-
-
Hridhayathe Ariyan Hridrogathe Cherukkan
ഹൃദ്രോഗം വരാനുള്ള ആപത്ഘടകങ്ങൾ നമ്മുടെ ഇടയിൽ കൂടുതലാണ്. ഹൃദ്രോഗം വന്നവർപോലും തുടർചികിത്സ നടത്തുകയോ ജീവിതരീതി മാറ്റുകയോ ചെയ്യുന്നില്ല. ഹൃദയത്തെക്കുറിച്ചും ഹൃദയരോഗങ്ങളെക്കുറിച്ചുമുള്ള അജ്ഞത മാറ്റുവാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. കേരളത്തിലെ 143 പ്രമുഖ ഹൃദ്രോഗവിദഗ്ധർ തയ്യാറാക്കിയ ഇതിലെ ലേഖനങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനം മുതൽ ഹൃദ്രോഗ ചികിത്സയും പ്രതിരോധവും വരെ വിശദമായി വിവരിക്കുന്നു.
എഡിറ്റർ: ഡോ. ഗീവർ സഖറിയ
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Original Kunnamkulam
കുന്നംകുളം എന്ന സ്ഥലനാമം ആരുടെയും മനസ്സിലേക്കെത്തിക്കുന്ന ചിത്രം ഡ്യൂപ്ലിക്കേറ്റുകളുടേതാണ്. ”കച്ചവടത്തിൽ മാത്രം കണ്ണുള്ള അരസികന്മാരുടെ ദേശം”. എഞ്ചുവടി മുതൽ ‘മനോരമ’ വരെ പുറത്തിറക്കിയ അച്ചുകൂടങ്ങൾ, വോളിബോൾ കളിയുടെ ഇന്ത്യയിലെ ആദ്യവേദി, സാഹിത്യപ്രതിഭകളുടെ തട്ടകം… അങ്ങനെയങ്ങനെ, അധികമൊന്നും അറിയപ്പെടാത്ത പാരമ്പര്യമഹിമകളുടെ ചെപ്പേടാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kunjomanakkoru Peru
കുഞ്ഞുങ്ങളുടെ പേരുകൾ കേൾക്കാൻ ഇമ്പമുള്ളതായാൽ മാത്രം പോരാ, അവ അർഥപൂർണവും കാലഘട്ടത്തിനു ചേരുന്നതുമാകണം. ആരും ഇഷ്ടപ്പെടുന്ന ഒരു പേര് നിങ്ങളുടെ ഓമനക്കുഞ്ഞിന് നിർദേശിക്കുകയാണ് ഈ പുസ്തകം. അനുബന്ധമായി, ശിശുപരിപാലനത്തിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും ആയിരത്തോളം വീട്ടുപേരുകളും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Krishnapriya Sasyangal
ഭഗവാന്റെ നാൾവൃക്ഷമായ ഞാവൽ, രാധാകൃഷ്ണസംഗമത്തിനു തണലും സാക്ഷിയുമായ കടമ്പ്, കൃഷ്ണന്റെ ശരീരവർണമുള്ള കായാമ്പൂ തുടങ്ങി, കൃഷ്ണാവതാരഗാഥയോട് ബന്ധംപുലർത്തുന്ന പുണ്യതരുക്കളെക്കുറിച്ചാണ് ഈ പുസ്തകം. സ്വന്തം ഗാത്രത്താലും പുഷ്പഫലങ്ങളാലുമൊക്കെ മുകുന്ദസ്തുതി ചൊല്ലുകയാണ് ഈ സസ്യങ്ങൾ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Sports own Country
കളികളുടെ ഉത്ഭവം, വളർച്ച, കളിനിയമങ്ങൾ, കളിക്കാർ തുടങ്ങി, കായികവിനോദങ്ങളെക്കുറിച്ച് അറിയേണ്ടതും അതിനപ്പുറവും ഈ പുസ്തകത്തിലുണ്ട്. ക്രിക്കറ്റിനും ഫുട്‌ബോളിനും ഹോക്കിക്കുമൊപ്പം കളരിപ്പയറ്റും പട്ടംപറത്തലും കാളപൂട്ടുമൊക്കെ ഈ ‘സ്‌റ്റേഡിയ’ത്തിൽ ആവേശത്തിന്റെ അലകളുയർത്തുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Vandhyatha: Garbhadharanam Prasavasushroosha
ജീവിതരീതികളിലും ആരോഗ്യശീലങ്ങളിലും തിരുത്തൽ വരുത്തിക്കൊണ്ട് ആരോഗ്യമുള്ള കുഞ്ഞോമനയെ സ്വന്തമാക്കുവാൻ നിങ്ങൾക്കു മാർഗദർശനം നൽകുകയാണ് ഈ കൈുസ്തകം. മാതൃത്വത്തിലേക്ക് പ്രവേശിക്കുവാൻ, പ്രസവശേഷവും സ്ത്രീക്കു ലഭിക്കേണ്ട പരിചരണം പ്രാപ്തമാക്കുവാൻ, സൽസന്തതിക്കായി അനുവർത്തിക്കേണ്ട ആയുർവേദവിധികൾ മന ിലാക്കുവാൻ ഒക്കെ ഇതിലെ പ്രായോഗികനിർദേശങ്ങൾ നിങ്ങളെ സഹായിക്കും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Johnson: Velichathe Pranayicha Oral
വീടിന്റെ ഇരുൾമൂലയിലെങ്ങോ കുടുക്കിക്കളയുമായിരുന്ന നരകജീവിതത്തോട് നേർക്കുനേർനിന്നു പോരാടിയ ജോൺസന്റെ അതിജീവനത്തിന്റെ കഥ. പോളിയോരോഗത്തിലൂടെ യുദ്ധം പ്രഖ്യാപിച്ച ശരീരത്തോട് എതിരിടുമ്പോഴും വെളിച്ചപ്പൊട്ടുകളെ വിടാതെ പിന്തുടർന്ന ഈ അത്ഭുതമനുഷ്യന്റെ ജീവിതപുസ്തകം വിദ്യാഭ്യാസപ്രവർത്തകരും സാമൂഹികപ്രവർത്തകരും വായിച്ചിരിക്കേണ്ടതാണ്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Chanakkallu
ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു. ”വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളുംകൊണ്ട്” ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടംചുറ്റുന്ന സുലു… ജീവിതം നിർദ്ദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
-
-
-
Animals and Young Ones Colouring Book
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
-
Subhaparyavasayiyaya Nadakangal
ആംഗലസാഹിത്യത്തിലെ മഹാനായ കവിയും നാടകകൃത്തുമായ വില്യം ഷേക്‌സ്പിയറുടെ ശുഭപര്യവസായിയായ നാടകങ്ങളിൽ സുപ്രസിദ്ധമായ ‘മർച്ചന്റ് ഓഫ് വെനീസ്,’ ‘ടെംപസ്റ്റ്,’ ‘എ മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീം’ എന്നിവയുടെ കഥാരൂപം. നാടകീയരംഗങ്ങളും അപ്രതീക്ഷിതവ്യതിയാനങ്ങളുംകൊണ്ട് അനുവാചകരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന അവതരണശൈലിയാണ് ഇവയുടെ മുഖമുദ്ര. സചിത്ര സംഗൃഹീതപുനരാഖ്യാനത്തിലൂടെ നിങ്ങളുടെ മുന്നിലെത്തുന്ന ഈ മൂന്നു നാടകകൃതികളും നൂറ്റാണ്ടുകൾക്കിപ്പുറവും അനുവാചകരെ രസിപ്പിച്ചുകൊണ്ട് അനശ്വരമായി നിലകൊള്ളുന്നവയാണ്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kriyathmakachindhayum Aathmaviswasavum
ജന്മസിദ്ധമായ കഴിവും ആർജിതമായ അറിവും മാത്രമല്ല വിജയത്തിന്റെ ആധാരമന്ത്രങ്ങൾ. ‘എനിക്കിത് കഴിയു’മെന്ന വിശ്വാസവും സ്വന്തം ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇന്ധനമാണ്. വ്യക്തിത്വവൈകല്യങ്ങൾ തിരിച്ചറിയുവാൻ, മുൻവിധികളെ അതിലംഘിക്കുവാൻ, പ്രതിസന്ധികളെ പ്രസാദാത്മകമായി നേരിടുവാൻ ഒക്കെ സഹായമേകുന്ന ഈ പുസ്തകം, വിജയത്തിന്റെ പാതയിൽ നിങ്ങളെ ബഹുദൂരം മുന്നിലെത്തിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.















