-
Ganitham Madhuram
ഗണിതപ്രശ്‌നങ്ങള്‍ നിരന്തരപ്രശ്‌നമാകുന്നവര്‍ക്ക് ഈ ശാസ്ത്രവിഷയത്തെ രസത്തോടെ സമീപിക്കാനാകുംവിധമാണ് ഈ കൈപ്പുസ്തകത്തിന്റെ അവതരണരീതി. ഉത്തരങ്ങളിലേക്കുള്ള എളുപ്പവഴി പറഞ്ഞുതരികയല്ല, ഗണിതശാസ്ത്രത്തിന്റെ ഹൃദയത്തിലേക്കുള്ള ക്രിയാവഴി കാണിച്ചുതരികയാണ് ഗ്രന്ഥകാരന്‍. വിദ്യാലയപരീക്ഷകള്‍ക്കും മത്സരപരീക്ഷകള്‍ക്കും ഇതിലെ അറിവുകളും ആശയങ്ങളും ഉപകാരപ്രദമാണ്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Naayavalarthal
നായ്ക്കളെക്കുറിച്ച് – ഏറ്റവും ചെറിയ ജനുസ്സായ ഷിവാവാ മുതൽ ഏറ്റവും വലിയ ജനുസ്സായ സെന്റ് ബർനാദ് വരെ വിവിധങ്ങളായ നായ്ജനുസ്സുകളെക്കുറിച്ച്, അവയുടെ പരിപാലനത്തെക്കുറിച്ച്, അവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചൊക്കെ – സാമാന്യമായ അറിവുനല്കുന്ന ഗ്രന്ഥം. നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നായകളുടെ പോഷണം, പരിശീലനം, പ്രജനനം തുടങ്ങി, ഇതിലുള്ളത് സമഗ്രമായ ‘ശ്വാനവിജ്ഞാന’മാണ്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Ezhamnilavara
പൈതൃകത്തിനും പാരമ്പര്യത്തിനും കാവല്‍നില്‍ക്കുന്ന പരേതാത്മാക്കള്‍. കുടിലതകളും ഉപജാപങ്ങളും ഗുരുത്വദോഷങ്ങളും ആ എട്ടുകെട്ടിനെ പിടിച്ചുലയ്ക്കാതെ കാക്കുന്ന നിശ്ശബ്ദസാന്നിധ്യങ്ങള്‍. പുതുതലമുറയ്ക്കു വഴികാട്ടാന്‍ ആ ആത്മാക്കള്‍ ഏഴാംനിലവറയിലുïണ്ട്, സംഹാരമായും കാവലായും.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Oru Cinemaprekshakante Athmakatha
ജീവിതത്തെ ഫ്രെയിംകൊണ്ട് അളക്കാന്‍ ശ്രമിച്ച ഒരു കാണിയുടെ ആത്മച്ഛായകള്‍. ടാക്കീസുകളും പെട്ടിപ്പാട്ടുകളും പാട്ടുപുസ്തകങ്ങളും സിനിമാനോട്ടീസുകളും ചലച്ചിത്രശബ്ദരേഖകളുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിക്കുപ്പായക്കാരന്‍, പ്രേക്ഷകനായി മുതിര്‍ന്നതിന്റെ കഥ.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
CHUNK BRO
പേരിനൊപ്പമുള്ള തൂവൽ പോലെ മെല്ലെത്തഴുകിത്തുടങ്ങുന്നവയാണ് സിബിയുടെ കഥകൾ. പക്ഷേ ‘മുന്നോട്ടു പോകവേ, വൈകാരികതയിൽ നമ്മെ പൊതിയും. വേദനകൾ, ഉത്കണ്ഠ, ഉദ്വേഗം, വിരഹം’ … പലതരം അവസ്ഥകളിലൂടെ ചുറ്റിപ്പടർന്ന് ചുഴലിയിലെന്നതുപോലെ ഭൂമിയിൽ നിന്നുയർത്തി ഒടുവിൽ ഹൃദ്യമായ ഒരു അനുഭൂതിയിൽ താഴെ എത്തിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ കഥാലോകമാണ് അദ്ദേഹത്തിന്റെത്.
– ജി. ആർ. ഇന്ദുഗോപൻ₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
DEVIMAHATMYAM
മഹാമായയുടെ – പരാശക്തിയുടെ – അപദാനങ്ങളാണ് “ദേവീമാഹാത്മ്യം’ എന്ന മന്ത്രഗ്രന്ഥത്തിന്റെ ഉള്ളടക്കം. സാത്വിക, രാജസിക, താമസിക പ്രഭാവങ്ങളോടെ വിള ങ്ങുന്ന ദേവിയുടെ അവതാരങ്ങളുടെ മഹച്ചരിതം. മാർക്ക യപുരാണത്തിന്റെ ഭാഗമായ, ദുർഗാസപ്തശതി എന്നും “ചി സപ്തശതി’ എന്നും അറിയപ്പെടുന്ന ഈ ഭജനകീർത്തനം ഭക്തർക്കേകുന്ന ഫലസിദ്ധികൾ വർണനാതീതമാണ്. ഐശ്വര്യം, ഉദ്ദിഷ്ടകാര്യലാഭം, ആപത്തുകളുടെ നാശം, ആത്മസാക്ഷാത്കാരം തുടങ്ങിയ ഗുണാനുഭവങ്ങളിലേക്കാണ് ദേവിയുടെ വരപ്രസാദം വാതിൽ തുറക്കുന്നത്.
വ്യാഖ്യാനം: ഉമാദേവി എ.ജി.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
PARAVAKAL NAKSHATHRANGAL
പി. സുരേന്ദ്രൻ എന്ന മലയാളത്തിലെ പ്രിയങ്കരനായ എഴുത്തുകാരന്റെ സർഗാത്മകതയ്ക്കകത്ത് ബഡവാഗ്നിയായെരിയുന്നത് ബൗദ്ധമായ ഉൾക്കാഴ്ചയാണ്. ഈ പുസ്തകത്തിലുള്ളത് കൊച്ചു കൊച്ചു കഥകളാണ്. അധികവും ബുദ്ധകഥകളുമായി ബന്ധപ്പെട്ടവ. എന്നാൽ അത്തരം കഥകളുടെ കേവലമായ ആവർത്തനങ്ങളല്ല. കഥ നിന്നിടത്തുനിന്ന് സുരേന്ദ്രന്റെ ഭാവന പിന്നെയും സഞ്ചരിക്കുന്നു. ബോധിവൃക്ഷം പോലെ കഥകൾ ശാഖോപശാഖകളായി പടരുകയാണ്. കണ്ടതിൽനിന്ന് കാണേണ്ടതിലേക്കുള്ള സൂക്ഷ്മസഞ്ചാരങ്ങൾ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
ANAMARAM
കുരുന്നു ഹൃദയങ്ങളിൽ ആനന്ദത്തിന്റെ കുഞ്ഞോളങ്ങൾ സൃഷ്ടിച്ച്, അതിൽ ജീവിതമൂല്യങ്ങളുടെ കടലാസുതോണികൾ ഒഴുക്കിവിടുകയാണ് ഈ നുറുങ്ങു കവിതകൾ, ഓർമയിൽ മണിമുത്തുകളായി സൂക്ഷിക്കേണ്ട ഈ രചനകളുടെ ‘ഓരോ പദത്തിലും ഉല്ലാസത്തിന്റെ ശാദീപ്തി നിറയുന്നു എന്ന് അവതാരികയിൽ തുളസി കോട്ടക്കൽ എഴുതുന്നു. “വയ്യ’ എന്ന വയ്യാവേലിയും, മടിക്കു മരുന്നാകുന്ന അടിയും ഒക്കെ ഇവിടെ കയ്പും മധുരവും ഒരുപോലെ രുചിക്കുവാനാകുന്ന നെല്ലിക്ക കളാകുന്നു, എങ്ങുമൊരല്പം തണലില്ലാതെ ഭൂമി ഒരു മരുഭൂമിയായി മാറുന്നതിലുള്ള ആശങ്കയാണ്. പുസ്തകത്തിനു ശീർഷകമേകിയ ‘ആനമരം’ എന്ന കവിതയിൽ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
SOLOMONTE SOPHIA
ഒരു നടുപ്പാതിരയിലെ കോടമഞ്ഞിലൂടെ നീങ്ങിയ, സോളമനും സോഫിയയും സഞ്ചരിച്ച ടാങ്കർലോറിയായിരുന്നു ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളു’ടെ എൻഡ് ഷോട്ട്. പത്മരാജൻ സുധാകരൻ അഭ്രചഷകത്തിൽ പകർന്ന ആ വീഞ്ഞിന് കാലംചെല്ലുന്തോറും മധുരവും സുഗന്ധവും ഏറുകയാണ്. ഇവർ സ്യഷ്ടിച്ച ജോഡികൾക്കായി ‘സോളമൻസ് ഗ്രേപ് വൈൻ യാർഡി’ന്റെ കവാടം മലർക്കെ തുറക്കുകയാണ് ഈ നോവൽ അനുബന്ധം. സോളമന്റെയും സോഫിയയുടെയും പ്രണയത്തിന്റെ വിളവെടുപ്പുകാലത്തിന് ഇതിലെ മുന്തിരിത്തലപ്പുകൾ സാക്ഷികളാകുന്നു.
പത്മരാജന്റെ “നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന സിനിമയുടെ സീക്വലായിത്തീരുന്ന രചന.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
ORU KALLERU DOORAM
ഷിജിയുടെ കവിതകളിലെ സ്ത്രീ എപ്പോഴും ആത്മവിചാരങ്ങളിലാണ്. അവളുടെ ആത്മപരിശോധനകൾ സ്വതന്ത്രവും ധീരവുമാണ്. അവയിൽ നിലവിളിയുടെ കീറിയ പാടുകളില്ല; മറിച്ച്, സ്വാതന്ത്ര്യബോധത്തിന്റെ വ്യക്തമായ അടയാളങ്ങളാണുള്ളത്… ഒരു കല്ലേറുദൂരത്തെ, കവിതയുടെ അഗാധതയിലൂടെ കാലത്തെ അതിജീവിക്കുന്ന ബഹുദൂരമാക്കിമാറ്റുന്നു… ഉള്ളൊഴുക്കുകളുടെ അതിമനോഹര സ്ട്രോക്കുകളുടെ വിശാലമായ ക്യാൻവാസ്
-അവതാരികയിൽ നിഷ നാരായണൻ
കൈക്കുമ്പിളിലെ ജാലകത്തിലൂടെ ഭൂമിപ്രപഞ്ചങ്ങളൊന്നാകെ വെളിപ്പെടുന്ന കാഴ്ചയാണ് ഈ കവിതകൾ. അതീവസ്വകാര്യമായ ഒരു മിണ്ടിപ്പറയൽ പോലെ ഇതിൽ പെൺജീവിതം സ്വരം ചേർക്കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
IGUALANILAVU
ഇഗ്വ ദ്വീപ്… പാൽപ്പുഴകളും തേനരുവികളുമുള്ള ദ്വീപ്. കൽക്കണ്ടപ്പാറകളും ശർക്കരക്കുന്നുകളുമുള്ള ദ്വീപ്… രത്നങ്ങൾ കുലകുലയായി ചെടികളിൽ തൂങ്ങുന്ന ദ്വീപ്… സിംഹരാജനും അരയന്നരാജ്ഞിയും ഭരിക്കുന്ന, പ്രജകളായ പക്ഷിമൃഗാദികൾ സോദരരെപ്പോലെ വസിക്കുന്ന ദ്വീപ്… ഇനിയും മനുഷ്യസ്പർശമേൽക്കാത്ത ആ ദ്വീപിലേക്ക് കഥയുടെ തോണി തുഴഞ്ഞ് ഒരു യാത്രയിലാണ് ഇവിടെ കുറെ കൂട്ടുകാർ. ചിരുതേയിമുത്തശ്ശി അമരക്കാരിയായ തോണിയിൽ ആകാംക്ഷയുടെ പങ്കായവും പേറി ആവേശത്തുഴച്ചിൽ നടത്തുന്നവരിൽ അരുമക്കുരുന്നുകൾ മാത്രമല്ല ഉള്ളത്; പുഞ്ചിരിതൂകുന്ന ഇഗ്വാളനിലാവിലലിഞ്ഞ്, കലപിലയും കടിപിടിയും മറന്ന് കിളികളും ജന്തുക്കളും, വീശാൻ മറന്ന് കാറ്റും ഒക്കെയുണ്ട്.
ബാലസാഹിത്യവിഭാഗത്തിൽ 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഗ്രന്ഥകാരന്റെ ഏറ്റവും പുതിയ ബാല സാഹിത്യനോവൽ
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
KARINKALICHATHAN
സർവചരാചരങ്ങളും ദൈവങ്ങളും തമ്മാമ്മിൽ മിണ്ടുകയും പറയുകയും സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന കീഴാളലോകത്തിന്റെ കഥ പറയുകയാണിവിടെ. നമ്പോലനും മുഹാമിയും ചിത്തനും ചെമ്മരത്തിയും മാരിപ്പെങ്ങളും ഉറുവാടനും സുന്ദരിയും അപ്പുണ്ണിയും കോരപ്പുണ്ണിയും ഇട്ടപ്പനും നെട്ടപ്പനും പർജീത്തും സ്രീരാമച്ചനും ഗീതമ്പട്ട്യാരും കണിയാനും പ്രഭാകരച്ചനും രൈരുച്ചനും കരിങ്കാളിയും മൂക്കാഞ്ചാത്തനും മാടനും മറുതയും മലവായിയും മുത്തപ്പനും കണ്ണൻമീനുകളും പുളാനുകളും ചീളക്കടുക്കളും ആമകളും നായ്ക്കളും തെങ്ങുകളും പൂക്കൈതകളും കാറ്റും തോടും നക്ഷത്രങ്ങളും തമ്മിലുള്ള പായാരങ്ങളിലൂടെ പടർന്നേറുന്ന നോവൽ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
KERALA RECORDUKAL
നമ്മുടെ നാട് ചരിത്രവർത്തമാനങ്ങളിൽ പ്രഥമഗണനീയസ്ഥാനം സ്വന്തമാക്കിയ സംഭവങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിലേക്ക് ഒരെത്തിനോട്ടമാണ് ഈ പുസ്‌തകം. മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്ക് ഒഴിവാക്കുവാനാകാത്ത ഒരു പഠനസഹായി.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
KATTUCHAMBAKAM
എസ്.കെ.യുടെ ‘റൈറ്റേഴ്സ് നോട്ട്ബുക്കി’ല്‍നിന്ന് ഹൃദയത്തിന്റെ കിറുക്കുകളുമായി പുറത്തുചാടിയ ചില മനുഷ്യരുടെ കഥകൾ ആണ് ഈ സമാഹാരത്തില്‍. ”ഒരു അഗ്‌നിബിന്ദുകൊണ്ട് ഇരുട്ടില്‍ ഒരു മായാവലയം സൃഷ്ടിക്കുന്ന” കഥാകൃത്തിന്റെ കഴിവിന് ഈ കഥകൾ സാക്ഷ്യം പറയും. കാട്ടുചമ്പകം, ആയിരം വെള്ളിയും…, ഹരിശ്ചന്ദ്രൻ , പ്രൊഫസറുടെ പ്രണയം, വധശിക്ഷ എന്നിങ്ങനെ എസ്. കെ. യുടെ അഞ്ച് പ്രശസ്ത കഥകളുടെ സമാഹരം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
CHANGATHEE ENNU VILIKKUNNA KAATTU
മിനിക്കഥകളെ മിന്നല്‍ക്കഥകളെന്ന് ഇപ്പോള്‍ മലയാളം മാറ്റിവിളിച്ചു തുടങ്ങി. ഒരൊറ്റ നിമിഷത്തെ പ്രഭയില്‍ അതുവരേയ്ക്കും മറഞ്ഞിരുന്ന ഭുവനം വെളിപ്പെടുത്തുന്നു മിന്നല്‍. പി. സുരേന്ദ്രന്റെ ഈ കുറും കഥകളിലും ആ മിന്നലൊളി ദൃശ്യമാണ്. അവ ചൂടും വെട്ടവും ചെത്തവും തരുന്നു. അവയില്‍ മറഞ്ഞിരുന്ന പലതും മിന്നിത്തെളിയുന്നു.
– സുഭാഷ് ചന്ദ്രന്കുന്തിരിക്കത്തിന്റെ ഹൃദ്യമായ സുഗന്ധംപോലെ നിരുപാധിക സ്നേഹം പ്രസരിപ്പിക്കുന്ന കഥകള്‍. ഭൂമിയുടെ ഉള്ളം പൊട്ടിയൊഴുകുമ്പോള്‍ ജീവജാലങ്ങളുടെ കണ്ണീരൊഴുക്ക് നമ്മെ ആഴത്തില്‍ വന്ന് തൊടും. നിലാവും കാറ്റുമെല്ലാം വേദനകള്‍ക്ക് ചെവിചേര്‍ക്കും. കൂരിരുട്ടില്‍നിന്നും തെളിഞ്ഞ ആകാശത്തിന് എത്ര ഭംഗിയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന വേറിട്ട ഭാഷാക്രമം.
– അംബികാസുതന്‍ മാങ്ങാട്₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
ITHIRIYEYULLOO NJAN
പൊക്കമില്ലായ്മയുടെ പൊക്കമറിഞ്ഞ് ”അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറു കോടി മനുഷ്യര്‍ക്കിടയില്‍” ജീവിച്ച ഒരു കുഞ്ഞുണ്ണിയുടെ, കുഞ്ഞുണ്ണിയിലെ കവിയുടെ, അധ്യാപകന്റെ, ചിത്രകാരന്റെ മറ്റും ജീവിതകഥയാണിത്. അക്ഷരത്തിന്റെ ‘അരം’ ഇഷ്ടപ്പെട്ട, കവിതയെ ‘വിത’യായി കണ്ട ഒരു മനുഷ്യന്റെ ജീവിതപ്പാതയിലെ കുഞ്ഞുകുഞ്ഞുചിത്രങ്ങള്‍ ഈ പുസ്തകക്കുടുക്കയില്‍ കുപ്പിവളപ്പൊട്ടുകളും കുപ്പായക്കുടുക്കുകളും പോലെ പെറുക്കിക്കൂട്ടിയിരിക്കുകയാണ്; കുഞ്ഞുണ്ണിയുടെ യഥാര്‍ഥപൊക്കമറിയുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി. ‘കുഞ്ഞുണ്ണി’യെ കുഞ്ഞുണ്ണിയാക്കിയ മേല്‍വിലാസങ്ങള്‍ – വലപ്പാട് അതിയാരത്തു വീട്, കോഴിക്കോട് രാമകൃഷ്ണാശ്രമം – മുതല്‍ ആ ഭക്ഷണപ്രേമിയുടെ പഴയരിക്കഞ്ഞി-ചമ്മന്തി-ചുട്ടപപ്പടം കൊതിമെനു വരെ ഈ താളുകളിലുണ്ട്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.















