-
Ammachiraku
മനസ്സിന്റെ പുസ്തകത്താളിൽ സൂക്ഷിക്കാൻ നിറനീലക്കണ്ണുകളുള്ള മയിൽപ്പീലികൾപോലെ 26 ബാലകവിതകൾ. ഉള്ളിലെ വർണങ്ങൾ ചാലിച്ച് ഒരമ്പിളിച്ചിത്രം വരയ്ക്കാനും, അക്ഷരങ്ങളും അക്കങ്ങളും കോർത്ത് ഒരണിമുത്തുമാല തീർക്കാനും കുട്ടികൾക്ക് പ്രേരണനൽകുന്ന സമാഹാരം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Mahanaya Lincoln
മനുഷ്യനെ മനുഷ്യത്വത്തില്‍ നിന്ന് അകറ്റിയ അടിമസമ്പ്രദായത്തിന് പൂര്‍ണവിരാമമിട്ട എബ്രഹാം ലിങ്കന്റെ ജീവിതകഥ. ഔപചാരികവിദ്യാഭ്യാസത്തിന്റെ പിന്തുണ ഇല്ലാതെയാണ് വൈറ്റ്ഹൗസിലേക്ക് ലിങ്കണ്‍ നടന്നുകയറിയത്. പിതാവിന്റെ കര്‍ക്കശപെരുമാറ്റത്തിലോ, സഹോദരിയുടെയും മാതാവിന്റെയും മരണത്തിലോ ഒന്നും ആ താരകം മങ്ങിയില്ല. അനുഭവങ്ങളുടെ കൊടുംചൂടില്‍ ഉരുകിയുണ്ടായ ഈ ജീവിതകഥയിലേക്ക് വിജയത്തിന്റെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Tourism Quiz
പൊതുവിജ്ഞാനചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മാത്രമല്ല, വിനോദയാത്രകള്‍ക്കുള്ള ‘റൂട്ട് മാപ്പ്’ കൂടിയാണ് ഈ പ്രശ്‌നോത്തരി. ഇടങ്ങളും കാഴ്ചകളുമായി ഇന്ത്യയും കേരളവും ഇതില്‍ നിങ്ങളെ സ്വാഗതംചെയ്യുന്നു. തീര്‍ഥാടനങ്ങള്‍ക്കും സാഹസികയാത്രകള്‍ക്കും പഠനയാത്രകള്‍ക്കും ഒക്കെ ചൂണ്ടുപലകയായ ഇതില്‍ ചരിത്രവും സംസ്‌കാരവും പരിസ്ഥിതിയും വിപണിയുമെല്ലാം കൂട്ടിക്കലരുന്നു. നമ്മുടെ നാടിനെയും നാട്ടുകാരെയും അടുത്തറിയാന്‍ സഹായിക്കും ഈ ക്വിസ് ബുക്ക്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Manasasthram Aarkum Padikkam
മനഃശാസ്ത്രം ആര്‍ക്കും പഠിക്കത്തക്കവിധം ലളിതമാക്കിയും എന്നാല്‍ സാങ്കേതികത്വം ഒട്ടും നഷ്ടപ്പെടാതെയും തയ്യാറാക്കിയ ഈ പുസ്തകം ഏവര്‍ക്കും പ്രയോജനപ്പെടും. മനഃശാസ്ത്ര അധ്യാപകരും ഡോക്ടര്‍മാരും വിദ്യാര്‍ഥികളും അവശ്യം സ്വന്തമാക്കേണ്ട പുസ്തകം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Himalayathinte Nerukayil
ഭാരതഖണ്ഡത്തിന്റെ ശിരസ്സായ, ശ്രീപരമേശ്വരന്റെ ആസ്ഥാനമായ, കവികളുടെ നിത്യപ്രചോദനമായ, ഭാരതസംസ്‌കാരത്തിന്റെ പതാകവാഹകനായ ഹിമവാന്റെ മുകള്‍ത്തട്ടിലേക്ക് ഒരു സഞ്ചാരം. ഹിമാലയമെന്ന ദേവഭൂമിയയെ കണ്ണുകള്‍കൊണ്ടും ഹൃദയംകൊണ്ടും തേടുന്ന ഒരു തീര്‍ഥയാത്രയ്ക്കുള്ള ക്ഷണമാണ് ഈ പുസ്തകം. വായനക്കാരനില്‍ ആത്മനിര്‍വൃതിയുടെ ആരതിയുഴിയുന്ന പുണ്യഗ്രന്ഥം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Padapusthaka Quiz
.ജീവശാസ്ത്രം .ഭൗതികശാസ്ത്രം
.രസതന്ത്രം .സസ്യശാസ്ത്രം
.പരിസ്ഥിതിശാസ്ത്രം .സാമ്പത്തികശാസ്ത്രം
.സാമൂഹ്യശാസ്ത്രം .ഗണിതശാസ്ത്രം
.മലയാളം .വിവരസാങ്കേതികവിദ്യ
.പൊതുവിജ്ഞാനം
.കേരളം: അടിസ്ഥാനവിവരങ്ങള്‍
.ഇന്ത്യ: അടിസ്ഥാനവിവരങ്ങള്‍₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
12 Bible Kathaprasangangal
ലോകര്‍ക്കുമുന്നില്‍ വെളിച്ചത്തിന്റെ ഗോപുരമായി പ്രകാശിക്കുന്ന ദൈവമഹത്ത്വത്തിന്റെ പന്ത്രണ്ട് അനശ്വരകഥകള്‍ ചേര്‍ത്തുവെക്കുകയാണ് ഈ കഥാപ്രസംഗസമാഹാരം. ചുങ്കക്കാരനുണ്ടായ പരിവര്‍ത്തനം, കവിണയും കല്ലുമായി ഗോലിയാത്തിനെ നേരിട്ട ദാവീദ്, ഉണ്ണിയേശുവിനെ തേടിയിറങ്ങിയ നാലാമത്തെ ജ്ഞാനി, അയ്യായിരം പേരുടെ വിശപ്പകറ്റിയ അഞ്ചപ്പവും രണ്ടുമീനും, നല്ല സമരിയാക്കാരന്‍… വിശുദ്ധബൈബിളിലെ പഴയ-പുതിയനിയമപുസ്തകങ്ങളിലെ കഥകള്‍, രേഖാചിത്രങ്ങളോടെ, ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Aparichitha
ജീവിതത്തിന്റെ ഊഷ്മളഭാവങ്ങളിലേക്കും ഊഷരഭാവങ്ങളിലേക്കും ദൃഷ്ടിപായിക്കുന്ന കഥയുള്ള കഥകള്‍. സുതാര്യമായ മനസ്സിനാല്‍ അതാര്യമായ ലോകങ്ങളിലേക്ക് വെളിച്ചപ്പൊട്ടുകള്‍ പ്രസരിപ്പിക്കുന്ന എഴുത്ത്. ഓര്‍മയുടെ തടവുകാരിയും പ്രത്യാശയുടെ പതാക വെളിച്ചപ്പൊട്ടുകള്‍ പ്രസരിപ്പിക്കുന്ന എഴുത്ത്. ഓര്‍മയുടെ തടവുകാരിയും പ്രത്യാശയുടെ പതാക വാഹകയും വ്യഥയുടെ കൂട്ടുകാരിയുമൊക്കെയാണ് ഈ എഴുത്തുകാരി. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്റെ അവതാരിക.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Iliad
‘മഹാഭാരത’ത്തിലേതുപോലെ, യവനേതിഹാസമായ ‘ഇലിയഡി’ലും ഇതിവൃത്തമാകുന്നത് യുദ്ധമാണ്. ട്രോയ് നഗരത്തിനുനേരെ ഗ്രീക്കുകാര്‍ നടത്തിയ യുദ്ധത്തിന്റെ കഥപറയുന്ന ഈ മഹാകാവ്യം, സുന്ദരിയായ ഹെലന്റെ തിരോധാനത്തില്‍ തുടങ്ങി വീണ്ടെടുപ്പില്‍ അവസാനിക്കുന്നു; അതിനിടയിലായി പതിറ്റാണ്ടുകള്‍ നീളുന്ന ഒരു യുദ്ധവും. ഒരു സ്ത്രീക്കു വേണ്ടി ദേവന്മാരും മാനവരും അണിചേരുന്ന ഉഗ്രപോരാട്ടങ്ങളുടെ ഉജ്വലവര്‍ണനകളാല്‍ സമൃദ്ധമാണ് ‘ഇലിയഡി’ന്റെ പ്രമേയപരിസരം. ലോകസാഹിത്യത്തിലെ ക്ലാസിക് രചനയുടെ പുനരാഖ്യാനം. വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍.
₹250.00Original price was: ₹250.00.₹195.00Current price is: ₹195.00. -
Sky Above The Orange Tree
Astonaut Pawan Kapoor is on a space mission. On a space walk, he gets lost in space. Contacts cut, his only link to earth is his daughter. As he glides through infinite darkness, little does he worry about himself. Instead, he celebrates life and the inexplicable experience.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Ramayanasaparya
രാമായണത്തെ അടിസ്ഥാനമാക്കിയുള്ള 39 പ്രൗഢപ്രബന്ധങ്ങളാണ് ‘രാമായണസപര്യ’യുടെ ഉള്ളടക്കം. വാല്മീകിയെയറിഞ്ഞ്, രാമായണോത്പത്തിയറിഞ്ഞ്, രാമരാജ്യസങ്കല്പത്തിന്റെ കാതലറിഞ്ഞ്, ഹോമര്‍-വ്യാസന്‍-വാല്മീകി ബലാബലമറിഞ്ഞ്, ഇത് ഇതിഹാസവഴിയിലൂടെ മുന്നേറുന്നു. ഭിന്നഭിന്നമായ വീക്ഷണകോണുകളില്‍നിന്ന് രാമായണത്തെ ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന മഹാഗ്രന്ഥം.
₹650.00Original price was: ₹650.00.₹520.00Current price is: ₹520.00. -
Mahabharathathile Janthukadhakal
നരിയും വ്യാഘ്രവും ആനയും സിംഹവും ശരഭവുമായി മുനി മാറ്റിത്തീര്‍ത്ത നായ, ദക്ഷമുഖത്തുനിന്ന് ഉത്ഭവിച്ച സുരഭി, ബ്രാഹ്മണന്റെ ദാനവസ്തുവായ മലര്‍പ്പൊടി പുരïണ്ട് ദേഹം സ്വര്‍ണവര്‍ണമായ കീരി, ധനത്തിലുള്ള ആര്‍ത്തി ശാപമായി ഗ്രസിച്ച ആനയും ആമയും എന്നിങ്ങനെ, ഇതിഹാസഗ്രന്ഥങ്ങളില്‍ പരാമര്‍ശിതമാകുന്ന മൃഗകഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Paschimagattathile Desajathikal
പശ്ചിമഘട്ടം ആവാസഭൂമിയാക്കിയ പക്ഷികളെയും സസ്തനികളെയും മത്സ്യങ്ങളെയും വൃക്ഷങ്ങളെയും പ്രകൃതിസ്‌നേഹികള്‍ക്കായി, പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കായി, വിദ്യാര്‍ഥികള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ‘ഒരു ജീവജാതിയെ അറിയുകയാണ്, അതിനെ സംരക്ഷിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പ്’ – ഇതാണ് ഈ ഗ്രന്ഥത്തിന്റെ സന്ദേശവും ആഹ്വാനവും.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Kadamattathukathanar
സമൂഹമനസ്സില്‍ ഭയം വിതച്ചിരുന്ന ഭൂതപ്രേതങ്ങളെ ദൈവദത്തമായ അധികാരത്തോടെ വരുതിയില്‍ നിര്‍ത്തിയ മഹാമാന്ത്രികന്‍ കടമറ്റത്തു കത്തനാരെക്കുറിച്ചും മന്ത്രവാദവിദ്യകളുടെ ‘കടമറ്റം സമ്പ്രദായ’ത്തെക്കുറിച്ചുമാണ് ഈ പുസ്തകം; ‘നീചപ്പിശാചു’ക്കളുടെ അന്തകനായും, ജനങ്ങളുടെ ആദരവിനു പാത്രമായ മനുഷ്യസ്‌നേഹിയായും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്ന കത്തനാരുടെ ഐതിഹ്യസമാനമായ ജീവിതകഥ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Thailand : Aanandhathinte Athbudhalokam
ജീവിതലഹരിയുടെ അവസാനതുള്ളിയും കുടിച്ചുവറ്റിക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന ഒരു ജനത അധിവസിക്കുന്ന തായ്‌ലന്റിന്റെ നഗരവീഥികളിലൂടെ, ഉല്ലാസകേന്ദ്രങ്ങളിലൂടെ, കടൽക്കരകളിലൂടെ, ദ്വീപുകളിലൂടെ, ഒരു ‘പാവത്താൻ മലയാളി’ നടത്തിയ സഞ്ചാരത്തിന്റെ കഥ. തലസ്ഥാനമായ ബാങ്കോക്കും പ്രധാനനഗരങ്ങളായ പാട്ടായയും ഫുക്കറ്റുമൊക്കെ ഇതിൽ വായനയുടെ happy hours സമ്മാനിക്കുന്നു. വർഗീസാന്റണിയുടെ അവതാരിക.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Sreemurukan Kathakal
അസുരചക്രവര്‍ത്തിയായ ശൂരപത്മാസുരനെ നിഗ്രഹിക്കാന്‍ അവതരിച്ച ശ്രീമുരുകന്‍. ശക്തിവേലിനെ ആയുധമാക്കിയവനും മയിലിനെ വാഹനമാക്കിയവനും കുക്കുടത്തെ ധ്വജരൂപമാക്കിയവനുമായ ദിഗ്വിജയി. ശിവ-ശക്തിചൈതന്യമായ ആ ദേവസേനാപതിയുടെ കഥകള്‍ ‘സ്‌കന്ദപുരാണം’ ആധാരമാക്കി ലളിതമായി ആഖ്യാനംചെയ്യുകയാണ് ഗ്രന്ഥകാരന്‍.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.















