Latest Books

  • -20%

    Maruvasham

    കണ്ടതിനും കേട്ടതിനുമപ്പുറമുള്ള ചിലതിനെക്കുറിച്ചാണ് ഈ ലേഖനങ്ങള്‍ സംസാരിക്കുന്നത്. മനുഷ്യന്‍ എന്ന സുന്ദരപദം, ഈ രചനകള്‍ക്ക് അടിത്തറയാകുന്നു. അവിവേകത്തിന്റെയും ആഡംബരത്തിന്റെയും പ്രളയജലം മാനവികമൂല്യങ്ങളെ വിഴുങ്ങുന്ന ഒരു കാലത്ത്, പ്രത്യാശയുടെ തോണിയായി ഇതിലെ വാക്കുകള്‍ മാറുന്നു. മണ്ണും വിണ്ണും ഇവിടെ പരസ്പരം ആശ്ലേഷിക്കുന്നു. ടി.ടി. പ്രഭാകരന്റെ അവതാരിക.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Gibrante Pranayothsavangal

    “മേരി എൻ്റെ ഹൃദയത്തിന് ഒരുപാട് അധരങ്ങളുണ്ട്. അവയ്ക്ക് നിൻ്റെ കരങ്ങളെ ചുംബിക്കാനും നിൻ്റെ കത്തുകൾ ആലപിക്കാനും കഴിവുണ്ട്.” പ്രണയിനി എന്നതിനെക്കൾ, ജിബ്രാനെ ഒരു പൈതലിനെപ്പോൽ പരിരക്ഷിച്ചവളായിരുന്നു മേരി. “എൻ്റെ അറിവുകളെയും വിശ്വാസങ്ങളെയും ഇത്രയും ബലപ്പെടുത്തിയ ആൾ ഈ ലോകത്ത് മറ്റെങ്ങുമില്ലല്ലോ” എന്ന് ജിബ്രാൻത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ സഹഗാമിനിയുടെ അനുഗൃഹീതമായ കരത്തിനുമീതെ, പ്രകാശപൂർണമായ മിഴികൾക്കുമേലെ ജിബ്രാനേകിയ സ്നേഹചുംബനങ്ങളാണ് ഈ പുസ്‌തകത്തിൽ.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Tourism Quiz

    പൊതുവിജ്ഞാനചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മാത്രമല്ല, വിനോദയാത്രകള്‍ക്കുള്ള ‘റൂട്ട് മാപ്പ്’ കൂടിയാണ് ഈ പ്രശ്‌നോത്തരി. ഇടങ്ങളും കാഴ്ചകളുമായി ഇന്ത്യയും കേരളവും ഇതില്‍ നിങ്ങളെ സ്വാഗതംചെയ്യുന്നു. തീര്‍ഥാടനങ്ങള്‍ക്കും സാഹസികയാത്രകള്‍ക്കും പഠനയാത്രകള്‍ക്കും ഒക്കെ ചൂണ്ടുപലകയായ ഇതില്‍ ചരിത്രവും സംസ്‌കാരവും പരിസ്ഥിതിയും വിപണിയുമെല്ലാം കൂട്ടിക്കലരുന്നു. നമ്മുടെ നാടിനെയും നാട്ടുകാരെയും അടുത്തറിയാന്‍ സഹായിക്കും ഈ ക്വിസ് ബുക്ക്.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    12 Bible Kathaprasangangal

    ലോകര്‍ക്കുമുന്നില്‍ വെളിച്ചത്തിന്റെ ഗോപുരമായി പ്രകാശിക്കുന്ന ദൈവമഹത്ത്വത്തിന്റെ പന്ത്രണ്ട് അനശ്വരകഥകള്‍ ചേര്‍ത്തുവെക്കുകയാണ് ഈ കഥാപ്രസംഗസമാഹാരം. ചുങ്കക്കാരനുണ്ടായ പരിവര്‍ത്തനം, കവിണയും കല്ലുമായി ഗോലിയാത്തിനെ നേരിട്ട ദാവീദ്, ഉണ്ണിയേശുവിനെ തേടിയിറങ്ങിയ നാലാമത്തെ ജ്ഞാനി, അയ്യായിരം പേരുടെ വിശപ്പകറ്റിയ അഞ്ചപ്പവും രണ്ടുമീനും, നല്ല സമരിയാക്കാരന്‍… വിശുദ്ധബൈബിളിലെ പഴയ-പുതിയനിയമപുസ്തകങ്ങളിലെ കഥകള്‍, രേഖാചിത്രങ്ങളോടെ, ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Balpuran

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Ottapathippulla Jeevitham

    ഒരു മധ്യകേരളഗ്രാമത്തിന്റെ യാഥാർഥ്യങ്ങളിലേക്കാണ് ഈ നോവലിന്റെ പ്രയാണം. വിപ്ലവബോധമുള്ള ഒരു യുവാവിന്റെ ജീവിതം ഇതിൽ ആവിഷ്‌കരിക്കപ്പെടുന്നു. നൽക്കിനാക്കളുടെ നിധിപേടകം തേടിയലയുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളുടെ ഇണക്കവും പിണക്കവും ആസക്തിയും വിരക്തിയുമെല്ലാം ചേർന്ന് ‘ഒറ്റപ്പതിപ്പി’ന്റെ അച്ചടിമഷി വർണരൂക്ഷമാക്കുന്നു. ഡോ. എൻ.വി.പി. ഉണിത്തിരിയുടെ അവതാരിക.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Mein Ramdayal

    മൗനങ്ങളും നെടുവീർപ്പുകളും ആർത്തിരമ്പിപ്പെയ്യാനുള്ള വെമ്പലോടെ ഘനീഭവിച്ചുനില്ക്കുന്ന കഥാകാശം. ഗാഢസ്മൃതികളിലും നഷ്ടസൗഭാഗ്യങ്ങളിലും അനാഥത്വങ്ങളിലുമൊക്കെ വലിഞ്ഞുമുറുകി നിലകൊള്ളുന്ന കഥാപാത്രങ്ങൾ. ഉത്തരേന്ത്യൻ ‘നഗരകാന്താര’മാണ് മിക്ക കഥകളുടെയും പശ്ചാത്തലം

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    ZEN NADAPPU ZEN IRIPPU

    സെൻ അപൂർവമായൊരു വിടർച്ചയാണ്. മനുഷ്യബോധത്തിന്റെ ചരിത്രത്തിലെ വിചിത്രസംഭവങ്ങളിൽ ഒന്ന്. അത് ബുദ്ധന്റെ അനുഭവവും ലാവോത്സുവിൻ്റെ അനുഭവവും തമ്മിലുള്ള സമാഗമമാണ്. അതിന് ബുദ്ധന്റെ സൗന്ദര്യവുമുണ്ട്, ലാവോത്സുവിന്റെ സൗന്ദര്യവുമുണ്ട്; അത് രണ്ടുപേരുടേയും കുഞ്ഞാണ്. അതിനു മുൻപോ അതിനു പിൻപോ അങ്ങനെ ഒരു സമാഗമം നടന്നിട്ടില്ല. ഇഹവും അഹവും മറന്ന്, പരമവിശ്രാന്തിയുടെ മടിത്തട്ടിൽ ശിരസ്സണയ്ക്കുന്ന അനുഭവമാണ് ഈ വായന. ഇന്നിനെ പുണർന്ന്, അതീതഭാവിയിലേക്കു പടരുവാൻ ഈ സെൻ ഗുരു നിങ്ങളെ പഠിപ്പിക്കും. യോഗാത്മകതയും യുക്തിചിന്തയും ചരിത്രാവലോകനവും മനോവിശകലനവും ഫലിതപ്രകാശനവുമൊക്കെ ഇവിടെ ഒന്നുപോലെ ബോധനോപാധികളാകുന്നു. സാധകരുമായി ഒരു സംവാദത്തിനല്ല, സല്ലാപത്തിനാണ് ഈ ആശ്രമം വേദിയാകുന്നത്.

    Original price was: ₹650.00.Current price is: ₹520.00.
  • -20%

    ENTE GERMAN YATHRA

    ജർമനിയിൽപ്പോയി മടങ്ങിവന്നൊരു സുഹൃത്ത് തന്റെ അനുഭവങ്ങൾ നമ്മളോട് പറയുന്നതുപോലെ വായിച്ചുപോകാവുന്ന ഈ പുസ്തകത്തെ മികച്ചതാക്കുന്നത് എഴുത്തുകാരനിലെ പ്രഗത്ഭനായ ചരിത്രാധ്യാപകനാണ്. ഒരു പ്രദേശത്തിന്റെ ജിയോഗ്രഫിക്കൽ സ്പേസിലേക്കും ഹിസ്റ്റോറിക്കൽ സ്പേസിലേക്കും ജോർജ് ഒരേസമയം യാത്രചെയ്യുകയാണ്. ജർമനിയിലേക്കു പോകുന്നവർക്ക് ഒരു കൈപ്പുസ്തകമായി ഇത് ഉപയോഗിക്കാവുന്നതാണ്.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    THE SWEETEST MANGO

    This book tells the heartwarming story of three friends whose beautiful friendship began in the classroom and blossomed into a lifelong bond. Rooted in love, kindness and compassion, their friendship has only grown stronger with the passing years.
    Through this inspiring story, young readers are invited to discover the true meaning of friendship and experience the beauty of a bond that stands the test of time.
    Translated from Malayalam by Suresh M.G.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    KENYAN KATHAKAL

    കെനിയൻ ഭൂമിയിൽ വേരാഴ്ത്തിയ ഒരു വൃക്ഷത്തിൻ്റെ ശിഖരത്തിൽ വിരിഞ്ഞ മനോഹരമായ പൂക്കൾപോലെയാണ് ഈ കഥകൾ. ‘ഇരുണ്ട ഭൂഖണ്ഡ‌ം’ എന്ന കുറ്റപ്പേര് ചാർത്തിക്കിട്ടിയ ഒരു ദേശത്തിന്റെ ഭാഗമായിരുന്ന ഈ ജനത ഇവിടെ അവരുടെ നാടോടിക്കഥകളും ഗോത്രസംസ്‌കാരവും ആചാരക്രമങ്ങളും ജീവിതരീതികളും ജ്ഞാനസംഹിതകളും തനതുകലകളും എല്ലാമെല്ലാംകൊണ്ടു സൃഷ്ട‌ിക്കുന്നത് വെളിച്ചത്തുരുത്തുകളാണ്. സമുദ്രംപോലെ സമ്പന്നമായ ശബ്‌ദങ്ങളുടെ മിശ്രിതമായ ഒരു ഭാഷയിൽ ഈ കഥകൾ വായനക്കാരനോടു സംസാരിക്കുന്നു. ‘അവസാനകഥയും വായിച്ചു തീർക്കുമ്പോൾ കെനിയ എന്ന രാജ്യത്തിലൂടെ ചുറ്റിസഞ്ചരിച്ച പ്രതീതി’ എന്ന് അവതാരികയിൽ ഡോ. ടി.എസ്. ജോയ് സാക്ഷ്യപ്പെടുത്തുന്നു.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    RAMAYANAM VAYANA

    രാമായണം വായന എന്ന ആചാരം ഇതിഹാസനായകനായ ബലരാമനേറ്റ ഒരു ബ്രഹ്മഹത്യാപാപത്തിന്റെ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പുരാണം. രാമായണമാസം എന്ന് പുകഴ്പെറ്റ കർക്കിടകത്തിലെ ഓരോ ദിനവും വായിച്ചു നീങ്ങാവുന്ന വിധം വാല്മീകിരാമായണത്തെ കേന്ദ്രമാക്കിയുള്ള ഈ പുസ്തകം അദ്ധ്യാത്മ രാമായണത്തിലേയും ആനന്ദരാമായണത്തിലെയും കമ്പരാമായണത്തിലെയും കിളിപ്പാട്ടിലെയുമെല്ലാം ഭാവാർഥങ്ങളും കഥാസന്ദർഭങ്ങളും ഉൾക്കൊണ്ട് ലളിതമലയാളത്തിൽ ഭക്തിപൂർവം വിസ്തരിച്ചിരിക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    JANITHAKAM

    വിപ്ലവസ്വപ്നങ്ങളുടെ ചാരത്തിൽ ഇനിയും കനൽ ശേഷിക്കുന്നുവെന്നു കരുതുന്ന ഗോകുലനും പാർട്ടിക്കാരായ അച്ഛനമ്മമാരുടെ മകൾ ആയിട്ടും ആധ്യാത്മികലോകമാണ് തന്റെ സ്വാസ്ഥ്യമെന്നറിഞ്ഞ് കൃഷ്ണനെ ധ്യാനിക്കുന്ന സുചിത്രയും തമ്മിലുള്ള സങ്കീർണബന്ധത്തിലൂടെ കേരളീയസമൂഹത്തിന്റെ ഒരു അന്തരാളഘട്ടത്ത രേഖപ്പെടുത്തുകയാണ് എം. സുകുമാരൻ ‘ജനിതകം’എന്ന നോവലിലൂടെ.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    KAUTILYANTE ARTHASHASTRAM

    കൗടില്യന്റെ ‘അർത്ഥശാസ്ത്ര’മാണ് ഭാരതത്തിന്റെ ആദ്യ ലിഖിത ഭരണഘടന. ഒരു രാഷ്ട്രത്തിനു ഭരണനിർവഹണം സാധ്യമാകുന്നത് പാരമ്പര്യത്തിൽനിന്ന് ചട്ടങ്ങളും നിബന്ധനകളും സ്വാംശീകരിച്ച ഒരു ആദർശഭരണഘടനയിലൂടെയണ്. അത്തരത്തിൽ സമസ്‌തഘടകങ്ങളും സ്വീകരിച്ച് തയ്യാറാക്കിയ ‘അർത്ഥശാസ്ത്രം’ എന്ന മഹദ് ഗ്രന്ഥത്ത വസ്‌തുനിഷ്‌ഠമായി, വിശദമായി പ്രതിപാദിക്കുന്ന പുസ്‌തകം. ഇന്ത്യൻ സാമൂഹികശാസ്ത്ര ഗവേഷണ കൗൺസിലിനുവേണ്ടി നടത്തിയ ഗവേഷണത്തിൻ്റെ സംക്ഷിപ്‌തരൂപം.

    Original price was: ₹1,000.00.Current price is: ₹800.00.
  • -20%

    DARBAARI DEEPIKA

    വംശീയതയുടെ നെടുങ്കോട്ടകൾ ഉയർന്നുവരുമ്പോൾ ഒരു കവിക്ക് എന്താണ് ചെയ്യാൻ കഴിയുക? തമസ്‌കരിക്കപ്പെട്ട ചരിത്രത്തെ സ്മൃതിപഥങ്ങളിലേക്ക് പുനരാനയിക്കുക എന്നതുമാത്രമാണ് കരണീയം. പടയോട്ടങ്ങളും ശിക്ഷകളും നടപ്പിലാക്കിയ ഭരണാധികാരിയായ ബാബറെയല്ല, പൂന്തോട്ടങ്ങളെ പ്രണയിച്ച എല്ലാം ദൈവത്തിൽ സമർപ്പിച്ച കവിയും സൂഫിയുമായ ബാബറെയാണ് നമുക്ക് ഓർമയിലേക്ക് കൊണ്ടുവരേണ്ടത്. അതാണ് രാമൻ ചെയ്യുന്നത്. അതുതന്നെയാണ് ദർബാറി ദീപികയെ രാഷ്ട്രീയകവിതയാക്കുന്നത്. മാനവികതയുടെ സൗന്ദര്യത്തെ ഓർക്കാൻ പ്രേരിപ്പിക്കുകയാണ് ദർബാറി ദീപിക. മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനല്ല, സ്വയം കുറ്റത്തിൽനിന്ന് പുറത്തുകടക്കാനാണ് രാമൻ ചരിത്രത്തെ വേറിട്ടവഴിയിൽ സമീപിക്കുന്നത്. ഡോ. അനിൽ കെ. എം.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    ADIKONDA SAKHAVU

    സാമാന്യജീവിതാവസ്‌ഥകളിലെ അസാമാന്യമുഹൂർത്തങ്ങളിലേക്കു നോട്ടമയച്ചുകൊണ്ട് രണ്ടിനെയും പ്രശ്‌നവത്‌കരിക്കുകയും ഉപഹാസപൂർവം അതിൻ്റെ ഓരത്തുനിന്നുകൊണ്ട് വായനക്കാരെ അതിലേക്കു ക്ഷണിക്കുകയുമാണ് വി.എസ്. അജിത്ത് തന്റെ കഥകളിലൂടെ. വൈകാരികതയും വൈചാരികതയും ശാസ്ത്രബോധവും ദൈവവിചാരവും യുക്തിയും കുയുക്തിയും അയുക്തിയും തമ്മിൽ കെട്ടിമറിഞ്ഞ് ഉണ്ടാക്കുന്ന പ്രശ്ന‌ബാധിതപ്രദേശത്തേക്കുള്ള വായനക്കാരുടെ കടന്നുവരവോടെ എഴുത്താൾ അവിടെനിന്ന് അപ്രത്യക്ഷമാവുന്ന ഒരു എഴുത്തുവിദ്യയുടെ പലതരത്തിലുള്ള വഴികളിലൂടെയാണ് ഓരോ കഥയുടെയും സഞ്ചാരം.

    Original price was: ₹210.00.Current price is: ₹168.00.