-
Ramanadhante paavakal
കല്‍ക്കണ്ടത്തിന്റെ നനുത്ത തരികള്‍ നാവില്‍ അലിഞ്ഞുചേരുന്നതുപോലെ ഒരു സുന്ദരാനുഭവമാണ് ഈ കുട്ടിക്കഥകളുടെ വായന. രാമനാഥന്റെ നാടന്‍- പരിഷ്‌കാരി പാവകളും, അപ്പുവിന്റെ കളര്‍ കോഴിക്കുഞ്ഞുങ്ങളും, അമ്മുവിന്റെ കിങ്ങിണിയാടും, പപ്പുമാസ്റ്ററുടെ സരോജത്തത്തയും, ഉണ്ണിക്കുട്ടന്റെ മണ്ണിരകളും ഒക്കെച്ചേര്‍ത്ത് കുരുന്നു മനസ്സുകളില്‍ നല്ല പാഠങ്ങളുടെ വിത്തുവിതയ്ക്കുകയാണ് ഇവിടെ – നൂറുമേനി വിളവുനല്കുന്ന നന്മയുടെ വിത്തുകള്‍. കണ്ണിമാങ്ങ കടിച്ചും കടങ്കഥ പറഞ്ഞും കണ്ണാരം പൊത്തിക്കളിച്ചും ചെലവിട്ട ഒരു അവധിക്കാലം പോലെ ഈ രചനകള്‍ ബാലകരെ ഉത്സാഹഭരിതരാക്കും.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Once upon a time there was a child who loved books…
‘Once upon a time there was a child who loved books’ is a collection stories selected from ‘Tell a Tale’ competition held for school children. When our kids are running away from the world of tales, and getting themselves glued to digital screens, this book definitely serves the need of the hour. In this paper-canvas, myraid shades of creativity from a bunch of little storytellers can be seen; a variegated play of colours, painted by children in their own individual ways.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
The forgotten name
‘The forgotten name’, a collection of 16 stories, takes you on a disquieting ride that rises, falls, twists and turns through a spectrum of human emotions. From forgetting things that should be remembered to committing sins that should not be pardoned, these characters strike the right chord in the heart of readers, with their distress, anguish, grief and anger. Here, they are in relentless search for a ray of hope – a flash of light – in the stark and freezing darkness that surrounds them. Interminable cries, prolonged sighs and unfathomable lamentations reverberate between the folios of this book. These tales are salutations to the indomitable spirit within us that fights against the unbearable hardness of being!
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
The dracula python
‘The dracula python’ is a collection of 15 stories that take the readers’ minds to the zenith of eagerness, excitement, fun and fear, with lots of lessons to learn at the end of the reading. The stories represent different facets of children’s lives, depicting the ups and downs of emotions, feelings and anxieties. Each story has a different theme and the readers will often find themselves in the characters of the stories. The stories cover important topics such as morale, science, life lessons, social responsibilities, behavioural patterns and various nuances of childhood fun and pranks.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Manukuttanum Minupoochayum
ആരും ആരേയും കാണലും മിണ്ടലും കളിക്കലും ഒന്നുമില്ലാതിരുന്ന കൊറോണക്കാലത്താണ് മിനു മനുക്കുട്ടന്റെ ബെസ്റ്റ് ഫ്രണ്ടായത്. കറുപ്പും വെളുപ്പും നിറമുള്ള ആ പതുപതുത്ത മിടുക്കിപ്പൂച്ച, ‘അരുതു’കളുടെ മുഷിപ്പന്‍ ദിനങ്ങളില്‍ മനുക്കുട്ടന്റെ വാലായി മാറി. ‘മ്യാവൂ…’ മൂളി, പാദങ്ങളില്‍ മുട്ടിയുരുമ്മി, ഒപ്പം കവാത്ത് നടത്തി ആ സാമര്‍ഥ്യക്കാരി മനുവിനോട് ഇഷ്ടംകൂടി. എന്നാല്‍, കുറുക്കന്മാരും കാട്ടുപൂച്ചകളും കാടകം വാഴുന്ന കുന്നിന്‍ചെരിവിലെ അപ്പൂപ്പന്‍വീട്ടില്‍ മനുവിനൊപ്പം വിരുന്നുപാര്‍ക്കാനെത്തിയ അവള്‍ക്ക് ഒരു അമളിപിണഞ്ഞു – മിനുവിന്റെ മീന്‍കൊതിക്കുള്ള ശിക്ഷയായിരുന്നു അത് !
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Swarnanellikka
സ്നേഹവും കരുതലും നിറയുന്ന കുഞ്ഞുമ്മകൾ ചരാചരങ്ങൾക്കേകുന്ന മിടുമിടുമിടുക്കി തകരക്കുട്ടിയുടെ കഥയാണിത്. അമ്പേറ്റു പിടഞ്ഞ മയിലമ്മയെ ആ തങ്കക്കുട്ടി രക്ഷിക്കുന്നു; വെയിലേറ്റുവാടിയ സൂര്യകാന്തിച്ചെടിയോട് ആ അരുമക്കുട്ടി കരുണകാണിക്കുന്നു; കാക്കച്ചുണ്ടിൽനിന്നും കഴുകൻചുണ്ടിൽനിന്നും പുലിക്കുഞ്ഞിനെ ആ ആനന്ദക്കുട്ടി കാക്കുന്നു. കുറത്തിയമ്മൂമ്മ അവൾക്കു വാത്സല്യസമ്മാനമായി നല്കിയത് ഒരു വൈക്കോൽത്തൊട്ടി നിറയെ നെല്ലിക്കകളാണ്: സ്വർണനെല്ലിക്കകൾ! ആർത്തിയുടെ ചവർപ്പും നന്മയുടെ മധുരവും രുചിക്കുവാനാകുന്ന ഒരുപിടി നെല്ലിക്കകൾ കൂട്ടുകാർക്കും ആ തൊട്ടിയിൽനിന്നും വാരിയെടുക്കാം, ഈ കുഞ്ഞിപ്പുസ്തകത്തിലൂടെ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Granny
‘Granny’ tells the remarkable story of a grandmother burdened with sorrow and responsibility. After the tragic loss of her daughter, she selflessly cares for her three grandchildren, sacrificing her own comfort along the way. This tale of sacrifice and resilience leaves a lasting impression, showcasing the unwavering spirit and boundless love that drive Granny forward. This small story serves as a powerful reminder of the strength found within ordinary individuals facing extraordinary circumstances.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kuruviyum Poochayum
തണല്‍മരങ്ങള്‍ കുടപിടിക്കുന്ന അമ്മൂമ്മവീട്ടില്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തിയതാണ് അമ്മു. ‘സൂ’ പോലെയുള്ള ആ വീട്ടില്‍ അവള്‍ക്കു കൂട്ട്, നിഴലുപോലെ പിന്തുടരുന്ന പൂച്ചക്കുട്ടികളും മുല്ലപ്പടര്‍പ്പിനുള്ളിലെ കുരുവിക്കുഞ്ഞുങ്ങളുമായിരുന്നു. ”അമ്മൂ… അമ്മൂ…” വിളിച്ച് ഉരുമ്മിനീങ്ങുന്ന പൂച്ചകള്‍ക്കും സ്നേഹത്തോടെ പാറിയെത്തുന്ന കിളികള്‍ക്കും ഒപ്പം ആ ഒഴിവുദിനങ്ങള്‍ സുന്ദരമാക്കി അവള്‍ മറുനാട്ടിലേക്കു മടങ്ങുന്നു. എന്നാല്‍, മൂന്നു വര്‍ഷത്തിനുശേഷം അവിടേക്കു മടങ്ങിവന്ന അമ്മു, തീര്‍ത്തും മറ്റൊരാളായിരുന്നു!
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
A brain’s tale
BHANAV N.S., an author, a brilliant ninth grader, a world class science vlogger, a budding scientist, an enthusiastic learner with in-depth knowledge in science and is an all rounder in all spheres of educational sectors.
He represented India at 15th International Earth Science Olympiad hosted by Italy in 2022 and bagged one gold medal, two silver and one bronze for India.
Bhanav is also an invited speaker in the central hall of Indian parliament. After realizing the power of modern media, Bhanav started his own YouTube channel (Bhanav Namboodiri) and conveyed his scientific ideas effectively from 2019 onwards and proved it as an ideal tool for effective science communication. Bhanav is always on a roll sweeping accolades in national and international competitions.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Aamayum Muyalum
മുയല്‍വംശത്തിനാകെ നാണക്കേട് വരുത്തിവച്ച ഒരു കുപ്രസിദ്ധസംഭവത്തിന്റെ പുനര്‍വിചാരണ നടക്കുകയാണ് ഈ ‘പുസ്തകദര്‍ബാറി’ല്‍. വിശ്വവിഖ്യാതമായ ആ ഓട്ടപ്പന്തയത്തില്‍, ഒരു മടിയന്‍ ചെവിയനു പിണഞ്ഞ പോക്കണംകേടിന് ശൂരസിംഹ മുയല്‍ ചക്രവര്‍ത്തി തലമുറകള്‍ക്കിപ്പുറം ശിക്ഷ വിധിച്ചിരിക്കുന്നു! ഉറക്കംതൂങ്ങിമുയലിന്റെ അനന്തരാ…രാ…നന്തരാവകാശിയെ തൂക്കിലേറ്റാനാണ് ‘എതിര്‍വായില്ലാത്ത തിരുവാ’ കല്പന ‘നയ’പരമായ ഇടപെടലിലൂടെ മഹാമന്ത്രിക്ക് ആ വിധിനടപ്പാക്കല്‍ നീട്ടിവെക്കാനാകു ന്നുണ്ടെന്നാകിലും പൊന്നുതിരുമേനിയുടെ അന്തിമപ്രസ്താവനയ്ക്കായി മുയല്‍ജനം ആധിയോടെ കാക്കുകയാണ്; എങ്കിലും എന്താകും ആ വിധിവാചകം!?
എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ എഴുത്തുകാരനില്‍നിന്നും കുരുന്നുകള്‍ക്കായി ഒരു കുസൃതിക്കഥ.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Civil Police Officer
PSC സിവില്‍ പോലീസ് പരീക്ഷയുടെ ഏറ്റവും പുതിയ സിലബസ് പ്രകാരം തയ്യാറാക്കിയ റാങ്ക് ഫയല്‍. കോവിഡ് മഹാമാരിയെ സംബന്ധിച്ച വിവരങ്ങളും പോലീസ് സേനയെ സംബന്ധിച്ച് PSC ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും കറന്റ് അഫയേഴ്സും പ്രത്യേകമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Ammamma
പെരുകുന്ന സങ്കടങ്ങളുടെ വെയിൽപ്പാത ഏകയായി, നഗ്നപാദയായി താണ്ടുന്ന ഒരു അമ്മമ്മയുടെ അനുഭവകഥയാണ് ഈ പുസ്‌തകം. പേരക്കുട്ടികൾക്കൊപ്പം ആകുലതകളെയും വാത്സല്യപൂർവം മാറോടുചേർക്കുന്ന അമ്മമ്മയുടെ കഥ. ഈ ‘പൊറുതികെട്ട ജന്മ’ത്തിൻ്റെ കണ്ണീര്, തിളങ്ങുന്ന ഒരു സൂചിയായി തുളച്ചുകയറി നമ്മുടെ മിഴികളിൽ ഈറൻ പടർത്തും; സഹനത്തിൻ്റെ പെരുക്കപ്പട്ടിക നമ്മെ പഠിപ്പിക്കും.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kaa Enna Kakkayum Koo Enna Kuyilum
കുയിൽപ്പാട്ടുപോലെ സന്തോഷമേകുന്ന, ചക്കരമാമ്പഴം പോലെ മധുരംകിനിയുന്ന, ഇളംകാറ്റിലെ ഊഞ്ഞാലാട്ടത്തിൻ്റെ സുഖംപകരുന്ന കുഞ്ഞിക്കഥകളുടെ സമാഹാരം. ആലിപ്പഴത്തെ വൈരക്കല്ലാക്കുന്ന ഒരു കവിമനസ്സിൻ്റെ ഭാവനാസൗന്ദര്യം ഈ രചനകൾക്ക് അധികതിളക്കമേകുന്നു. അണ്ണാൻ്റെയും ഉറുമ്പിൻ്റെയും തവളയുടെയും മറ്റും കുറുമ്പുകളുടെ ആനന്ദാരവങ്ങൾക്കിടയിൽ നിന്നും എക്കാലത്തേക്കുമുള്ള മൊഴിമുത്തുകളും കുട്ടിക്കുസൃതികൾക്ക് കവർന്നെടുക്കാം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Cham Cham Magic
‘Cham Cham Magic ‘ is a collection of 25 stories that ignites a passion for reading and learning in
children. Each story takes the children’s imagination into an amazing world of birds,animals,humans
and nature. These stories are related to real life situations, presented in a simple manner and
concludes with a valuable lesson.
‘Cham Cham Magic’ will have a magical touch in the minds of young readers as a lifelong gift. The
stories provide lots of fun,laughter,curiosity and fantasy and many more. The content as well as the
presentation of each story will help children learn the significance of being self-sufficient.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Vishnunarayanan Namboodiri – Kavithayude Melsanthi
ഭൂമിയോടൊട്ടിനിന്ന കവിയായി, സ്‌നേഹം അധ്യയനമാധ്യമമാക്കിയ ഗുരുവായി, ഋഷികളുടെ പാദപരാഗം നെറുകയിലണിഞ്ഞ യാത്രികനായി ജീവിതം ചരിതാര്‍ഥമാക്കിയ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ഹൃദയംകൊണ്ടു പുണരുകയാണ് ഈ പുസ്തകം. ആ വാഴ്‌വിന്റെയും വാക്കിന്റെയും ശുദ്ധി ഈ താളുകള്‍ക്ക് ഹിമവെണ്‍മയേകുന്നു. ശ്രീവല്ലഭപൂജയില്‍ ബദ്ധശ്രദ്ധനായ ഒരു ഭക്തനെയും, ”പുല്‍നാമ്പില്‍ മണ്ണിന്റെ നേരിനെത്തൊട്ടു തലയില്‍വെച്ചാദരിച്ച” ഒരു പ്രകൃതിസ്‌നേഹിയെയും ഒക്കെ ഈ ഓര്‍മകളുടെ ആല്‍ബത്തില്‍ വായനക്കാര്‍ കണ്ടുമുട്ടുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യലോകത്തിലൂടെയുള്ള ഒരു പരിക്രമണവുമാണിത്. ഉപക്രമമായി, മകള്‍ അദിതി അച്ഛനെക്കുറിച്ചെഴുതിയ അനുസ്മരണക്കുറിപ്പും.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
LSS QUESTION BANK 2022
എല്‍.എസ്.എസ്. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉത്തമമായ ഒരു പരീക്ഷാസഹായിയാണ് ഇത്. മാതൃകാചോദ്യപേപ്പറുകള്‍ക്കൊപ്പം മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും അവയ്ക്കുള്ള ഉത്തരങ്ങളും, എല്‍.എസ്.എസ്. 2022 മോഡല്‍ ക്വസ്റ്റിയന്‍ പേപ്പര്‍റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം, സിലബസും ചോദ്യഘടനയും പരീക്ഷാര്‍ഥികള്‍ക്കുള്ള പൊതുനിര്‍ദേശങ്ങളും ഉള്‍ക്കൊണ്ടള്ളിച്ചിരിക്കുന്നു. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കു മാത്രമല്ല, അവര്‍ക്കു പരിശീലനംനല്കുന്ന അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഈ ക്വസ്റ്റിയന്‍ ബാങ്ക് പ്രയോജനപ്രദമാകും.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.















