-
Makaram Manjinodum Katinodum Paranjath
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Kururammayude Manjula
പൂന്താനത്തില്ലത്തെത്തിയ മഞ്ജുളയെന്ന അമ്പലവാസിപ്പെണ്‍കിടാവ് പതിറ്റാണ്ടുകാലം തേതിയുടെകൂടെ കഴിഞ്ഞു. പിന്നെ പതിനഞ്ചുവര്‍ഷം കുറൂരമ്മയ്ക്കു തുണയായി. ഭക്തിയല്ലാതെ മറ്റൊന്നും ശാശ്വതമല്ലെന്നു വിശ്വസിച്ചുപോന്ന മൂവരുടെയും വാഴ്‌വുകളാണ് ഈ ആഖ്യായികയില്‍. ഗംഗയും യമുനയും സരസ്വതിയും ഒന്നിക്കുന്നപോലെയുള്ള ഈ മഹാപ്രവാഹത്തില്‍ തിരുമാന്ധാംകുന്നിലമ്മയും ഗുരുവായൂരപ്പനും പൂന്താനവും മേല്പത്തൂരും വില്വമംഗലവുമൊക്കെ കൈവഴികളാകുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Oru Melpathur Kanavu
മേല്പത്തൂര്‍ ഭട്ടതിരി എന്ന ജ്ഞാനയോഗിയുടെ ജീവിതായോധനത്തിന്റെ ചാരുതയാര്‍ന്ന രംഗങ്ങള്‍ ചൊല്ലിയാട്ടം നടത്തുന്ന ആഖ്യായിക. ഭര്‍ത്തൃമതിയെങ്കിലും വിരഹവ്യഥ ഏറ്റുവാങ്ങേണ്ടിവന്ന മാളു എന്ന സഹധര്‍മചാരിണിയുടെ ജീവിതരംഗങ്ങള്‍കൂടി ഇതില്‍ ഇടകലരുന്നു. മേല്പത്തൂര്‍ സ്മരണ ഒരു നെയ്‌വിളക്കിന്റെ നറുവെളിച്ചമായി, നിത്യജ്യോതിസ്സായി ഈ അക്ഷരങ്ങളില്‍ ജ്വലിക്കുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Muzirissile Devadasikal
കാളീഭഗവതിയുടെ കാവുമുറ്റത്തും കമ്പോളത്തെരുവിലും ശരീരം ഉല്പന്നമാക്കിയ കല്ലുവിനും കാര്‍ത്തുവിനും അമ്മുവിനും ഗതികേടിന്റെ, അവഹേളനത്തിന്റെ, അവഗണനയുടെ കഥകളായിരുന്നു എന്നും പറയുവാനുണ്ടായിരുന്നത്. ഏകാന്തപഥികരായി, വ്രണമേറ്റ ശരീരവും മനസ്സുമായി, കാവിലമ്മപോലും കൂട്ടിനില്ലാതെ നടന്നുനീങ്ങുന്ന ആ ‘തേവിടിച്ചികളു’ടെ സങ്കടങ്ങളാണ് ഈ നോവലിന്റെ പ്രമേയം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Nakshatraravil Sambavichathu
സ്ത്രീയുടെ ബഹുവിധമായ വൈകാരികഭാവങ്ങൾ മുഖംനോക്കുന്ന കഥക്കണ്ണാടി. സഹനത്തിന്റെയും ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമൊക്കെ താപം വമിക്കുന്ന, ഇതിലെ പെൺവാഴ്‌വുകൾ, ഒരു കരച്ചിൽപോലെ വായനക്കാരെ വീർപ്പുമുട്ടിക്കും. ”സ്വസ്ഥതയെ ഛിന്നഭിന്നമാക്കുന്ന കഥകൾ” എന്ന് അവതാരികയിൽ വർഗീസാന്റണി.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Feng Shui
ഗൃഹനിർമിതിയിൽ മാറ്റംവരുത്താതെത്തന്നെ നിർമാണദോഷങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്ന ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ് ഷുയിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഗൃഹനിർമാണത്തിൽ സംഭവിച്ചിരിക്കുവാൻ സാധ്യതയുള്ള സങ്കീർണപ്രശ്‌നങ്ങൾ കണ്ടെത്തി അവ പരിഹരിക്കുവാനും ജീവിതവിജയവും ധനസമൃദ്ധിയും ഐശ്വര്യവും കൈവരിക്കുവാനുമുള്ള പ്രായോഗികനിർദേശങ്ങളാൽ ഇത് സമ്പന്നമാണ്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Kannadilokathile Alice
‘കണ്ണാടിലോക’ത്തിലൂടെ ആലീസ്, ‘അത്ഭുതലോക’ത്തിൽ തുടങ്ങിവെച്ച അവളുടെ വിചിത്രസഞ്ചാരങ്ങൾ തുടരുകയായിരുന്നു; ഇക്കുറി, നിലക്കണ്ണാടിയുടെ അപ്പുറത്തായി ആലിസിനുമാത്രം വെളിപ്പെടുന്ന ലോകത്തിലൂടെ. സർവതും തലതിരിഞ്ഞു കാണപ്പെടുന്ന ആ കണ്ണാടിലോകമാകട്ടെ, അവളുടെ ധാരണകളെയും ഭാവനകളെയും അക്ഷരാർഥത്തിൽ കീഴ്‌മേൽ മറിക്കുന്നതായിരുന്നു! കുട്ടികൾക്കായി സമാനതകളില്ലാത്ത മായാപ്രപഞ്ചം സൃഷ്ടിച്ച ക്ലാസിക് കൃതി; ആകർഷകമായ ചിത്രങ്ങളോടെ.
പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Keralathile Jalashayangal
നിളയും പമ്പയും പെരിയാറും കല്ലായിയും കബനിയും പോലെയുള്ള നദികൾ മാത്രമല്ല, അറബിക്കടലും കായലുകളും അണക്കെട്ടുകളും ശുദ്ധജലതടാകങ്ങളും അസംഖ്യം കുളങ്ങളും കിണറുകളും തുടങ്ങി നമ്മുടെ ദേശത്തെ ജലസാന്നിധ്യങ്ങൾ നിരവധിയാണ്. നമ്മുടെ ജീവനും ജീവിതത്തിനും സദാ പോഷണമേകുന്ന ജലാശയങ്ങളെക്കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നത്. ജലാശയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ സന്ദേശംകൂടിയാണ് ഇത് വായനക്കാർക്കു നല്കുന്നത്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Ann Frank
ദീനവിലാപമായിത്തീരുമായിരുന്ന ജീവിതത്തെ സാന്ത്വനഗാനമാക്കിമാറ്റിയ പെൺകുട്ടിയായിരുന്നു ആൻഫ്രാങ്ക്. ദുരിതങ്ങൾ ഛിന്നഭിന്നമാക്കുന്ന മാനവർക്ക് ആ ഗാനം ഇന്നും ആശ്വാസം പകരുന്നു. പതിനഞ്ചുവർഷംമാത്രം നീണ്ടുനിന്ന ഹ്രസ്വജീവിതത്തിലൂടെ ആൻ, ഏതു തകർച്ചയിലും പ്രസന്നത കാത്തുസൂക്ഷിക്കാനാകുമെന്നു തെളിയിച്ചു. ‘പ്രതീക്ഷയുടെ കുപ്പായമണിഞ്ഞ പെൺകിടാവി’ന്റെ ഉൾക്കരുത്തിന്റെ കഥകളാണ് ഈ പുസ്തകത്തിൽ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Dhambathyajeevitham Vijayakaramakkan
ദൈനംദിനജീവിതത്തിൽ അല്പം ശ്രദ്ധിച്ചാൽ, ദേഷ്യം, വാശി, കോംപ്ലക്‌സ് തുടങ്ങിയ വികാരങ്ങളെ നിയന്ത്രിച്ചും തെറ്റിദ്ധാരണകളകറ്റിയും ദാമ്പത്യജീവിതം സന്തോഷപ്രദമാക്കിമാറ്റാൻ കഴിയും. സന്തോഷകരമായ കുടുംബജീവിതം സമൂഹത്തിലും ജോലിയിലുമെല്ലാം വിജയം നേടിത്തരും. അതിനുള്ള വഴികളാണ്, ദമ്പതികളുടെ അനുഭവകഥകളിലൂടെ ഈ പുസ്തകം പറയുന്നത്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Biblenatile Kathakal
ബൈബിളുമായി ബന്ധപ്പെട്ട് വിശുദ്ധനാട്ടിൽ പ്രചാരത്തിലുള്ളതും, യഹൂദ-ഈജിപ്ഷ്യൻ-മെസെപൊട്ടേമിയൻ സാഹിത്യത്തിലും നാടോടിപാരമ്പര്യത്തിലുമൊക്കെയായി ചിതറിക്കിടക്കുന്നതുമായ കുറെ അത്ഭുതകഥകളാണ് ഈ പുസ്തകത്തിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Oblivion
മറവി ഒരു നിതാന്ത ജീവിതസമസ്യയും സ്മരണകൾ വിട്ടുമാറാത്ത മധുരവേദനകളുമാകുന്നു ഈ കാവ്യപുസ്തകത്തിൽ. ജീവിതത്തിന്റെ അർഥരാഹിത്യവും മനുഷ്യരുടെ കപടനാട്യങ്ങളും വിഷയമാകുന്ന മറവിയുടെ മാറാപ്പുകൾ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Nimisham
ഘടികാരത്തിന്റെ സൂചിമുനകളെ സമയത്തിന്റെ സങ്കല്പത്തിലേക്കു വിസ്തൃതമാക്കുന്ന ഗ്രന്ഥം. കാലസ്പന്ദനങ്ങളെ തൊട്ടറിയുവാന്‍ ഇതില്‍ ശാസ്ത്രവും ചരിത്രവും തത്ത്വവിചാരവുമൊക്കെ ഉപാധികളാകുന്നു. ജലബിന്ദുക്കളാലും ചൊരിമണലിനാലും നേരമളന്ന ഒരു കാലത്തില്‍നിന്ന് ഒന്നിനും നേരം തികയാത്ത ഒരു കാലത്തിലേക്ക് നിമിഷം കറങ്ങിത്തീര്‍ത്ത ദൂരമാണ് ഈ രചനയുടെ ആശയകേന്ദ്രം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Denguepani Muthal Cancer Vare
ആയുരാരോഗ്യത്തിന് ആയുര്‍വേദത്തേക്കാള്‍ മികച്ചൊരു ‘ഒറ്റമൂലി’യില്ല. ചിക്കുന്‍ഗുനിയ മുതല്‍ വാതരോഗം വരെ, ബുദ്ധിമാന്ദ്യം മുതല്‍ സ്മൃതിനാശം വരെ – ഏതിനും ‘ആയുസ്സിന്റെ പുസ്തക’ത്തില്‍ പ്രതിവിധിയുണ്ട്. ആരോഗ്യപരിരക്ഷയ്ക്ക് ആയുര്‍വേദത്തെ എങ്ങനെ ഉപയോഗിക്കുവാന്‍ കഴിയുമെന്ന അറിവ് സാധാരണക്കാരിലെത്തിക്കുകയാണ് ഈ കൈപ്പുസ്തകം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Prakruthi: Kazhchakalum Visheshangalum
പ്രകൃതിയുടെ പ്രകൃതത്തിലേക്കും, വൈവിധ്യപൂര്‍ണമായ അതിന്റെ കാഴ്ച്ചകളിലേക്കുമുള്ള ഒരു വാതായനമാണ് ഈ പുസ്തകം. നമുക്ക് വസതിയായ ഭൂമിയിലെ നിത്യഹരിതസസ്യജാതികള്‍ മുതല്‍ മണലാരണ്യവിശേഷങ്ങള്‍വരെ, പ്രകൃതിദുരന്തങ്ങള്‍ മുതല്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ വരെ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. മഴയും നദികളും സുന്ദരജീവികളും പക്ഷികളുമൊക്കെയായി ഈ താളുകള്‍ പ്രകൃതിക്ക് സ്തുതിഗീതങ്ങള്‍ പാടുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Veettuvalappile Pakshivalarthal
വീടുകളില്‍ വളര്‍ത്താവുന്ന കാടപ്പക്ഷി, മുട്ടക്കോഴി, ഇറച്ചിക്കോഴി, ടര്‍ക്കി, താറാവ്, ഗിനി, എമു, പ്രാവ്, ലൗവ് ബേര്‍ഡ്സ് തുടങ്ങി വിവിധയിനം പക്ഷികളുടെ പരിപാലനം, ശാസ്ത്രീയമായി വിവരിച്ചിരിക്കുന്നു. പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്രദമാകുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.















