Latest Books

  • Pets Colouring Book

    Original price was: ₹30.00.Current price is: ₹24.00.
  • Paadi Pathinja Pandathe Paatukal

    Original price was: ₹350.00.Current price is: ₹280.00.

    ”നമ്മുടെ സിരകളിൽ ഒഴുകിനടന്ന ജീവന്റെ സംഗീതമായ” നാടൻപാട്ടുകളുടെ സമാഹാരം. തലമുറകളിൽനിന്ന് തലമുറകളിലേക്ക് വാമൊഴിയിലൂടെ വ്യാപനംനേടിയ ഈ പാട്ടുകളിൽ സ്മൃതിമധുരം കിനിയുന്നു. ജനങ്ങളുടെ ദൈവദർശനവും കാർഷികജീവിതവും വികാരവിചാരങ്ങളുമെല്ലാം അലയടിക്കുന്നു. വടക്കൻപാട്ടുകൾ, തോറ്റംപാട്ടുകൾ, ഓണപ്പാട്ടുകൾ, സർപ്പപ്പാട്ടുകൾ തുടങ്ങി, അമ്പതിലേറെ വിഭാഗങ്ങളിൽപ്പെടുന്ന പാട്ടുകൾ. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ പ്രൊഫ. ബി. മുഹമ്മദ് അഹ്മദിന്റെ അവതാരിക.

  • Seasons Colouring Book

    Original price was: ₹30.00.Current price is: ₹24.00.
  • Asantham

    Original price was: ₹90.00.Current price is: ₹72.00.

    നമ്പൂതിരിസമുദായത്തിന്റെ ഇരുൾപുതഞ്ഞ ദൈന്യതകളിലേക്ക്, ജീവിതവെളിച്ചം നിറഞ്ഞുവഴിയുന്ന കുത്തുവിളക്കിന്റെ തിരിനീട്ടുന്ന രചന. ഇടിഞ്ഞുപൊളിഞ്ഞ ഒരു ലോകത്തിന്, എള്ളും പൂവുമർപ്പിച്ച് ഉദകക്രിയചെയ്യുന്നു, ഈ നോവലിലെ അശാന്തനായ ശാന്തിക്കാരൻ. ”പുതിയ പരിഷ്‌കൃതകാലത്തിന് മുഖാമുഖം നിൽക്കാൻ ത്രാണിയില്ലാത്ത ഒരു നമ്പൂതിരികുടുംബഗാഥ” എന്ന് അവതാരികയിൽ എൻ.പി. വിജയകൃഷ്ണൻ.

  • Animals and Young Ones Colouring Book

    Original price was: ₹30.00.Current price is: ₹24.00.
  • Ente Priyakathakal

    Original price was: ₹100.00.Current price is: ₹80.00.

    സ്‌നേഹത്തിന്റെ ഭാഷയിൽ എഴുതപ്പെട്ട ഈ കഥകൾ, കുറിപ്പുകൾ, ഒരു വൈദികന്റെ, വൈദ്യന്റെ ഹൃദ്‌സ്പന്ദനങ്ങളാണ്; കൈയൊപ്പുകളാണ്. ‘പനിയച്ചാർ’കൊണ്ട് പനിദിനങ്ങളെ പമ്പകടത്തിയ അമ്മൂമ്മയും, ‘ഫ്രംഷിസ് മോന്’ പെരുന്നാൾവിരുന്നൊരുക്കിയ ഉമ്മയും, അച്ചനെ അച്ഛനാക്കിയ ഓട്ടോഡ്രൈവർ ശിവനും, രക്തംകൊണ്ട് വിധി പകരംവീട്ടിയ രക്തക്കച്ചവടക്കാരനുമൊക്കെ സജീവമാകുന്നു, സുഗന്ധസ്മരണകളായ ഈ അക്ഷരങ്ങളിൽ. കെ.ബി. ശ്രീദേവിയുടെ അവതാരിക.

  • Opposites Colouring Book

    Original price was: ₹30.00.Current price is: ₹24.00.
  • Kunjannambiarude Phalithangal

    Original price was: ₹60.00.Current price is: ₹48.00.

    ചിരിയുടെ നിറകുടമാണ് നമ്പ്യാർകവിതകൾ. തുള്ളൽ എന്ന കലാരൂപത്തിന്റെയും മലയാളകവിതയിലെ ശുദ്ധമായ ഫലിതരസത്തിന്റെയും പിതാവായ നമ്പ്യാരുടെ തുള്ളൽകൃതികളിലെയും ജീവിതത്തിലെയും ഹാസ്യപ്രധാനമായ മുഹൂർത്തങ്ങളുടെ കഥാവിഷ്‌കാരമാണ് ഈ പുസ്തകം.

  • Subhaparyavasayiyaya Nadakangal

    Original price was: ₹100.00.Current price is: ₹80.00.

    ആംഗലസാഹിത്യത്തിലെ മഹാനായ കവിയും നാടകകൃത്തുമായ വില്യം ഷേക്‌സ്പിയറുടെ ശുഭപര്യവസായിയായ നാടകങ്ങളിൽ സുപ്രസിദ്ധമായ ‘മർച്ചന്റ് ഓഫ് വെനീസ്,’ ‘ടെംപസ്റ്റ്,’ ‘എ മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീം’ എന്നിവയുടെ കഥാരൂപം. നാടകീയരംഗങ്ങളും അപ്രതീക്ഷിതവ്യതിയാനങ്ങളുംകൊണ്ട് അനുവാചകരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന അവതരണശൈലിയാണ് ഇവയുടെ മുഖമുദ്ര. സചിത്ര സംഗൃഹീതപുനരാഖ്യാനത്തിലൂടെ നിങ്ങളുടെ മുന്നിലെത്തുന്ന ഈ മൂന്നു നാടകകൃതികളും നൂറ്റാണ്ടുകൾക്കിപ്പുറവും അനുവാചകരെ രസിപ്പിച്ചുകൊണ്ട് അനശ്വരമായി നിലകൊള്ളുന്നവയാണ്.

  • Loka Danikarude Kathakal

    Original price was: ₹80.00.Current price is: ₹64.00.

    ഹെൻറി ഫോർഡ്, സ്റ്റീവ് ജോബ്‌സ്, ബിൽ ഗേറ്റ്‌സ്, മാർക്ക് സുക്കർബർഗ്, ചംഗ് ജൂ യംഗ്, ലാറി എലിസൺ, ധീരുഭായ് അംബാനി, ലക്ഷ്മി നാരായൺ മിത്തൽ, വാറൻ ബഫറ്റ്, ആൻഡ്രൂ കാർണേജി – ലോകത്തെ കരുത്തുറ്റ പത്തു ധനികരുടെ അനുഭവകഥകൾ. കഠിനാധ്വാനവും ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ദൃഢനിശ്ചയവും പ്രതിസന്ധികളിൽ മുട്ടുമടക്കാത്ത ആത്മവീര്യവും ‘മൂലധന’മാക്കിയ ഈ ബിസിനസ്സ് സംരംഭകർ വിജയാന്വേഷികൾക്ക് എന്നും പ്രചോദനമാണ്.

  • Kriyathmakachindhayum Aathmaviswasavum

    Original price was: ₹60.00.Current price is: ₹48.00.

    ജന്മസിദ്ധമായ കഴിവും ആർജിതമായ അറിവും മാത്രമല്ല വിജയത്തിന്റെ ആധാരമന്ത്രങ്ങൾ. ‘എനിക്കിത് കഴിയു’മെന്ന വിശ്വാസവും സ്വന്തം ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇന്ധനമാണ്. വ്യക്തിത്വവൈകല്യങ്ങൾ തിരിച്ചറിയുവാൻ, മുൻവിധികളെ അതിലംഘിക്കുവാൻ, പ്രതിസന്ധികളെ പ്രസാദാത്മകമായി നേരിടുവാൻ ഒക്കെ സഹായമേകുന്ന ഈ പുസ്തകം, വിജയത്തിന്റെ പാതയിൽ നിങ്ങളെ ബഹുദൂരം മുന്നിലെത്തിക്കുന്നു.

  • Vijayathinte Chirakukalil

    Original price was: ₹60.00.Current price is: ₹48.00.

    സ്വപ്നങ്ങൾ തുന്നിച്ചേർത്ത ചിറകുകൾകൊണ്ട് വിജയത്തിന്റെ നെറുകയിലേക്ക് പറന്നുയരുവാൻ കരുത്തുനല്കുന്ന അക്ഷരക്കൂട്ടങ്ങൾ. സ്‌നേഹം, കാരുണ്യം, വിശ്വാസം, പ്രാർഥന തുടങ്ങി, ജീവിതത്തെ മഹത്ത്വപൂർണമാക്കുന്ന ശക്തിസ്രോതസ്സുകളെക്കുറിച്ചുള്ള അവബോധമേകുന്ന ഈ പുസ്തകത്തിന് ‘സ്‌നേഹത്തിന്റെ കൈത്തിരി തെളിക്കാൻ’, ‘ഹൃദയങ്ങളുടെ പൂട്ട് തുറക്കാൻ’, ‘സന്തോഷദിനങ്ങളുടെ എണ്ണം കൂട്ടാൻ’ ഒക്കെയുള്ള കഴിവുണ്ട്.

  • Grandma’s Delight (English)

    Original price was: ₹180.00.Current price is: ₹144.00.

    Grandma’s Delight is a “beautiful cool little garden of soul food.” The lip-smacking recipes, ‘stolen’ from traditional Keralite kitchens, included in this book entice your taste buds as well as nourish your body. Divided into various categories, like vegetarian, non-vegetarian dishes, fish/seafood dishes, rice items, breakfast/dinner dishes, salads, pickles and so on, this book recognizes food not only as a savoury item but also as a tonic – enriching your appetite, vigor and vitality.

  • Naarayaneeya Kathakal

    Original price was: ₹100.00.Current price is: ₹80.00.

    ഭാരതീയ ഭക്തിപാരമ്പര്യത്തിൽ ശ്രീമദ്‌നാരായണീയം എന്ന സംസ്‌കൃതസ്‌തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്‌തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്‌തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകൾ എല്ലാം ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.

  • Singing Lines For You

    Original price was: ₹90.00.Current price is: ₹72.00.

    The book comprises of beautifully rhyming songs on the subjects and objects which make children eager. The Indian way of thought is incorporated in the songs so as to make the concepts and their presentation easily understandable for children. These songs are highly helpful for parents and teachers, while preparing children for poetry recitation, fancy dress competition, show ‘n’ tell activity, etc.

  • Naayavalarthal

    Original price was: ₹130.00.Current price is: ₹104.00.

    നായ്ക്കളെക്കുറിച്ച് – ഏറ്റവും ചെറിയ ജനുസ്സായ ഷിവാവാ മുതൽ ഏറ്റവും വലിയ ജനുസ്സായ സെന്റ് ബർനാദ് വരെ വിവിധങ്ങളായ നായ്ജനുസ്സുകളെക്കുറിച്ച്, അവയുടെ പരിപാലനത്തെക്കുറിച്ച്, അവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചൊക്കെ – സാമാന്യമായ അറിവുനല്കുന്ന ഗ്രന്ഥം. നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നായകളുടെ പോഷണം, പരിശീലനം, പ്രജനനം തുടങ്ങി, ഇതിലുള്ളത് സമഗ്രമായ ‘ശ്വാനവിജ്ഞാന’മാണ്.