Latest Books

  • -20%

    THE CROW LEARNS A LESSON

    Moral stories help children distinguish between right and wrong, fostering strong moral character and ethical decision-making skills. These stories often present dilemmas that encourage children to think critically about their choices and the consequences of their actions. Above all, moral stories are powerful tools for imparting values in an engaging and memorable way. Ultimately, we should never forget that parents are the first teachers. The story ‘The Crow Learns a Lesson’ is a prime example of how character-building should begin at home.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Swarnamayooram

    പ്രജാപുരി രാജകുടുംബത്തിന്റെ വെളിച്ചമാണ് സ്വര്‍ണമയൂരം. നൂറ്റാണ്ടുകളായി കൈമാറിവരുന്നത്. എന്നാല്‍, മയൂരോത്സവത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ, ആ സ്വര്‍ണമയൂരം കളവുപോകുന്നു! അതും, കാവല്‍ക്കാരുടെ കണ്‍വെട്ടത്തുനിന്ന്; ഒരു ഈച്ചപോലും കടക്കുകയില്ലെന്നു തീര്‍ച്ചയാക്കിയ ഇടത്തുനിന്ന്. മായാമയനായ ആ മോഷ്ടാവിനെ തേടിയിറങ്ങിയ മന്ത്രി കുമാരന്റെയും രാജകുമാരന്റെയും കഥയാണിത്. ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഇരുതലവാളുമേന്തി രണ്ടു ”നെര്ന്ത്പയ്യന്മാര്‍” ഒരു അതിബലവാനെ ഇവിടെ എതിരിടുന്നു. നരബലിക്കാരായ പ്രാകൃതഗോത്രക്കാരുടെ കാടും, മാംസഭോജികളായ ജലജീവികളുടെ പുഴയും മറ്റും കടന്ന്, മന്ത്രരക്ഷാകവചങ്ങള്‍കൊണ്ടു ബന്ധിതമാക്കിയ മോഷണമുതല്‍ അന്വേഷിച്ചുള്ള കുമാരന്മാരുടെ യാത്രയിലെ ആവേശജനകമായ വിശേഷങ്ങള്‍.

    Original price was: ₹70.00.Current price is: ₹56.00.
  • -20%
    Aamavaidyarude Chikilsa

    Aamavaidyarude Chikilsa

    മടിപിടിച്ചിരിക്കുന്നവര്‍ക്ക് ചികിത്‌സയുമായെത്തുന്ന ആമവൈദ്യര്‍, ചങ്ങാത്തത്തിന്റെ കുടക്കീഴെ കുഞ്ഞരെ ചേര്‍ത്തുനിര്‍ത്തുന്ന ആനപ്പാച്ചന്‍, ശക്തിമാനെ ബുദ്ധികൊണ്ട് വരുതിയിലാക്കാന്‍ ഉപദേശിക്കുന്ന കുരങ്ങുണ്ണി, പിണക്കം മറന്ന് ഇണക്കത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വളരുവാന്‍ വിളിക്കുന്ന വരിക്കപ്ലാവ്, സഹായിച്ചവരെ സഹായിക്കേണ്ട കടമ ഓര്‍മപ്പെടുത്തുന്ന പിച്ചുക്കുരങ്ങന്‍… ഈ കളിമുറ്റത്ത് മുഖംകാട്ടുന്നവര്‍ക്കെല്ലാം കൂട്ടുകാര്‍ക്കു നല്കുവാന്‍ കൈവശമുള്ളത് കഥ മാത്രമല്ല, ചെറുതല്ലാത്ത, എന്നും ഭദ്രമായി സൂക്ഷിച്ചുവെക്കേണ്ട ചില കാര്യങ്ങളുമാണ്. ബാല്യത്തിന് പ്രസരിപ്പാര്‍ന്ന ജയ്‌വിളികള്‍ മുഴക്കി അങ്ങനെ ഈ കുട്ടിപ്പട്ടാളം കവാത്തു നടത്തുകയാണ്; നല്ല വാക്കിലേക്ക്, നല്ല പ്രവൃത്തിയിലേക്ക്, നല്ല ചിന്തയിലേക്ക് – ഒരു നല്ല നാളെയിലേക്ക്.

    Original price was: ₹70.00.Current price is: ₹56.00.
  • -20%
    ALPHABET COLOURING & WRITING CAPITAL AND SMALL LETTERS

    ALPHABET COLOURING & WRITING CAPITAL AND SMALL LETTERS

    Layout & Design : Jayaprakash P G

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    ORU KALLINTE KADHA

    ഒരു കരിങ്കൽക്കഷണത്തിനുണ്ടാകുന്ന അതിശയകരമായ പരിണാമങ്ങളുടെ കഥയാണ് ഇത്. പുഴയിൽനിന്നും കിട്ടിയ ഒരു “ദൈവക്കല്ല്’ പറയുന്ന പഴമ്പുരാണങ്ങളുടെ ചീളുകൾ ആകാംക്ഷയോടെ പെറുക്കിക്കൂട്ടുകയാണ് കണ്ണനുണ്ണി. ഒരിടത്തൊരിടത്തൊരു ഗ്രാമീണബാലൻ മിഠായി നൽകി പ്രീതിപ്പെടുത്തിയിരുന്ന കല്ലുണ്ണി എന്ന ആ ചങ്ങാതിദൈവത്തിന് പിന്നീടുണ്ടായ രൂപഭാവമാറ്റങ്ങൾ ആർക്കും അവിശ്വസനീയമാകും. കോഴിച്ചോരയിൽ ആറാടുന്ന കരിങ്കുട്ടിയായും, അരളിമാല ചൂടിയ കാളിയമ്മയായും, പനങ്കള്ള് നിവേദ്യമായ നീലിയമ്മയായും, ആടുമാടുകളുടെ രക്ഷകനായ മുണ്ടിയനായും, കാവൽമൂർത്തിയായ കറുപ്പസ്വാമിയായും, ഷാപ്പിലെ പാനീയം കട്ടുകുടിക്കുന്ന മൂക്കൻ ചാത്തനായും ഒക്കെ കൂടുവിട്ടു കൂടുമാറുകയാണ് ഇതിൽ ആ കല്ല്!!!

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    PITHRUTHARPPANAM

    പ്രത്യയശാസ്ത്രങ്ങളുടെ മരണമുഹൂർത്തങ്ങൾക്ക് ശ്രാദ്ധമൂട്ടിക്കൊണ്ട്, വിശ്വാസങ്ങളുടെ വൈകാരികകാലങ്ങൾക്ക് പിതൃതർപ്പണമേകിക്കൊണ്ട്, മാറിയ കാലത്തിൽ ഇനിയും ജീവിക്കാൻ കഴിയാതെ പോകുന്നവരുടെ ആഹുതിക്കു മുന്നിൽ അന്തിച്ചുനിൽക്കുന്ന പുതിയ തലമുറയുടെ സ്വഗതാഖ്യാനം.

    Original price was: ₹70.00.Current price is: ₹56.00.
  • Out Of Stock

    Muthassi kathakal

    കുട്ടികളെ കൈപിടിച്ച് കഥകളുടെ മാസ്മരലോകത്തേക്കു കൊണ്ടുപോകുകയാണ് ഈ കഥകള്‍. മക്കള്‍ക്ക് നല്ല കഥാപുസ്തകങ്ങള്‍ തിരഞ്ഞെടുത്തുനല്‍കണമെന്ന് ആഗ്രഹിക്കുന്ന അച്ഛനമ്മമാര്‍ക്ക് ഈ പുസ്തകം ഒരു അനുഗ്രഹമാകും. ക്രിയാത്മകമായ അഭിരുചിയും അറിവും വളര്‍ത്തുവാന്‍ ഇത് കൊച്ചുകൂട്ടുകാരെ സഹായിക്കും.

    ₹60.00
  • Veetuvalappile Jaivakrishi

    പരിസ്ഥിതിസൗഹൃദപരവും ആരോഗ്യദായകവുമായ ഒരു കൃഷിരീതി നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്, നാട്ടറിവുകളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ പുസ്തകം. പച്ചക്കറികൾ, പഴവർഗങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ വിളയിനങ്ങളുടെ കൃഷി സംബന്ധിച്ചുള്ള പ്രായോഗിനിർദേശങ്ങളും ജൈവവളങ്ങളെയും ജൈവകീടനാശിനികളെയും കുറിച്ചുള്ള വിശദീകരണങ്ങളും ഉൾക്കൊള്ളുന്ന ഇതിലെ കൃഷിരീതികളെല്ലാംതന്നെ നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും തീർത്തും അനുയോജ്യമായതാണ്.

    ₹60.00
  • Out Of Stock

    Truth Just Not Fiction

    This book, with ample scientific and factual descriptive information on a variety of subjects, opens a different world of thought-provoking concepts and facts before the young and adults alike. As the book probe into the veracity of the facts, it will remain educative for the coming generations too.

    ₹60.00
  • -20%

    Electronics – 2 Adisthana Thathwangalum Hobby Circuitukalum

    ഇലക്‌ട്രോണിക് യുഗത്തില്‍ ജീവിക്കുന്ന നാം, ഈ ശാസ്ത്രശാഖയുടെ സാധ്യതയെയും വ്യാപനത്തെയും കുറിച്ച് ബോധവാന്മാരെങ്കിലും അതിന്റെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ച് താരതമ്യേന അജ്ഞരാണ്. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അറിവും പ്രയോഗവും സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ലഘുഗ്രന്ഥം, ഇലക്‌ട്രോണിക്്‌സിന്റെ വിസ്മയലോകത്തെ ചിത്രങ്ങളുടെ സഹായത്തോടെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു. പാഠങ്ങള്‍ എളുപ്പത്തില്‍ ഹൃദിസ്ഥമാക്കുവാന്‍ ഉപകാരപ്രദമായ സര്‍ക്യൂട്ടുകളെക്കുറിച്ചും വിവരിക്കുന്ന ഈ പുസ്തകം, ഈ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങള്‍ ഒരു ഹോബിയായിത്തന്നെ സ്വീകരിക്കുവാന്‍ നിങ്ങളെ സജ്ജരാക്കുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Chilapathikaram

    ഒരു മുത്തമിഴ് പാട്ടിന്റെ ഓർമ കാവ്യഗുണവും നാടകീയതയും സമ്മേളിക്കുന്ന ചിലപ്പതികാരമെന്ന പാട്ടിലൂടെ കൊവലന്റെ മരണം ജ്വലിപ്പിച്ച ക്രോധാഗ്നിയാൽ മധുരാപുരിയെ ചുട്ടുചാമ്പലാക്കിയ കണ്ണകിയുടെ ജീവിതമാണ് ഇളങ്കോ അടികൾ പറഞത് .റാണിയുടെ ചിലമ്പുകട്ടവൻ എന്ന കുറ്റം ചുമത്തി സ്വന്തം ഭർത്താവിനെ വധശിക്ഷക്കു വിധിച്ച പാണ്ഡനു മുന്നിൽ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ്,നഗരത്തെ അഗ്നിക്കിരയാക്കിയ കണ്ണകിയുടെ കഥയാണ് ഈ പുസ്തകത്തിൽ .പുനരാഖ്യാനം :കുഞ്ഞികുട്ടൻ ഇളയത്

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Ningalude Sareerabhasha

    നമ്മുടെ ശക്തിദൗർബല്യങ്ങളെ ഒരു ദർപ്പണത്തിലെന്നവിധം പ്രതിഫലിപ്പിക്കുകയും, മനസ്സിന്റെ ഗൂഢസഞ്ചാരങ്ങളെ ഒരു ഉച്ചഭാഷിണിയിലൂടെന്നവണ്ണം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ശരീരം. വ്യക്തിത്വവികസനത്തിൽ ശരീരഭാഷാസ്വാധീനം നിർണായകമാണ്. ജീവിതപങ്കാളിയുടെയും സുഹൃത്തുക്കളുടെയുമൊക്കെ വിശ്വാസമാർജിക്കുവാൻ, അവരുടെ ചിന്തകൾ മനസ്സിലാക്കി അതിനനുസൃതമായി നിലപാടുകൾ സ്വീകരിക്കുവാൻ ഈ പുസ്തകവായന നിങ്ങളെ സഹായിക്കും.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Nalla Kuttikal Nalla Sheelangal

    ബാല്യവും കൗമാരവും നിർണായകമായ ഒരു വളർച്ചാഘട്ടമാണെന്ന് പലപ്പോഴും മാതാപിതാക്കൾ മറന്നുപോകുന്നു. കുട്ടികൾ നേരിടുന്ന പ്രതിസന്ധികളെയും അവരിലെ പെരുമാറ്റദൂഷ്യങ്ങളെയും അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുവാൻ കഴിയേണ്ടതുണ്ട്. കുട്ടികളുടെ വ്യക്തിത്വവികാസത്തിന്റെ ശാസ്ത്രവും അവരുടെ പെരുമാറ്റം വിശകലനംചെയ്യുന്നതിന്റെ കലയുമാണ് ഈ പുസ്തകം പ്രകാശിതമാക്കുന്നത്. അനുഭവസാക്ഷ്യങ്ങൾ മുൻനിർത്തിയുള്ള വിവരണം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Thailand : Aanandhathinte Athbudhalokam

    ജീവിതലഹരിയുടെ അവസാനതുള്ളിയും കുടിച്ചുവറ്റിക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന ഒരു ജനത അധിവസിക്കുന്ന തായ്‌ലന്റിന്റെ നഗരവീഥികളിലൂടെ, ഉല്ലാസകേന്ദ്രങ്ങളിലൂടെ, കടൽക്കരകളിലൂടെ, ദ്വീപുകളിലൂടെ, ഒരു ‘പാവത്താൻ മലയാളി’ നടത്തിയ സഞ്ചാരത്തിന്റെ കഥ. തലസ്ഥാനമായ ബാങ്കോക്കും പ്രധാനനഗരങ്ങളായ പാട്ടായയും ഫുക്കറ്റുമൊക്കെ ഇതിൽ വായനയുടെ happy hours സമ്മാനിക്കുന്നു. വർഗീസാന്റണിയുടെ അവതാരിക.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Mahanaya Lincoln

    മനുഷ്യനെ മനുഷ്യത്വത്തില്‍ നിന്ന് അകറ്റിയ അടിമസമ്പ്രദായത്തിന് പൂര്‍ണവിരാമമിട്ട എബ്രഹാം ലിങ്കന്റെ ജീവിതകഥ. ഔപചാരികവിദ്യാഭ്യാസത്തിന്റെ പിന്തുണ ഇല്ലാതെയാണ് വൈറ്റ്ഹൗസിലേക്ക് ലിങ്കണ്‍ നടന്നുകയറിയത്. പിതാവിന്റെ കര്‍ക്കശപെരുമാറ്റത്തിലോ, സഹോദരിയുടെയും മാതാവിന്റെയും മരണത്തിലോ ഒന്നും ആ താരകം മങ്ങിയില്ല. അനുഭവങ്ങളുടെ കൊടുംചൂടില്‍ ഉരുകിയുണ്ടായ ഈ ജീവിതകഥയിലേക്ക് വിജയത്തിന്റെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Stephen Hawking

    പ്രപഞ്ചം എന്ന സമസ്യയെ, നക്ഷത്രങ്ങളില്‍ മിഴികളുറപ്പിച്ച് പൂരിപ്പിക്കുവാന്‍ ശ്രമിച്ച അസാധാരണപ്രതിഭയുടെ ജീവിതവും ശാസ്ത്രാന്വേഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സ്ഥലവും കാലവും പോലെയുള്ള ‘ബ്രഹ്മാണ്ഡ’കല്പനകളുടെ പൊരുളറിയുവാന്‍ ശ്രമിക്കുകയായിരുന്നു, സ്റ്റീഫന്‍ ഹോക്കിംഗിലെ ജിജ്ഞാസു. മനുഷ്യന്റെ ശാസ്ത്രബോധത്തെ ഗഗനവിശാലമാക്കിയ ഹോക്കിംഗിന്റെ ആത്മവിശ്വാസത്തെ ഉലയ്ക്കുവാന്‍, നാഡീകോശങ്ങളെ തളര്‍ത്തുന്ന രോഗത്തിനും കഴിഞ്ഞില്ല. അളവറ്റ നര്‍മബോധത്തിന് ഉടമയായ, ദൈവനിഷേധിയായ, യുദ്ധവിരുദ്ധനായ, വാതുവയ്പുകാരനായ ഒരു ശാസ്ത്രജ്ഞനെ ഈ പുസ്തകത്തില്‍ വായനക്കാര്‍ക്കു പരിചയപ്പെടാം.

    Original price was: ₹80.00.Current price is: ₹64.00.