Latest Books

  • Manthrikachathurangalude Vismayalokathiloode

    Original price was: ₹60.00.Current price is: ₹48.00.
  • Agnihothram

    Original price was: ₹300.00.Current price is: ₹240.00.

    പറയിപെറ്റ പന്തിരുകുലത്തിന്റെ ജന്മനിയോഗങ്ങളിലേക്ക് ആഖ്യായികാരൂപത്തിലുള്ള ഒരു ധ്യാനപ്രവേശം. വ്യത്യസ്തപന്ഥാവുകളിൽ പാദമുദ്രകൾ പതിപ്പിച്ച പണ്ഡിതസഹോദരങ്ങളുടെ ജീവിതം. ജ്ഞാനോപാസനയുടെയും കർമസാധനയുടെയും ധർമനിഷ്ഠയുടെയും ഭ്രാതൃസ്‌നേഹത്തിന്റെയും ഈ ഇതിഹാസഗാഥ, പന്തിരുകുലപ്രജകളോടുള്ള ആദരവിന്റെ അക്ഷരസാക്ഷ്യം.

  • Math Olympiad Digest

    Original price was: ₹150.00.Current price is: ₹120.00.

    300 Questions with solutions plus solved sample papers

  • Keralacharithram

    Original price was: ₹1,250.00.Current price is: ₹1,000.00.

    ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം സാധ്യമാക്കുകയാണ് ഈ പുസ്തകം. നമ്മുടെ നാടിന്റെ സമഗ്രവും ആധികാരികവുമായ ഒരു ചരിത്രരേഖയായി മാറുകയാണ് ഈ ഗ്രന്ഥം.

  • Magic Square

    Original price was: ₹250.00.Current price is: ₹200.00.

    New thoughts, Several innovations, Some modifications, Plenty of creations, Fresh findings. Novel methods of constructions, Algebrical explanations, Algebrical and Geometrical applications. All with Magic Squares. All about Magic Squares.

  • Aanadoctor

    Original price was: ₹80.00.Current price is: ₹64.00.

    ആദർശം ആനന്ദമാണെന്ന് ഓർമപ്പെടുത്തുന്ന ഡോ. വി. കൃഷ്ണമൂർത്തി എന്ന ആനഡോക്ടറുടെ കാടേറ്റത്തിന്റെ കഥ. മനുഷ്യനു മുമ്പാകെ ഗാംഭീര്യവും കരുണയും അല്പത്തം ഒട്ടുമില്ലാത്ത കടൽപോലുള്ള മനസ്സുമായി മസ്തകം വിരിച്ചുനില്ക്കുന്ന ആനകൾക്കു കൂച്ചുവിലങ്ങിടുകയല്ല; മറിച്ച്, വെള്ളത്തിൽ മീനെന്നപോലെ അവയെ സൈ്വരവിഹാരത്തിന് വനസൗഖ്യത്തിലേക്കു തുറന്നുവിടുകയാണ് ഈ രചന.

  • Oblivion

    Original price was: ₹70.00.Current price is: ₹56.00.

    മറവി ഒരു നിതാന്ത ജീവിതസമസ്യയും സ്മരണകൾ വിട്ടുമാറാത്ത മധുരവേദനകളുമാകുന്നു ഈ കാവ്യപുസ്തകത്തിൽ. ജീവിതത്തിന്റെ അർഥരാഹിത്യവും മനുഷ്യരുടെ കപടനാട്യങ്ങളും വിഷയമാകുന്ന മറവിയുടെ മാറാപ്പുകൾ.

  • Kanakku + Magic

    Original price was: ₹50.00.Current price is: ₹40.00.

    വിസ്മയവും കൗതുകവും പകരുന്ന ഒരു മായാജാലക്കാഴ്ചയായി നമ്മിൽ നിറയുന്ന ഗണിതസമസ്യകളുടെ പുസ്തകം. ‘ചതുഷ്‌ക്രിയകൾ’ക്കുള്ളിൽപ്പോലും പല ഗണിതാത്ഭുതങ്ങളും ഒളിഞ്ഞിരിക്കുന്നുവെന്ന്, കവിതയെപ്പോലും കണക്കുമായി ബന്ധപ്പെടുത്താനാകുമെന്ന് ഗ്രന്ഥകാരൻ നമ്മെ ബോധ്യപ്പെടുത്തുന്നു.

  • Ettu Kuttakam Ponnu (Old malayalam book)

    Original price was: ₹60.00.Current price is: ₹48.00.

    ‘കാവിനപ്പുറത്തെ വട്ടക്കുളത്തിൽ എട്ടു കുട്ടകം പൊന്നുണ്ട്. വറുതിനാളുകളിൽ അതിലൊരു കുട്ടകം താനേ പൊന്തിവരുമത്രെ!’ മുത്തശ്ശിയുടെ ഈ പഴമ്പുരാണം കിച്ചുവിനെ ആശ്ചര്യപ്പെടുത്തി. ആ പൊന്നിൻകുട്ടകം കുഴിച്ചെടുക്കുവാൻ അവന് ആവേശമായി; നിധി കാക്കുന്ന ഭൂതനാഗങ്ങൾ വെറും കെട്ടുകഥയായി തോന്നി. എന്നാൽ നാട്ടുമാവിൻ കൊമ്പുവീഴ്ത്തി ‘ഭൂതത്താന്മാരും’, ചപ്പിലകൾക്കിടയിലൂടെ ഇഴഞ്ഞ് ‘മണിനാഗ’വും, കുറുകെക്കടന്ന് കാടൻപൂച്ചയുമൊക്കെ ആ നിധിവേട്ടയിൽ കിച്ചുവിനും അനുജത്തിക്കും മുന്നിൽ ദുശ്ശകുനങ്ങളാകുന്നു. പിന്മാറുവാൻ കിച്ചു അപ്പോഴും തയ്യാറായിരുന്നില്ല.

  • A Dwarfish Whole (English)

    Original price was: ₹100.00.Current price is: ₹80.00.

    This book is for everyone – the young and the old, the beginner and the inveterate reader revisiting the classics. Retold in simple language and a straightforward style, the book is an introduction to the world of the literary greats. It is a quick refresher for those who have already read the classics.

  • Budha In Capital (English)

    Original price was: ₹250.00.Current price is: ₹200.00.

    The novel portrays the challenges faced by a group of children in their life and education. To the group, an Islamic State trained tender teenage activist came with a resolution. The story goes through various thrilling experiences of hardcore terrorist training to their prospects and snags of education in customary schools.

  • Nohayude Pettakam

    Original price was: ₹50.00.Current price is: ₹40.00.

    മഹാപ്രളയത്തിനുമീതെ ദൈവം നിവർത്തിപ്പിടിച്ച രക്ഷയുടെ കരമായിരുന്നു നോഹയുടെ പെട്ടകം. ‘സത്യത്തിന്റെ സ്വരമറിയുന്ന’ മനുഷ്യരും, ആണും പെണ്ണുമടങ്ങുന്ന സമസ്ത ജന്തുകുലവും അതിലൂടെ തോരാമഴയുടെ ദിനരാത്രങ്ങളെ അതിജീവിച്ചു. ദൈവം മനുഷ്യരാശിയുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയുടെ പൂർത്തീകരണമായ ഈ യാനപാത്രത്തിന്റെ അണിയത്തും അമരത്തും അരങ്ങേറിയ അത്ഭുതകഥകളാണ് ഈ പുസ്തകത്തിൽ.

  • Vidhyalayangalile Dinacharanangal Padanapravarthanangal

    Original price was: ₹80.00.Current price is: ₹64.00.

    അറിവിന്റെ ലോകത്തിലേക്ക് സ്വാഗതമരുളുന്ന ജൂൺ മാസാദ്യം മുതൽ അവധിക്കാലത്തിലേക്ക് വിടനല്കുന്ന മാർച്ച് മാസാവസാനംവരെ നമ്മുടെ വിദ്യാലയങ്ങൾ വേദിയാകുന്ന ദിനാചരണങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ചരിത്രമുഹൂർത്തങ്ങളുടെ സ്മരണ പുതുക്കുകയും പ്രത്യേക ആശയങ്ങൾ പ്രചരിപ്പിക്കുകയുമെല്ലാമാണ് സ്വാതന്ത്ര്യദിനവും വായനാദിനവും പരിസ്ഥിതിദിനവും അധ്യാപകദിനവും പോലെയുള്ള ദിനാചരണങ്ങളുടെ ലക്ഷ്യം. അധ്യയനവർഷത്തിലെ ഈ ദിവസങ്ങളെ രസകരവും വിജ്ഞാനപ്രദവുമായ ഒരനുഭവമാക്കിമാറ്റുവാൻ കൂട്ടുകാർക്ക് പ്രചോദനമേകുകയാണ് ഗ്രന്ഥകാരൻ.

  • Mahabarathathile Pakshikathakal

    Original price was: ₹100.00.Current price is: ₹80.00.

    മഹാഭാരതത്തിന്റെ വിശാലവിഹായസ്സിൽനിന്നുമെത്തിയ ചില പക്ഷികുലപ്രജകളാണ് ഈ പുസ്തകത്താളുകളിൽ ചേക്കേറിയിരിക്കുന്നത്. സ്വജീവൻപോലും ബലിനല്കി പാന്ഥപൂജചെയ്യുന്ന കപോതവും, ജാജലിമഹർഷിയുടെ ജടാഭാരത്തിൽ കൂടുകൂട്ടിയ കുരുവികളും, ശിബിരാജാവിന്റെ ധർമനിഷ്ഠയെ പരീക്ഷിച്ച പ്രാവും പരുന്തും, ഖാണ്ഡവദഹനത്തെ അതിജീവിച്ച ജരിതയും മക്കളുമെല്ലാം കൂകിയും കുറുകിയും ഇവിടം ഒരു ജീവിതസംവാദത്തിന്റെ വേദിയാക്കുന്നു.

  • Kerala Charithram: Videshikal Kappalirangunnu

    Original price was: ₹140.00.Current price is: ₹112.00.

    കേരളദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയുമുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. നാട്ടുരാജ്യങ്ങളുടെ വാഴ്ചയിൽ തുടങ്ങി, അധികാരം വിദേശശക്തികൾക്ക് കരഗതമാകുന്നതുവരെയുള്ള കാലഘട്ടമാണ് ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നത്.

  • Veetu Chilavu Kurakkan Chila Margangal

    Original price was: ₹30.00.Current price is: ₹24.00.

    കുടുംബബജറ്റിനെക്കുറിച്ചൊരു പുനരാലോചനയാണ് ഈ പുസ്തകം. ചെറുതും വലുതുമായ നിരവധി കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വീട്ടുചെലവ് ഗണ്യമായി കുറയ്ക്കുവാനാകും. ജീവിതരീതിയിലും ധനവ്യയരീതിയിലും ചില ചിട്ടപ്പെടുത്തലുകൾ മതിയാകും, വരവിനനുസരിച്ച് ചെലവ് ക്രമീകരിക്കുവാൻ. അനാവശ്യചെലവുകൾ തിരിച്ചറിഞ്ഞും അധികവരുമാനത്തിനുള്ള മാർഗങ്ങൾ കണ്ടെത്തിയുമൊക്കെ ഇത് സാധിക്കുന്നതാണ്.