-
IRUL VASIKKUM MAALAM
ദാമ്പത്യത്തിന്റെ, കുടുംബജീവിതത്തിന്റെ ലയശില്പമായി വീട് മാറിയാൽ നന്ന്. അത് ഒരു ആദർശമാണ്. അങ്ങനെ എപ്പോഴും സംഭവിക്കണമെന്നില്ല. എല്ലാ ഏർപ്പാടുകളിലും ലയം ഉണ്ടെങ്കിൽ കഥ പോലുള്ള ആഖ്യാന രൂപങ്ങൾ അപ്രസക്തമാകാനും ഇടയുണ്ട്. പൊതുനിയമങ്ങൾ തള്ളിക്കളയുന്ന വാസ്തവങ്ങളിൽ നാടകീയത കണ്ടെത്തുമ്പോഴാണ് മലയാള ഭാഷയിലും മറ്റും ഇപ്പോഴും കഥ സംഭവിക്കുന്നത്. ഈ സമാഹാരത്തിലെ ഒന്നാമത്തെ കഥയായ “ഇരുൾ വസിക്കും മാളം’ ഇക്കാര്യം വെടിപ്പായി വിളംബരപ്പെടുത്തുന്നുണ്ട്. – ഇ.പി. രാജഗോപാലൻ (അവതാരിക)
പെൺജീവിതങ്ങളുടെ വൈകാരികവും വൈചാരികവുമായ ലോകത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഏഴു കഥകൾ. ആണധികാരത്തിന്റെ താൻപോരിമകൾക്കു മുന്നിൽ പുറംലോകത്ത് പലപ്പോഴും തോറ്റുകൊടുക്കേണ്ടിവരുമ്പോഴും അകംലോകത്ത് തോറ്റുകൊടുക്കാത്തവരാണ് ഇതിലെ പെൺജീവിതങ്ങൾ. ആത്മബലംകൊണ്ട് ആണത്തങ്ങളുടെ അധികാരമാളങ്ങളിൽനിന്നും ഇറങ്ങിപ്പോകുന്ന പെൺതുറസ്സുകൾ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
GANDHAMOHINI
“രജനി സുരേഷിന് കഥാരചന ഒരു മാന്ത്രിക വിദ്യയാണ്. കളം വരച്ച് കരുക്കൾ നിരത്തുന്നതുപോലെ ജീവനുള്ള മനുഷ്യരെ പല തലങ്ങളിൽ ചേർത്തുനിർത്തി അപൂർവസുന്ദരമായ കഥാശില്‌പം നിർമിക്കുന്നു. ഒരു ഗന്ധർവലോകത്ത് ചെന്നുപറ്റിയ വേറിട്ട അനുഭവമാണ് ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാവുക.”
അവതാരികയിൽ ജോർജ് ഓണക്കൂർസ്വപ്നവിഹാരിണികളും പ്രണയവിവശകളും കാമമോഹിതകളും വിരഹപീഡിതകളും പ്രതികാരദുർഗകളുമാണ് രജനിയുടെ പെണ്ണുങ്ങൾ. പുരുഷനെ ഭ്രമിപ്പിക്കുന്ന കിളിമൊഴിക്കും പൊൻനിറത്തിനും ചേതോഹരാംഗങ്ങൾക്കും അപ്പുറം അവരുടെ ഹൃദ്‌സ്‌പന്ദനങ്ങളുടെ താളത്തിനും താളപ്പിഴകൾക്കും ചെവിയോർക്കുകയാണ് കഥാകാരി ‘പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല, ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?’ എന്ന ചോദ്യമാണ് ഈ സമാഹാരത്തിന്റെ ഉൾത്തടങ്ങളിൽ മാറ്റൊലിക്കൊള്ളുന്നത്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
JIJI
കാവ്യശരിയാണ് തന്റെ രാഷ്ട്രീയശരി എന്നു പ്രഖ്യാപിക്കുന്ന കവിതകൾ. അവസാനം മാത്രം കാണ്ടാമൃഗമാക്കപ്പെടുന്ന സാഹിത്യജനുസ്സാണ് കവിത എന്ന ബോധ്യമാണ് ഈ കവിതകളുടെ കരുത്ത്. നിലനില്ക്കുന്ന വ്യവസ്ഥയോട് പോരടിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന കവിതച്ചന്തയിലെ ചരക്കല്ല ഇവിടെ കവിത. കവിത വീണുപോയാൽ മറ്റെല്ലാം ഉടനടി വീണുപോകുമെന്ന ഉറച്ചവിശ്വാസമാണ് ഇതിലെ കാവ്യഭാഷ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
SHATHRU
ജീവന്റെ പുസ്തകത്തിൽ അനശ്വരതയുടെ ഒരു താൾ എങ്കിലും എഴുതിച്ചേർക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഷൗക്കത്തിന്റെ കഥാപാത്രങ്ങൾ. ഗൂഢവും വിചിത്രവുമായ സ്വന്തം ആയുർരേഖകൾ ഡീകോഡ് ചെയ്യുവാനാണ് ഇവരുടെ ശ്രമം. അന്ത്യവിധിനാൾ കാക്കുന്ന ഭൂമിയിലേക്കും, ദുരിതങ്ങൾ നിറച്ച ഉന്തുവണ്ടി വലിച്ച് നിരത്തിൽ അരഞ്ഞരഞ്ഞുതീരുന്ന നഗരജീവിയിലേക്കും, മരണക്കിണറിൽ വെപ്രാളപ്പെടുന്ന നാൽക്കാലിശത്രുവിലേക്കും, കുന്നു പിളർക്കുന്ന “വലിയ പെരുച്ചാഴികളുടെ ഒച്ച നടുക്കുന്ന വനവാസിയിലേക്കും എല്ലാം ഈ എഴുത്തുകാരൻ സഹാനുഭൂതിയുടെ വിരൽത്തുമ്പ് നീട്ടുന്നു. എല്ലാം ക്ഷയിച്ചില്ലാതാകുംമുമ്പ്, “നോക്കൂ, ഇതാ ഞങ്ങൾ ഇവിടെ ഉണ്ട്” എന്ന് ഇവരിൽ ചിലർ നിവർന്നുനിന്ന് ഊറ്റത്തോടെ വിളിച്ചുപറയുന്നു. വായനക്കാരുടെ കാതുകളിൽ സൂചിക്കുത്തുകൾ വീഴ്ത്താൻ പര്യാപ്തമാണ് ഇതിലെ മനുഷ്യരുടെയും തിര്യക്കുകളുടെയും ദീനരോദനം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
MANASSINTE NIRANGAL
കുട്ടികളെ മനസ്സിലാക്കാൻ വഴികാട്ടുന്ന ആഴമുള്ള ഒരു പുസ്തകമാണിത്. പഠനവിജയത്തിനപ്പുറം; വികാരബോധം, ആത്മനിയന്ത്രണം, സഹാനുഭൂതി, ബന്ധങ്ങൾ എന്നിവ വളർത്താനുള്ള സമഗ്രമാർഗങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു. കുടുംബം, കൂട്ടുകാർ, അധ്യാപകർ – എല്ലാവരുടെയും പങ്ക് മനഃശാസ്ത്രപരമായി വിശകലനം ചെയ്ത്, ഇന്നത്തെ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങളും ഈ പുസ്‌തകം നിർദേശിക്കുന്നു. ക്ലാസ്മുറികളെ ജീവിതപാഠങ്ങളുടെ കേന്ദ്രമാക്കാനും, കുട്ടികളെ മാർക്കുകൾക്കപ്പുറം നല്ല മനസ്സുള്ള മനുഷ്യരാക്കാനും ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഈ പുസ്തകം ഒരു പ്രചോദനമായിരിക്കും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Jamrah
ഹജ് തീർഥാടനത്തിന് ഉമ്മയുടെ സഹായിയായി, ‘മെഹ്‌റം’ പോയതിന്റെ അനുഭവമാണ് എഴുത്തുകാരൻ പങ്കുവെക്കുന്നത്. മക്കയെയും മദീനയെയും നബിസ്മരണകളെയുമൊക്കെ വണങ്ങുന്ന ഈ യാത്രാവിവരണത്തിന്റെ കേന്ദ്രബിന്ദു, മിനയിലെ ജംറ ശിലകളാണ്. പുണ്യഭൂമിവൃത്താന്തങ്ങൾക്കപ്പുറം, ഒരു ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ സുകൃതാഖ്യാനം.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Manchira Paalam
ഉത്തുംഗ ഗിരിനിരകളിലെ ജലപാതത്തില്‍നിന്ന് പ്രസരിക്കപ്പെടുന്ന വിദ്യുത്തരംഗംപോലെ, വായനക്കാരിലേക്ക് ഊര്‍ജ്ജപ്രവാഹമാകുന്ന കുറിപ്പുകളുടെ സമാഹാരം. ആത്മകഥാസ്പര്‍ശിയായ ഈ ആഖ്യാനങ്ങള്‍ വൈദികനായ ഗ്രന്ഥകാരന്‍ തന്റെ നാഥനുമായി നടത്തുന്ന ഹൃദയസംവാദങ്ങളാണ്. ഇവിടെ ആത്മീയാനുഭവത്തിന്റെ തീക്ഷ്ണത സമാനമായ തീവ്രതയോടെ ആവിഷ്‌കരിക്കപ്പെടുന്നു.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Variyamkunnath Kunjahammadhajiyum Mappilalahalayum
കേരളം നിര്‍ണായകമായ ഒരു ചരിത്ര അധ്യായം എഴുതിച്ചേര്‍ത്ത വര്‍ഷമാണ് 1921; ‘മലബാര്‍ കലാപം’ എന്ന ശീര്‍ഷകത്തില്‍, (കു)പ്രസിദ്ധിനേടിയ ഒരു അധ്യായം. കര്‍ഷകസമരമായും മാപ്പിളലഹളയായും ജന്മിവിരുദ്ധമുന്നേറ്റമായും സാമുദായികസംഘട്ടനമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള ചെറുത്തു നില്പായും ഒക്കെ പലര്‍ പല മട്ടില്‍ ഇതു വ്യാഖ്യാനിക്കുന്നു. കഥകള്‍ പലതെങ്കിലും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയാണ് ഈ കലാപത്തിന്റെ മുഖമായത്. 1922-ലെ ഒരു ജനുവരി പ്രഭാതത്തില്‍ കോട്ടക്കുന്നിന്റെ ചെരിവില്‍ വെടിയേറ്റുമരിച്ച ആ കലാപകാരിയുടെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Balagopalakam
കൂര്‍ത്തുമൂര്‍ത്ത യാഥാര്‍ഥ്യങ്ങള്‍കൊണ്ട് ജീവിതം മുറിവേല്പിച്ചവരാണ് ഈ സമാഹാരത്തിലെ മിക്ക കഥാപാത്രങ്ങളും. പടനിലത്തേക്കാള്‍ രണോത്‌സുകമാണ് വാഴ്‌വിലെ ‘മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ലമാത്രകള്‍’ എന്ന് ഇവര്‍ അതിവേദനയോടെ ഉള്‍ക്കൊള്ളുന്നു. ചിലരില്‍ തൊലിപ്പുറമേ പോറലുകള്‍ വീഴ്ത്തി നുറുങ്ങുവേദന തീര്‍ക്കുന്ന ജീവിതം, മറ്റു ചിലരെ ഉണങ്ങാത്ത, രക്തം കിനിഞ്ഞുകൊണ്ടേയിരിക്കുന്ന വ്രണങ്ങളാല്‍ മരണപര്യന്തം പീഡിപ്പിക്കുന്നു. ‘റഡാര്‍സ്‌കോപ്പി’ല്‍ തെളിയുന്നത് ശത്രുവോ മിത്രമോ എന്നു മനസ്സിലാക്കുവാനാകാതെ, മല്ലിടുന്നത് ഭാഗ്യവുമായോ നിര്‍ഭാഗ്യവുമായോ എന്നു തിരിച്ചറിയുവാനാകാതെ ഇതിലെ പോരാളികള്‍ കുഴങ്ങുന്നു. വൈകാരികവിക്ഷുബ്ധതകളുടെയും മനോവിഭ്രാന്തികളുടെയും ആത്മശൈലവിളുമ്പില്‍ ഇവര്‍ പതനവും കാത്തു നില്‍ക്കുന്നു
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Puzhayilninnu Kittiyathu
ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങൾകൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകൾകൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് – മനുഷ്യജീവിതത്തിലേക്ക് – ഇവിടെ എഴുത്തുകാരൻ ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളിൽ ഈർപ്പം പടർത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തിൽ കൂലം കുത്തിമറിയുന്നു. “എവിടുന്നു കിട്ടി ഈ കഥയൊക്കെ?” എന്ന ചോദ്യത്തിന്, ഇതിന്റെ ‘അമരക്കാരൻ’ നിസ്സംശയം മറുപടി പറയുന്നു:
“പുഴയിൽനിന്ന്!”₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
O.V. Vijayanum Muttathu Varkiyum
നടന്നതില്‍, കേട്ടതില്‍, പറഞ്ഞതില്‍, അറിഞ്ഞതില്‍ പതിരായിപ്പോകാത്ത കുറെ ഓര്‍മകളുടെ സൂക്ഷിപ്പുപുരയാണ് ഈ പുസ്തകം-നിറകതിരോര്‍മകളുടെ പത്തായം. പായിപ്രയുടെ ഇടവഴികള്‍ താണ്ടി, പാടവരമ്പുകള്‍ കടന്ന് നിത്യവിശാലമായ വീഥികളിലേക്കുള്ള ഒരു നാട്ടുമ്പുറത്തുകാരന്റെ നടത്തങ്ങള്‍. ചേര്‍ന്നുനടന്നവരും ചേര്‍ത്തുനിര്‍ത്തിയവരും ഇവിടെ കൂട്ടുരചയിതാക്കളാകുന്നു. കരയും കടലും കുന്നും ഇതിലെ ആദ്യഭാഗമായ ‘യാത്രാപഥ’ത്തില്‍ കാല്‍പ്പാടുകള്‍ തീര്‍ക്കുന്നു?. പ്രതിഭയില്‍ ധാരാളികളായ വിജയനും നാണപ്പനും മാധവിക്കുട്ടിയും അക്കിത്തവും മുശ്ശേരിയും രണ്ടാം ഭാഗമായ ‘ഓര്‍മത്തേരി’ല്‍ സഹയാത്രചെയ്യുന്നു?. കരുതലും വാത്സല്യവും സദാ ഊറി നിറയുന്ന തേനടയാല്‍ മധുരമൂട്ടിയ നാടും നാട്ടാരുമാണ് ‘ദേശസ്മൃതി’ എന്ന അവസാനഭാഗത്തില്‍.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Njanum Njanum
ധന്യവും സഫലവുമായ ജീവിതത്തിന് ഒരു ഡോക്ടര്‍ നല്കുന്ന ‘കുറിപ്പടി’യായി മാറുന്ന ഈ പുസ്തകം – രോഗഗ്രസ്തമാകുന്ന ലോകത്തിനും കാലത്തിനുമുള്ള ശമനൗഷധം. അവനവനിലേക്കും അപരനിലേക്കുമുള്ള വഴികളെല്ലാമടച്ചുകെട്ടി ഒറ്റത്തുരുത്തുകളില്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന ഇന്നത്തെ മനുഷ്യരുടെ ക്രമംതെറ്റിയ ഹൃദയമിടിപ്പുകള്‍ ഇവിടെ അളക്കുന്നു; അവ ചിട്ടപ്പെടുത്തുവാനുള്ള ‘ഒറ്റമൂലി’കള്‍ നിര്‍ദേശിക്കുന്നു. ഒരു ചെറുപുഞ്ചിരിയും അല്പം കണ്ണീരുമായല്ലാതെ ആര്‍ക്കും വായിച്ചുമടക്കുവാനാകാത്ത ഈ കുറുപ്പുകളിലാകെ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മരുന്നുമണം തിങ്ങിനില്‍ക്കുന്നു. ജീവിതത്തിലെ ഒരു പ്രശ്നവും ജീവിതത്തേക്കാള്‍ വലുതല്ല എന്ന് ഇതു നമ്മെ സൗമ്യമായി ഓര്‍മപ്പെടുത്തുന്നു.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
NAYATTU
കാമവും ക്രോധവുമൊക്കെ ഉരുകിത്തിളച്ചു പുറത്തേക്കുവമിക്കുന്ന അഗ്‌നിപര്‍വതമുഖങ്ങളാണ് കാക്കനാടന്‍ കഥാപാത്രങ്ങളുടെ ഉള്ളകം. വൈകാരികവും വൈചാരികവുമായ തീവ്രവികിരണങ്ങളേല്പിക്കുന്ന ഉഷ്ണമേഖല. ഇതിലെ രണ്ടു നോവലെറ്റുകളും ശിലാശില്പങ്ങള്‍പോലെ കൊത്തിവെക്കുന്നതും മനുഷ്യന്റെ കരുത്തും ദൗര്‍ബല്യവും തന്നെ. വിസ്മൃതിയില്‍ പിടഞ്ഞെണീറ്റ അന്ധകാരാവൃതമായ ഒരു മുഖവും നെടുവീര്‍പ്പിന്റെ ഒച്ചയും തുടലൂരിവിടുന്ന അലര്‍ച്ചയാണ് ‘നായാട്ട്’ -കീഴടക്കിയവന്‍ പരാജിതനാകുന്നതിന്റെ ദൃഷ്ടാന്തം. കാലം ചിതറിച്ചുകളഞ്ഞ ഒരു രാഷ്ട്രീയസിദ്ധാന്തത്തിന്റെ വര്‍ത്തമാനകാലസാധുതയെ സഹാനുഭൂതിയോടെ വീക്ഷിക്കുന്നു ‘ഗാവ്രിലോ പ്രിന്‍സിപ്പ്’ – വിപ്ലവവായാടിത്തത്തിന് സമചിത്തതയുടെ നിര്‍വചനം
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
ICECREAM THINNUNNA SOORYAN
സങ്കീർണതകളൊന്നുമില്ലാതെ പറഞ്ഞുപോകുമ്പോഴും ഈ കഥകളെല്ലാം സങ്കീർണമായ ജീവിതാവസ്ഥകളെയും കരുണാർഹമായ ദൈന്യതകളെയുമാണ് ആവിഷ്കരിക്കുന്നത്. ഒട്ടും നാട്യങ്ങളില്ലാതെ കഥപറയുന്ന രീതി തന്നെയാണ് വായനക്കാരെ ഒപ്പം കൂട്ടുന്നത്. ജീവിത ബന്ധങ്ങളുടെ വൈകാരികാംശങ്ങളെ പൊലിപ്പിച്ചെടുക്കുന്ന പത്തു ചെറുകഥകളുടെ സമാഹാരം.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
KADHAANI: KARUTHA DAIVATHINTE RAHASYAM
“കദാനി’യെന്നാൽ, ഗോത്രഭാഷയിൽ, വെളുത്ത നിറമുള്ളവൾ.’ കറുത്തവരുടെ ഇടയിൽ തൊലിവെളുപ്പോടെ പിറന്നവൾ. ആ നിറത്തിന്റെ പേരിൽ, കുലം മുടിക്കാൻ ഉണ്ടായവൾ’ എന്ന ചാപ്പ അവൾക്കുമേൽ പതിയുന്നു, ഗോത്രസഭയാൽ നാടുകടത്തപ്പെടുന്നു. ആകാശച്ചെരിവിൽ വാഴുന്ന ആ കറുത്ത ദൈവത്തെ തേടിപ്പോകുവാൻ തന്നെ അവൾ ഉറച്ചു. എക്കോൺ കരടിയും ജെബാരി കരിമ്പുലിയും ആയിരുന്നു കൂട്ടാളികൾ. “ജനങ്ങളുടെയും മൃഗങ്ങളുടെയും ശത്രുവാണോ മിത്രമാണോ ദൈവം?” എന്ന, ഉള്ളിന്റെ ഉള്ളിലെ ചോദ്യത്തിന് ശരിയുത്തരം തേടുകയാണ് കദാനി.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Paschimagattathile Desajathikal
പശ്ചിമഘട്ടം ആവാസഭൂമിയാക്കിയ പക്ഷികളെയും സസ്തനികളെയും മത്സ്യങ്ങളെയും വൃക്ഷങ്ങളെയും പ്രകൃതിസ്‌നേഹികള്‍ക്കായി, പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കായി, വിദ്യാര്‍ഥികള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ‘ഒരു ജീവജാതിയെ അറിയുകയാണ്, അതിനെ സംരക്ഷിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പ്’ – ഇതാണ് ഈ ഗ്രന്ഥത്തിന്റെ സന്ദേശവും ആഹ്വാനവും.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.















