Latest Books

  • APPUPPAN DADDY

    Original price was: ₹100.00.Current price is: ₹80.00.

    വേനലവധിക്കാലം കിച്ചുവിന് ഉത്സാഹനാളുകളാണ്. ഏറെ പ്രിയപ്പെട്ട അപ്പൂപ്പനും അമ്മൂമ്മയുമൊത്തുള്ള ഉല്ലാസദിനങ്ങൾ. അങ്ങനെ ഒരു അവധിക്കാലത്ത് ‘ഡാഡിനാട്ടിൽ’ എത്തിയ കിച്ചുവിനെ കാത്തിരുന്നത് ചില പതിവില്ലാകാഴ്‌ചകളായിരുന്നു. അത് അവനു പുതുപാഠങ്ങളാകുകയാണ്. പരസ്‌പരം താങ്ങും തണലുമായി ജീവിതസായന്തനത്തെ ആനന്ദക രമാക്കുന്ന ആ ദമ്പതികൾ അവൻ്റെ സ്ലേറ്റുപുസ കത്തിൽ സ്നേഹത്തിൻ്റെ ചില സുന്ദരപാഠങ്ങൾ എഴുതിച്ചേർക്കുന്നു.

  • ZEN NADAPPU ZEN IRIPPU

    Original price was: ₹650.00.Current price is: ₹520.00.

    സെൻ അപൂർവമായൊരു വിടർച്ചയാണ്. മനുഷ്യബോധത്തിന്റെ ചരിത്രത്തിലെ വിചിത്രസംഭവങ്ങളിൽ ഒന്ന്. അത് ബുദ്ധന്റെ അനുഭവവും ലാവോത്സുവിൻ്റെ അനുഭവവും തമ്മിലുള്ള സമാഗമമാണ്. അതിന് ബുദ്ധന്റെ സൗന്ദര്യവുമുണ്ട്, ലാവോത്സുവിന്റെ സൗന്ദര്യവുമുണ്ട്; അത് രണ്ടുപേരുടേയും കുഞ്ഞാണ്. അതിനു മുൻപോ അതിനു പിൻപോ അങ്ങനെ ഒരു സമാഗമം നടന്നിട്ടില്ല. ഇഹവും അഹവും മറന്ന്, പരമവിശ്രാന്തിയുടെ മടിത്തട്ടിൽ ശിരസ്സണയ്ക്കുന്ന അനുഭവമാണ് ഈ വായന. ഇന്നിനെ പുണർന്ന്, അതീതഭാവിയിലേക്കു പടരുവാൻ ഈ സെൻ ഗുരു നിങ്ങളെ പഠിപ്പിക്കും. യോഗാത്മകതയും യുക്തിചിന്തയും ചരിത്രാവലോകനവും മനോവിശകലനവും ഫലിതപ്രകാശനവുമൊക്കെ ഇവിടെ ഒന്നുപോലെ ബോധനോപാധികളാകുന്നു. സാധകരുമായി ഒരു സംവാദത്തിനല്ല, സല്ലാപത്തിനാണ് ഈ ആശ്രമം വേദിയാകുന്നത്.

  • ENTE GERMAN YATHRA

    Original price was: ₹200.00.Current price is: ₹160.00.

    ജർമനിയിൽപ്പോയി മടങ്ങിവന്നൊരു സുഹൃത്ത് തന്റെ അനുഭവങ്ങൾ നമ്മളോട് പറയുന്നതുപോലെ വായിച്ചുപോകാവുന്ന ഈ പുസ്തകത്തെ മികച്ചതാക്കുന്നത് എഴുത്തുകാരനിലെ പ്രഗത്ഭനായ ചരിത്രാധ്യാപകനാണ്. ഒരു പ്രദേശത്തിന്റെ ജിയോഗ്രഫിക്കൽ സ്പേസിലേക്കും ഹിസ്റ്റോറിക്കൽ സ്പേസിലേക്കും ജോർജ് ഒരേസമയം യാത്രചെയ്യുകയാണ്. ജർമനിയിലേക്കു പോകുന്നവർക്ക് ഒരു കൈപ്പുസ്തകമായി ഇത് ഉപയോഗിക്കാവുന്നതാണ്.

  • THE SWEETEST MANGO

    Original price was: ₹100.00.Current price is: ₹80.00.

    This book tells the heartwarming story of three friends whose beautiful friendship began in the classroom and blossomed into a lifelong bond. Rooted in love, kindness and compassion, their friendship has only grown stronger with the passing years.
    Through this inspiring story, young readers are invited to discover the true meaning of friendship and experience the beauty of a bond that stands the test of time.
    Translated from Malayalam by Suresh M.G.

  • KENYAN KATHAKAL

    Original price was: ₹180.00.Current price is: ₹144.00.

    കെനിയൻ ഭൂമിയിൽ വേരാഴ്ത്തിയ ഒരു വൃക്ഷത്തിൻ്റെ ശിഖരത്തിൽ വിരിഞ്ഞ മനോഹരമായ പൂക്കൾപോലെയാണ് ഈ കഥകൾ. ‘ഇരുണ്ട ഭൂഖണ്ഡ‌ം’ എന്ന കുറ്റപ്പേര് ചാർത്തിക്കിട്ടിയ ഒരു ദേശത്തിന്റെ ഭാഗമായിരുന്ന ഈ ജനത ഇവിടെ അവരുടെ നാടോടിക്കഥകളും ഗോത്രസംസ്‌കാരവും ആചാരക്രമങ്ങളും ജീവിതരീതികളും ജ്ഞാനസംഹിതകളും തനതുകലകളും എല്ലാമെല്ലാംകൊണ്ടു സൃഷ്ട‌ിക്കുന്നത് വെളിച്ചത്തുരുത്തുകളാണ്. സമുദ്രംപോലെ സമ്പന്നമായ ശബ്‌ദങ്ങളുടെ മിശ്രിതമായ ഒരു ഭാഷയിൽ ഈ കഥകൾ വായനക്കാരനോടു സംസാരിക്കുന്നു. ‘അവസാനകഥയും വായിച്ചു തീർക്കുമ്പോൾ കെനിയ എന്ന രാജ്യത്തിലൂടെ ചുറ്റിസഞ്ചരിച്ച പ്രതീതി’ എന്ന് അവതാരികയിൽ ഡോ. ടി.എസ്. ജോയ് സാക്ഷ്യപ്പെടുത്തുന്നു.

  • RAMAYANAM VAYANA

    Original price was: ₹100.00.Current price is: ₹80.00.

    രാമായണം വായന എന്ന ആചാരം ഇതിഹാസനായകനായ ബലരാമനേറ്റ ഒരു ബ്രഹ്മഹത്യാപാപത്തിന്റെ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പുരാണം. രാമായണമാസം എന്ന് പുകഴ്പെറ്റ കർക്കിടകത്തിലെ ഓരോ ദിനവും വായിച്ചു നീങ്ങാവുന്ന വിധം വാല്മീകിരാമായണത്തെ കേന്ദ്രമാക്കിയുള്ള ഈ പുസ്തകം അദ്ധ്യാത്മ രാമായണത്തിലേയും ആനന്ദരാമായണത്തിലെയും കമ്പരാമായണത്തിലെയും കിളിപ്പാട്ടിലെയുമെല്ലാം ഭാവാർഥങ്ങളും കഥാസന്ദർഭങ്ങളും ഉൾക്കൊണ്ട് ലളിതമലയാളത്തിൽ ഭക്തിപൂർവം വിസ്തരിച്ചിരിക്കുന്നു.

  • JANITHAKAM

    Original price was: ₹110.00.Current price is: ₹88.00.

    വിപ്ലവസ്വപ്നങ്ങളുടെ ചാരത്തിൽ ഇനിയും കനൽ ശേഷിക്കുന്നുവെന്നു കരുതുന്ന ഗോകുലനും പാർട്ടിക്കാരായ അച്ഛനമ്മമാരുടെ മകൾ ആയിട്ടും ആധ്യാത്മികലോകമാണ് തന്റെ സ്വാസ്ഥ്യമെന്നറിഞ്ഞ് കൃഷ്ണനെ ധ്യാനിക്കുന്ന സുചിത്രയും തമ്മിലുള്ള സങ്കീർണബന്ധത്തിലൂടെ കേരളീയസമൂഹത്തിന്റെ ഒരു അന്തരാളഘട്ടത്ത രേഖപ്പെടുത്തുകയാണ് എം. സുകുമാരൻ ‘ജനിതകം’എന്ന നോവലിലൂടെ.

  • KAUTILYANTE ARTHASHASTRAM

    Original price was: ₹1,000.00.Current price is: ₹800.00.

    കൗടില്യന്റെ ‘അർത്ഥശാസ്ത്ര’മാണ് ഭാരതത്തിന്റെ ആദ്യ ലിഖിത ഭരണഘടന. ഒരു രാഷ്ട്രത്തിനു ഭരണനിർവഹണം സാധ്യമാകുന്നത് പാരമ്പര്യത്തിൽനിന്ന് ചട്ടങ്ങളും നിബന്ധനകളും സ്വാംശീകരിച്ച ഒരു ആദർശഭരണഘടനയിലൂടെയണ്. അത്തരത്തിൽ സമസ്‌തഘടകങ്ങളും സ്വീകരിച്ച് തയ്യാറാക്കിയ ‘അർത്ഥശാസ്ത്രം’ എന്ന മഹദ് ഗ്രന്ഥത്ത വസ്‌തുനിഷ്‌ഠമായി, വിശദമായി പ്രതിപാദിക്കുന്ന പുസ്‌തകം. ഇന്ത്യൻ സാമൂഹികശാസ്ത്ര ഗവേഷണ കൗൺസിലിനുവേണ്ടി നടത്തിയ ഗവേഷണത്തിൻ്റെ സംക്ഷിപ്‌തരൂപം.

  • DARBAARI DEEPIKA

    Original price was: ₹140.00.Current price is: ₹112.00.

    വംശീയതയുടെ നെടുങ്കോട്ടകൾ ഉയർന്നുവരുമ്പോൾ ഒരു കവിക്ക് എന്താണ് ചെയ്യാൻ കഴിയുക? തമസ്‌കരിക്കപ്പെട്ട ചരിത്രത്തെ സ്മൃതിപഥങ്ങളിലേക്ക് പുനരാനയിക്കുക എന്നതുമാത്രമാണ് കരണീയം. പടയോട്ടങ്ങളും ശിക്ഷകളും നടപ്പിലാക്കിയ ഭരണാധികാരിയായ ബാബറെയല്ല, പൂന്തോട്ടങ്ങളെ പ്രണയിച്ച എല്ലാം ദൈവത്തിൽ സമർപ്പിച്ച കവിയും സൂഫിയുമായ ബാബറെയാണ് നമുക്ക് ഓർമയിലേക്ക് കൊണ്ടുവരേണ്ടത്. അതാണ് രാമൻ ചെയ്യുന്നത്. അതുതന്നെയാണ് ദർബാറി ദീപികയെ രാഷ്ട്രീയകവിതയാക്കുന്നത്. മാനവികതയുടെ സൗന്ദര്യത്തെ ഓർക്കാൻ പ്രേരിപ്പിക്കുകയാണ് ദർബാറി ദീപിക. മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനല്ല, സ്വയം കുറ്റത്തിൽനിന്ന് പുറത്തുകടക്കാനാണ് രാമൻ ചരിത്രത്തെ വേറിട്ടവഴിയിൽ സമീപിക്കുന്നത്. ഡോ. അനിൽ കെ. എം.

  • ADIKONDA SAKHAVU

    Original price was: ₹210.00.Current price is: ₹168.00.

    സാമാന്യജീവിതാവസ്‌ഥകളിലെ അസാമാന്യമുഹൂർത്തങ്ങളിലേക്കു നോട്ടമയച്ചുകൊണ്ട് രണ്ടിനെയും പ്രശ്‌നവത്‌കരിക്കുകയും ഉപഹാസപൂർവം അതിൻ്റെ ഓരത്തുനിന്നുകൊണ്ട് വായനക്കാരെ അതിലേക്കു ക്ഷണിക്കുകയുമാണ് വി.എസ്. അജിത്ത് തന്റെ കഥകളിലൂടെ. വൈകാരികതയും വൈചാരികതയും ശാസ്ത്രബോധവും ദൈവവിചാരവും യുക്തിയും കുയുക്തിയും അയുക്തിയും തമ്മിൽ കെട്ടിമറിഞ്ഞ് ഉണ്ടാക്കുന്ന പ്രശ്ന‌ബാധിതപ്രദേശത്തേക്കുള്ള വായനക്കാരുടെ കടന്നുവരവോടെ എഴുത്താൾ അവിടെനിന്ന് അപ്രത്യക്ഷമാവുന്ന ഒരു എഴുത്തുവിദ്യയുടെ പലതരത്തിലുള്ള വഴികളിലൂടെയാണ് ഓരോ കഥയുടെയും സഞ്ചാരം.

  • MARANAPATHRAM

    Original price was: ₹210.00.Current price is: ₹168.00.

    ചെറുകാടിന്റെ നോവലുകൾ, നാടകങ്ങൾ മുതലായവയ്ക്കുള്ള ഒരു സവിശേഷത ഇതിനുമുണ്ട്. അദ്ദേഹത്തിൻ്റെ സ്വന്തം നാടായ വള്ളുവനാട്ടെ സാമൂഹ്യജീവിതമാണ് ഇതിലും പ്രതിഫലിച്ചിട്ടുള്ളത്. വള്ളുവനാടൻ സാമൂഹ്യജീവിതത്തിൻ്റെ കേന്ദ്രസ്‌ഥാനമായിരുന്ന നമ്പൂതിരിജന്മിത്വത്തിൻ്റെ ജീർണതയും തകർച്ചയുമാണ് ഇതിലദ്ദേഹം ചിത്രീകരിച്ചിട്ടുള്ളത്. ഇത്തരം സാമൂഹ്യനോവലുകളിൽ കല്‌പിത കഥകളും യഥാർഥകഥകളും കെട്ടുപിണഞ്ഞുകിടക്കുമല്ലോ. കല്പിതകഥാപാത്രങ്ങളും യഥാർഥത്തിൽ ജീവിച്ചിരുന്നിട്ടുള്ള മനുഷ്യരും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തത്ര സത്യസന്ധമാവലാണ് ഇത്തരം നോവലുകളുടെ മേന്മയ്ക്കടിസ്ഥാനം. ഇ.എം.എസ്. നമ്പൂതിരിപ്പാട്

  • SHREEMAD VALMIKIRAMAYANAM

    Original price was: ₹1,500.00.Current price is: ₹1,200.00.

    ശ്രീമദ് വാല്മീകി രാമായണം

  • ANTIGONE

    Original price was: ₹90.00.Current price is: ₹72.00.

    അധികാരത്തിനായുള്ള ഏറ്റുമുട്ടലിൽ സഹോദരങ്ങൾ മരിച്ചുവീണതിൻ്റെ ആഘാതത്തിലാണ് ആന്റിഗണി. അതിലെ ‘രാജ്യദ്രോഹി’യുടെ മൃതശരീരം ശവംതീനിപ്പക്ഷികൾക്കു തീറ്റയാക്കാനാണ് രാജവിളംബരം. ആൻ്റിഗണി ഈ ശാസനത്തെ വെല്ലുവിളിക്കുന്നു; ശിക്ഷ മരണമാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. സ്വർഗീയനിയമങ്ങൾ മനുഷ്യരുണ്ടാക്കിയ നിയമങ്ങൾക്കും മേലെയാണ്, സഹോദരനെ മാന്യമായി സംസ്‌കരിക്കുക തന്റെ കർത്തവ്യമാണ് എന്നെല്ലാം വാദിച്ച അവൾ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു ശവക്കല്ലറയിൽ അടയ്ക്കപ്പെടുകയാണ്. ‘ദുർജ്ഞേയമായ ഇരുണ്ട തടാകത്തിൻ്റെ ദേവൻ,’ പുഷ്‌പകിരീടമോ ഗാനാലാപനമോ കൂടാതെ, ആ നവവധുവിനെ വരിക്കുന്നു. ദുർവാശിയും അന്ധനിയമവും ദുരന്തത്തിന്റെ കാഹളധ്വനികളാകുകയാണ് ഈ നാടകത്തിൽ.

  • OEDIPUS COLONUSIL

    Original price was: ₹100.00.Current price is: ₹80.00.

    അപരാധങ്ങളുടെ ചുഴിയിൽപ്പെട്ട് അന്ധത വരിച്ചവനായി, അപവാദങ്ങളുടെ കാറ്റിൽപ്പെട്ട് രാജ്യഭ്രഷ്ട‌നായി തീബ്സ് വിട്ടിറങ്ങുന്ന ഈഡിപ്പസ് രാജാവിനെ അനുയാത്രചെയ്യുകയാണ് ഇതിൽ നാടകകൃത്ത്. മകൾ ആൻ്റിഗണിക്കൊപ്പം, നിസ്സഹായനും നിരാശനുമായി ആ വൃദ്ധൻ തന്നെ കാത്തിരിക്കുന്ന അന്തിമവിധിയിലേക്ക് ഇടറുന്ന ചുവടുകളോടെ നടന്നടുക്കുന്നു. അറിയാതെ ചെയ്‌തുപോയ കഠിനപാപങ്ങൾക്കുള്ള പ്രായശ്ചിത്തമായിരുന്നു ആ ദുഃഖാർത്തയാത്ര; ജീർണശരീരത്തിൽ ദിവ്യമായ ഏതോ ചൈതന്യവും പേറിയുള്ള യാത്ര. ഒടുവിൽ, മേഘഗർജനങ്ങൾ നിത്യവിശ്രമസ്‌ഥാനത്തേക്ക് അദ്ദേഹത്തിന് അടയാളമേകുന്നു. വിധി ഒരുക്കിയ കെണികളുടെ എല്ലാ പീഡകളിൽനിന്നും മുക്തിയേകുന്ന മൃത്യുവിൻ്റെ മടിത്തട്ടിൽ അദ്ദേഹം സ്വസ്ഥ‌നായി തലചായ്ക്കുന്നു.

  • OEDIPUS RAJAVU

    Original price was: ₹100.00.Current price is: ₹80.00.

    ഗ്രീക്ക് സാഹിത്യത്തിലൂടെ ലോകനാടകവേദിക്കു കൈവന്ന അമൂല്യസമ്പത്താണ് ‘അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവനതരുണന്റെ’ കഥ. അമ്മയ്ക്ക് ഭർത്താവും അച്ഛന് ഘാതകനുമാകുക എന്ന ക്രൂരനിയോഗം ഏറ്റുവാങ്ങേണ്ടിവന്ന ഒരു മനുഷ്യന്റെ അന്തമില്ലായാതനകളാണ് ഈ ദുരന്തനാടകം പറയുന്നത്. ഈഡിപ്പസ് രാജാവിന്റെ കഥയിലൂടെ, ദൈവകരത്തിൽ വെറും കളിപ്പാവയായിമാറുന്ന മനുഷ്യന്റെ നിർഭാഗ്യജാതകമാണ് സോഫോക്ലിസ് എഴുതിയത്. പിതാവിന്റെ നിണം ചിന്തിയതിന്റെയും മാതാവിനെ പരിഗ്രഹിച്ചതിന്റെയും അപരാധബോധം മിഴിവെളിച്ചം അണച്ചുകളഞ്ഞ ഒരു ശാപഗ്രസ്തന്റെ ജാതകം.

  • CHUNK BRO

    Original price was: ₹120.00.Current price is: ₹96.00.

    പേരിനൊപ്പമുള്ള തൂവൽ പോലെ മെല്ലെത്തഴുകിത്തുടങ്ങുന്നവയാണ് സിബിയുടെ കഥകൾ. പക്ഷേ ‘മുന്നോട്ടു പോകവേ, വൈകാരികതയിൽ നമ്മെ പൊതിയും. വേദനകൾ, ഉത്കണ്ഠ, ഉദ്വേഗം, വിരഹം’ … പലതരം അവസ്ഥകളിലൂടെ ചുറ്റിപ്പടർന്ന് ചുഴലിയിലെന്നതുപോലെ ഭൂമിയിൽ നിന്നുയർത്തി ഒടുവിൽ ഹൃദ്യമായ ഒരു അനുഭൂതിയിൽ താഴെ എത്തിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ കഥാലോകമാണ് അദ്ദേഹത്തിന്റെത്.
    – ജി. ആർ. ഇന്ദുഗോപൻ