Latest Books

  • -20%

    NEELIPPONMAN

    അലിവിന്റെയും അനുസരണയുടെയും ഗുണപാഠങ്ങള്‍ വണ്ടുകളുടെ മൂളിപ്പാട്ടുപോലെ മൃദുശബ്ദത്തില്‍ ഈ കഥാന്തരീക്ഷത്തില്‍ മുഴങ്ങുന്നു; അപ്പൂപ്പന്‍താടികള്‍പോലെ ഭാരമേതുമില്ലാതെ പാറിനടക്കുന്നു. പാട്ടിന്റെയും കഥയുടെയും തോളില്‍ കയ്യിട്ടുള്ള ഒരു ഉല്ലാസയാത്രയാണ് ഈ ‘ബെഡ്ടൈം സ്റ്റോറീസ്.’

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    VIKRAM SARABHAI: INDIAN SPACE SCIENCEINTE PITHAVU

    ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതികപുരോഗതിക്ക് പ്രകാശവേഗമേകിയ ഒരു സ്വപ്നദര്‍ശിയുടെ കഥയാണിത്. ആ കിനാവുകളുടെ ചൂടുപറ്റിയായിരുന്നു നമ്മുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിറവി. റോക്കറ്റ് വിക്ഷേപണത്തിനും ഉപഗ്രഹ വാര്‍ത്താ വിനിമയത്തിനും ആണവോര്‍ജ വികസനത്തിനുമൊക്കെ ചുക്കാന്‍ പിടിക്കാന്‍ കാലവും ദേശവും നിയോഗിച്ചത് സാരാഭായിയെയായിരുന്നു. യുവ ശാസ്ത്രപ്രതിഭകളെ കണ്ടെത്തി ഭാവിഭാരതത്തിന്റെ തലവരതന്നെ അദ്ദേഹം തിരുത്തി. വ്യാവസായികരംഗത്തെ ‘വിക്രം മാജിക്’ നൂതന ‘ബിസിനസ് മോഡലുകളായി’ ഇന്നും വാഴ്ത്തപ്പെടുന്നു. മസ്തിഷ്‌കത്തിന്റെ അപാരശേഷിക്ക് നിത്യസാക്ഷ്യമായ ആ ബഹുമുഖപ്രതിഭയുടെ ജീവിതം വായനക്കാരോടു പറയുന്നു: അസാധ്യമെന്ന ഒന്നില്ല!

     

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    RAMAYANATHILE KATHAPATHRANGAL

    ‘രാമായണം’ എന്ന വാക്കിന് ‘രാമന്റെ സഞ്ചാരം’ എന്നാണ് അര്‍ഥം. ധര്‍മമാര്‍ഗത്തിലൂടെയുള്ള ആ സഞ്ചാരമാണ് കാവ്യരൂപത്തില്‍ 24,000 ശ്ലോകങ്ങളിലൂടെ, ഏഴു കാണ്ഡങ്ങളിലൂടെ ‘വാല്മീകിരാമായണ’ത്തില്‍ ഇതള്‍വിടര്‍ന്നത്. ആദികവിയായ വാല്മീകിയില്‍ തുടങ്ങി ശ്രീരാമ പുത്രന്മാരായ ലവകുശന്മാരില്‍ അവസാനിക്കുന്ന ഈ കൃതി, തിരഞ്ഞെടുത്ത 32 കഥാപാത്രങ്ങള്‍ രാമായണഹൃദയത്തിലൂടെ നടത്തുന്ന ഒരു അയനമാണ്. രാമജന്മത്തിന്റെ അവതാരലക്ഷ്യവും രാമനാമത്തിന്റെ പുണ്യപ്രഭാവവും സ്വന്തം കഥകളിലൂടെ ഉരചെയ്കയാണ്, ശിഷ്ടരും ദുഷ്ടരുമായ കുറെ ഇതിഹാസകഥാപാത്രങ്ങള്‍ ഇവിടെ. ഇവരിലൂടെ രാമായണത്തിന്റെ പൂര്‍ണകഥയാണ് വായനക്കാരുടെ അകത്തളിരില്‍ നാരായമൂര്‍ച്ചയാലെന്നപോലെ എഴുതപ്പെടുന്നത്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    KADHA KADHA THAARAATTU

    കഥയോളങ്ങള്‍ തിമര്‍ത്തുചെന്ന് ചിരിക്കക്കകള്‍ വാരാനായി ഇത്തിരിക്കുഞ്ഞന്മാരെ വിളിച്ചുകൂട്ടുകയാണ് ഇവിടെയൊരു എഴുത്തുകാരി. നാഴിപ്പയറ് വറുത്ത കൊച്ചുകുട്ടത്തിയും, പുഴയില്‍ ‘ബ്ലുമ്മിയ’ ഉറുമ്പും, കിട്ടാമുന്തിരിയുടെ പുളിപ്പറിഞ്ഞ കുട്ടിക്കുറുക്കനും, ഓട്ടമത്സരത്തില്‍ തോറ്റുതൊപ്പിയിട്ട മുയലും, തുമ്പിക്കൈയില്‍ സൂചിക്കുത്തേറ്റ ആനയും, സ്വരസ്തുതിയില്‍ മയങ്ങിയ കാക്കയും ഒക്കെ ഇതില്‍ പുതുനിറക്കുപ്പായത്തോടെ, പുതുശബ്ദക്കുരലോടെ കൂട്ടുകാരെ തേടിയെത്തുന്നു; അവരേയും റാഞ്ചി കഥയുടെ വിസ്മയാകാശത്തേക്കു പറക്കുന്നു. ഈ കഥകള്‍ക്കരികില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ചാരത്തരികള്‍ കുരുന്നുകളില്‍ ജീവിതസ്നേഹത്തിന്റെ നറുമധുരമാകും. ഇക്കഥകള്‍ അമ്മത്താരാട്ടുപോലെ അവരെ സുന്ദരസ്വപ്നങ്ങളിലേക്ക് ഉറക്കും, അമ്മോപദേശംപോലെ പ്രപഞ്ചസത്യങ്ങളിലേക്ക് ഉണര്‍ത്തും.

     

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Pournami muthal Pournami vare

    ഭൂമിയിലെ ഏറ്റവും നല്ല കുട്ടിയെ കണ്ടെത്തുവാന്‍ ദൈവം അയച്ചതായിരുന്നു ആ മാലാഖയെ. തൂമഞ്ഞിന്‍ ചിറകുകളുമായി, തൊങ്ങലുകള്‍ തൂങ്ങുന്ന ഉടുപ്പുമായി സ്വര്‍ഗത്തില്‍നിന്നുമെത്തിയ മാലാഖയുടെ അന്വേഷണം അവസാനിച്ചത് നന്ദനമോളിലാണ്. എന്നാല്‍, മാലാഖയുടെ നക്ഷത്രത്തലയുള്ള മാന്ത്രികവടികൊണ്ട് നന്ദന ഒരു കുറുമ്പൊപ്പിച്ചു. ദേഹത്തു സ്പര്‍ശിച്ചാല്‍ ആരേയും ചെറുതാക്കുന്ന വടിയാണതെന്ന് അവള്‍ അറിഞ്ഞിരുന്നില്ല! വിരലോളമായ നന്ദനയ്ക്ക് പഴയ രൂപത്തിലേക്കെത്തണമെങ്കില്‍ പിന്നിടേണ്ടതോ ഒരു ചാന്ദ്രമാസവും. അങ്ങനെ, പൗര്‍ണമി മുതല്‍ പൗര്‍ണമി വരെയുള്ള നന്ദനമോളുടെ ‘വനവാസ’ത്തിന്റെ കഥയാണിത്. കാടിന്റെ കുളിരും പക്ഷിമൃഗാദികളുടെ ഒരുമയുമറിഞ്ഞ്, അത്ഭുതകരമായ അറിവുകളിലൂടെയും അപായകരമായ സാഹസങ്ങളിലൂടെയും അവള്‍ കടന്നുപോന്ന ദിനങ്ങളുടെ കഥ; ഒപ്പം കാടിന്റെയും നാടിന്റെയും രക്ഷയ്ക്കുവേണ്ടി അവളും സംഘവും തേടിപ്പിടിച്ച ഗൂഢചിത്രലിപികളുടെയും.

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    Manimaalika

    ”വായനയുടെ സുഖം വാരിക്കോരിത്തന്ന് വിരുന്നൂട്ടിയ കഥാകാരന്‍” എന്ന് സ്നേഹാദരങ്ങളോടെ എം.ടി. വിശേഷിപ്പിച്ച എസ്.കെ.യുടെ അഞ്ചു മനോഹരരചനകളുടെ സമാഹാരം. ബ്ലാക്ക്ബോര്‍ഡില്‍ വെളുത്ത ചോക്കക്ഷരങ്ങള്‍പോലെ ”മലബാറിലെ എയ്ഡഡധ്യാപകപ്പാവങ്ങളിലെ ഒരു പഴയ നമ്പറി”ന്റെ ദുരവസ്ഥ എഴുതിക്കാട്ടുന്ന ‘ഇന്‍സ്പെക്ഷന്‍,’ ദാമ്പത്യത്തിലെ അവിശ്വസ്തതയെ കഠാരിപോലെ കണ്ണുകളില്‍ കുത്തിയിറക്കുന്ന ‘ഭാര്യ,’ ഒരു ചൂടിക്കട്ടിലിന്റെ ശൂന്യതയില്‍ സംഖ്യാതീതമായ ജീവിതചിത്രങ്ങള്‍ വരച്ചുവെക്കുന്ന ‘ഒഴിഞ്ഞ കട്ടില്‍,’ ഒരു കരിനാക്കിന്റെ ശക്തി ദൗര്‍ബല്യങ്ങളുടെ നാട്ടുവര്‍ത്തമാനമാകുന്ന ‘അന്തകന്റെ തോട്ടി,’ ”മധുരമാദകമായൊരു പ്രണയപാരവശ്യ”ത്തിന് ശുഭാന്ത്യം അന്വേഷിക്കുന്ന ‘സംശയനിവൃത്തി.’ – ഈ ‘മണിമാളിക’യിലെ വാതായനങ്ങള്‍ തുറക്കുന്നത്, മാനവന്‍ എന്ന മഹാമേരുവിന്റെ ശൃംഗങ്ങളിലേക്കും താഴ്വാരങ്ങളിലേക്കുമാണ്.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Swarnamayooram

    പ്രജാപുരി രാജകുടുംബത്തിന്റെ വെളിച്ചമാണ് സ്വര്‍ണമയൂരം. നൂറ്റാണ്ടുകളായി കൈമാറിവരുന്നത്. എന്നാല്‍, മയൂരോത്സവത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ, ആ സ്വര്‍ണമയൂരം കളവുപോകുന്നു! അതും, കാവല്‍ക്കാരുടെ കണ്‍വെട്ടത്തുനിന്ന്; ഒരു ഈച്ചപോലും കടക്കുകയില്ലെന്നു തീര്‍ച്ചയാക്കിയ ഇടത്തുനിന്ന്. മായാമയനായ ആ മോഷ്ടാവിനെ തേടിയിറങ്ങിയ മന്ത്രി കുമാരന്റെയും രാജകുമാരന്റെയും കഥയാണിത്. ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഇരുതലവാളുമേന്തി രണ്ടു ”നെര്ന്ത്പയ്യന്മാര്‍” ഒരു അതിബലവാനെ ഇവിടെ എതിരിടുന്നു. നരബലിക്കാരായ പ്രാകൃതഗോത്രക്കാരുടെ കാടും, മാംസഭോജികളായ ജലജീവികളുടെ പുഴയും മറ്റും കടന്ന്, മന്ത്രരക്ഷാകവചങ്ങള്‍കൊണ്ടു ബന്ധിതമാക്കിയ മോഷണമുതല്‍ അന്വേഷിച്ചുള്ള കുമാരന്മാരുടെ യാത്രയിലെ ആവേശജനകമായ വിശേഷങ്ങള്‍.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    KAYYOPPUKAL

    പല തലമുറയിലെ പന്ത്രണ്ട് എഴുത്തുകാരുടെ മികച്ച സമകാലിക കഥകള്‍

    ടി. പത്മനാഭന്‍, സി. രാധാകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, അശോകന്‍ ചരുവില്‍, ചന്ദ്രമതി, പി.എഫ്. മാത്യൂസ്, ഗ്രേസി, രേഖ കെ., വി. ഷിനിലാല്‍, ബി. മുരളി, കെ.എസ്. രതീഷ്, ജിസ ജോസ്

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    CHANGATHEE ENNU VILIKKUNNA KAATTU

    മിനിക്കഥകളെ മിന്നല്‍ക്കഥകളെന്ന് ഇപ്പോള്‍ മലയാളം മാറ്റിവിളിച്ചു തുടങ്ങി. ഒരൊറ്റ നിമിഷത്തെ പ്രഭയില്‍ അതുവരേയ്ക്കും മറഞ്ഞിരുന്ന ഭുവനം വെളിപ്പെടുത്തുന്നു മിന്നല്‍. പി. സുരേന്ദ്രന്റെ ഈ കുറും കഥകളിലും ആ മിന്നലൊളി ദൃശ്യമാണ്. അവ ചൂടും വെട്ടവും ചെത്തവും തരുന്നു. അവയില്‍ മറഞ്ഞിരുന്ന പലതും മിന്നിത്തെളിയുന്നു.
    – സുഭാഷ് ചന്ദ്രന്‍

    കുന്തിരിക്കത്തിന്റെ ഹൃദ്യമായ സുഗന്ധംപോലെ നിരുപാധിക സ്നേഹം പ്രസരിപ്പിക്കുന്ന കഥകള്‍. ഭൂമിയുടെ ഉള്ളം പൊട്ടിയൊഴുകുമ്പോള്‍ ജീവജാലങ്ങളുടെ കണ്ണീരൊഴുക്ക് നമ്മെ ആഴത്തില്‍ വന്ന് തൊടും. നിലാവും കാറ്റുമെല്ലാം വേദനകള്‍ക്ക് ചെവിചേര്‍ക്കും. കൂരിരുട്ടില്‍നിന്നും തെളിഞ്ഞ ആകാശത്തിന് എത്ര ഭംഗിയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന വേറിട്ട ഭാഷാക്രമം.
    – അംബികാസുതന്‍ മാങ്ങാട്

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Aathmakathayum paavakaliyum

    എൻ്റെ പൂർവികർ മുന്നൂറു വർഷങ്ങളേറെയായി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുപോന്നിരുന്ന ഒരു കലയാണ് പാവകളി. അത് അന്യംനിന്നു പോകാതെ പ്രോത്സാഹിപ്പിക്കേണ്ടതും ജനഹൃദയങ്ങളിൽ എത്തിക്കേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമായി തോന്നിയതുകൊണ്ടാണ് ഈ പുസ്തകത്തിന് ‘ആത്മകഥയും പാവകളിയും’ എന്ന പേര് നൽകിയത്.
    ഡൽഹിയിലും ഭൂട്ടാനിലും ഉണ്ടായ ജീവിതാനുഭവങ്ങളിൽ ചിലതെല്ലാം, എന്നാൽ കഴിയുന്ന രീതിയിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്.
    വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, വർഷങ്ങളായി ഈ മേഖലയെ അനുഭവിച്ച, അനുഭവിക്കുന്ന എനിക്ക് രേഖപ്പെടുത്തുവാൻ കഴിഞ്ഞതിലും സന്തോഷിക്കുന്നു.

    ഈ പുസ്തകത്തിന് അവതാരിക നൽകിയത് സാഹിത്യലോകത്ത് പ്രശസ്തരായ ജസ്റ്റിസ് സുകുമാരൻ സാറും പ്രൊഫസർ എം.കെ. സാനു മാഷും ആണ്. അവരുടെ വിലയേറിയതും ശ്രദ്ധേയവുമായ അഭിപ്രായങ്ങൾ ഈ പുസ്‌തകം വായിക്കുന്നതിന്‌ പ്രചോദനം നൽകും.
    ഈ രംഗത്ത് നവാഗതനായ എനിക്ക് ആചാര്യന്മാരിൽനിന്നും സഹപ്രവർത്തകരിൽനിന്നും ജീവിതത്തോട് ഇണങ്ങിയും ഇണങ്ങാതെയും മുന്നോട്ടുപോയ ദേശനിവാസികളിൽനിന്നും ലഭിച്ച തിരിച്ചറിവും പ്രയോജനപ്പെട്ടുവെന്ന് ഈ പുസ്‌തകം വായിക്കുമ്പോൾ മനസ്സിലാകും. പഞ്ചേന്ദ്രിയങ്ങളും ആറാം ഇന്ദ്രിയവും ഒപ്പംതന്നെ ഏഴാം ഇന്ദ്രിയവും സഹായിച്ചുവെന്നുള്ളത് സത്യം. നിറഞ്ഞ മനസ്സോടെ സ്വീകരിമെന്നുള്ള വിശ്വാസത്തോടെ,
    നിങ്ങളുടെ,
    കെ.ജി. മാധവൻ പിള്ള

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    IRONMAN

    വായനക്കാരുടെ അകക്കാമ്പിനെ ഒരു ഇസ്തിരിപ്പെട്ടി കണക്കെ ചുട്ടുപൊള്ളിക്കുന്ന കഥകള്‍. കാലത്തിന്റെ തിരക്കൈകള്‍ക്ക് മായ്ക്കുവാനാകാത്ത – മായ്ക്കുവാന്‍ ആഞ്ഞുശ്രമിച്ചാലും, കൂടുതല്‍ ലിപി മിഴിവോടും വിന്യാസവടിവോടും എഴുന്നുതെഴുന്നു നില്‍ക്കുന്ന – മണലെഴുത്താണ് ഇതിലെ കഥാപാത്രങ്ങളുടേത്. ഈ എഴുത്തുകാരന്‍ ”ഒരു മനുഷ്യന്‍ മനുഷ്യനോടെന്നപോലെ” നിങ്ങളോടു സംസാരിക്കും; അതിവേഗജീവിതത്തിന്റെ പ്രായോഗികതയ്ക്ക് സ്വാഭാവികജീവിതത്തിന്റെ ദാര്‍ശനികതകൊണ്ടു ബദല്‍ തീര്‍ക്കും. നല്ല കാലം ഉറങ്ങുന്ന നാട്ടിന്‍പുറത്തിന്റെ ‘നൊസ്റ്റാള്‍ജിയ’യും, നശിച്ച കാലം ഉണരുന്ന നഗരത്തിന്റെ ‘ഡിസ്റ്റോപിയ’യും ഈ കഥത്താളുകള്‍ക്കുള്ളില്‍ നിന്നും ചോര്‍ന്നൊലിച്ച് നിങ്ങളുടെ നെഞ്ചാകെ പടരും.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    THE CROW LEARNS A LESSON

    Moral stories help children distinguish between right and wrong, fostering strong moral character and ethical decision-making skills. These stories often present dilemmas that encourage children to think critically about their choices and the consequences of their actions. Above all, moral stories are powerful tools for imparting values in an engaging and memorable way. Ultimately, we should never forget that parents are the first teachers. The story ‘The Crow Learns a Lesson’ is a prime example of how character-building should begin at home.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    ITHIRIYEYULLOO NJAN

    പൊക്കമില്ലായ്മയുടെ പൊക്കമറിഞ്ഞ് ”അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറു കോടി മനുഷ്യര്‍ക്കിടയില്‍” ജീവിച്ച ഒരു കുഞ്ഞുണ്ണിയുടെ, കുഞ്ഞുണ്ണിയിലെ കവിയുടെ, അധ്യാപകന്റെ, ചിത്രകാരന്റെ മറ്റും ജീവിതകഥയാണിത്. അക്ഷരത്തിന്റെ ‘അരം’ ഇഷ്ടപ്പെട്ട, കവിതയെ ‘വിത’യായി കണ്ട ഒരു മനുഷ്യന്റെ ജീവിതപ്പാതയിലെ കുഞ്ഞുകുഞ്ഞുചിത്രങ്ങള്‍ ഈ പുസ്തകക്കുടുക്കയില്‍ കുപ്പിവളപ്പൊട്ടുകളും കുപ്പായക്കുടുക്കുകളും പോലെ പെറുക്കിക്കൂട്ടിയിരിക്കുകയാണ്; കുഞ്ഞുണ്ണിയുടെ യഥാര്‍ഥപൊക്കമറിയുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി. ‘കുഞ്ഞുണ്ണി’യെ കുഞ്ഞുണ്ണിയാക്കിയ മേല്‍വിലാസങ്ങള്‍ – വലപ്പാട് അതിയാരത്തു വീട്, കോഴിക്കോട് രാമകൃഷ്ണാശ്രമം – മുതല്‍ ആ ഭക്ഷണപ്രേമിയുടെ പഴയരിക്കഞ്ഞി-ചമ്മന്തി-ചുട്ടപപ്പടം കൊതിമെനു വരെ ഈ താളുകളിലുണ്ട്.

    Original price was: ₹120.00.Current price is: ₹96.00.
  • -20%
    KOLLUR

    KOLLUR SREE MOOKAMBIKA

    കൊല്ലൂര്‍ മൂകാംബികാദേവിയില്‍ സരസ്വതി-ലക്ഷ്മി-കാളി സങ്കല്പങ്ങള്‍ ഒരുമിച്ചു വിളങ്ങുന്നു. ശ്രീ ശങ്കരാചാര്യര്‍ നടത്തിയ പ്രതിഷ്ഠയുടെ ചൈതന്യം ഈ ക്ഷേത്രവിളക്കിലെ നാളങ്ങള്‍ക്ക് അഭൗമ പ്രഭ പകരുന്നു. ഭൂമിയിലെ സമസ്തക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയതിന്റെ പുണ്യം മൂകാംബികാക്ഷേത്രദര്‍ശനത്തില്‍നിന്നു നേടാം എന്നാണ് വിശ്വാസം. അറിവിന്റെ കൊടുമുടിയായ കുടജാദ്രിയും ബ്രഹ്മാവിന്റെ കമണ്ഡലുജലത്തില്‍നിന്ന് ആവിര്‍ഭവിച്ച സൗപര്‍ണികയും ഇവിടെ ഭക്തര്‍ക്കു കൈവല്യവര്‍ഷമേകുന്നു. ഈ പുസ്തകം, ആ ജഗദംബികയുടെ മഹാസന്നിധിയിലേക്കുള്ള ഒരു പാതയാണ്. കൊല്ലൂരില്‍ എത്തി, അമ്മയുടെ തൃപ്പാദങ്ങള്‍ നമിച്ച് സായുജ്യമടയുന്നതിന്റെ അനുഭവം. ദേവിയുടെ ഉത്പത്തിക്കഥ, ക്ഷേത്രചരിത്രം, പഞ്ചലോഹ-ജ്യോതിര്‍ലിംഗ വിഗ്രഹ ഐതിഹ്യം തുടങ്ങി, യാത്രാഗൈഡും ക്ഷേത്രത്തിലെ പൂജാസമയങ്ങളും വഴിപാടുവിവരങ്ങളും ഒക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    AZHICHUKALAYANAVATHE AA CHILANKAKAL

    ഒരു സ്വപ്നസഞ്ചാരിണിയുടെ ഓര്‍മകള്‍ നീലലോഹിതങ്ങളായി വിടര്‍ന്നതാണ് ഈ പുസ്തകം. കാലം പുളിപ്പിച്ച സുഗന്ധവീഞ്ഞിന്റെ കല്‍ഭരണി; ഋതുഭേദങ്ങള്‍ക്കൊന്നും പായല്‍പടര്‍ത്തുവാനാകാത്ത ശിലാലിഖിതം. സ്മൃതിയുടെ വഴുക്കുന്ന നെടുവരമ്പിലൂടെയുള്ള എഴുത്തുകാരിയുടെ ഈ തനിച്ചുനടത്തത്തില്‍, മനുഷ്യരും പുസ്തകങ്ങളും പാട്ടുകളുമൊക്കെ കൂടെ നടക്കുന്നു; ജീവിക്കാനും മരിക്കാനും ആവേഗമേകുന്നുവെന്ന പ്രേരണാകുറ്റം ഏറ്റെടുത്തുകൊണ്ട്. മൗനം ഉറഞ്ഞുകിടക്കുന്ന പ്രശാന്തതടാകത്തില്‍ – വെള്ളിമീന്‍ചാട്ടംപോലെ – ഈ ഓര്‍മകള്‍ സന്തോഷത്തിന്റെ, സന്താപത്തിന്റെ, സംഭ്രാന്തിയുടെ ഓളങ്ങള്‍ ഉയര്‍ത്തുന്നു. മറവിയുടെ തിമിരപ്പാട മൂടി കാഴ്ച മങ്ങിത്തുടങ്ങുന്ന മിഴികളിലേക്ക് ആര്‍ത്തിരമ്പിവന്ന ഒരു മിന്നാമിന്നിക്കൂട്ടമാണ് ഈ താളുകളില്‍ നറുവെട്ടം പൊഴിക്കുന്നത്.

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    KALIPPANEES

    ദേശം എങ്ങനെ ഭാഷയാകുന്നുവെന്നും, ഭാഷയ്ക്കുള്ളില്‍ രൂപംകൊള്ളുന്ന ഭാഷ എങ്ങനെ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കാട്ടിത്തരുന്നുവെന്നും തെളിയിച്ചവരാണ് എന്‍.പിയുടെ ‘എണ്ണപ്പാട’ത്തെ മനുഷ്യര്‍. വര്‍ഷങ്ങള്‍ക്കുപിറകിലെ ആ എണ്ണപ്പാടത്തിന്, ഇന്ത്യ സ്വതന്ത്രയായതോടെ കൈവരുന്ന പുതുജീവനും നവതാളവുമാണ് ഈ ‘കളിപ്പാനീസി’ന് തിരിയും വെട്ടവുമാകുന്നത്. ഭാരതത്തിന്റെ ഒരു സൂക്ഷ്മപരിച്ഛേദം ഈ ചേരിക്കഥകളിലൂടെ ഉയിര്‍ത്തുയിര്‍ത്തുവരുന്നു; പ്രാദേശികത്തനിമയോടെ, നാട്ടുമൊഴിച്ചന്തത്തോടെ. സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ ഒരു നാട് സാമോദമൊരുങ്ങുന്നതിന്റെ കിസ്സയും, ഒരു അനാഥബാലികയുടെ അന്തര്‍ധാനം നാട്ടാര്‍ക്കിടയിലുണ്ടാക്കുന്ന പുകിലും, ഖല്‍ബിലൊതുങ്ങാതെ തുളുമ്പിത്തൂവിയ ഒരു ഇഷ്‌കിനെ വിജയിപ്പിച്ചെടുക്കുന്നതിന്റെ പുക്കാറുമാണ് ഈ ശരറാന്തലിലെ മൂന്നു നാളങ്ങള്‍.

    Original price was: ₹140.00.Current price is: ₹112.00.