Latest Books

  • -20%

    Nagnapaadhan

    ‘ഹരിതജാലകങ്ങളിലൂടെയുള്ള ഈ കഥാവിഷാദക്കാഴ്ചകള്‍ നിങ്ങളെയും എന്നെയും വ്യാകുലരാക്കട്ടെ.” കെ.ബി. പ്രസന്നകുമാര്‍

    ആകാശത്തിനുചോട്ടില്‍ നഗ്‌നപാദനായിനിന്ന്, പുല്‍നാമ്പിറുത്തപ്പോള്‍ ഉലഞ്ഞ നക്ഷത്രത്തോടു ക്ഷമ യാചിക്കുകയാണ്; ശലഭച്ചിറകുകളില്‍ എഴുതപ്പെട്ട ധ്യാനലിഖിതങ്ങള്‍ വിവര്‍ത്തനംചെയ്യുകയാണ്; ജലമര്‍മരങ്ങളിലെ ദൈവമൊഴികള്‍ വ്യാഖ്യാനിക്കുകയാണ് എഴുത്തുകാരന്‍ ഇവിടെ. ജീവന്റെ വിത്തുകളാല്‍ തരിശിടങ്ങളെ ഉര്‍വരമാക്കുന്ന പ്രകൃതിപാഠങ്ങള്‍ ഉരുവിട്ടുറപ്പിക്കുന്ന ഹരിതവിദ്യാലയമാണ് ഇത്. മണ്ണിന്റെ മാറില്‍ കാതുചേര്‍ത്ത് ഭൂമിയുടെ നിലവിളി കേള്‍ക്കുന്ന ഈ കഥകള്‍, ദുരയുടെ മണ്ണുമാന്തിയന്ത്രത്തിനുമുന്നില്‍ തുമ്പച്ചെടികള്‍ പോലെ പ്രാര്‍ഥനയോടെ നില്‍ക്കുന്നു.

    Original price was: ₹220.00.Current price is: ₹176.00.
  • -20%

    Uppu sathyagraham

    ”ശക്തിക്കെതിരെയുള്ള നേരിന്റെ യുദ്ധം” എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച ഉപ്പു സത്യാഗ്രഹം, നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ നിര്‍ണായകമായ ഏടാണ്. ബ്രിട്ടീഷ് കരിനിയമം പിന്‍വലിപ്പിക്കുകമാത്രമായിരുന്നില്ല, സമുദ്രജലം കുറുക്കി ഉപ്പ് നിര്‍മിച്ച സത്യാഗ്രഹികള്‍ ലക്ഷ്യമിട്ടത്. അടിമത്തത്തില്‍നിന്ന് അഹിംസയിലൂടെ മോചനം എന്ന ഗാന്ധിയന്‍ തത്ത്വത്തിന് ഈ സഹനസമരം ഉരകല്ലായി. ഗാന്ധിജിയുടെ നിശ്ചയദാര്‍ഢ്യം ഉജ്വലപ്രകാശമേകിയ പാതയിലൂടെയുള്ള ദണ്ഡി പദയാത്ര ലോകമാകെ ജനാധിപത്യവാദികള്‍ക്ക് ആവേശമായി. വിദേശാധിപത്യത്തിനെതിരെ ഒരു ജനത ‘കരളുറച്ചു കൈകള്‍ കോര്‍ത്തു’ മുന്നേറിയ ഉപ്പു സത്യാഗ്രഹത്തിന്റെ സംക്ഷിപ്തചരിത്രമാണ് ഈ പുസ്തകം.

     

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Ursula markose phonecheyyunnu

    പരാജിതരുടെ സ്മാരകങ്ങളാണ് ഈ കഥാഭൂമിയിൽ ഉയരുന്നത്. നർമപരിഹാസങ്ങളുടെ മാരകചേരുവയാൽ, ലോകത്തിൻ്റെ വികൃതയാഥാർഥ്യങ്ങൾ ഇവിടെ ദയാവധത്തിനു വിധേയമാകുന്നു. അമർത്തിയ കരച്ചിൽ ശ്വാസക്കുഴലിൽ കുരുങ്ങിയ മിയാമിയക്കനും, സമ്മോഹനമായ മന്ദഹാസം അധരങ്ങളിൽ ചൂടിയ ഊർസുലയും ഒക്കെ മനുഷ്യവാഴ്വിൻ്റെ ഈ കാനേഷുമാരിയിൽ കയ്യൊപ്പുപതിപ്പിക്കുന്നു.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Ibsente Natakangal

    നാടകചരിത്രത്തില്‍ ഇബ്സന്‍ എഴുതിച്ചേര്‍ത്തത് ധീരവും നൂതനവുമായ ഒരു അധ്യായമാണ്. കാലം തിരശ്ശീല വീഴ്ത്താത്ത ‘പാവയുടെ വീടും’ പൊതുജനശത്രു’ വും ‘രാജശില്‍പി’ യും ‘പ്രേതങ്ങളും’ പോലെയുള്ള ക്ലാസിക് അരങ്ങനുഭവങ്ങള്‍ക്ക് ഈ പ്രതിഭാശാലിയിലൂടെ ലോകം വേദിയായി. ഈ അപൂര്‍വസമാഹാരത്തിലെ ‘കാറ്റലീന’ ഇബ്സന്റെ പ്രഥമ നാടകമാണ്. അധികാരസ്വരൂപത്തോടു കലമ്പുന്ന ഒരു വിപ്ലവകാരിയാണ് നായകന്‍. റോമിന്റെ പ്രഖ്യാപിതശത്രുവായ കാറ്റലീനയുടെ വിമതശബ്ദത്തില്‍, മാനവികതയുടെ പക്ഷംചേരുന്ന നാടകകൃത്തിനെയാണ് കാണുവാനും കേള്‍ക്കുവാനുമാകുക. വിമര്‍ശസ്വരമൂര്‍ച്ചകൊണ്ട് ‘യുവജനസംഘം’ വലിച്ചഴിക്കുന്നത് പൊതുസേവകരുടെ വ്യാജവേഷങ്ങളാണ്.

    Original price was: ₹380.00.Current price is: ₹304.00.
  • -20%

    Sankhumudrayulla vaal

    അധാര്‍മികതയുടെ ഇരുള്‍ കനത്ത്, മിഴികള്‍ ശൂന്യമാകുന്ന തിമിരക്കാഴ്ചയില്‍ ഒരു പ്രകാശക്കീറായി പതിയുന്ന രചന. അനീതി ബധിരമാക്കിയ കര്‍ണങ്ങളില്‍ ഒരു ഹൃദയനിലവിളിയായി പതിക്കുന്ന വാക്കുകള്‍. ശിരസ്സിനുമുകളില്‍, തലനാരിഴയേക്കാള്‍ നേര്‍ത്ത നൂലില്‍ തൂങ്ങിനില്‍ക്കുന്ന, ധര്‍മദേവതയുടെ ശംഖുമുദ്രയുള്ള വാളിനെ വിസ്മരിക്കുന്ന മനുഷ്യര്‍ക്ക് സൗമ്യമായൊരു ഓര്‍മപ്പെടുത്തല്‍. എളിയ സമാരംഭങ്ങളെ സ്വന്തം കര്‍മശേഷിയാല്‍ ഉന്നതിയിലെത്തിച്ച ഒരു പൗരപ്രമാണിയെ കാത്തിരുന്ന പരിസമാപ്തി ഉജ്ജ്വലമായി വരച്ചിടുന്ന ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്, ജീവിതനന്മയില്‍ വിശ്വസിക്കുന്ന എല്ലാ
    ശുദ്ധാത്മാക്കള്‍ക്കുമാണ്.

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    Aaro anugamikkunnundu

    ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍നിന്നകലെ, ഒറ്റപ്പെടലിന്റെ അപായ മേഖലകളിലാണ് ഇതിലെ കഥാപാത്രങ്ങളുടെ നില്പ്. മനുഷ്യന്റെ വിഹ്വലതകളെ ഈ കഥാകാരന്റെ വാക്കുകള്‍ പിന്തുടരുന്നു; അവന്റെ ഏകാന്തയാനങ്ങളെ ഒരു ചരിത്രകാരനെപ്പോലെ രേഖപ്പെടുത്തുന്നു; അവന്റെ വിഷാദയോഗങ്ങള്‍ക്ക് മൂകസാക്ഷിയാകുന്നു. പ്രേമവും കാമവും ക്രോധവും രോഗവും മൃതിയും ഈ സത്രത്തില്‍ അതിഥികളായും അഗതികളായും കയറിയിറങ്ങുന്നു.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Swayamvaram

    ‘സ്വയംവരം’ മലയാളസിനിമയ്ക്കു നല്കിയത് ഗതിമാറ്റത്തിൻ്റെ റീലുകളായിരുന്നു. തിരശ്ശീലയിൽ നവതരംഗത്തിൻ്റെ തീനാമ്പായി മാറിയ ഈ രചന, കാഴ്‌ചയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു; സമാന്തരചലച്ചിത്രപ്രസ്ഥാനത്തിൻ്റെ സ്ഥിരമേൽവിലാസമായി. ആശയ-ആഖ്യാന പുതുസീമകൾ കണ്ടും കീഴടക്കിയുമായിരുന്നു വിശ്വത്തിൻ്റെയും സീതയുടെയും യാത്ര. അനുഭവത്തിൻ്റെയും അഭിരുചിയുടെയും അനുഭൂതിയുടെയും ലാവണ്യത്താൽ കാണിജീവിതത്തെ ‘സ്വയംവര’ത്തിനു മുൻപും പിൻപും എന്ന് – പകുത്ത അഭ്രശില്പത്തിന് അരനൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ്. മികച്ച ചിത്രത്തിനും സംവിധായകനും നടിക്കും ഛായാഗ്രാഹകനുമുള്ള ദേശീയപുരസ്‌കാരം നേടികൊടുത്ത ഈ തിരക്കഥ, അനുവാചകന് അർഥപൂർണമായ ഒരു സിനിമാ വായന സാധ്യമാക്കുന്നു.

    Original price was: ₹220.00.Current price is: ₹176.00.
  • -20%

    Rabboni

    A lyrical novel and a feminine reading of the holy scripture, ‘Rabboni’ comprehends the unspoken language of emotions between Jesus, Mary Magdalene, and Judas. Rosy Thampy nuances her protagonist Mary Magdalene, by identifying her wrangles and triumphs, and translating her mind through empathy and devotion.

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    Rashtreeya Kathakal

    ”കാഴ്ചയില്‍ കടന്നുവരുന്ന എണ്ണമറ്റ മനുഷ്യജന്മങ്ങളെപ്പറ്റിയുള്ള വേവലാതി കലര്‍ന്ന അനുതാപമല്ലാതെ മറ്റൊന്നുമല്ല കഥയിലെ രാഷ്ട്രീയം.”
    നിങ്ങള്‍ ഈ കഥകളില്‍ വായിക്കുന്നത്, അകമേയും പുറമേയും തോറ്റ ഒരു ജനതയുടെ ശിരോലിഖിതമാണ്. ചരിത്രത്തെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവരും മറുസ്വരങ്ങളെ ചവിട്ടയരച്ചവരും ‘സത്യത്തിന്റെ ഓജസ്സുറ്റ യൗവനം’ ചോര്‍ന്നു പോയവരും ഇതില്‍ ഇതിവൃത്തമായി പരിണമിക്കുന്നു. വിധേയത്വം കൊടിപ്പടമാക്കിയ വരും പ്രത്യയശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് ചെക്കുബുക്കുകള്‍ സ്വന്തമാക്കിയവരും ഇവിടെ കവാത്തു നടത്തുന്നു. തെരുവുകളിലെ ചോരപ്പശയില്‍ ചവിട്ടിനിന്ന്, വിലാപങ്ങളുടെ ഇരമ്പല്‍ പശ്ചാത്തല സംഗീതമാക്കി ഇവര്‍, വരാനിരിക്കുന്ന ‘സുദിനം’ പ്രവചിക്കുന്നു. നമ്മുടെ കാലം എത്ര ആശയറ്റതാണ് എന്നതിന്റെ വെളിവും തെളിവുമാണ് ഈ കൃതി.

    Original price was: ₹320.00.Current price is: ₹256.00.
  • -20%

    Granny

    ‘Granny’ tells the remarkable story of a grandmother burdened with sorrow and responsibility. After the tragic loss of her daughter, she selflessly cares for her three grandchildren, sacrificing her own comfort along the way. This tale of sacrifice and resilience leaves a lasting impression, showcasing the unwavering spirit and boundless love that drive Granny forward. This small story serves as a powerful reminder of the strength found within ordinary individuals facing extraordinary circumstances.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Keralam enna samskaram

    സഞ്ചാരവും വ്യാപാരവുമായി നമ്മുടെ പ്രാചീനനാവികര്‍ താണ്ടിയ സമുദ്രദൂരങ്ങള്‍; ഇംഗ്ലണ്ടിലെ പാര്‍ലമെന്റിനോട് ലോഗൻ തുലനംചെയ്ത നമ്മുടെ ഗ്രാമസഭകള്‍; മുക്കാലിയില്‍ കെട്ടിയുള്ള അടി മുതല്‍ കഴുവേറ്റല്‍ വരെയുള്ള ശിക്ഷാരീതികള്‍; വിദേശീയരുടെ ആഗമനം നാടിനു നല്കിയ ആധുനികതയുടെ മുഖം; ഏകോദരസഹോദരങ്ങളെപ്പോലെ ഭിന്നമതസ്ഥര്‍ പുലര്‍ന്ന ദേശപ്പെരുമ രേഖപ്പെടുത്തിയ ബാര്‍ബോസ; കേരളീയനിത്യജീവിതവും മലയാളത്തനിമയും ഉറഞ്ഞുകൂടിയ ‘സാഹിത്യഗുളിക’കളായ പഴഞ്ചൊല്ലുകൾ … ? കേരളചരിത്രത്തിന്റെ ഉള്ളറകളിലേക്കാണ് ഈ പുസ്തകം ഇറങ്ങിച്ചെല്ലുന്നത്.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Litany of Love

    ‘Litany of Love’ is a poetic attempt to understand and express love in all its dimensions… The short poems can be read like the prayers of soul that articulate the eternal human yearning for love, the pain of its absence, and the pleasure of union… The entire book can be seen as a profound homage to love that appears in diverse forms before us throughout our life

    -K. Satchidanandan

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Missilemanum Kuttikalum

    രാമേശ്വരത്തെ ഒരു പാവം വള്ളമൂന്നുകാരൻ്റെ മകൻ കണ്ട സ്വപ്നങ്ങളുടെ – പിന്നിട്ട വഴികളുടെയും – വഴിത്തിരിവുകളുടെയും കഥയാണ് ഈ നാടകം. കിനാവുകളെ യാഥാർഥ്യത്തിൻ്റെ ഭ്രമണപഥസ്ഥിലെത്തിക്കുന്ന ‘സാങ്കേതികവിദ്യ’ പങ്കുവെക്കുന്ന ഒരു ശാസ്ത്രജ്ഞനെ ഈ അരങ്ങിൽ കാണാം; ഭാവിഭാരതത്തെ ദീർഘദർശനം ചെയ്യുന്ന ജനപ്രിയനായ പ്രഥമപൗരനെയടുത്തറിയാം. കലാമും കുട്ടികളും തമ്മിലുള്ള ഒരു സ്‌നേഹസംവാദമായി, ഹൃദയസല്ലാപമായി മുന്നേറുന്ന ഈ നാടകം,
    കുട്ടികളുടെ ചിന്തകൾക്ക് ചിറകുകളേകും; പ്രചോദനത്തിൻ്റെ അഗ്നിച്ചിറകുകൾ.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Saamum Rosum: Oru Pazhaya Premakatha

    പ്രണയവും രതിയും ദാമ്പത്യവും പരസ്പരം ‘വെന്നും കൊന്നും’ അധീശത്വത്തിനായി പോരാടുന്ന ഗോദയാണ് ഈ നോവല്‍. ഉടലിനു വഹിക്കുവാനാകാത്ത കാമനകളുടെ ഭാരം ഇതിലെ കഥാപാത്രങ്ങളെ പരിക്ഷീണരാക്കുന്നു, പരാജിതരാക്കുന്നു. ശരീരചോദനകള്‍ തെളിച്ചുതരുന്ന വഴിയിലൂടെ, പ്രേമത്തിന്റെ പരമാനന്ദം കുടിപാര്‍ക്കുന്ന വാഗ്ദത്തഭൂമിയിലേക്ക് ഇവര്‍ കുതിച്ചോടുന്നു; പാപത്തിന്റെ ശമ്പളം തേടി. പിതാവിന്റെ ‘പഴയ’ മിത്രവുമായിച്ചേര്‍ന്ന് ഒരു പതിനേഴുകാരി ചിട്ടപ്പെടുത്തുന്ന ഈ ദുരന്തകഥയുടെ അന്തരീക്ഷത്തില്‍, ”തങ്ങള്‍ക്കേര്‍പ്പെട്ട പാനപാത്രം താങ്ങാനും ചുണ്ടോടുചേര്‍ക്കാനും ധര്‍മസങ്കടപുരസ്സരം മഹാപീഡകൊണ്ടവരുടെ” വിലാപവീചികളാണ് മാറ്റൊലിക്കൊള്ളുന്നത്.

    Original price was: ₹270.00.Current price is: ₹216.00.
  • -20%

    Kadalukuthiya Narikkallukal

    കാറ്റുപിടിക്കാതെ, കാലത്തിന്റെ തലോടലേറ്റു മയങ്ങുന്ന നരിക്കല്ലുകള്‍, പെരുങ്ങാലം ദേശത്തിന്റെ ഇരുള്‍വെളിച്ചങ്ങള്‍ പേറുന്ന വിളക്കുമാടങ്ങളാണ്. അസുരന്മാരുടെ കാമം തിളച്ച നാഭിക്കുഴികളില്‍ ഊക്കോടെ വന്നുപതിച്ച ഈ ശിലാഖണ്ഡങ്ങള്‍ – ദേവലോകത്തുനിന്നുള്ള മുനകൂര്‍ത്ത കുന്തക്കല്ലുകള്‍ – കാലാന്തരത്തില്‍ നിരക്കല്ലുകളും നരിക്കല്ലുകളുമായി. സൂര്യനെ സാക്ഷിയാക്കി കടല്‍ കല്ലിട്ടുപണിത ആ കരയുടെ തുടിക്കുന്ന ജീവിതഗാഥയാണ് ഈ നോവല്‍. നാം ഒരു നാടിനെ അറിയുകയാണ്, നാട്യപ്പകിട്ടില്ലാത്ത പച്ചമനുഷ്യരുമായി മിണ്ടിപ്പറയുകയാണ് ഇവിടെ. ഭൂതവും വര്‍ത്തമാനവും ഭാവിയും ഈ ഒഴുക്കുവെള്ളത്തില്‍ കലങ്ങിമറിയുന്നു.

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    Njanjoolinte Aadhar Card

    തെരുവിലേക്കും അനാഥത്വത്തിലേക്കും വലിച്ചെറിയപ്പെട്ട ഒരു കൗമാരക്കാരന്റെ അതിജീവനപോരാട്ടമാണ് ഈ നോവല്‍. രണ്ടാനപ്പന്റെ ക്രൂരതയില്‍നിന്നു രക്ഷപ്പെട്ടോടുന്ന കഥാനായകന്‍, കന്യാസ്ത്രീമഠത്തിലെ അന്തേവാസിയായും ലോറിയിലെ കിളിയായും പാറമടയിലെ തൊഴിലാളിയായും ചുമട്ടുകാരനായും ഭിക്ഷാടകനായുമൊക്കെ ജീവിതവേഷങ്ങള്‍ കെട്ടിയാടുന്നു. പ്രതിബന്ധങ്ങളിലും പ്രതിസന്ധികളിലും വാശിയോടെ മുന്നോട്ടുനീങ്ങുന്നു. ഒരു പ്ലാസ്റ്റിക് സഞ്ചിയും ആധാര്‍ കാര്‍ഡും മാത്രമേ സ്വന്തമായിട്ടുള്ളൂവെങ്കിലും, നിസ്സഹായര്‍ക്കുമുന്നില്‍ അവന്‍ കരുണയുടെ കരം നീട്ടുന്നു, അവരുടെ സ്വപ്നങ്ങള്‍ സ്വന്തം സ്വപ്നങ്ങളായി ഏറ്റെടുക്കുന്നു. നിസ്വാര്‍ഥസ്‌നേഹമാകുന്ന പശകൊണ്ട് അന്യരെ അവന്‍ തന്നിലേക്ക് ഒട്ടിച്ചുചേര്‍ക്കുന്നു.

    Original price was: ₹340.00.Current price is: ₹272.00.