-
CHAKKARAMAMPAZHAM
അനന്തന്‍, സുമിത്രന്‍, ഹബീബ് എന്നീ മൂന്നുകൂട്ടുകാരുടെ മാമ്പഴംപോലെ മാധുര്യമൂറുന്ന സൗഹൃദത്തിന്റെ കഥയാണിത്. ക്ലാസ്മുറികളില്‍ നാമ്പിട്ട ആ സൗഹൃദപൂച്ചെടിയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ദയാവായ്പിന്റെയും നൂറുനൂറു പുതുപൂക്കള്‍ വിരിഞ്ഞുല്ലസിച്ചു. കാലമേറെ കഴിഞ്ഞിട്ടും വാടാതെ, കൊഴിയാതെ സുഗന്ധം പരത്തുന്ന അപൂര്‍വമായ ആ ആരാമത്തില്‍ കുടിപാര്‍ക്കാന്‍ കുഞ്ഞുകൂട്ടുകാരെ സ്വാഗതം ചെയ്യുകയാണ് ഈ നോവല്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
VIKRAM SARABHAI: INDIAN SPACE SCIENCEINTE PITHAVU
ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതികപുരോഗതിക്ക് പ്രകാശവേഗമേകിയ ഒരു സ്വപ്നദര്‍ശിയുടെ കഥയാണിത്. ആ കിനാവുകളുടെ ചൂടുപറ്റിയായിരുന്നു നമ്മുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിറവി. റോക്കറ്റ് വിക്ഷേപണത്തിനും ഉപഗ്രഹ വാര്‍ത്താ വിനിമയത്തിനും ആണവോര്‍ജ വികസനത്തിനുമൊക്കെ ചുക്കാന്‍ പിടിക്കാന്‍ കാലവും ദേശവും നിയോഗിച്ചത് സാരാഭായിയെയായിരുന്നു. യുവ ശാസ്ത്രപ്രതിഭകളെ കണ്ടെത്തി ഭാവിഭാരതത്തിന്റെ തലവരതന്നെ അദ്ദേഹം തിരുത്തി. വ്യാവസായികരംഗത്തെ ‘വിക്രം മാജിക്’ നൂതന ‘ബിസിനസ് മോഡലുകളായി’ ഇന്നും വാഴ്ത്തപ്പെടുന്നു. മസ്തിഷ്‌കത്തിന്റെ അപാരശേഷിക്ക് നിത്യസാക്ഷ്യമായ ആ ബഹുമുഖപ്രതിഭയുടെ ജീവിതം വായനക്കാരോടു പറയുന്നു: അസാധ്യമെന്ന ഒന്നില്ല!
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
ENTE BADANKAKAL
ചുവപ്പും പച്ചയും ഉടുപ്പിട്ട കുഞ്ഞുബദാങ്കകളുടെ ഉള്ളുപോലെ, അത്ഭുതവും ആഹ്ളാദവും അകക്കാമ്പില്‍ ചേരുന്ന, ഓര്‍ക്കുന്തോറും സ്വാദ് ഇരട്ടിയാക്കുന്ന ബാല്യകാലത്തിന്റെ പുസ്തകമാണിത്. പള്ളിക്കൂടത്തിനുമാത്രം സമ്മാനിക്കുവാനാകുന്ന ‘തീരെ ചെറിയ, എന്നാലൊരല്പം വലിയ’ സന്തോഷങ്ങളുടെ പകര്‍ത്തിയെഴുത്ത്. സ്ലേറ്റും കല്ലുപെന്‍സിലുമായി ആദ്യദിനം സ്‌കൂളിലെത്തിയ മണിക്കുട്ടി അവിടെ ആദ്യാക്ഷരം ചൊല്ലിപ്പഠിപ്പിക്കുന്ന അധ്യാപികയായി മാറുന്നു. കാലങ്ങളിലൂടെ ഒരു സൗഹൃദവും ഒരുമിച്ചു പഠിച്ചും പരസ്പരം സ്നേഹിച്ചും വളരുന്നു. അഞ്ചു കൂട്ടുകാര്‍ക്കിടയില്‍ ‘ഒരിക്കലും മുറിയാത്ത സ്വര്‍ണനൂല്‍പോലെ’ കരുതല്‍ തിളങ്ങുന്നു. നാലുമണിപ്പൂക്കളുടെ നറുചിരിയും വട്ടച്ചേങ്ങിലയുടെ ബെല്ലടിയും ചോരക്കുടുക്കന്‍ പെന്‍സിലിന്റെ കുത്തിവരയും ഉപ്പുമാവിന്റെ കൊതിമണവുമൊക്കെ ഈ നടുമുറ്റത്തും ക്ലാസ്മുറിയിലുമായി കൂട്ടുകാര്‍ക്ക് കാണാം, കേള്‍ക്കാം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Jallianwala Bagh
”ജാലിയന്‍വാലാ ബാഗില്‍ കൂടിയിരുന്ന ആ ആളുകള്‍ നിഷേധികളായിരുന്നു… അതുകൊണ്ട് വെടിവെപ്പിന് ഉത്തരവുനല്‍കേണ്ടത് എന്റെ കര്‍ത്തവ്യമായിരുന്നു.”
(ഹണ്ടര്‍ കമ്മീഷനു മുമ്പാകെ ജനറല്‍ ഡയര്‍ നല്‍കിയ മറുപടിയില്‍നിന്ന്)ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ചോരമഷികൊണ്ടു ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ഒരു അധ്യായമായിരുന്നു ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി. അമൃത്സറിലെ ആ മൈതാനവും അവിടെ തളംകെട്ടിയ നിരപരാധികളുടെ രക്തവും ചൂണ്ടുവിരലുയര്‍ത്തുന്നത് അധികാരവും അഹങ്കാരവും കൈകോര്‍ക്കുമ്പോഴത്തെ കൊടിയ വിപത്തിലേക്കാണ്. ബ്രിട്ടീഷനുകൂലികളെപ്പോലും ക്ഷുഭിതരാക്കിയ ആ നരനായാട്ടിന്റെ പശ്ചാത്തലവും കാരണങ്ങളും അനന്തരഫലങ്ങളുമൊക്കെ തിരയുകയാണ് ഇവിടെ; ഒപ്പം, ഈ രാക്ഷസീയ കൃത്യത്തിന് കാലം കാത്തുവെച്ച പ്രതിക്രിയകളും. വെടിയുണ്ടകള്‍ തുളപ്പാടുവീഴ്ത്തിയ ഒരു സ്മാരകമന്ദിരത്തിന്റെ സന്ദര്‍ശനമായിക്കൂടി മാറുന്നു ഈ പുസ്തകവായന.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Quit India
ഞാന്‍ നിങ്ങള്‍ക്ക് ചെറിയ ഒരു മന്ത്രം ചൊല്ലിത്തരാം. നിങ്ങളത് നിങ്ങളുടെ ഹൃദയങ്ങളില്‍ പതിച്ചെടുക്കുക. എന്നിട്ട് ഓരോ ശ്വാസത്തിലും അതിനെ പ്രകടമാക്കുക. ‘പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക.’ ഇതാണ് ആ മന്ത്രം.
– മഹാത്മാഗാന്ധി
ഉദ്യോഗസ്ഥരും തൊഴിലാളികളും കച്ചവടക്കാരും കര്‍ഷകരും വിദ്യാര്‍ഥികളുമെല്ലാം ഏകമനസ്സോടെ അണിചേര്‍ന്ന ഒരു സന്ധിയില്ലാസമരത്തിന്റെ മൂലമന്ത്രമായിരുന്നു ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊടിപ്പടം താഴ്ത്തിക്കെട്ടിയ ആ മഹാപോരാട്ടത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Champalile Sanyasi
കുട്ടികളുടെ നാവുകളില്‍ ജീവല്‍ഭാഷയുടെയും അവരുടെ ഹൃദയങ്ങളില്‍ ജീവിതപാഠങ്ങളുടെയും ഹരിശ്രീയെഴുതുന്ന ‘ചമ്പലിലെ സന്ന്യാസി,’ ‘മകളും മരുമകളും’ എന്നീ രണ്ടു കഥകളുടെ സമാഹാരം. കാവിവസ്ത്രവും രുദ്രാക്ഷമാലയുമണിഞ്ഞ് ”രാം-രാം” ഉരുവിട്ട് ഗ്രാമത്തിലെത്തിയ ഹീരാബാബ എന്ന ‘ചമ്പലിലെ സന്ന്യാസി’ക്ക് ഭയപ്പെടുത്തുന്ന ഒരു പിന്നാമ്പുറക്കഥ ഉണ്ടായിരുന്നു. ഗ്രാമീണരുടെ ആത്മീയ
ഗുരുവായി മാറിയ ആ സന്ന്യാസിതന്നെയായിരുന്നു ജനങ്ങള്‍ക്കും പോലീസിനും തലവേദനയായ, തലയ്ക്ക് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിക്കപ്പെട്ട കൊള്ളക്കാരന്‍ ഹീര! ദീപാവലിനാളില്‍ ലക്ഷ്മീദേവിയെ മരുമകളായി എതിരേല്‍ക്കാന്‍ ഭാഗ്യം ലഭിച്ച ഭവനത്തിന്റെ വാതില്‍ തുറക്കുന്ന ‘മകളും മരുമകളും’ ഒരു ഭിക്ഷക്കാരന്റെ കുടുംബത്തിലേക്ക് സമ്പല്‍ സമൃദ്ധി വിരുന്നുവന്ന കഥ പറയുന്നു.₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Muthassan Kathakal
”രസകരമായ കഥകള്‍ പറയണമതിനാണല്ലോ മാനുഷജന്മം” എന്ന കവിവചനത്തിന് ദൃഷ്ടാന്തമാണ് ഈസോപ്പ് കഥകളും ആയിരത്തൊന്നു രാവുകളും പഞ്ചതന്ത്രം കഥകളും കഥാസരിത്സാഗരവും ജാതകകഥകളും ഹിതോപദേശകഥകളും ഒക്കെ. കുഞ്ഞുമനസ്സുകളില്‍ നന്മയുടെ വിത്തുകള്‍ പാകി, ധര്‍മബോധത്തിന്റെ വെള്ളവും വളവുമേകുന്ന ആ സാരോപദേശകഥകളുടെ നിരയിലാകും ഈ മുത്തശ്ശന്‍കഥകള്‍ക്കും സ്ഥാനം. പണ്ടുപണ്ടൊരു കാലത്തിന്റെ ഉമ്മറക്കോലായിലിരുന്ന് ഏതോ ഒരു മുത്തശ്ശന്‍ പൈതങ്ങളോടു ചൊന്ന ഈ കഥകള്‍ ആ ഇളംകണ്ണുകളില്‍ ഉള്‍ക്കാഴ്ചയുടെ തിളക്കമേകി. ലളിതമായ ചൊല്‍ഭാഷാശൈലി പിന്തുടരുന്നതും രസകരമായ സന്ദര്‍ഭങ്ങളിലൂടെ മുന്നേറുന്നതുമായ ഈ ഉണ്ണികഥകളില്‍ ഇന്നലെകളുണ്ട്, ഇന്നുണ്ട്, നാളെകളുമുണ്ട്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Jimmy Valentine
ശക്തമെന്നും സുരക്ഷിതമെന്നും കരുതപ്പെടുന്ന ലോക്കറുകള്‍ ജിമ്മി വാലന്റൈന്‍ എന്ന കവര്‍ച്ചക്കാരനുമുന്നില്‍ ‘വെണ്ണകണക്കെ മൃദുല’മാകുന്നു. ബാങ്കുകൊള്ള തുടര്‍ക്കഥയാക്കിയ ബുദ്ധിമാനായ ഈ കുറ്റവാളിയെ തിരഞ്ഞെത്തുകയാണ് ഡിറ്റക്ടീവ് ബെന്‍ പ്രൈസ്. കുറ്റവാളിയില്‍ ഒരു പരിവര്‍ത്തനം സാധ്യമാണോ? ഒരു കുറ്റവാളി എന്നും കുറ്റവാളിതന്നെയായി തുടരുമോ? എന്ന ചോദ്യമാണ്, ഒ. ഹെന്റിയുടെ ഈ വിഖ്യാതരചനയുടെ മര്‍മം.
പുനരാവിഷ്‌കാരം: ജയ്സണ്‍ കൊച്ചുവീടന്‍₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Koonkudayum Koottukarum
ഭാവനയുടെ നാനാവര്‍ണങ്ങള്‍ വാരിത്തൂകിയ അഴകേറുന്നൊരു കുഞ്ഞിക്കുട ഉണ്ണിക്കിനാവുകള്‍ക്കു മീതെ നിവര്‍ത്തിപ്പിടിച്ച്, വികൃതിക്കുഞ്ഞന്മാരെ അതിനു ചോട്ടില്‍ നിര്‍ത്തുകയാണ് ഈ പുസ്തകം. ഒരുമയുടെ പെരുമയും, അധ്വാനത്തിന്റെ ഗരിമയും, അനുസരണത്തിന്റെ മഹിമയും പോലെ ചേലാര്‍ന്ന ജീവിതപാഠങ്ങള്‍ ഇതിലെ കഥകളും പാട്ടുകളും ചൊല്ലിത്തരുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Appu Enna Poocha
ലോകസഞ്ചാരിയും അനുഭവജ്ഞാനിയും, കര്‍മകുശലനുമായ. പൂച്ചനേതാവ് അപ്പു, പറയുന്നതിനോട് ‘മ്യാവൂ…’ മൂളുകമാത്രമാണ് തങ്ങളില്‍ നിക്ഷിപ്തമായ ധര്‍മമെന്ന് മാര്‍ജാരസംഘം അംഗീകരിക്കുന്നതിന്റെ കഥയാണിത്. തദ്ദേശവാസികളെ എലിപിടിത്തമെന്ന കുലത്തൊഴിലിലേക്ക് അവന്‍ നയിക്കുന്നു. സമരതീക്ഷ്ണമായ ആ ജീവിതത്തിന്റെ അധ്യായങ്ങളാണ് ഈ പുസ്തകത്തില്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Maha Manthrika Kadhakal
തൂശനില തോണിയാക്കിയ കടമറ്റത്തു കത്തനാരും, പിശാചിനിയെ ഗാന്ധര്‍വവിവാഹം കഴിച്ച വയസ്‌കരയില്ലത്ത് ഭട്ടതിരിയും പോലെ മന്ത്രവും മന്ത്രവാദവും ഇന്ദ്രജാലവും മഹേന്ദ്രജാലവും കൊണ്ട് ചാത്തനെയും മാടനെയും മറുതയെയും ഒടിയനെയും യക്ഷിയെയുമൊക്കെ ജയിച്ച അത്ഭുതശാലികളുടെ കഥകള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യില്‍ പ്രതിപാദിതമായ മാന്ത്രികകഥകളുടെ പുനരാവിഷ്‌കാരം
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Smart Kutty
കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കും പ്രയോജനപ്രദമായ കൈപ്പുസ്തകം. വിജയികള്‍ സൃഷ്ടിക്കപ്പെടുകയാണെന്ന വലിയ പാഠമാണ് ഇതിനു പറയുവാനുള്ളത്. ജയാഗ്നി ഉള്ളില്‍ സൂക്ഷിക്കുവാന്‍, പരിമിതികളെ ഉല്ലംഘിച്ച് അതിനെ ആളിക്കത്തിക്കുവാന്‍ തയ്യാറുള്ള, ജയിക്കാന്‍ ജനിച്ചവര്‍ക്കായി എഴുതപ്പെട്ടിരിക്കുന്ന ഇത് സ്വപ്നത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രാര്‍ഥനയുടെയും ഭാഷ സംസാരിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Peraykkamaram
ഗ്രാമവിശുദ്ധി, ഒരു പുള്ളോർക്കുടത്തിന്റെ മൂളക്കംപോലെ ധ്വനിസാന്ദ്രമാക്കുന്ന കഥാലോകം. നാട്ടുനന്മകൾ പുലരുന്ന ഒരു ദേശത്തെ വർണങ്ങളാലും ശബ്ദങ്ങളാലും ഇതു വരച്ചുവയ്ക്കുന്നു. ദൈവത്തെ മറക്കാത്തവരാണ്, മൂല്യങ്ങൾ കൈവെടിയാത്തവരാണ് ഇതിലെ കഥാപാത്രങ്ങൾ. ശ്രീധരനുണ്ണിയുടെ അവതാരിക.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Rigvedathile Rishimarum Devanmarum
ദേവസ്തുതികളുടെ സമ്പുടമായ ഋഗ്വേദമാണ് പ്രഥമവേദം. ആ വേദകാലത്തെ ഋഷിമാരെയും ദേവന്മാരെയും അന്വേഷിച്ചുള്ള ഒരു ജ്ഞാനപര്യടനം. ഇന്ദ്രൻ, സൂര്യൻ, വരുണൻ തുടങ്ങിയ ദേവഗണത്തിന്റെയും വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ തുടങ്ങിയ ഋഷിപരമ്പരയുടെയും സ്വഭാവവൈശിഷ്ട്യങ്ങളിലേക്കും അഭീഷ്ടസിദ്ധികളിലേക്കുമൊക്കെ വെളിച്ചം പകരുന്ന കൃതി.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Upabokhthrusamrakshna Niyamam
സാധനങ്ങളുടേയും സേവനങ്ങളുടേയും പേരിൽ ഉപഭോക്താവിനെ ചൂഷണംചെയ്യുന്ന വ്യാപാരരീതികളെ ചെറുക്കുന്ന ഉപഭോക്തൃസംരക്ഷണ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്ന പുസ്തകം. സർക്കാർസേവനങ്ങൾ മുതൽ വിദ്യാഭ്യാസവും ചികിത്സയും സംബന്ധിച്ച തർക്കങ്ങൾ വരെ പരിഹരിക്കുന്ന ഉപഭോക്തൃഫോറങ്ങളെക്കുറിച്ചും ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഇതിൽ കേന്ദ്രസർക്കാറിന്റെ പരിഗണനയിലുള്ള ബില്ലിലെ വ്യവസ്ഥകൾ, ഉപഭോക്തൃ കമ്മീഷൻ-ഫോറം വിലാസങ്ങൾ എന്നിവ അനുബന്ധമായും ചേർത്തിരിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Manthrikachathurangalude Vismayalokathiloode
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.















