവതിക്കു കിട്ടിയ അപ്രതീക്ഷിതസൗഭാഗ്യമായിരുന്നു അച്ഛൻ്റെ കൂട്ടുകാരനായ സ്വാമിയുടെ വരവ്. മനസ്സിൽ വിചാരിക്കുന്നത് നടക്കും എന്ന സ്വാമിയുടെ വാക്കുകൾ അവൾക്ക് കൂടുതൽ വിശ്വാസമേകി. ഇരുട്ടിന്റെ മറവിൽ എത്തിയ കാമുകന് അവൾ അവളെത്തന്നെ സമർപ്പിച്ചു. പക്ഷേ, പിന്നീടാണ് മനസ്സിലായത്, വന്നത് കാമുകനല്ല, മറ്റൊരാളാണെന്ന്. എല്ലാം ഒറ്റനിമിഷത്തിൽ തകർന്ന യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. ആ കുഞ്ഞിനെ കൂട്ടുകാരികളുടെ സഹായത്താൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്നു. ഒരു ആശാരികുടുംബത്തിൽ വളർന്ന കുട്ടി അറിയപ്പെടുന്ന ആശാരിയായി. പിന്നീട് അവൻ തന്റെ അച്ഛനേയും അമ്മയേയും കണ്ടുമുട്ടുന്നു. എന്നാലും അവരെ വേണ്ടെന്നുവെച്ച്, തന്നെ സ്നേഹത്തോടെ വളർത്തിയ വളർത്തമ്മയേയും വളർത്തച്ഛനേയും സ്വീകരിക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
LUCIYUDE KARUTHA SUVISHESHAM
“ലൂക്കേ… നമുക്കൊരു പുതുലോകം പണിയണം. കറുത്തവന്റെ മേൽക്കൈയുള്ള ലോകമല്ല; കറുത്തവനെ അംഗീകരിക്കുന്ന ലോകം. വെളുത്തവനെയും മഞ്ഞക്കാരനെയും ഭൂമിയിലെ സർവ ചരാചരങ്ങളെയും. ഒന്നിനേക്കാൾ ഒന്നും മേലെയല്ല. താഴെയുമല്ല. മനുഷ്യനായാലും മനുഷ്യേതര ജീവനായാലും. ഏതെങ്കിലുമൊരുവൻ താനാണ് കേമനെന്ന് സ്വയം നടിക്കുന്നുവെങ്കിൽ ഹാ കഷ്ടം! അവൻ ഈ ഭൂമിയിൽത്തന്നെ സ്വയം നരകം പണിയും. സ്വന്തം ശവക്കുഴി വെട്ടും. കറുത്തവൻ കുഴി വെട്ടിയല്ല. മാർഗത്തിലേക്ക് വന്നവൻ സ്വയം മാർഗദർശിയാണ്. അതോർക്കാത്തവനും അറിയാത്തവനും കല്ലറയിൽ പുഴുക്കൾക്ക് ഭക്ഷണമായി അവസാനിക്കും. മണ്ണിന്റെ ബന്ധമില്ലാത്ത, വായു കടക്കാത്ത മാർബിൾ കല്ലറകളിൽ അടക്കംചെയ്യപ്പെടുന്നവർക്ക് എപ്രകാരം ഉയിർത്തെഴുന്നേൽക്കാനാവും!”
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00. -
HIMASAMKRAMAM
ഒരു വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ നോവൽ പറയുന്നത്.
ഹിമപർവതങ്ങളുടെ നാട്ടിൽനിന്നും മലയാളനാട്ടിലേക്ക് എത്തിച്ചേർന്ന മഹേന്ദർ സിങ്ങിന്റെ ജീവിതകഥയാണ്. ശീമയുടെയും ശാലിനിയുടെയും പ്രൊഫസർ ഗ്രീഷ്മരാജെയുടെയും ഹരേറാമിന്റെയും കഥ. “സാസാംസ” എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സാങ്കേതിക-സാംസ്കാരിക സർവകലാശാലയിലെ അന്തർനാടകങ്ങളുടെ കഥ.₹370.00Original price was: ₹370.00.₹296.00Current price is: ₹296.00. -
OTTACHILAMBU
കോടിസൂര്യപ്രഭയോടെ വിളങ്ങുന്ന സംഹാരരുദ്രയായ ദേവിയാണ് ഒറ്റച്ചിലമ്പിലെ പ്രതിഷ്ഠ. ദേവിയുടെ ഉപാസകനായ ഒരു സാധുവിന്റെ ജീവിതത്തിലേക്ക് മറ്റൊരു ദേവി കടന്നുവരികയാണ്. തൃഷ്ണകൾ തിടംവയ്ക്കുന്ന ഇരുളിൻ മച്ചകത്ത് ഒറ്റച്ചിലമ്പിന്റെ യോധനാദം മുഴങ്ങുകയാണ്. പ്രളയം പോലെ വ്യാപിച്ച ആ അന്ധകാരത്തിൽ ഉഴറുന്ന ഒരു പുരുഷന്റെയും സ്ത്രീയുടെയും ഇടർച്ചകൾ ഈ നടവഴിയിൽ കാൽപ്പാടുകൾ തീർക്കുന്നു. ഭക്തിയും വിശ്വാസവും കാമവും മോക്ഷവും ഇവിടെ കളമെഴുതുന്നു. ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ എഴുത്തുകാരന്റെ ഈ നോവൽ, “നീയേറ്റുവാങ്ങാത്ത നോവേതു മണ്ണിതിൽ” എന്ന അതിശയം വായനക്കാരിൽ സൃഷ്ടിക്കുന്നു.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
Irakal
അക്കാദമിക വനങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്ന കലാലയങ്ങളുടെ ഒരു പരിച്ഛേദമാണ് ഈ നോവൽ വരച്ചിടുന്നത്. കോളേജധ്യാപകർ മുതൽ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത തനി നാടൻ മനുഷ്യന്മാർ വരെയുള്ള, പലതരം പശ്ചാത്തലങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്ര ങ്ങളുടെ സാന്നിധ്യവും, അവരെ സൃഷ്‌ടിക്കുന്നതിൽ നോവലിസ്‌റ്റ് കാണിച്ച അസാമാന്യമായ മിടുക്കും, അവർ സംസാരിക്കുന്ന പലതരം നാട്ടുഭാഷകളും, ഉടനീളം ചിതറിക്കിടക്കുന്ന സൂക്ഷ്‌മനർമ്മവും ആക്ഷേപഹാസ്യ ശകലങ്ങളും ഈ നോവലിനെ ഏറെ വശ്യവും വായനാസുഖം നൽകുന്നതുമാക്കുന്നു. സവിശേഷമായ ആഖ്യാനശൈലികൊണ്ടുകൂടി ഏറെ ശ്രദ്ധേയമാണ് ഈ നോവൽ.
-ഡോ. പി.കെ. പോക്കർ2024-ലെ തുളുനാട് അവാർഡ് നേടിയ കൃതി
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Jacobinte Swargam
കൈതക്കൃഷിയും വന്യതയും നിറഞ്ഞ ഒരു മലയോരഗ്രാമത്തിലെ ഏകാന്തമായ കരിങ്കൽ ക്വാർട്ടേഴ്സിലാണ് നോവലിലെ പ്രധാന കഥാപാത്രമായ ജേക്കബ് താമസിക്കുന്നത്. ഓരോ രാത്രിയിലും സ്വയംഭോഗത്തിനു ശേഷം ആ കടലാസുകഷണം കട്ടിലിനടിയിൽ നിക്ഷേപിക്കുന്നത് അവൻ്റെയൊരു ദിനചര്യയാണ്. എന്നാൽ കട്ടിലിനടിയിൽനിന്ന് ആ കടലാസുകഷണങ്ങൾ അപ്രത്യക്ഷമാകുന്ന തോടെയാണ് നോവലിൻ്റെ ഗതി മാറുന്നത്. എലിയോ പൂച്ചയോ ആണെന്നു കരുതി യുക്തിപൂർവ്വം അവൻ നടത്തുന്ന പരീക്ഷണങ്ങ ളെല്ലാം പരാജയപ്പെടുന്നതോടെ, കാണാൻ കഴിയാത്ത അമാനു ഷികമായ എന്തോ ഒന്ന് തൻ്റെ മുറിയിലുണ്ടെന്ന് അവന് മനസ്സിലായിത്തുടങ്ങുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.
-
The Call of the Wild and Other Novels
Original price was: ₹40.00.₹32.00Current price is: ₹32.00.This small book contains a selection of the great novels in the English language. These classics are timeless and, no doubt, children should be familiar with them. They contain valuable insights. They should be read many times, and their truth should always be carried in our hearts.















