-
Karuneekkangal
ചരിത്രത്തിന്റെയും ഭാവനയുടെയും അലകള്‍ ചിലപ്പോള്‍ പ്രശാന്തവും മറ്റു ചിലപ്പോള്‍ പ്രക്ഷുബ്ധവുമാക്കുന്ന ജലരാശിക്കുമേലാണ് ഈ നോവലിന്റെ യാനപാത്രം സഞ്ചരിക്കുന്നത്. മട്ടാഞ്ചേരി കൂനന്‍കുരിശിന്റെ ചോട്ടിലെ ശീതോഷ്മളഛായയില്‍ ഇത് നങ്കൂരമിട്ടിരിക്കുന്നു. കൊച്ചിയുടെ മണ്ണിലേക്ക് പായ്ക്കപ്പലില്‍ എത്തപ്പെട്ട ഒരു അറബിപ്പെണ്ണിലൂടെ പുരോഗമിക്കുന്ന ഇതിവൃത്തത്തിന്റെ ചതുരംഗപ്പലകയില്‍ ശ്വേത-ശ്യാമ വര്‍ണങ്ങള്‍ പേറുന്ന കഥാപാത്രങ്ങള്‍ കരുനീക്കങ്ങള്‍ നടത്തുന്നു; ”ചെക്ക്!” പറയുന്നു. മൂന്നു നൂറ്റാണ്ടുകളിലൂടെ പല തലമുറകള്‍ ഈ താളുകളുടെ ചതുരക്കള്ളികളില്‍ പകിടകളായി ഉരുളുന്നു; ഒടുവില്‍, തണുത്ത കല്ലറകള്‍ക്കുമീതെ കാലസാക്ഷിയായ മെഴുകുതിരികളായി ഉരുകുന്നു.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
Paambum paambaattiyum pinnoru penkuttiyum
കുഞ്ഞുകഥകളിലൂടെ വലിയ പാഠങ്ങള്‍ പകരുന്നവയാണ്, ദൈവം അനുഗ്രഹിച്ച ഈ ബാലകഥകള്‍. മകുടിയില്‍നിന്നൊഴുകുന്ന മധുരനാദത്തില്‍ നൃത്തമാടാന്‍ തുടങ്ങുന്ന നാഗത്താനെപ്പോലെ, ഈ കഥകളുടെ ഉള്ളില്‍നിന്നൂറുന്ന തിരിച്ചറിവുകളുടെ ഒഴുക്ക് കുട്ടികളുടെ ഇളംമനസ്സുകളെ ഉണര്‍ത്തും. താളം തുഴഞ്ഞു പോകുന്ന ഒരു തോണിപോലെ സ്വച്ഛസുന്ദരമായി വായിച്ചു പോകാവുന്ന മനോഹരകഥകള്‍.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
O.V. Vijayanum Muttathu Varkiyum
നടന്നതില്‍, കേട്ടതില്‍, പറഞ്ഞതില്‍, അറിഞ്ഞതില്‍ പതിരായിപ്പോകാത്ത കുറെ ഓര്‍മകളുടെ സൂക്ഷിപ്പുപുരയാണ് ഈ പുസ്തകം-നിറകതിരോര്‍മകളുടെ പത്തായം. പായിപ്രയുടെ ഇടവഴികള്‍ താണ്ടി, പാടവരമ്പുകള്‍ കടന്ന് നിത്യവിശാലമായ വീഥികളിലേക്കുള്ള ഒരു നാട്ടുമ്പുറത്തുകാരന്റെ നടത്തങ്ങള്‍. ചേര്‍ന്നുനടന്നവരും ചേര്‍ത്തുനിര്‍ത്തിയവരും ഇവിടെ കൂട്ടുരചയിതാക്കളാകുന്നു. കരയും കടലും കുന്നും ഇതിലെ ആദ്യഭാഗമായ ‘യാത്രാപഥ’ത്തില്‍ കാല്‍പ്പാടുകള്‍ തീര്‍ക്കുന്നു?. പ്രതിഭയില്‍ ധാരാളികളായ വിജയനും നാണപ്പനും മാധവിക്കുട്ടിയും അക്കിത്തവും മുശ്ശേരിയും രണ്ടാം ഭാഗമായ ‘ഓര്‍മത്തേരി’ല്‍ സഹയാത്രചെയ്യുന്നു?. കരുതലും വാത്സല്യവും സദാ ഊറി നിറയുന്ന തേനടയാല്‍ മധുരമൂട്ടിയ നാടും നാട്ടാരുമാണ് ‘ദേശസ്മൃതി’ എന്ന അവസാനഭാഗത്തില്‍.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Vadakaykku oru hridayam
‘ആസ്വാദകരുടെ?യും ആരാധകരുടെയും മനസ്സുകളില്‍ മഹാപ്രതിഭകള്‍ക്ക് ഒരിക്കലും മരണമില്ല. അങ്ങനെയുള്ള ചിരഞ്ജീവികളുടെ കൂട്ടത്തിലെ അനശ്വര ഗന്ധര്‍വസാന്നിധ്യമാണ് പത്മരാജന്‍.”
ആമുഖത്തില്‍ ബൈജു ചന്ദ്രന്‍
‘സ്ത്രീയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്‍, കേശവന്‍കുട്ടി, സദാശിവന്‍പിള്ള. സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും സെക്‌സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷനാകാന്‍ ഇവര്‍ക്ക് മൂന്നാള്‍ക്കും കഴിയുന്നില്ല. മൂന്നു പേര്‍ക്കും? പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു? അവളുടേത്…”
പഠനത്തില്‍ എസ്. ശാരദക്കുട്ടി
₹490.00Original price was: ₹490.00.₹392.00Current price is: ₹392.00. -
Katweyile Rani
സ്പോർട്സ് കേന്ദ്രപ്രമേയമായ അന്താരാഷ്ട്ര പ്രസിദ്ധമായ എട്ട് ചലച്ചിത്രങ്ങളുടെ തിരജീവിതവിശകലനമാണ് ഈ പുസ്തകം. ഇന്ത്യയുടെ ഗ്രാമീണശക്തിയുടെയും സ്ത്രീജീവിതത്തിന്റെയും അതുല്യഗാഥകൾ ആന്തരികമായി ഒഴുകുന്ന ലഗാൻ, ദംഗൽ, ചക് ദെ ഇന്ത്യ എന്നീ സിനിമകൾ എക്കാലവും സമകാലികമാകുന്നത് എങ്ങനെയെന്ന് വായനക്കാർ അറിയുന്നു. സമൂഹമനസ്സുകളിൽ ഇന്നും വേരുകളാഴ്ത്തിയിരിക്കുന്ന വർണവിവേചനത്തിന്റെ കഠിനകാലത്തെ നിശിതമായി അടയാളപ്പെടുത്തുന്ന കാട്വേയിലെ റാണി, അലി, റേസ് എന്നിവയും ലിംഗനീതിയെക്കുറിച്ചുള്ള നിർണായക ചോദ്യങ്ങളുമായി ഓഫ്സൈഡ് എന്ന ഇറാനിയൻ
ചിത്രവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Nanmaniranja Chalakudy – Ente suvarnasmaranakal
ഒരു നാടിന്റെ സുകൃതചരിത്രത്തിലേക്ക് സ്വന്തം ജീവിതത്തിന്റെയും വ്യാപാര വിജയത്തിന്റെയും സത്യകഥകള്‍കൂടി സ്വര്‍ണനൂലുകളാല്‍ കാര്‍ത്തുകെട്ടി യിരിക്കുകയാണ് പോള്‍ ചുങ്കത്ത് ഈ പുസ്തകത്തില്‍. വിശ്വാസം ഇതില്‍ പരസ്യവാചകമല്ല, ഹൃദയവികാരമാണ്. മൂല്യങ്ങള്‍ ഇവിടെ ഇടപാടുകളിലും
ഇടപെടലുകളിലും പത്തരമാറ്റോടെ തിളങ്ങുന്നു. ഒരു ബിസിനസുകാരന്റെ ‘സക്‌സസ് സ്റ്റോറി’ മാത്രമല്ല, മണ്ണിനെയും മനുഷ്യരെയും തൊട്ട് എഴുതിയ
ചാലക്കുടിയുടെ ദേശമാഹാത്മ്യവുമാണ് ഈ പുസ്തകം.₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
Kadalshankhukal venmeghangal
യാത്രകള്‍ കണ്ടെത്തലും പുതുക്കലുമാണ്. സ്ഥലരാശിയുടെ ചുറ്റുവട്ടം ഭേദിച്ച്, ഭൂതവര്‍ത്തമാനങ്ങളില്‍ വിടര്‍ന്നുവിടര്‍ന്ന്, ചില സഞ്ചാരപഥങ്ങള്‍ ഗഗനവിസ്താരം നേടുന്നു. ഇവിടെ എഴുത്തുകാരന്റെ സ്വപ്നജാഗരങ്ങളില്‍ ”വയലറ്റുപൂക്കള്‍ വര്‍ഷിച്ച” ചില ഇടങ്ങളിലേക്ക് ഒരു യാത്രാവണ്ടി പുറപ്പെടുകയാണ്. മൃതനഗരവും സങ്കടലും ഏകാന്തതീരവും കൂടിപ്പിണയുന്ന ധനുഷ്‌കോടിയില്‍ തുടങ്ങി, പഴമയുടെ ഉന്മേഷവും പുതുമയുടെ ഉല്ലാസവും പതഞ്ഞുയരുന്ന ഗോവന്‍ ബീച്ചുകളിലൂടെ, ‘ഖസാക്കി’ലെ രവിയുടെമേല്‍ പതിഞ്ഞതാളത്തില്‍ ചാഞ്ഞു പെയ്ത മഴയെ തസ്രാക്കിന്റെ മണ്ണില്‍ ഏറ്റുവാങ്ങി ഈ ഭ്രമണം അവസാനിക്കുന്നു. കടല്‍ത്തിരകളും മലനിരകളും പുഴയോളങ്ങളും തെരുവോരങ്ങളും കോട്ടകൊത്തളങ്ങളും ദേവാലയങ്ങളും തീന്‍ഗൃഹങ്ങളും മറ്റും മറ്റും ഫിലിംറീലുകള്‍ പോലെ ഈ ഗമനത്തില്‍ ചുരുള്‍നിവരുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
The dracula python
‘The dracula python’ is a collection of 15 stories that take the readers’ minds to the zenith of eagerness, excitement, fun and fear, with lots of lessons to learn at the end of the reading. The stories represent different facets of children’s lives, depicting the ups and downs of emotions, feelings and anxieties. Each story has a different theme and the readers will often find themselves in the characters of the stories. The stories cover important topics such as morale, science, life lessons, social responsibilities, behavioural patterns and various nuances of childhood fun and pranks.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Prakrithiamma
ഭൂമിയോടും അതിന്റെ അവകാശികളോടും അന്‍പും അലിവുമുള്ള ഒരു കുട്ടിയാണ് ഈ അഞ്ചു കഥകളിലേയും നായകന്‍. മനുഷ്യരുടെ നിഴലനക്കം കണ്ടാല്‍ ഓടിയൊളിക്കുന്ന, പറന്നകലുന്ന ജീവജാലങ്ങള്‍ അവന് ഉറ്റചങ്ങാതിമാര്‍; പൂക്കള്‍ അവനോടു പുഞ്ചിരിതൂകുമ്പോള്‍ പഴങ്ങള്‍അവനായി വിരുന്നൊരുക്കുന്നു. ഇടവഴിയിലും തൊടിയിലും തഞ്ചുന്ന, കൊഞ്ചുന്ന മൃഗങ്ങളും പക്ഷികളുമൊക്കെ ‘പാവങ്ങള്‍’ ആണെന്നതാണ് അവന്റെ അനുഭവപാഠം. പ്രകൃതിയുടെ ആ അരുമസന്താനം തന്റെ കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കും നിങ്ങളേയും കൂടെക്കൂട്ടുകയാണ് – അമ്മയുടെ മടിത്തട്ടിലേ ക്കെന്നപോലെ.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Neele thuzhanja dhoorangal
ഈ സര്‍വീസ് സ്റ്റോറി അതിന്റെ വിശദാംശസമൃദ്ധികൊണ്ടും നിരീക്ഷണ വൈഭവംകൊണ്ടും വ്യത്യസ്തമാണ്; വൈവിധ്യപൂര്‍ണവും. ഇവിടെ അബ്ദുള്‍ ലത്തീഫിന്റെ സാമാന്യം കര്‍ക്കശമായ വ്യക്തിത്വവും നീതി ബോധവും സഹായസന്നദ്ധതയും ചേര്‍ന്ന് ഈ അനുഭവക്കുറിപ്പുകളെ വ്യത്യസ്തമാക്കുന്നു. ഇതിലെ ഭാഷ നാട്യങ്ങളില്ലാത്തതും ലളിതവുമാണ്, എന്നാല്‍ തീക്ഷ്ണവും. വാസ്തവത്തില്‍ ഈ തുറന്നെഴുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് കളമൊരുക്കേണ്ടതാണ്.ജീവിതാനുഭവങ്ങളുടെ ആധികാരികതയിലും ധീരതയിലും ആത്മവിശ്വാസത്തിലും രചിക്കപ്പെട്ടിരിക്കുന്ന ഈ കൃതിക്ക് അനുഭവകഥനം എന്നതിനപ്പുറം നീളുന്ന സാംഗത്യമുണ്ട്. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം, ഔദ്യോഗികനടപടിക്രമങ്ങളില്‍ കുരുങ്ങി ജീവിതമില്ലാതായിപ്പോകുന്നവരുടെ നിശ്ശബ്ദമായ കണ്ണീരിനെക്കുറിച്ചോര്‍ക്കാന്‍കൂടി ഈ പുസ്തകം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായ ഓര്‍മകള്‍ അടുക്കും ചിട്ടയോടെയും ആവിഷ്‌കരിച്ചിരിക്കുന്ന ഈ പുസ്തകം എല്ലാ തരത്തിലും തലത്തിലുമുള്ള വായനക്കാര്‍ക്ക് ആകര്‍ഷകമായി അനുഭവപ്പെടാതിരിക്കില്ല.– കെ. ജയകുമാര്‍ ഐ.എ.എസ്.മുന്‍ ചീഫ് സെക്രട്ടറി₹450.00Original price was: ₹450.00.₹360.00Current price is: ₹360.00. -
Pyramid
ജീവിതത്തിൻ്റെ കഥാതിണർപ്പുകൾ
തെളിനീരൊഴുക്കുപോലെ ആത്മശുദ്ധിയുള്ള കഥകൾ. അകം കുളിർത്ത് ജീവസാരത്തിൽ ലയിക്കുന്ന നേരെഴുത്തുകൾ. ഗ്രാമാനുഭവങ്ങളിൽനിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി മനുഷ്യജീവിതത്തിലെ ധർമസങ്കടങ്ങൾ പകുത്തു വായിച്ച ഒരു കഥാകൃത്തിൻ്റെ നേർവിനിമയങ്ങളും ഹൃദയനിവേദനങ്ങളുമാണ് ഈ കഥകൾ. കരുണയുടെ തലോടലിൽ സാന്ത്വനവും വിവേകവും ഏകുന്നു റഫീക്ക് പട്ടേരിയുടെ കഥകൾ.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
A brief history of keralam
‘A brief history of keralam’ commemorates the brave monarchs, foreign rulers, political leaders and spiritual gurus who created the great history of our motherland. Presented in comprehensive language, and incorporated with curious facts, this book will be an interesting read to all those who learn history, particularly students. A thorough search and detailed study of the subject by the author makes this a valuable commentary on the past days of keralam.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
The dance and the trance
The novel traces the life path of Mani, who is catapulted into his father’s profession after a tragedy in their lives. He takes over the mantle of the village Velichappadu. Mani is forced to quell his own aspirations and desires. His adoration for Premila remains a silent song within his heart. Mani marries Meenakshi, but she finds it almost impossible to reconcile her feelings for her husband and his role as the Velichappadu as the Devi takes over his person when he goes into trance. As events unfold over the years, Premila and Meenakshi meet for a brief but significant moment and the latter’s envy and apprehension disappear. Meanwhile, Mani realises that he is growing older and unable to carry on as the Velichappadu. A new Velichappadu appears in an unexpected manner, proving that the Bhagavathy has, once again, blessed the village.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Swarnanellikka
സ്നേഹവും കരുതലും നിറയുന്ന കുഞ്ഞുമ്മകൾ ചരാചരങ്ങൾക്കേകുന്ന മിടുമിടുമിടുക്കി തകരക്കുട്ടിയുടെ കഥയാണിത്. അമ്പേറ്റു പിടഞ്ഞ മയിലമ്മയെ ആ തങ്കക്കുട്ടി രക്ഷിക്കുന്നു; വെയിലേറ്റുവാടിയ സൂര്യകാന്തിച്ചെടിയോട് ആ അരുമക്കുട്ടി കരുണകാണിക്കുന്നു; കാക്കച്ചുണ്ടിൽനിന്നും കഴുകൻചുണ്ടിൽനിന്നും പുലിക്കുഞ്ഞിനെ ആ ആനന്ദക്കുട്ടി കാക്കുന്നു. കുറത്തിയമ്മൂമ്മ അവൾക്കു വാത്സല്യസമ്മാനമായി നല്കിയത് ഒരു വൈക്കോൽത്തൊട്ടി നിറയെ നെല്ലിക്കകളാണ്: സ്വർണനെല്ലിക്കകൾ! ആർത്തിയുടെ ചവർപ്പും നന്മയുടെ മധുരവും രുചിക്കുവാനാകുന്ന ഒരുപിടി നെല്ലിക്കകൾ കൂട്ടുകാർക്കും ആ തൊട്ടിയിൽനിന്നും വാരിയെടുക്കാം, ഈ കുഞ്ഞിപ്പുസ്തകത്തിലൂടെ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Karnatakayude padinjaran theerangaliloode
കൃഷ്ണഭക്തി കീര്‍ത്തനശ്രുതി ചേര്‍ക്കുന്ന ക്ഷേത്രനഗരിയെന്ന പുണ്യഖ്യാതിക്കുമപ്പുറം തിരയും തീരങ്ങളും കൊണ്ട് സഞ്ചാരികളെ മോഹിതരാക്കുന്ന ഉഡുപ്പി. വിദ്യയുടെയും കലയുടെയും നിത്യോപാസകരെ ദേവീസാന്നിധ്യവും സൗപര്‍ണികാതീര്‍ഥവും കുടജാദ്രി ശൃംഗവുമായി മാടിവിളിക്കുന്ന മൂകാംബിക. ശിവരൂപത്തിന്റെ ഉയരത്താലും ഗോപുരത്തിന്റെ വലുപ്പത്താലും അതിശയമേകുന്ന മുരുഡേശ്വര്‍. കര്‍ണാടകയുടെ കടലോരമണ്ണിലൂടെ, സുദീര്‍ഘമായ ദേശീയപാതയിലൂടെ, കന്നഡത്തെയും കന്നഡിഗരെയും അറിഞ്ഞും ആസ്വദിച്ചും ഒരു യാത്രപോകുകയാണ് ഇവിടെ. നമ്മുടെ അയല്‍നാടിന്റെ സംസ്‌കൃതിയുടെ തീരത്തുകൂടിയാണ് ഈ സഞ്ചാരിയുടെ നടത്തം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Koottamthettiya kutty
വറുതിയുടെ തീവെയില്‍പ്പാത താണ്ടി ഗിരീശന്‍ എത്തിയത് ”ബുള്ളറ്റുകള്‍ തൊടുത്തും ജീവനില്‍ അവ തറഞ്ഞും അമരരാവുന്നവരെ” കാത്തിരിക്കുന്ന യുദ്ധദേവന്റെ കൂടാരത്തിലാണ്. ബാരക്കിന്റെ അച്ചടക്കവും പടനിലത്തിന്റെ ക്രൗര്യവും ആര്‍മിനിയമത്തിന്റെ കര്‍ക്കശതയും തുറുകണ്ണുകളോടെ നിരീക്ഷിച്ച ആ സൈനികന്റെ ഭാഗപത്രമാണ് ഈ നോവല്‍. ദൂരക്കാഴ്ചയില്‍ ശക്തിദുര്‍ഗമെന്നു തോന്നിച്ച സേന അവന് സമീപക്കാഴ്ചയില്‍ ഒറ്റപ്പെട്ടവരുടെ സങ്കടത്തുരുത്താകുന്നു; യാന്ത്രികതയും വിരസതയും അക്രമോത്സുകതയും വെറുപ്പും പല്ലിറുമ്മുന്ന തുരുത്ത്. വിശപ്പും വിഷണ്ണതയും കടിച്ചുകുടഞ്ഞ കൗമാരവുമായി കനോലിക്കനാലിന്റെ തീരത്തുനിന്നും പട്ടാളക്യാമ്പണഞ്ഞ ഗിരീശന്‍, തന്റെ ശരിക്കുമുള്ള പോര്‍ക്കളം ഏതായിരുന്നു എന്ന് ഇതില്‍ ഉദ്വിഗ്നനാകുന്നു
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.
-
Nanmaniranja Chalakudy – Ente suvarnasmaranakal
Original price was: ₹300.00.₹240.00Current price is: ₹240.00.ഒരു നാടിന്റെ സുകൃതചരിത്രത്തിലേക്ക് സ്വന്തം ജീവിതത്തിന്റെയും വ്യാപാര വിജയത്തിന്റെയും സത്യകഥകള്‍കൂടി സ്വര്‍ണനൂലുകളാല്‍ കാര്‍ത്തുകെട്ടി യിരിക്കുകയാണ് പോള്‍ ചുങ്കത്ത് ഈ പുസ്തകത്തില്‍. വിശ്വാസം ഇതില്‍ പരസ്യവാചകമല്ല, ഹൃദയവികാരമാണ്. മൂല്യങ്ങള്‍ ഇവിടെ ഇടപാടുകളിലും
ഇടപെടലുകളിലും പത്തരമാറ്റോടെ തിളങ്ങുന്നു. ഒരു ബിസിനസുകാരന്റെ ‘സക്‌സസ് സ്റ്റോറി’ മാത്രമല്ല, മണ്ണിനെയും മനുഷ്യരെയും തൊട്ട് എഴുതിയ
ചാലക്കുടിയുടെ ദേശമാഹാത്മ്യവുമാണ് ഈ പുസ്തകം.















