Latest Books

  • 108 Nadan Vibhavangal

    Original price was: ₹70.00.Current price is: ₹56.00.

    കാളനും ഓലനും പച്ചടിയും കിച്ചടിയും പുളിങ്കറിയും മുളകുഷ്യവുംപോലെ, ഗൃഹാതുരതയുടെ രുചിയും ഗന്ധവുംകൊണ്ട് നിങ്ങളുടെ രസനയെ ഉണർത്തുന്ന ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. കഴിഞ്ഞ തലമുറകളുടെ അടുക്കളപ്പുറങ്ങളിൽനിന്നും സദ്യവട്ടങ്ങളിൽനിന്നും ‘പകർത്തിയെഴുതിയ’ പരമ്പരാഗത പാചകവിധികൾ. നിറത്തെയും മണത്തെയും സ്വാദിനെയും ത്രിഗുണീഭവിപ്പിക്കുന്ന, ഉദരത്തിനും മനസ്സിനും ഒരുപോലെ രുചിപ്രദമായ വിഭവങ്ങൾ.

  • Sankeerthanangalude Rajakumaran

    Original price was: ₹50.00.Current price is: ₹40.00.

    ദാവീദ് എന്ന ആട്ടിടയന്റെ മനക്കരുത്തിന്റെയും, അവനെറിഞ്ഞ കൊച്ചുകല്ലിനാല്‍ തകര്‍ക്കപ്പെട്ട ധാര്‍ഷ്ട്യത്തിന്റെ വന്‍മലയുടെയും കഥയാണ് ഈ പുസ്തകം പറയുന്നത്. ഉന്നതങ്ങളിലെ അധികാരത്തേക്കാള്‍, സമാധാനം തുളുമ്പുന്ന മനസ്സാണ് മനുഷ്യര്‍ക്കു വേണ്ടതെന്ന് ദാവീദ് രാജകുമാരന്‍ തെളിയിക്കുന്നു.

  • National flowers Around the World

    Original price was: ₹40.00.Current price is: ₹32.00.
  • Shelter

    Original price was: ₹100.00.Current price is: ₹80.00.

    വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്‌കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു. ഹൃദയത്തിന്റെ ഭാഷയിലൂടെ വായനക്കാരോട് സംവദിക്കുന്ന രചനയുടെ അഞ്ചാംപതിപ്പ്.

  • Kazhchakalude Kanaappurangal Thedi

    Original price was: ₹150.00.Current price is: ₹120.00.

    മലേഷ്യ – മൊറോക്കോ – അമേരിക്ക – ആംസ്റ്റര്‍ഡാം കാഴ്ചകളുടെ ത്രിമാനചിത്രങ്ങളാണ് ഈ പുസ്തകത്തിരശ്ശീലയില്‍ തെളിയുന്നത്. ചരിത്രം, ഭൂമിശാസ്ത്രം, ജീവിതരീതി, ഭക്ഷണശൈലി തുടങ്ങി, ഈ ദേശങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളും അനുഭൂതികളും വായനക്കാരിലേക്കെത്തിക്കുകയാണ് സഞ്ചാരി ഇതില്‍. സലിംകുമാറിന്റെ അവതാരിക.

  • Ente Aadhyathe Kathakal

    Original price was: ₹150.00.Current price is: ₹120.00.

    മലയാളകഥയുടെ കുലപതിയായ ടി. പത്മനാഭന്റെ ആദ്യകാലകഥകളുടെ സമാഹാരം. ഒരു വലിയ എഴുത്തുകാരന്റെ മാനവികദർശനവും ഹൃദയമിടിപ്പുകളും നിറഞ്ഞുനിൽക്കുന്ന ഈ കഥകൾ, പിന്നിട്ടുപോന്ന എഴുത്തിന്റെ വഴികളിലെ നാഴികക്കല്ലുകളാണ്. രണ്ടാംപതിപ്പ്.

  • Keralacharithram : Janakeeyasamarangalum Rashtreeyaprasthanangalum

    Original price was: ₹150.00.Current price is: ₹120.00.

    നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും ഒരു പിന്‍നടത്തം സാധ്യമാക്കുന്ന പുസ്തകം. കേരളം കൈവരിച്ച പരിണാമത്തിന്റെ നാള്‍രേഖകള്‍ ചരിത്രപഠിതാവിനുമുന്നില്‍ തുറന്നുവെക്കുകയാണിവിടെ. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സംഘടിതവും അസംഘടിതവുമായ ചെറുത്തുനില്പുകളും അവയ്ക്കു നേതൃത്വംനല്‍കിയ പ്രസ്ഥാനങ്ങളുമാണ് ഈ ഭാഗത്തിലെ പ്രതിപാദ്യം.

  • Americayile Edan Kazhchakal

    Original price was: ₹200.00.Current price is: ₹160.00.

    ദൈവസൃഷ്ടിയായ പറുദീസയെ – നഷ്ട സ്വര്‍ഗത്തെ – ഭൂമിയില്‍ തിരയുകയാണ് ഈ സഞ്ചാരസുവിശേഷം. ആത്മീയാനുഭൂതിയും സൗന്ദര്യാനുഭവവും തമ്മില്‍ത്തമ്മില്‍ ലയിച്ച് ഒന്നാകുന്ന രസവിദ്യയില്‍ ഇവിടെ വാക്കുകള്‍ ധ്യാനലീനമാകുന്നു. പ്രകൃതി-മനുഷ്യബന്ധത്തില്‍ നിന്നും മുളപൊട്ടിയ വിനീതരായ പുല്‍നാമ്പുകളാല്‍ അലംകൃതമാണ്, അമേരിക്ക എന്ന സ്വപ്ന ഭൂവിലൂടെയുള്ള ഈ യാത്രാപഥം. പ്രപഞ്ചശില്പിയുടെ മുന്നില്‍ ഒരു സമര്‍പ്പിതവിശ്വാസി അക്ഷരങ്ങള്‍കൊസ്സു നേരുന്ന വണക്കമാണ് ഈ വഴിയോര്‍മ.