Latest Books

  • -20%

    Narumozhivettam

    ”…..എന്റെ ഇഷ്ടകവികളെക്കുറിച്ചുള്ളവ വായിച്ചു. ഇഷ്ടമായി. നല്ല വ്യക്തത.”
    ബാലചന്ദ്രന്‍ ചുള്ളിക്കാട്

    ”ആകാശവാണിയുടെ ‘സുഭാഷിതം’ കേള്‍ക്കാന്‍വേണ്ടി ഞാനെന്നും അതിരാവിലെ റേഡിയോവിനുമുന്നില്‍ എത്താറു. കുറച്ചു കാലം മുമ്പുവരെ അത് ഏതെങ്കിലും കടുകട്ടിയായ സംസ്‌കൃതശ്ലോകങ്ങള്‍ ഉദ്ധരിക്കലും അതിന്റെ അര്‍ഥംപറച്ചിലും മാത്രമായിരുന്നു. പിന്നീട് അതിന് മാറ്റം വന്നുതുടങ്ങി. ആ മാറ്റത്തിന്റെ പ്രണേതാക്കളില്‍ ഒരാളാണ് എം. ഹരിദാസ്. വായിച്ച കവിതകളും കഥകളുമൊക്കെ പരാമര്‍ശിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരിക്കലും പാണ്ഡിത്യപ്രകടനമാവാറില്ല. മാത്രമല്ല, സ്വന്തം അനുഭവങ്ങളുടെ വിവരണം അദ്ദേഹത്തിന്റെ സുഭാഷിതങ്ങള്‍ക്ക് ഹൃദ്യതയേറ്റുന്നതായിട്ട് എനിക്കു തോന്നാറുണ്ട്.
    മനുഷ്യമനസ്സിനെ ആശങ്കകള്‍ ഭരിക്കുന്ന ഈ കാലത്ത് ‘നറുമൊഴിവെട്ട’ത്തിന് ഏറെ പ്രസക്തിയുണ്ട്. ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം പകര്‍ന്നുതരുന്ന മനശ്ശാന്തി ചില്ലറയല്ല.”
    അഷ്ടമൂര്‍ത്തി

    ”വിശദീകരണങ്ങളിലേക്കും വിചിന്തനങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും കടക്കുമ്പോള്‍, ഹരിദാസ് യുക്തിഭദ്രമായ ചിന്ത, തന്റെ വിപുലമായ സാഹിത്യപരിചയം, ചിലപ്പോഴൊക്കെ കുലീനമായ നര്‍മബോധം എന്നിവയെ കൂട്ടുപിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വായന ഇവിടെ രസകരമായ അനുഭവം ആയിത്തീരുന്നു. അത് ഉള്ളിണങ്ങിയ ചങ്ങാതിയോടുള്ള സരസസംഭാഷണം ആവുന്നു.”
    ഡോ. എസ്.കെ. വസന്തന്‍

     

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Karnaparvam

    കൈരളീപിതാവായ എഴുത്തച്ഛന്‍ കിളിപ്പാട്ടുശൈലിയില്‍ രചിച്ച മഹാഭാരതകഥയാണ് ‘മഹാഭാരതം കിളിപ്പാട്ട്.’ ഇതിഹാസ കാവ്യത്തെ ‘സാന്ദ്രവും ഗാഢവും’ ആക്കിയ കര്‍ണന്റെ ജീവിത ഗാഥയാണ് അനുപമമായ ആവിഷ്‌കരണവൈഭവത്തോടെ ‘രുചിരവും നിപുണവുമായ’ കവിതയായി എഴുത്തച്ഛന്‍ ഈ പര്‍വത്തിലൂടെ അവതരിപ്പിച്ചത്. വീര്യവും വിരക്തിയും ഒരേ അളവില്‍ കുഴച്ചു പാകപ്പെടുത്തിയ കര്‍ണന്‍; ധീരനായകനും ദുരന്തനായകനുമായി ഒരേ ആട്ടക്കളത്തില്‍ വേഷമണിഞ്ഞ കര്‍ണന്‍; പിറവിമുതല്‍ ഭാഗ്യക്കേടുകള്‍ക്കും ശരികേടുകള്‍ക്കും രസക്കേടുകള്‍ക്കും ഇരയായ കര്‍ണന്‍. ‘ശുകതരുണി’യുടെ ആ ‘വചനപീയൂഷ’ത്തിന് – ‘കര്‍ണപര്‍വ’മെന്ന വിശിഷ്ട പ്രകരണത്തിന് സാരഗര്‍ഭമായ വ്യാഖ്യാനം ചമച്ചിരിക്കുകയാണ് പ്രൊഫ. കെ.പി. ശങ്കരന്‍ ഇവിടെ.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    LDC Main Exam Last Minute Revision

    ഒരു ദിവസം ഒരു ചോദ്യപേപ്പര്‍.

    പരീക്ഷാമാതൃകയില്‍ OMR ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്തുന്ന രീതി.

    മുന്‍ പരീക്ഷകളില്‍ ആവര്‍ത്തിച്ചതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ചോദ്യങ്ങള്‍.

    പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലീഷ്, മലയാളം, ന്യൂമെറിക്കല്‍ എബിലിറ്റി, കറന്റ് അഫയേഴ്‌സ് വിഷയങ്ങളെ അധികരിച്ചുള്ള ചോദ്യോത്തരങ്ങള്‍ വിശദീകരണങ്ങളോടെ.

    ഉത്തരം കണ്ടെത്താനെടുക്കുന്ന സമയവും ലഭിച്ച മാര്‍ക്കും വിലയിരുത്തി പഠനപുരോഗതി മനസ്സിലാക്കാം.

    പരീക്ഷ എഴുതുന്നവര്‍ക്കുള്ള പൊതുനിര്‍ദേശങ്ങള്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Mahathmakathakal

    ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം.”
    ഒരു വിശുദ്ധഗ്രന്ഥം മലര്‍ക്കെ തുറന്നുവെച്ചതുപോലെയായിരുന്നു, നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതം. ആര്‍ക്കും മാര്‍ഗദര്‍ശനമേകുന്ന അനശ്വരസന്ദേശങ്ങളായിരുന്നു അതില്‍ നിറയെ. ഗാന്ധിജിയുടെ ആ മഹിതജീവിതത്തിന്റെ നെടുമ്പാതയോരത്തുനിന്നു പകര്‍ത്തിയ കുറെ ചിത്രങ്ങളാണ് ഈ പുസ്തകത്തില്‍. ആ സത്യാന്വേഷണപരീക്ഷണങ്ങളിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍; ലഘുകഥകളുടെ രൂപത്തില്‍. കുട്ടികള്‍ക്കൊപ്പം കളിചിരികളില്‍ മുഴുകുന്ന ഒരു ജ്ഞാനവൃദ്ധന്റെ, കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കു ഒരു പ്രക്ഷോഭകാരിയുടെ, ചര്‍ക്കയ്ക്കുമുന്നില്‍ ചമ്രംപടിഞ്ഞിരുന്നു നൂല്‍നൂല്‍ക്കുന്ന ഒരു ഗ്രാമോദ്ധാരകന്റെ, പ്ലേഗ് രോഗികളെ മരണവക്ത്രത്തില്‍നിന്നു കാക്കുന്ന ഒരു പ്രകൃതിചികിത്സകന്റെ, ലഹളക്കാര്‍ക്കിടയില്‍ അക്ഷോഭ്യനായി നിലകൊള്ളുന്ന ഒരു സമാധാനദൂതന്റെ ഒക്കെ പോര്‍ട്രെയിറ്റുകള്‍ ഇതില്‍ പതിച്ചുവെച്ചിട്ടുള്ളതു കാണാം.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Abhayarthikalude Poonthottam

    ‘മനുഷ്യന് മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയാത്ത’ ഈ ലോകത്തെ ഓര്‍ത്തുള്ള ആധിയാണ് ഈ കഥകളുടെ ഉള്ളുനിറയെ. വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന ഒരു മാനവശരീരം നഗ്‌നമായി ഇതില്‍ പ്രദര്‍ശനത്തിനുവച്ചിരിക്കുന്നു. വക്കുകള്‍ പിഞ്ഞിയ ഒരു മനുഷ്യഭൂപടം എഴുത്തുകാരന്‍ നിങ്ങള്‍ക്കുമുന്നിലായി നിവര്‍ത്തുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Gandhiyude Hind Swaraj

    അഴിമതിയും അധാര്‍മികതയും അനീതിയും അസത്യവും അക്രമവും അടയാളങ്ങളാകുന്ന നമ്മുടെ റിപ്പബ്ലിക്കിന് ഒരു കൈച്ചൂണ്ടിയാണ് ഗാന്ധിജിയുടെ ‘ഹിന്ദ് സ്വരാജ്.’ വിദേശാധിപത്യത്തിന്റെ ചങ്ങലകളില്‍നിന്നുള്ള മോചനം മാത്രമായിരുന്നില്ല ‘സ്വരാജി’ല്‍ ഗാന്ധിജിയുടെ ഉന്നം. മനുഷ്യവംശത്തെയാകെ ഉള്‍ക്കൊള്ളുന്ന ദിശാബോധം ആ സങ്കല്പത്തിനുണ്ട്. ഗാന്ധിയുടെ ദീര്‍ഘദര്‍ശിത്വത്തിന്റെ സാക്ഷ്യപത്രമായ – വെറുപ്പിനെ റദ്ദാക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമായ – ‘ഹിന്ദ് സ്വരാജി’ലൂടെ ഒരു പര്യടനം.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Sasthrarangathe Albuthavanithakal

    മേരി ക്യൂറി, റെയ്ച്ചല്‍ കാര്‍സണ്‍, ജാനകി അമ്മാള്‍, ഡയാന്‍ ഫോസി, കല്‍പ്പന ചൗള, ജെയിന്‍ ഗുഡാള്‍ എിങ്ങനെ ശാസ്ത്രവിജ്ഞാനമേഖലയ്ക്കു നല്‍കിയ നിസ്തുലസംഭാവനകളിലൂടെ മനുഷ്യവംശമാകെ കടപ്പെട്ടിരിക്കുന്ന 28 വനിതകളുടെ തൂലികാചിത്രങ്ങളാണ് ഈ പുസ്തകത്തില്‍; പ്രയത്‌നവും സമര്‍പ്പണവുംകൊണ്ട് അവര്‍ ശാസ്ത്രരംഗത്തു പതിപ്പിച്ച കൈമുദ്രകള്‍.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Sugathakumari – Prakruthiyude Amma

    അശാന്തിയിലേക്ക് ആര്‍ത്തലച്ചൊഴുകുന്ന, നരകമായി പരിണമിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന് ജീവിതംകൊണ്ടും കവിതകൊണ്ടും സാന്ത്വനമേകിയ ഒരമ്മയെക്കുറിച്ചാണ് ഈ പുസ്തകം. പ്രകൃതിക്കും പെണ്‍മനസ്സുകള്‍ക്കും നിത്യാഭയമായിരുന്ന, ‘പാവം മാനവഹൃദയ’ങ്ങള്‍ക്കായി നിര്‍ത്താതെ പാടിയ സുഗതകുമാരിയുടെ ലഘുജീവചരിത്രം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    My Favourite Colouring Book LKG

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Dalgona Coffium Mattu Paniyangalum

    ഡാല്‍ഗോണ കോഫിയും അമേരിക്കാനോ കോഫിയും മാക്കിയോട്ടോ കോഫിയും മുതല്‍ ചക്കരക്കാപ്പിയും ചുക്കുകാപ്പിയും നെയ്കാപ്പിയും വരെ, പര്‍പ്പിള്‍ ടീയും സിന്നമണ്‍ ടീയും ലെമണ്‍ ഹണി ഗ്രീന്‍ ടീയും മുതല്‍ സുലൈമാനി ചായയും മസാലച്ചായയും പുതിന ചായയും വരെ-ഇത്തരത്തിൽ ആവി പാറുന്ന കോപ്പകളെക്കുറിച്ചാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗം. പാനീയങ്ങള്‍ എന്ന രണ്ടാം ഭാഗത്ത് ഉണക്കമുന്തിരിയും ചാമ്പയ്ക്കയും വെള്ളരിക്കയും മുതല്‍ ചീരയും കറ്റാര്‍വാഴയും വാഴപ്പിണ്ടിയും വരെ,  ഒപ്പം, തീര്‍ത്തും വ്യത്യസ്തങ്ങളായ, സൂപ്പുകളും സംഭാരങ്ങളും ഷേക്കുകളും ഹെല്‍ത്ത് ഡ്രിങ്കുകളും നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Vicharana

    ‘വസന്തത്തിന്റെ ഇടിമുഴക്കം’ സൃഷ്ടിച്ച മാറ്റൊലികള്‍ കാതോര്‍ത്തവരുടെയും, ‘നഷ്ടപ്പെടാന്‍ വിലങ്ങുകള്‍മാത്രം’ എന്ന മുദ്രാവാക്യത്തിനുനേരെ ശ്രവണേന്ദ്രിയം കൊട്ടിയടച്ചവരുടെയും കഥയാണിത്. എതിര്‍പ്പിന്റെ പന്തം കത്തിച്ച് ഉഴവത്തുകടവിന്റെ ഇടവഴികളിലൂടെ കൊടുങ്കാറ്റുപോലെ കടന്നുപോയവര്‍ – സമത്വത്തിനുവേണ്ടി പൊരുതാനും സഹിക്കാനും തയ്യാറായവര്‍ – അഗ്നികൊണ്ടെഴുതിയ ‘അനുഭവനിഘണ്ടു’ കടലെടുത്തതിന്റെ കഥ; ‘നല്ല നാളെ’യുടെ പാട്ടുകള്‍ കാറ്റെടുത്തതിന്റെ കഥ.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Pattuvijnanakosham

    നാടന്‍മനുഷ്യരുടെ ചെത്തവും ഗ്രാമീണതയുടെ ചൈതന്യവും തുടിക്കുന്ന ജനകീയഗാനങ്ങളെക്കുറിച്ചുള്ള കൗതുകകരമായ അറിവുകളാണ് ഈ പുസ്തകം നിറയെ. ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്ക് തലമുറകളിലൂടെ പാടിപ്പാടി സംക്രമിച്ചവയാണ് ഈ പാട്ടുകള്‍. വിശ്വാസവും വിനോദവും പുരാണവും നാട്ടുകഥയും ആചാരവും ആഘോഷവും അനുഷ്ഠാനവും തൊഴിലുമൊക്കെ ജീവന്‍വെപ്പിച്ച ഈരടികള്‍.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Vidyaguru SSLC Ganitham

    ഗണിതശാസ്ത്രപരീക്ഷകളില്‍ A+ ഗ്രേഡ് കരസ്ഥമാക്കുവാന്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, മുന്‍കാല ചോദ്യപേപ്പറുകളുടെയും ക്വസ്റ്റിയന്‍ പൂളിന്റെയും ടെക്‌സ്റ്റ് ബുക്കിന്റെയും സഹായത്തോടെ തയ്യാറാക്കിയതാണ് ഈ പഠനസഹായി. പരീക്ഷയ്ക്ക് മുന്നൊരുക്കമായി പരിശീലിക്കേണ്ട ചോദ്യങ്ങളും അവയുടെ വിശദമായ നിര്‍ധാരണഘട്ടങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ‘വിദ്യാഗുരു’ നിങ്ങളെ ഉന്നത വിജയത്തിലേക്കു കൈപിടിച്ചു നടത്തും.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Delhi Diary

    ‘കാത്തുകാത്തിരുന്നു കിട്ടിയ സൗഭാഗ്യ’മായ സ്വാതന്ത്ര്യത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കു പകരം ‘ഒരു ശ്മശാനഭൂമിയുടെ മുഖം’ എടുത്തണിഞ്ഞ ഡല്‍ഹിയില്‍വച്ച് തന്റെ ഡയറിത്താളുകളില്‍ ഗാന്ധിജി കോറിയിട്ട വാക്കുകളാണ് ഈ പുസ്തകത്തില്‍. രാഷ്ട്രപിതാവിന്റെ അന്ത്യനാളുകള്‍ക്ക് സാക്ഷിയായ ഈ ദിനസരിയില്‍, ലഹളകളും വിഭജനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളും കറുത്ത ചായം പടര്‍ത്തിയ നമ്മുടെ ദേശഭൂപടം കാണാം. മഹാത്മാവിന്റെ ഈ ആത്മഭാഷണങ്ങളില്‍ അഹിംസാമന്ത്രം മുഴങ്ങുന്നതു കേള്‍ക്കാം.
    സംഗൃഹീത പുനരാഖ്യാനം: കെ.കെ. പല്ലശ്ശന

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Kaathirunna Nimisham

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Kuttikalum Vyakthithwa Roopeekaranavum

    രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ, സ്നേഹം, പ്രോത്സാഹനം – വ്യക്തിത്വരൂപീകരണത്തിന്റെ അടിസ്ഥാനശിലയാണിത്. ഭാവിജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്യുവാന്‍ ആത്മവിശ്വാസമേകുന്ന ‘ഉത്തേജകമരുന്നായി’ ഇവ പരിണമിക്കുന്നു എന്ന് മനശ്ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. പോഷകാഹാരംപോലെ പ്രധാനമാണ് വാത്സല്യപൂര്‍ണമായ കരുതലും. ഉയരങ്ങളിലേക്കു പറക്കുവാന്‍ ഇളംചിറകുകള്‍ക്ക് ഇത് ശക്തി പകരുന്നു. സമൂഹമാണ്, പ്രശ്നക്കാരായ കുട്ടികളുടെ പിറവിക്കു പിന്നില്‍; സ്വേച്ഛാധിപത്യപരമായ പാരന്റിങ് രീതിയും ഇതില്‍ പ്രതിയാണ്. ഉറച്ച ചുവടുകളോടെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ മക്കള്‍ക്ക് കൈത്താങ്ങാകണം മാതാപിതാക്കള്‍ എന്ന അമൂല്യസന്ദേശമാണ് – ‘വളര്‍ത്തുനന്മ’യുടെ ഗുണപാഠമാണ് – ഈ പുസ്തകത്തിന്റെ ഓരോ താളിലും. അധ്യാപനപരിചയത്തിന്റെയും കൗണ്‍സലിങ് അനുഭവത്തിന്റെയും മുദ്രകള്‍ പേറുന്ന ഈ രചനയെ ”രക്ഷിതാക്കള്‍ക്ക് ഒരു രക്ഷിതാവ്” എന്നു വിശേഷിപ്പിക്കാം.

    Original price was: ₹110.00.Current price is: ₹88.00.