-
NIRMITHAMANUSHYAN 7.0
ന്യൂയോർക്ക് നഗരത്തെയാകെ സംഭ്രമത്തിലാഴ്ത്തിക്കൊണ്ട് അവിവാഹിതകളായ പെൺകുട്ടികളും വിവാഹിതരായ സ്ത്രീകളും പുരുഷബന്ധമില്ലാതെ ഗർഭത്തിനിരകളാവുകയും ഗർഭഛിദ്രം നടത്തിയാൽ മരിച്ചുപോകുകയും ചെയ്യുന്നു. അതിന്റെ കാരണം തേടുന്ന എഫ്.ബി.ഐ. സംഘത്തിന് അതുവരെ പരിചിതമല്ലാത്ത ദുർഘടമാർഗങ്ങളിലൂടെയാണു അന്വേഷണം നടത്തേണ്ടിവരുന്നത്. ആ അന്വേഷണം കേരളത്തിലേക്കും നീളുന്നു. ഭീകരവാദികളുടെ പുത്തൻ ആയുധം എ.ഐ. ടെക്നോളജിയിലൂടെ ഉണ്ടാക്കിയെടുത്ത നിർമിതമനുഷ്യനാണെന്ന് അവർ കണ്ടെത്തുമ്പോഴും അതിനെ നേരിടാനാകാതെ കുഴങ്ങുകയാണ് എഫ്.ബി.ഐ. എ.ഐ. കാലത്തെ വിഭ്രാമകമായ അവസ്ഥയിലൂടെ വായനക്കാരെ നയിക്കുന്ന ക്രൈംത്രില്ലർ.
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00. -
DESHARAVANGAL
1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന്‍ തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം.
– പി. സുരേന്ദ്രന്‍₹450.00Original price was: ₹450.00.₹360.00Current price is: ₹360.00. -
Neele thuzhanja dhoorangal
ഈ സര്‍വീസ് സ്റ്റോറി അതിന്റെ വിശദാംശസമൃദ്ധികൊണ്ടും നിരീക്ഷണ വൈഭവംകൊണ്ടും വ്യത്യസ്തമാണ്; വൈവിധ്യപൂര്‍ണവും. ഇവിടെ അബ്ദുള്‍ ലത്തീഫിന്റെ സാമാന്യം കര്‍ക്കശമായ വ്യക്തിത്വവും നീതി ബോധവും സഹായസന്നദ്ധതയും ചേര്‍ന്ന് ഈ അനുഭവക്കുറിപ്പുകളെ വ്യത്യസ്തമാക്കുന്നു. ഇതിലെ ഭാഷ നാട്യങ്ങളില്ലാത്തതും ലളിതവുമാണ്, എന്നാല്‍ തീക്ഷ്ണവും. വാസ്തവത്തില്‍ ഈ തുറന്നെഴുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് കളമൊരുക്കേണ്ടതാണ്.ജീവിതാനുഭവങ്ങളുടെ ആധികാരികതയിലും ധീരതയിലും ആത്മവിശ്വാസത്തിലും രചിക്കപ്പെട്ടിരിക്കുന്ന ഈ കൃതിക്ക് അനുഭവകഥനം എന്നതിനപ്പുറം നീളുന്ന സാംഗത്യമുണ്ട്. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം, ഔദ്യോഗികനടപടിക്രമങ്ങളില്‍ കുരുങ്ങി ജീവിതമില്ലാതായിപ്പോകുന്നവരുടെ നിശ്ശബ്ദമായ കണ്ണീരിനെക്കുറിച്ചോര്‍ക്കാന്‍കൂടി ഈ പുസ്തകം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായ ഓര്‍മകള്‍ അടുക്കും ചിട്ടയോടെയും ആവിഷ്‌കരിച്ചിരിക്കുന്ന ഈ പുസ്തകം എല്ലാ തരത്തിലും തലത്തിലുമുള്ള വായനക്കാര്‍ക്ക് ആകര്‍ഷകമായി അനുഭവപ്പെടാതിരിക്കില്ല.– കെ. ജയകുമാര്‍ ഐ.എ.എസ്.മുന്‍ ചീഫ് സെക്രട്ടറി₹450.00Original price was: ₹450.00.₹360.00Current price is: ₹360.00. -
ARIYAPPEDATHA LOKAM
ചരിത്രാതീതകാലത്തെ ദിനോസറുകളും പറക്കും ഉരഗങ്ങളും ആള്‍ക്കുരങ്ങുകളും മറ്റും ഇന്നും നമുക്കിടയില്‍ അജ്ഞാതലോകത്ത് അധിവസിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ പിന്‍പറ്റിയുള്ള ഒരു സാഹസിക പര്യവേക്ഷണത്തിന്റെ കഥയാണിത്. ശാസ്ത്രലോകം ‘നുണയന്‍’ എന്നും ‘ആശയഭ്രാന്തന്‍’ എന്നും പരിഹസിച്ചുതള്ളിയ പ്രൊഫസര്‍ ചാലഞ്ചറിന്റെ ഈ ദിവ്യവെളിപാടിന്റെ നിജസ്ഥിതി തേടിയുള്ള യാത്രയിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങളും വിചിത്രമായ നിമിത്തങ്ങളും വിസ്മയകരമായ നിയോഗങ്ങളും. അവിശ്വസനീയതയുടെ മലണ്ടമകളും അത്യാപത്തിന്റെ പാറപ്പിളര്‍പ്പുകളും നിഗൂഢതയുടെ ചെളിക്കുണ്ടുകളും പിന്നിട്ട് ഇവിടെ ഒരു സംഘം സഞ്ചരിക്കുകയാണ്, ശാസ്ത്രീയ ആധികാരികതയിലേക്ക്. സയന്‍സ് ഫിക്ഷന്‍ രചയിതാക്കളുടെ വിശുദ്ധഗ്രന്ഥമായ ദിനോസര്‍ കഥകളുടെ മാതാവായ നോവല്‍. ‘ജുറാസിക് പാര്‍ക്ക്’ എന്ന വിഖ്യാത ചലച്ചിത്രത്തിനു പ്രചോദനമായ രചന
₹430.00Original price was: ₹430.00.₹344.00Current price is: ₹344.00. -
Sthuthiyayirikkatte
ഏതു നിമിഷവും, ഏതു തിരിവില്‍വച്ചും, അവ്യവസ്ഥയാല്‍ ഉന്മാദവും അട്ടിമറിയാല്‍ കിനാവും കടന്നാക്രമിച്ചേക്കാവുന്ന ഒരു കെണിനിലമാണ് ഈ നോവല്‍. ദുരൂഹമായ ഒരു ദുഃസ്വപ്നത്തിലേക്കു വഴുതിവീഴുകയാണ് നിങ്ങള്‍ എന്ന് അപായസൈറണ്‍ മുഴക്കുന്ന താളുകള്‍. അപ്രവചനീയമായ അന്തര്‍യാത്രകളും അന്തഃക്ഷോഭങ്ങളും ഈ ദുര്‍നടപ്പില്‍ വൈദ്യുതാലിംഗനങ്ങളേ കുന്നു. സ്വപ്നത്തില്‍പ്പോലും ഇടപെടുന്ന, അവയെ അപഹരിക്കുന്ന വിഭ്രമകല്പനകളിലൂടെ, നടപ്പുകാലസങ്കീര്‍ണതകള്‍ വായനക്കാര്‍ ഇതില്‍ രുചിച്ചറിയുന്നു.
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Macroni
ചരിത്രത്താളിലും ഭൂപടത്തിലും ‘മക്രോണി’ എന്ന സ്ഥലനാമവും സ്ഥലരാശിയും രേഖപ്പെടുത്തുകയാണ് ഈ നോവല്‍. കാലത്തെ ഖനനംചെയ്ത് നാട്ടുവൃത്താന്തങ്ങള്‍, പ്രാദേശിക അടയാളങ്ങള്‍ പോലെ, ഇവിടെ വീണ്ടെടുക്കപ്പെടുന്നു. അവിവേകികളായ മക്കള്‍ വന്ധ്യവും മരണാസന്നവുമാക്കിമാറ്റിയ ‘പിതാക്കന്മാരുടെ ഭൂമി’ യെ വര്‍ത്തമാനകാലം ഇതില്‍ സ്‌നേഹത്തിന്റെ റിപ്പബ്ലിക്കാക്കിത്തീര്‍ക്കുന്നു; രുധിരഗന്ധമില്ലാത്ത, അതിര്‍ത്തികള്‍ വരയ്ക്കാത്ത ‘സമാധാനനഗരം’ എന്ന പദവിയിലേക്കുയര്‍ത്തുന്നു.
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Pavangal
ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരിൽ മനുഷ്യത്വത്തിന്റെ ചോരയോട്ടത്തിനു നിദാനമായി വർത്തിക്കുന്ന ഒരു ക്ലാസിക് കൃതിയെകുറിച്ചുള്ള ഗ്രന്ഥകാരന്റെതന്നെ വാക്കുകളാണിത്. വിവേകികളുടെ ഹൃദയങ്ങളിൽ ‘പാവങ്ങൾ’ അന്നുമിന്നും കഠിനക്ഷതങ്ങൾ ഏല് പിച്ചുകൊണ്ടിരിക്കുന്നു; അലിവും സ്‌നേഹവും ആ ദിവ്യ ക്ഷതങ്ങളിൽനിന്നും ഒഴുകിപ്പരക്കുന്നു. മനുഷ്യാന്തസ്സിനെ എന്തിനും ഏതിനും ഉയരെ പ്രതിഷ്‌ഠിക്കുവാൻ, ജീൻ വാൽജീൻ എന്ന ‘കുറ്റവാളി’ നടത്തുന്ന നിരന്തരശ്രമങ്ങളുടെ കഥയാണിത്.
വിശ്വസാഹിത്യത്തിലെ നിത്യവിസ്‌മയമായ നോവൽ
സംഗൃഹീത പുനരാഖ്യാനം: കെ.പി. ബാലചന്ദ്രൻ₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
DEVALOKAM
ദേവലോകം അമ്പത്തിരണ്ടിനു ശേഷം അറുപത്തിനാലു വരെയുള്ള ഒരു വ്യാഴവട്ടത്തിന്റെ കഥയാവണമെന്നു വെച്ചാണ് എഴുതി തുടങ്ങിയത്. അതു തളർച്ചയുടേതായിരുന്നു. ആവേശം കൊള്ളിക്കത്തക്ക സമരങ്ങളൊന്നും ഇക്കാലത്തുണ്ടായതായി ഞാനോർക്കുന്നില്ല. സ്വാർഥലോലുപരായ നേതാക്കൾ പാർട്ടിയുടെ തലയിൽ കയറിനിന്ന്
ദേവലോകത്തേക്കു കുതിക്കുകയായിരുന്നു…
സാംസ്കാരികരംഗത്തുണ്ടായിരുന്ന ബുദ്ധിജീവികളിൽ നല്ലൊരു വിഭാഗം പാർലിമെന്റിൽ, രാജ്യസഭയിൽ, അസംബ്ലികളിൽ സാഹിത്യ സംഗീത നാടക ലളിതകലാ അക്കാദമികളിൽ,ഉദ്യോഗസ്ഥകസേരകളിൽ…
പാർട്ടിയുടെ ചലനങ്ങളും രൂപഭാവങ്ങളും വീക്ഷിച്ചു കൊണ്ട് പാർട്ടിയിൽത്തന്നെ ഉറച്ചുനിന്ന എനിക്ക് ഇവരെപ്പറ്റിയെല്ലാം പലതും പറയാനുണ്ട്.
ഓരോരുത്തനെപ്പറ്റി എഴുതിയാലും ഓരോ നോവലാകും. -ചെറുകാട്₹410.00Original price was: ₹410.00.₹328.00Current price is: ₹328.00. -
Ibsente 4 Nadakangal
ആധുനികനാടകത്തിന്റെ തലതൊട്ടപ്പനായ ഇബ്‌സന്റെ വിഖ്യാത ങ്ങളായ നാലു നാടകങ്ങളുടെ വിദഗ്ധവും സുന്ദരവുമായ മൊഴിമാറ്റമാണ് പി.ജെ. തോമസ് ഈ സമാഹാരത്തില്‍ നാടകാസ്വാദകര്‍ക്കും വായനക്കാര്‍ക്കും സമ്മാനിക്കുന്നത്. ഇബ്‌സന്റെതന്നെ പേരുകേട്ട മറ്റ് ഏഴു നാടകങ്ങളുടെ വിവര്‍ത്തനം അദ്ദേഹം പ്രസിദ്ധീകരിച്ചുകഴിഞ്ഞു (ഇബ്‌സന്റെ തിരഞ്ഞെടുത്ത നാടകങ്ങള്‍, എച്ച് & സി, 2020). അതിന്റെ തുടര്‍ച്ചയാണ് ഈ ഗ്രന്ഥം. ലോകനാടകപ്രതിഭയായ ഇബ്‌സന്റെ നാടകങ്ങളുടെ മൗലികവും വിപ്ലവാത്മകവുമായ രൂപഭാവങ്ങളെ ലളിതവും ആസ്വാദ്യവുമായ മൊഴിമാറ്റത്തിലൂടെ മലയാളത്തിലേക്കെത്തിക്കുമ്പോള്‍ പി.ജെ. തോമസ് നിര്‍വഹിക്കുന്നത് മലയാളസാഹിത്യത്തിന്, മലയാള നാടകസാഹിത്യത്തിന് പ്രത്യേകിച്ചും വിലതീരാത്ത സേവനമാണ്. ഒരു നൂറ്റാണ്ടിലേറെയായി ലോകശ്രദ്ധ പിടിച്ചുപറ്റിയ അവിസ്മരണീയങ്ങളായ നാടകസംഭവങ്ങളാണ് ഈ ഗ്രന്ഥത്തില്‍ നാടക കുതുകികളെയും വായനാപ്രേമികളെയും കാത്തിരിക്കുന്നത്.
₹400.00Original price was: ₹400.00.₹320.00Current price is: ₹320.00. -
GEETHANJALI VOICE
ശാസ്ത്രീയമനോഭാവവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ഒരുകൂട്ടം വിദ്യാർഥികളുടെ ജീവിതയാത്ര മനോഹരമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്നു. ഇന്നത്തെ കൗമാരത്തിന്റെ മനോഭാവങ്ങളിലേക്ക് ആഴത്തിൽ കടന്നുചെന്നുകൊണ്ട് അവരിലെ
സക്രിയമായ ഊർജത്തെ സാമൂഹോന്മുഖതയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതെങ്ങനെയെന്ന് വിശദമാക്കുകയാണ് ‘ഗീതാഞ്ജലി വോയ്സ്
എന്ന യങ് അഡൽറ്റ് ഫിക്ഷൻ.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും വായിക്കേണ്ട നോവൽ.₹390.00Original price was: ₹390.00.₹312.00Current price is: ₹312.00. -
Mahathaya Kuttanweshana Kadhakal
ദുര്‍വാസനകളും കുടിലതകളും അകൃത്യങ്ങളും കുഴഞ്ഞുമറിയുന്ന ക്രൈം സീനുകളിലേക്കു കൂട്ടിക്കൊണ്ടുപോയി നിങ്ങളേയും ഇന്‍വെസ്റ്റിഗേഷനില്‍ പങ്കാളിയാക്കുന്നു ഈ ഇരുപതു കഥകളും. എഴുത്തുകാരില്‍, ചെഖോവും ഡിക്കന്‍സും മോപ്പസാങ്ങും പോയും ഡോയലും കിപ്ലിംഗും തുടങ്ങി, വ്യത്യസ്തതലമുറകളിലെ ഫിക്ഷന്‍ അതികായരുടെ നിര. ജീര്‍ണജഡങ്ങളും ചോരപ്പാടുകളുമൊക്കെ നിറഞ്ഞ, അലര്‍ച്ചകളും ഞരക്കങ്ങളുമൊക്കെ ഒച്ചവെക്കുന്ന ഇതിലെ ഭീതിജനകമായ ഇടങ്ങള്‍ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മൃതിയുടെയും അപ്രത്യക്ഷമാകലിന്റെയും ആള്‍മാറാട്ടത്തിന്റെയും ആഭിചാരത്തിന്റെയുമൊക്കെ ചതിനിലങ്ങളില്‍ കെട്ടിപ്പൊക്കിയ, ദുര്‍ബല ഹൃദയര്‍ക്ക് പ്രവേശനം നിഷിദ്ധമായ രാവണന്‍കോട്ടകള്‍ നിങ്ങളിലെ ഡിറ്റക്ടീവിനെ ക്ഷണിക്കുകയാണ് – നിഗൂഢതയുടെ കടുംകെട്ടഴിച്ച് ‘സത്യം’ എന്ന പ്രതിയെ വിലങ്ങുവെക്കുവാന്‍! ലോകപ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ കുറ്റാന്വേഷണകഥകള്‍
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00. -
Ibsente Nadakangal
ഇബ്സന്റെ ചരിത്രനാടകങ്ങള്‍ അരങ്ങിലെ നിഴല്‍വെളിച്ചങ്ങളില്‍ പ്രതിഷ്ഠിച്ചത് ഇതിഹാസമാനമുള്ള കഥകളും കഥാപാത്രങ്ങളുമാണ്. വിശകലനാത്മകമനസ്സും വിമര്‍ശനാത്മകസ്വരവും കൊണ്ട് ആ ആവിഷ്‌കാരങ്ങള്‍ കാലത്തിന്റെയും നാടകത്തിന്റെയും വന്ധ്യനിലങ്ങളെ ഉഴുതുമറിച്ച് പുതുവിത്തുകള്‍ വിതച്ചു, കതിര്‍ക്കനമുള്ള കറ്റകള്‍ കൊയ്തു. ഈ ‘ആധുനികനാടകത്തിന്റെ പിതാവ് ‘ നോര്‍വേക്കാരുടെ അഭിമാനവും അഹങ്കാരവുമാണ്, എക്കാലവും. ആ ദേശത്തിന്റെ ചരിത്രപഥങ്ങളില്‍ നിന്നുതന്നെയാണ് ഈ ഇരു നാടകങ്ങളും ഇതിവൃത്തസ്വീകരണം നടത്തിയിരിക്കുന്നത്. നോര്‍വീജിയന്‍ ജനതയുടെ വിമോചനസ്വപ്നങ്ങള്‍ക്ക് പാലൂട്ടിയ ഒരു വിധവയുടെ കഥയാണ് ‘ലേഡി ഇന്‍ഗര്‍’. രാജ്യതന്ത്രവും പുത്രസ്നേഹവും തമ്മില്‍ അടരാടുന്ന ആ ഗൃഹനായികയുടെ അന്തരംഗം ഇതില്‍ പ്രകാശിതമാകുന്നു. രാജകിരീടത്തിനുമേല്‍ അവകാശവാദമുന്നയിച്ച് അധികാരാസക്തര്‍ ദുര്‍ബലമാക്കിയ ഒരു സിംഹാസനത്തിന്റെ കഥയാണ് ‘കിരീടവകാശികള്‍’. കലഹവും യുദ്ധവും കൊലയും മതാന്ധതയുമൊക്കെ ഇതിന്റെ രംഗപടത്തില്‍ തെളിയുന്നു.
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00. -
-
Ibsente Natakangal
നാടകചരിത്രത്തില്‍ ഇബ്സന്‍ എഴുതിച്ചേര്‍ത്തത് ധീരവും നൂതനവുമായ ഒരു അധ്യായമാണ്. കാലം തിരശ്ശീല വീഴ്ത്താത്ത ‘പാവയുടെ വീടും’ പൊതുജനശത്രു’ വും ‘രാജശില്‍പി’ യും ‘പ്രേതങ്ങളും’ പോലെയുള്ള ക്ലാസിക് അരങ്ങനുഭവങ്ങള്‍ക്ക് ഈ പ്രതിഭാശാലിയിലൂടെ ലോകം വേദിയായി. ഈ അപൂര്‍വസമാഹാരത്തിലെ ‘കാറ്റലീന’ ഇബ്സന്റെ പ്രഥമ നാടകമാണ്. അധികാരസ്വരൂപത്തോടു കലമ്പുന്ന ഒരു വിപ്ലവകാരിയാണ് നായകന്‍. റോമിന്റെ പ്രഖ്യാപിതശത്രുവായ കാറ്റലീനയുടെ വിമതശബ്ദത്തില്‍, മാനവികതയുടെ പക്ഷംചേരുന്ന നാടകകൃത്തിനെയാണ് കാണുവാനും കേള്‍ക്കുവാനുമാകുക. വിമര്‍ശസ്വരമൂര്‍ച്ചകൊണ്ട് ‘യുവജനസംഘം’ വലിച്ചഴിക്കുന്നത് പൊതുസേവകരുടെ വ്യാജവേഷങ്ങളാണ്.
₹380.00Original price was: ₹380.00.₹304.00Current price is: ₹304.00. -
JALAMUDHRA
കാടും കടലും അതിരിടുന്ന സിലറ്റ് കാസിൽ എന്ന രാവണൻ കോട്ടയിലേക്ക് പപ്പയുടെ നിർദേശപ്രകാരം എത്തിപ്പെടുന്ന സായി ലേയ എന്നീ രണ്ടു പെൺകുട്ടികൾ. നിഗൂഢതകൾ നിറഞ്ഞ ആ കോട്ടയുടെ രഹസ്യങ്ങൾ ഒന്നൊന്നായി ചുരുളഴിയുമ്പോൾത്തന്നെ അവരുടെ ജീവിതരഹസ്യങ്ങളും അവർക്കുമുന്നിൽ വെളിപ്പെട്ടുവരുന്നു. ഒപ്പം അവർക്കു രണ്ടു വയസ്സുള്ളപ്പോൾത്തന്നെ നഷ്ടപ്പെട്ട മാതൃസ്നേഹം അവിടെവച്ച് ജലമുദ്രയായി അവരിലേക്ക് ഒഴുകിയെത്തുന്നു. വായനയുടെ ഓരോ നിമിഷത്തിലും നമ്മെ വിസ്മയചകിതരാക്കുന്ന നോവൽ.
₹370.00Original price was: ₹370.00.₹296.00Current price is: ₹296.00. -
AVADHOOTHAM
“ഗുരുവിന്റെ ആന്തരികജീവിതത്തിന്റെ അത്ഭുതചരിതമാണ് ഈ ഗ്രന്ഥത്തിൽ ചുരുളഴിയുന്നത്… ഒരു മഹാമനസ്സിന്റെ ബാഹ്യാഭ്യന്തരലോകങ്ങൾ ഒന്നൊന്നായി പ്രകടമാകുന്നത് അത്യന്തം രസപ്രദമായ രീതിയിലാണ്. സാധനാജീവിതത്തിന്റെ നിഗൂഢതകളും തീവ്രാനുഭവങ്ങളും അറിയാതെ ഒരു യോഗിയെ തിരിച്ചറിയാൻ കഴിയില്ല എന്നുകൂടി ഈ ഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നു. രസപ്രദമായ കഥാഖ്യാനം പിന്തുടരുന്ന കൗതുകത്തോടെയും, അതിനിടയിൽ ആന്തരികജീവിതരഹസ്യങ്ങൾ തിരിച്ചറിയുന്ന വിസ്മയത്തോടെയുമല്ലാതെ വായനക്കാരന് ഈ ഗ്രന്ഥം വായിച്ചുതീർക്കാൻ ആവുകയില്ല.” -എം.കെ. സാനു
മലയാളി ഇന്നോളം വായിച്ചറിഞ്ഞ ‘നാരായണ’ങ്ങളിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമാണ്, ഗുരുദേവന്റെ ജീവിതം നോവൽരൂപത്തിൽ ആഖ്യാനംചെയ്യുന്ന ഈ കൃതി.
₹360.00Original price was: ₹360.00.₹288.00Current price is: ₹288.00.















