-
Hypnosis: Nigoodathakal Maraneekumbole
ഏകാഗ്രതയും ഓർമയും ഭാവനയും വർധിപ്പിക്കുന്ന, മാനസികസംഘർഷങ്ങൾക്കും ലഘുമനോവൈകല്യങ്ങൾക്കും ശാശ്വതപരിഹാരമാകുന്ന, ആധുനിക മനഃശാസ്ത്രചികിത്സയിൽ നിർണായകപങ്കുവഹിക്കുന്ന ഹിപ്‌നോട്ടിക് സമ്പ്രദായങ്ങളെക്കുറിച്ച് അറിവുനല്കുന്ന പുസ്തകം. മനുഷ്യമനസ്സിന്റെ ഇനിയും വെളിച്ചം വീഴാത്ത ചില പ്രവിശ്യകളെ അനാവൃതമാക്കുകയാണ് ഇതിലൂടെ എഴുത്തുകാരൻ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Poothumbiyude Swargayathra
നീലയും ചുവപ്പും ചിത്രങ്ങളും വരകളും ഇടകലർന്ന ചിറകുകളും, നീളൻ വാലും, തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു സുന്ദരിത്തുമ്പിയായിരുന്നു അവൾ. വണ്ടുകളും തുമ്പികളും പുൽച്ചാടികളും പോലെയുള്ള ചെറുജീവികൾ മാത്രം പാർക്കുന്ന ആ പുൽമേട്ടിലെ എല്ലാവരുടെയും അരുമ. അങ്ങനെയിരിക്കെ പുൽമേടു വൻകാട്ടിലെത്തുവാൻ അവൾ പൂചിറകുകൾ വിടർത്തി. കാട്ടിലെ വാസം സ്വർഗതുല്യമായിരിക്കുമെന്നായിരുന്നു അവളുടെ വിശ്വാസം.കാട്ടിലെത്തിയപ്പോഴാണ്, താൻ പിന്നിൽ ഉപേക്ഷിച്ചുപോന്ന പുൽമേടിന്റെ സൗന്ദര്യവും അതു നൽകുന്ന സൗഖ്യവും പൂത്തുമ്പിക്കു മനസ്സിലായത്. ‘വനവാസകാലം‘ ചിറകുകൾ നഷ്ടമാക്കിയ അവൾക്ക് ‘ഈ പുൽമേടുതന്നെയാണ് സ്വർഗ‘ മെന്ന് വേദനയോടെ അംഗീകരിക്കേണ്ടിവന്നു.
മൂല്യബോധം വളർത്തുന്ന ബാലപാഠങ്ങളാണ്, ‘പൂത്തുമ്പിയുടെ സ്വർഗയാത്ര’യും മറ്റു പതിമൂന്നു കഥകളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ സമാഹാരത്തിലെ രചനകൾ.
സി.ആർ. ദാസിന്റെ അവതാരിക.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Ilakarikal: Poshakangalude Kalavara
ഭക്ഷ്യയോഗ്യമായ ഔഷധികളിലൂടെ ആരോഗ്യസംരക്ഷണം എന്ന സന്ദേശമുൾക്കൊള്ളുന്ന ഗ്രന്ഥം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെ ഗൃഹാങ്കണങ്ങളിലേക്ക് തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ഇത്. സസ്യങ്ങളുടെ ശാസ്ത്രീയവിവരണം, പോഷക-ഔഷധഗുണങ്ങൾ, കൃഷിരീതികൾ, നാട്ടറിവുകൾ, പാചകക്കുറിപ്പുകൾ തുടങ്ങിയവയ്‌ക്കൊപ്പം ഇവയെ തിരിച്ചറിയുന്നതിന് സഹായകമായ ചിത്രങ്ങളും.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
O.N.V.
ആത്മാവിന്റെ ഒരംശം ”ഇത്തിരി സ്‌നേഹത്തിന്നക്ഷരങ്ങളായി” ഈ ഭൂമിയിൽ നിക്ഷേപിച്ചുപോയ ഒരു കവിയുടെ ജീവചരിത്രം. മനുഷ്യനോടും പ്രകൃതിയോടും എന്നും ഐക്യപ്പെട്ട ആ സ്‌നേഹഗായകനെ രൂപപ്പെടുത്തിയ ജീവിതാനുഭവങ്ങളും കാവ്യപ്രചോദനങ്ങളും സുഹൃദ്‌സാമീപ്യങ്ങളും.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
1001 Phalithamgal
കുഞ്ഞുണ്ണിമാഷിന്റെ അനുഗ്രഹക്കുറിപ്പോടെയുള്ള ഈ പുസ്തകത്തിലെ നർമകഥകൾ നിങ്ങളിൽ ഒരു ചെറുപുഞ്ചിരിയെങ്കിലും ഉണർത്തുമെന്ന് ഉറപ്പാണ്. ജീവിതസംഘർഷങ്ങളെ ഫലിതബോധംകൊണ്ടു നേരിടാൻ സഹായിക്കുന്ന ഈ ഹാസ്യനുറുങ്ങുകൾ, മനസ്സുതുറന്നുള്ള ചിരിയുടെ സുന്ദരനിമിഷങ്ങൾ നിങ്ങൾക്കു സമ്മാനിക്കും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Pookunithamulla Pookkunilanji : Kumaranasante Balakavithakal
സ്‌നേഹഗായകനായ കുമാരനാശാന്റെ ബാലകവിതകളുടെ സമാഹാരം. ‘പുഷ്പവാടി,’ ‘ബാലരാമായണം’ എന്നിവയ്ക്കുപുറമെ അദ്ദേഹത്തിന്റെ മറ്റു പദ്യകൃതികളിൽനിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകം.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
-
Paadi Pathinja Pandathe Paatukal
”നമ്മുടെ സിരകളിൽ ഒഴുകിനടന്ന ജീവന്റെ സംഗീതമായ” നാടൻപാട്ടുകളുടെ സമാഹാരം. തലമുറകളിൽനിന്ന് തലമുറകളിലേക്ക് വാമൊഴിയിലൂടെ വ്യാപനംനേടിയ ഈ പാട്ടുകളിൽ സ്മൃതിമധുരം കിനിയുന്നു. ജനങ്ങളുടെ ദൈവദർശനവും കാർഷികജീവിതവും വികാരവിചാരങ്ങളുമെല്ലാം അലയടിക്കുന്നു. വടക്കൻപാട്ടുകൾ, തോറ്റംപാട്ടുകൾ, ഓണപ്പാട്ടുകൾ, സർപ്പപ്പാട്ടുകൾ തുടങ്ങി, അമ്പതിലേറെ വിഭാഗങ്ങളിൽപ്പെടുന്ന പാട്ടുകൾ. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ പ്രൊഫ. ബി. മുഹമ്മദ് അഹ്മദിന്റെ അവതാരിക.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Manyamahamrugangale
നിഷ്‌കളങ്കരായ മൃഗങ്ങളെ മനുഷ്യര്‍ സ്വന്തം താത്പര്യമനുസരിച്ച് മോശക്കാരായി ചിത്രീകരിച്ച് കാലത്തിന്റെ ചുമരില്‍ പ്രതിഷ്ഠിച്ചത് ശരിയോ എന്നുള്ള ഒരു ചോദ്യം ഈ നോവല്‍ വായിക്കുന്ന ഏതൊരു കുഞ്ഞിന്റെയും മനസ്സില്‍ ഉയര്‍ന്നുവരും. കാലങ്ങളായി മനുഷ്യസമൂഹം മൃഗങ്ങളോടു ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയ്ക്കും അനീതികള്‍ക്കുമെതിരെ ഈ നോവല്‍ ശക്തമായി ശരംതൊടുക്കുന്നു. സിപ്പി പള്ളിപ്പുറം
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Ramayanakathamrutham
‘രാമായണകഥാമൃതം’ കുട്ടികള്‍ക്ക് ജീവാമൃതംതന്നെയാണ്. വായിക്കുന്ന കുട്ടിയുടെ മനസ്സും ഭാഷയും ഒപ്പം ശുദ്ധമാകും. കഥ അമൃതമായി കേള്‍ക്കുന്നതോടെ കുട്ടി കഥയുള്ളവനോ കഥയുള്ളവളോ ആയിത്തീരും. അക്ഷരത്തോടുള്ള സമീപനവും അതിലുള്ള പരിചയവും അടിമുടി വികസിക്കുകയും ചെയ്യും. ജീവിതവിജയത്തിലേക്കുള്ള യാത്രയുടെ ആദ്യപടിയില്‍ത്തന്നെ ഉപയോഗിക്കാവുന്ന പാഥേയം എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന കൃതി.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Parayipetta Pandhirukulam
പറയിപെറ്റ പന്തിരുകുലത്തിന്റെ കുടുംബപുരാണം മലയാളിഹൃദയങ്ങളില്‍ വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും പതിഞ്ഞുകിടക്കുന്ന ഒന്നാണ്. ബ്രാഹ്മണനായ വരരുചിക്കും പത്‌നിയായ പറയിക്കും അവരുടെ ദേശാന്തരഗമനങ്ങളില്‍ പിറന്ന, ‘വായുള്ള പിള്ള’ ആയതിനാല്‍ ഉപേക്ഷിക്കപ്പെട്ട മക്കള്‍ – അഗ്‌നിഹോത്രി മുതല്‍ പാക്കനാര്‍ വരെ. ആ സഹോദരങ്ങളുടെ ജീവിതപ്പാതകളിലേക്കാണ്, 11 ഖണ്ഡങ്ങളിലൂടെ ഈ പുസ്തകം ചുവടുവയ്ക്കുന്നത്.
₹500.00Original price was: ₹500.00.₹400.00Current price is: ₹400.00. -
Mahabharathathile Janthukadhakal
നരിയും വ്യാഘ്രവും ആനയും സിംഹവും ശരഭവുമായി മുനി മാറ്റിത്തീര്‍ത്ത നായ, ദക്ഷമുഖത്തുനിന്ന് ഉത്ഭവിച്ച സുരഭി, ബ്രാഹ്മണന്റെ ദാനവസ്തുവായ മലര്‍പ്പൊടി പുരïണ്ട് ദേഹം സ്വര്‍ണവര്‍ണമായ കീരി, ധനത്തിലുള്ള ആര്‍ത്തി ശാപമായി ഗ്രസിച്ച ആനയും ആമയും എന്നിങ്ങനെ, ഇതിഹാസഗ്രന്ഥങ്ങളില്‍ പരാമര്‍ശിതമാകുന്ന മൃഗകഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Vasthuvidhya
ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ആശയങ്ങളെ കേരളീയ ഭൂപ്രകൃതി, ഋതുഭേദങ്ങൾ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണവിശകലനങ്ങൾക്കു വിധേയമാക്കുന്ന സംസ്‌കൃതഗ്രന്ഥമായ വാസ്തുവിദ്യയുടെ ലളിതവ്യാഖ്യാനം. കാല-ദേശ സ്വഭാവങ്ങൾക്കനുസൃതമായ ഗൃഹനിർമിതികൾ ശാസ്ത്രീയ നിർമാണപ്രക്രിയയിലൂടെ സാധ്യമാക്കുന്ന വാസ്തുവിനെ അടുത്തറിയുവാൻ സഹായിക്കുന്ന ആധികാരികഗ്രന്ഥം. അനുബന്ധമായി നാലുകെട്ടുകളുടെ 25 പ്ലാനുകളും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
The Devils Foot
കാൽപ്പാദത്തിനോടു രൂപസാദൃശ്യമുള്ള ഒരു സസ്യവേരിൽനിന്നും നിർമിക്കുന്ന മാരകസ്വഭാവമുള്ള ഒരു വിഷപദാർഥമാണ് ‘ഡെവിൾസ് ഫുട്ട്.’ മൃത്യുവിന്റെയും ഉന്മാദത്തിന്റെയും മുഴക്കങ്ങളാണ് ‘ചെകുത്താന്റെ പാദ’പതനം സൃഷ്ടിക്കുന്നത്! ദയ അന്യംനിൽക്കുന്ന ഒരു മനുഷ്യപ്പിശാചിന്റെ കരങ്ങളിൽ ‘ഡെവിൾസ് ഫുട്ട്’ എത്തിച്ചേരുന്നതിന്റെ ഭയാനകവൃത്താന്തമാണ് ഈ ഷെർലക് ഹോംസ് കഥയുടെ ഇതിവൃത്തം. ജയ്‌സൺ കൊച്ചുവീടന്റെ പുനരാവിഷ്‌കാരം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
A book on developing soft skills for managers
This book is designed to help management aspirants in acquiring certain soft skills required for their organisational operations. The prime aim is to instill professional qualities like communication competency, analytical and critical thinking, presentation skill, strong interpersonal relationships, problem-solving, stress management, etc. in management executives.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Bhoomisasthram quiz
ഭൂമിയോളം വിസ്തൃതമായ പഠനമേഖലയാണ് ഭൂമിശാസ്ത്രം. ഭൗമവിജ്ഞാനത്തിന്റെ അനന്തവിശാലമായ പ്രപഞ്ചത്തെ അടരടരുകളായി അടുക്കിയണ്ടിരിക്കുകയാണ് ഈ ചെപ്പില്‍. നമ്മുടെ ‘വാസഗ്രഹ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതില്‍ അടുക്കോടും ചിട്ടയോടും ക്രമീകരിച്ചിരിക്കുന്നു. ഋതുപരിണാമം മുതല്‍ ആഴക്കടലുകളും നിബിഡവനങ്ങളും വരെ, ഭൂമിയുടെ ഘടന മുതല്‍ ഭൂപടനിര്‍മാണം വരെ ഈ ചോദ്യോത്തര പുസ്തകത്തിലുണ്ട്. ലോക / ഭാരത / കേരള ഭൂസവിശേഷതകളിലൂടെയുള്ള ഈ പര്യടനം ജ്യോഗ്രഫിയില്‍ അടിസ്ഥാനധാരണ ആര്‍ജിക്കുവാന്‍ ആര്‍ക്കും സഹായകമാകും; ഒപ്പം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഭൂമിശാസ്ത്രപഠനസഹായിയും മത്സരപരീക്ഷാഗൈഡുമായി പ്രയോജനപ്പെടും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.














