Latest Books

  • -20%

    Kashmir

    ”ഭൂമിയിലെ പറുദീസ” എന്നു വാഴ്ത്തപ്പെട്ട ഒരു ദേശത്തിന്റെ ഭൂത-വര്‍ത്തമാനകാലങ്ങളാണ് ഈ പുസ്തകത്തില്‍. കാശ്മീരിന്റെ സുവര്‍ണചരിത്രത്തിനും വ്യഥിതവര്‍ത്തമാനത്തിനും ഇടയിലുള്ള ദൂരമാണ് ഈ യാത്രികന്‍ നടന്നുതീര്‍ക്കുന്നത്. രാഷ്ട്രീയസാഹചര്യങ്ങള്‍ ഭീതിയുടെ താഴ്‌വരയായി തരംതാഴ്ത്തിയ ഒരു സ്വര്‍ഗഭൂമിയുടെ ആത്മാവ് ഇതില്‍ ദര്‍ശിക്കാം.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Misoi San

    ഉദയസൂര്യന്റെ നാട്ടില്‍നിന്നും വിരുന്നുവന്ന ഒരു തുള്ളി വെളിച്ചം മലയാളനാട്ടിലെ ഒരു പെണ്‍കുട്ടിയുടെ ബാല്യത്തെ പ്രകാശപൂര്‍ണമാക്കിയതിന്റെ കഥ. അവിസ്മരണീയമായ ഒരു വേനലൊഴിവുകാലത്തിന്റെ മധുരസ്മരണ. ഈ ജപ്പാന്‍കാരനും പെണ്‍കുട്ടിക്കുമിടയിലെ അപൂര്‍വസൗഹൃദത്തിന്റെ ചില്ലുജാലകം തുറക്കപ്പെടുന്നത്, ദേശത്തിനും കാലത്തിനും അതീതമായ ഒരു ഭൂഭാഗത്തിലേക്കാണ്.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Adhunika Singaporile Athbhuthakazhchakal

    സിങ്കപ്പൂര്‍ എന്ന അത്യാധുനിക നഗരരാഷ്ട്രത്തിലൂടെയുള്ള സഞ്ചാരം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും മാത്രമല്ല, കൗതുകകരമായ കൊച്ചുകൊച്ചു വിശേഷങ്ങളില്‍പ്പോലും ഗ്രന്ഥകാരന്റെ മിഴികള്‍ പതിയുന്നു. ഈ എഴുത്തുശൈലി ”മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാവുന്ന സത്യന്‍ അന്തിക്കാട് സിനിമകളെ പ്രതിനിധാനംചെയ്യുന്നു” എന്ന് അവതാരികകാരന്‍.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Kunjalimarakkar

    മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് ഇവരുടെ പോരാട്ടങ്ങള്‍. ഭാരതത്തിലെത്തിയ ആദ്യ യൂറോപ്യന്‍ ശക്തിയായ പോര്‍ത്തുഗീസുകാരുടെ വാഴ്ചയുടെയും വീഴ്ചയുടെയും നാള്‍വഴികള്‍കൂടി ഇതില്‍ വിശദമാക്കപ്പെടുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Virahardram Lalithaganangal

    ലളിതഗാനശാഖയ്ക്ക് മുതല്‍ക്കൂട്ടാകുന്ന മനോഹരമായ 10 വിരഹഗാനങ്ങളുടെ സമാഹാരം. സംഗീതപ്രേമികളുടെ അഭിരുചിക്കനുസരിച്ച് ഇമ്പമാര്‍ന്ന ഈണം പകര്‍ന്ന് ആലപിച്ച ഇതിലെ ഗാനങ്ങളുടെ സി.ഡി. ഉള്‍പ്പെടെ.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Ukrainile Balakadhakal

    സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രയ്നില്‍നിന്നുള്ള ബാലകഥകള്‍. ഭാവനാസാമ്രാജ്യത്തിന് അതിര്‍ത്തി കല്പിക്കാത്ത കൊച്ചുകൂട്ടുകാരെ ഇതിലെ നിബ്ലി-കുബ്ലി കുഞ്ഞാടും പൂവാലന്‍ പൂങ്കോഴിയും സുന്ദരിബണ്ണും വയ്ക്കോല്‍ കാളയും ഒക്കെ അറിവിന്റെയും ആനന്ദത്തിന്റെയും ഒരു സ്വതന്ത്രറിപ്പബ്ലിക്കിലേക്കാണ് സ്വാഗതംചെയ്യുന്നത്.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Haindhava Mahatmyamuthukal

    അജ്ഞാനത്തില്‍നിന്നു ജ്ഞാനത്തിലേക്കും, പാപാന്ധകാരത്തില്‍നിന്നു സൂര്യതേജസ്സാര്‍ന്ന മോക്ഷത്തിലേക്കും ചരിക്കുന്ന ഒരു വിശ്വാസിക്ക് മാര്‍ഗദര്‍ശകമാകേണ്ട മഹാസത്യങ്ങളെ മുത്തുകള്‍പോലെ കോര്‍ത്തിണക്കിയിരിക്കുന്ന പുസ്തകം. ഹൈന്ദവവിശ്വാസത്തിന്റെ പ്രഥമപ്രമാണങ്ങളാണ് വിലമതിക്കുവാനാകാത്ത ഈ മുത്തുകള്‍.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Ayikkottekkethra Vaal

    ‘നാം ഇന്നിന്റെ നാണക്കേട്’ എന്ന സമസ്യയ്ക്ക്, ദര്‍ശനങ്ങളുടെ അധികഭാരമില്ലാതെ, ഒരു പൂരണമേകുന്ന കഥകള്‍. വളര്‍ന്നുവളര്‍ന്ന് നമ്മുടെ അല്പത്തരങ്ങള്‍ക്ക് തണലാകുന്ന ഒരു ആലും, നീണ്ടു നീണ്ട് സ്വന്തം കഴുത്തില്‍ കുരുക്കായി മുറുകുന്ന ഒരു വാലും ഇതില്‍ ദൃശ്യമാകുന്നു. നോട്ടും വോട്ടും ഫ്ളാറ്റും ബീഫും ബീവറേജുമൊക്കെ ഇവിടെ പൊളിച്ചടുക്കപ്പെടുന്നു.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Visheshadinaprasangangal

    ദേശിയ യുവജനദിനമായ ജനുവരി12ൽ തുടങ്ങി യുണിസെഫ് ദിനമായ ഡിസംബർ 11ൽ അവസാനിക്കുന്ന,സവിശേഷ പ്രധാന്യമുള്ള മുപ്പത്തിയഞ്ചുദിനങ്ങളിൽ വിദ്യാർഥികൾക്ക് അവതരിപ്പിക്കുവാനുതകുന്ന പ്രസംഗങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.ദിനാചരണങ്ങളുടെ ചരിത്രവും ലക്ഷ്യവുമെല്ലാം ഈ പ്രഭാഷണങ്ങളിൽ വിശദമാക്കപ്പെടുന്നു .

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    PSC Pareekshakalile Ganitham

    പി.എസ്.സി, ആര്‍.ആര്‍.ബി, ബാങ്ക് ടെസ്റ്റ് പോലുള്ള മത്സരപരീക്ഷകളിലെ ഗണിതസംബന്ധിയായ ചോദ്യങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകം. നൂറോളം മുന്‍വര്‍ഷചോദ്യപേപ്പറുകളുടെ പഠനത്തിലൂടെയും പരിശോധനയിലൂടെയുമാണ് ഇതിന്റെ പിറവി. ഗണിതശാസ്ത്രത്തിലെ പ്രാഥമികവിഷയങ്ങളെല്ലാം ലളിതമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    The Spicy Chutney

    Go through this humorous story and find out how an old woman’s cooking skills always turn disastrous. An endearing South Indian tale, with lovable characters and captivating illustrations; perfect for children of all ages.

    Original price was: ₹80.00.Current price is: ₹64.00.
  • -20%
    Out Of Stock

    Minikuttiyum Kanakkumashum

    കണക്കിനെ ഭയന്നോടുന്ന കുട്ടികള്‍ക്കു സമര്‍പ്പിച്ചിരിക്കുന്ന പുസ്തകം. ഗണിതപഠനത്തെ കൗതുകങ്ങളുടെ ‘ഗുണനക്രിയ’യാക്കുകയാണ് മിനിക്കുട്ടിയുടെ കണക്കുമാഷ്. കുട്ടികളുമായുള്ള ചര്‍ച്ചയിലൂടെ ‘പ്രശ്‌നനിര്‍ധാരണ’ത്തിലെത്തി ഗണിതപ്രക്രിയകളുടെ മര്‍മത്തിലേക്ക് മുന്നേറുകയാണ് ഈ മാഷ്.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Thrissur-Trichur

    ശിവപുരവും തൃശിവപേരൂരും തൃശൂരും ട്രിച്ചൂറുമായി കാലഘട്ടങ്ങളിലൂടെ പരിണമിച്ച ഒരു ഊരിന്റെ കഥ. തൃശൂര്‍ പട്ടണത്തിന്റെ പേരും പെരുമയും അന്വേഷിക്കുന്ന ഈ പുസ്തകം, സ്ഥലനാമ ഉത്പത്തിയില്‍ ആരംഭിച്ച് ഓണക്കാല പുലിക്കളിയില്‍ അവസാനിക്കുന്നു. വടക്കുന്നാഥക്ഷേത്രത്തിന്റെ പഴമയും ശക്തന്‍തമ്പുരാന്റെ മഹിമയും പൂരത്തിന്റെ മാഹാത്മ്യവും മറ്റും മറ്റും ഇവിടെ ദര്‍ശിക്കാവുന്നതാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Kanneerppadathe Koithukar

    കാറ്റില്‍ പതിരുപോലെ കാലം പറത്തിക്കളഞ്ഞ ജീവിതം വായിക്കുവാന്‍ ശ്രമിക്കുകയാണ് ഈ നോവലിലെ സുഗതന്‍. ഭൂതകാലത്തിന്റെ ഏടുകള്‍ – വാഴ്‌വിന്റെ പുസ്തകം – അയാള്‍ മറിച്ചുനോക്കുന്നു. ഉറ്റവരും ഉടയവരും മാത്രമല്ല സുഗതന്റെ ഓര്‍മയിലെത്തുന്നത്, ‘മിതവാദി’യും ‘സഹോദര’നും നാരായണഗുരുവും പോലെയുള്ള ചരിത്രപുരുഷന്മാര്‍ കൂടിയാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Prakruthi: Kazhchakalum Visheshangalum

    പ്രകൃതിയുടെ പ്രകൃതത്തിലേക്കും, വൈവിധ്യപൂര്‍ണമായ അതിന്റെ കാഴ്ച്ചകളിലേക്കുമുള്ള ഒരു വാതായനമാണ് ഈ പുസ്തകം. നമുക്ക് വസതിയായ ഭൂമിയിലെ നിത്യഹരിതസസ്യജാതികള്‍ മുതല്‍ മണലാരണ്യവിശേഷങ്ങള്‍വരെ, പ്രകൃതിദുരന്തങ്ങള്‍ മുതല്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ വരെ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. മഴയും നദികളും സുന്ദരജീവികളും പക്ഷികളുമൊക്കെയായി ഈ താളുകള്‍ പ്രകൃതിക്ക് സ്തുതിഗീതങ്ങള്‍ പാടുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Shesham Koothinnaal

    കുശുമ്പും കുന്നായ്മയും കന്നംതിരിവും മുദ്രകളാക്കി, പുച്ഛപരിഹാസങ്ങളുടെ വായ്ത്താരിയുമായി എത്തുകയാണ് ഈ നോവലിലെ ഗ്രാമീണകഥാപാത്രങ്ങള്‍. ഒരുശിരന്‍ നാടന്‍തല്ലിന്റെ ആവേശവും ആവേഗവുമാണ് കഥാഗതിയില്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നത

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Ithihaasa Preshnothari

    വാല്മീകിരാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സാരാംശമാണ് ഈ പ്രശ്‌നോത്തരി. ലോകവും കാലവും വണങ്ങുന്ന ഭാരതീയ ഇതിഹാസങ്ങള്‍ മുന്നോട്ടുവച്ച അനശ്വരമായ കഥകളും ചിരഞ്ജീവികളായ കഥാപാത്രങ്ങളുമാണ് ഇതില്‍ പ്രത്യക്ഷമാകുന്നത്. അധ്യാത്മജ്ഞാനത്തിന്റെ കാണ്ഡങ്ങളിലേക്കും പര്‍വങ്ങളിലേക്കുമുള്ള പ്രവേശികയായിത്തീരുന്നു ഈ ഗ്രന്ഥം

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Mtsenskile Lady Macbeth

    പ്രണയസാഫല്യത്തിനും ആസക്തികളുടെ പൂര്‍ത്തീകരണത്തിനും ഇരുണ്ട പിശാചിനിയായി മാറുന്ന ഒരു റഷ്യന്‍ സുന്ദരിയുടെ കഥ. 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സാമൂഹികക്രമത്തിന്റെ പശ്ചാത്തലത്തില്‍, ഒരു സ്ത്രീയുടെ അപഥസഞ്ചാരങ്ങളും അതിന്റെ അനിവാര്യദുരന്തവും പിന്‍തുടരുന്ന കൃതി. ഗോര്‍ക്കിക്കും ടോള്‍സ്റ്റോയിക്കും ചെക്കോവിനും സമശീര്‍ഷനായ ഗ്രന്ഥകാരന്‍, കാലത്തിന്റെ മഹാവിസ്മൃതിയില്‍നിന്ന് ഇവിടെ വീണ്ടെടുക്കപ്പെടുകയാണ്. വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Classic Mrugakathakal

    ഗ്രീക്ക്-റോമന്‍ കാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ജീവിച്ചിരുന്ന എഴുത്തുകാരുടെ തിരഞ്ഞെടുത്ത രചനകളിലൂടെ നമ്മുടെ കുരുന്നുകളെ വായനയിലേക്കും അതുവഴി മാനവികതയിലേക്കും നയിക്കുവാനുള്ള ഒരു ശ്രമം. ഓരോ കഥയിലും ഒരു മൃഗമോ പക്ഷിയോ മത്സ്യമോ ഉരഗമോ കുട്ടികള്‍ക്ക് മിത്രമായെത്തുന്നു; അവരുടെ ചിന്തയെ ഉണര്‍ത്തുന്നു, ബുദ്ധിയെ പ്രചോദിപ്പിക്കുന്നു, വിവേകത്തെ പ്രകാശിപ്പിക്കുന്നു.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Aithihyangalum Sathyangalum

    നിരീക്ഷണവും ഗവേഷണവും അര്‍ഹിക്കുന്ന പല വിഷയങ്ങള്‍ നമ്മുടെ പുരാണേതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും മറഞ്ഞിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. രേഖപ്പെടലിനു മുമ്പും ചരിത്രമുണ്ടായിരുന്നു എന്ന തിരിച്ചറിവിന്റെ പണ്ഡിതോചിതമായ വെളിപ്പെടുത്തല്‍. കാലത്തിന്റെ അജ്ഞാതവഴികളിലെ നിരവധി നാഴികക്കല്ലുകള്‍ ഇതില്‍ കാണാം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Verupidikkatha Kashmir Marangal

    കശ്മീര്‍ജനതയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തി ആ മണ്ണിന്റെ മനസ്സു വായിക്കുവാന്‍ ഒരു ശ്രമം. തുഷാരവെണ്‍മയും തടാകവും ഷിക്കാരയും ചിനാര്‍മരവും കുങ്കുമപ്പൂവും കഹ്വയും ഒക്കെ ഈ താളുകളില്‍ തലനീട്ടുന്നു. ‘ഈ സ്വര്‍ഗഭൂമിയില്‍ വളരെയടുത്തുണ്ട് ദൈവം’ എന്ന തിരിച്ചറിവാണ് ഈ സഞ്ചാരം നല്‍കുന്നത്.

    Original price was: ₹80.00.Current price is: ₹64.00.
  • -20%
    Transgen

    Trans Gen

    സ്ത്രീക്കും പുരുഷനും ഇടയിലെവിടെയോ ലിംഗസ്വത്വം അടയാളപ്പെട്ട കുറെ മനുഷ്യര്‍; തൊഴിലന്വേഷിച്ച് ബോംബെയിലെത്തിയ ചെറിയാനു മുന്നില്‍ ഈ ഹിജഡകള്‍ തുറന്നുകാട്ടിയത് വാഴ്‌വിന്റെ നരച്ച ചിത്രങ്ങളാണ്. അന്യമായ നഗരത്തിലൂടെയും അപരിചിതമായ ആള്‍ക്കൂട്ടത്തിലൂടെയുമുള്ള ആ മലയാളിയുവാവിന്റെ പ്രയാണം, അപമാനവും തിരസ്‌കാരവും ശീലമായ കുറെ ജീവിതങ്ങള്‍ക്ക് മനുഷ്യാന്തസ്സിന്റെ വീണ്ടെടുപ്പിലേക്കുള്ള സഞ്ചാരമായിത്തീരുന്നു.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Athipparayile Arogyakkoottam

    പാഠ്യപദ്ധതിയിലെ നിര്‍ജീവമായ അറിവുകള്‍ക്കപ്പുറം, ആരോഗ്യസംരക്ഷണത്തെ ഒരു ജീവിതസംസ്‌കാരമാക്കിമാറ്റിയ കുട്ടിക്കൂട്ടത്തെക്കുറിച്ചാണ് ഈ പുസ്തകം. സമൂഹത്തില്‍ സൃഷ്ടിപരമായി ഇടപെടാനും അതിനെ പുരോഗമനാത്മകമായി പരിവര്‍ത്തനപ്പെടുത്താനും കുട്ടികള്‍ക്കുള്ള കഴിവിനെയാണ് അത്തിപ്പാറ പഞ്ചായത്തും സ്‌കൂളും സാക്ഷ്യപ്പെടുത്തുന്നത്.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Muthachante maril

    പ്രസിദ്ധ സാഹിത്യവിമര്‍ശകനായ ഡോ. ഡി. ബഞ്ചമിന്റെ ബാലസാഹിത്യകൃതി. നല്ല ചിന്തകളിലേക്ക് കുട്ടിക്കൂട്ടുകാരെ സ്‌നേഹസമേതം നയിക്കുന്ന കഥകള്‍. ഉല്ലാസപ്രിയനായ കൂട്ടുകാരനും വിവേകശാലിയായ വഴികാട്ടിയും വാത്സല്യനിധിയായ രക്ഷാകര്‍ത്താവുമൊക്കെയായി എഴുത്തുകാരന്‍ ബാലകര്‍ക്കൊപ്പം കൂടുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Hindi Gurunathan

    Original price was: ₹390.00.Current price is: ₹312.00.
  • -20%

    Sayahnameghangal

    ഒരു സായാഹ്നത്തിന്റെ സ്വപ്നം കർമ കാണ്ഡത്തിന്റെ സ്വാധ്യായവും പുണ്യപാപങ്ങളുടെ വിചാരണയുമായി ദിനരാത്രങ്ങൾ പിന്നിടുന്ന സിദ്ധാർഥൻ ജീവിത നാടകത്തിന്റെ അന്ത്യരം ഗത്തെ ശുഭപര്യവസായിയായി മാറ്റിയെഴുതാനുള്ള അയാളുടെ ശ്രമങ്ങൾ …മരണത്തിന്റെ വഴിയിലും സ്വപ്ന ങ്ങളെ താലോലിക്കുന്ന മനുഷ്യനെകുറി ച്ചാണ് ഈ നോവൽ ,പാവം മാനവഹൃദയത്തെക്കുറിച്ച് ഒരു സത്യവാങ്മൂലം

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Sangeetham Sidhanthavum Prayogavum

    ‘സമ്യക്കായ ഗീത’ത്തെക്കുറിച്ച് മനോരഞ്ജകമായ ഒരു വിശിഷ്ടകല എന്നതിലുപരി സംഗീതം ഒരു ശാസ്ത്രം കൂടിയാണ് .ശാസ്ത്രിയ സംഗീതത്തെക്കുറിച്ച് ആധികാരികമായി അറിവു നല്കുവാൻ പര്യാപ്തമാണ് ഈ ഗ്രന്ഥം.കർണാടക-ഹിന്ദുസ്ഥാനി ധാരകളെക്കുറിച്ചു മാത്രമല്ല ,വെസ്റ്റെണ്‍ മ്യൂസിക്കിനെക്കുറിച്ചുമാണ് ഇത് .പ്രയോഗപഠനങ്ങൾ ,രാഗസ്വഭാവങ്ങൾ ,വാദ്യോപകരണങ്ങൾ ,സംഗീതജ്ഞർ ,വാഗ്ഗേയക്കാരന്മാർ ,പ്രശസ്ഥകൃതികൾ തുടങ്ങി ഈ സംഗീതവി ജ്ഞാനസമ്പുടത്തിൽ വിഷയങ്ങൾ നിരവധി .

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Chilapathikaram

    ഒരു മുത്തമിഴ് പാട്ടിന്റെ ഓർമ കാവ്യഗുണവും നാടകീയതയും സമ്മേളിക്കുന്ന ചിലപ്പതികാരമെന്ന പാട്ടിലൂടെ കൊവലന്റെ മരണം ജ്വലിപ്പിച്ച ക്രോധാഗ്നിയാൽ മധുരാപുരിയെ ചുട്ടുചാമ്പലാക്കിയ കണ്ണകിയുടെ ജീവിതമാണ് ഇളങ്കോ അടികൾ പറഞത് .റാണിയുടെ ചിലമ്പുകട്ടവൻ എന്ന കുറ്റം ചുമത്തി സ്വന്തം ഭർത്താവിനെ വധശിക്ഷക്കു വിധിച്ച പാണ്ഡനു മുന്നിൽ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ്,നഗരത്തെ അഗ്നിക്കിരയാക്കിയ കണ്ണകിയുടെ കഥയാണ് ഈ പുസ്തകത്തിൽ .പുനരാഖ്യാനം :കുഞ്ഞികുട്ടൻ ഇളയത്

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    51 Modern legends

    A Modern Saga of Inspiring Lives 51 Modern Legends is a brief introduction to the extraordinary lives of some popular and famous world leaders, spiritual gurus, sports champions, business magnates, social activists, etc. who shaped our history. These splendid personalites inspire us to live a noble life and challenge us to improve the world.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Splendid travancore recipes

    Splendid Travancore Recipes is a collection of delectable recipes from Travancore, extending from the central to the south of Kerala. Breakfast/Lunch/Dinner dishes, Tea time snacks, Chutneys, Pickles, Desserts, Payasams, Sadyavattom – Featuring these and more, this book gives a pleasant treat to your taste buds, and makes you a master in the art of cooking.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    A book on developing soft skills for managers

    This book is designed to help management aspirants in acquiring certain soft skills required for their organisational operations. The prime aim is to instill professional qualities like communication competency, analytical and critical thinking, presentation skill, strong interpersonal relationships, problem-solving, stress management, etc. in management executives.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Electronics – 2 Adisthana Thathwangalum Hobby Circuitukalum

    ഇലക്‌ട്രോണിക് യുഗത്തില്‍ ജീവിക്കുന്ന നാം, ഈ ശാസ്ത്രശാഖയുടെ സാധ്യതയെയും വ്യാപനത്തെയും കുറിച്ച് ബോധവാന്മാരെങ്കിലും അതിന്റെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ച് താരതമ്യേന അജ്ഞരാണ്. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അറിവും പ്രയോഗവും സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ലഘുഗ്രന്ഥം, ഇലക്‌ട്രോണിക്്‌സിന്റെ വിസ്മയലോകത്തെ ചിത്രങ്ങളുടെ സഹായത്തോടെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു. പാഠങ്ങള്‍ എളുപ്പത്തില്‍ ഹൃദിസ്ഥമാക്കുവാന്‍ ഉപകാരപ്രദമായ സര്‍ക്യൂട്ടുകളെക്കുറിച്ചും വിവരിക്കുന്ന ഈ പുസ്തകം, ഈ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങള്‍ ഒരു ഹോബിയായിത്തന്നെ സ്വീകരിക്കുവാന്‍ നിങ്ങളെ സജ്ജരാക്കുന്നു.

    Original price was: ₹80.00.Current price is: ₹64.00.