-
Karnadakasangeetham
സപ്തസ്വരങ്ങളെ അസ്തിവാരമാക്കി, രാഗങ്ങളുടെ അനന്തഭാവങ്ങളും വിദൂരസഞ്ചാരങ്ങളും ഗായകന്‍/ഗായിക സംഗീതപഠനത്തിലൂടെ സ്വായത്തമാക്കുന്നു. സംഗീതം അഭ്യസിക്കുവാന്‍ മോഹിക്കുന്നവര്‍ക്ക് കര്‍ണാടകസംഗീതത്തിലെ പ്രാഥമികവസ്തുതകള്‍ പകര്‍ന്നുനല്കുകയാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Niyamam : Samasyangal Marupadikal
പൊതുസമൂഹവും മാധ്യമലോകവും ചര്‍ച്ചയാക്കുന്ന നിരവധിയായ നിയമങ്ങളിലും വിധിന്യായങ്ങളിലും മിക്കവയും ഒരു സാധാരണപൗരന് അജ്ഞാതമാണ്. നിയമസംവിധാനത്തിന്റെ ഉള്ളറകളെക്കുറിച്ച് നാം അറിയേണ്ടതായ അടിസ്ഥാനവസ്തുതകളാണ് ഈ ഗ്രന്ഥത്തില്‍. നിയമസാക്ഷരതയുടെ ആവശ്യകതയിലേക്കുകൂടിയാണ് ഈ പുസ്തകം വിരല്‍ചൂണ്ടുന്നത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Original Kunnamkulam
കുന്നംകുളം എന്ന സ്ഥലനാമം ആരുടെയും മനസ്സിലേക്കെത്തിക്കുന്ന ചിത്രം ഡ്യൂപ്ലിക്കേറ്റുകളുടേതാണ്. ”കച്ചവടത്തിൽ മാത്രം കണ്ണുള്ള അരസികന്മാരുടെ ദേശം”. എഞ്ചുവടി മുതൽ ‘മനോരമ’ വരെ പുറത്തിറക്കിയ അച്ചുകൂടങ്ങൾ, വോളിബോൾ കളിയുടെ ഇന്ത്യയിലെ ആദ്യവേദി, സാഹിത്യപ്രതിഭകളുടെ തട്ടകം… അങ്ങനെയങ്ങനെ, അധികമൊന്നും അറിയപ്പെടാത്ത പാരമ്പര്യമഹിമകളുടെ ചെപ്പേടാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Avashyam Ariyenda Niyamangal
നിത്യജീവിതത്തിൽ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ അവബോധമാണ് ഈ പുസ്തകം ലക്ഷ്യമാക്കുന്നത്. വിവരാവകാശനിയമം, ഉപഭോക്തൃസംരക്ഷണനിയമം, മനുഷ്യാവകാശ സംരക്ഷണനിയമം, സേവനാവകാശനിയമം തുടങ്ങി, ജനോപകാരപ്രദമായ പതിനെട്ടു നിയമങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഇതിൽ. സമീപകാലത്ത് പ്രാബല്യത്തിൽ വന്നിട്ടുള്ള നിയമഭേദഗതികളും ചില സുപ്രധാന കോടതിയുത്തരവുകളുമൊക്കെ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kerala Charithram: Keralam Aadhya Nootandukalil
കേരളം സഞ്ചരിച്ച വഴികളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. മാതൃദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാൻ വായനക്കാർക്കു സഹായകമാകുന്ന കൃതി. പ്രാചീന കേരളത്തിൽ തുടങ്ങി, പ്രബലമാകുന്ന നാട്ടുരാജ്യങ്ങളിൽ അവസാനിക്കുന്ന പ്രതിപാദ്യം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Nammude Bharanagadana
രാജ്യഭരണത്തെ സംബന്ധിച്ച മൗലികതത്ത്വങ്ങളും നിയമചട്ടങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഭരണഘടന, ഒരു രാഷ്ട്രത്തിന്റെ നിലനില്പിനും അതിന്റെ ഔദ്യോഗികസംവിധാനത്തിനും അടിസ്ഥാനപ്രമാണമാണ്. ഭാരതത്തിന്റേതാകട്ടെ, എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലുതും. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തലങ്ങളെയെല്ലാം സ്പര്‍ശിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അര്‍ഥവ്യാപ്തി. ഭാഷ-വര്‍ഗ-മത-സംസ്‌കാര വൈചിത്ര്യങ്ങള്‍ക്കുള്ളില്‍ അത് ഏകശിലാത്മകമെന്ന് ദേശത്തെ ഭാവനചെയ്യുന്നു. ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ മുതല്‍ പൗരന്റെ അവകാശങ്ങളും കടമകളും വരെ, പാര്‍ലമെന്റ് മുതല്‍ സംസ്ഥാന എക്‌സിക്യൂട്ടീവും നീതിന്യായസംവിധാനവും വരെ – സമഗ്രവും ആധികാരികവുമായി ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Visheshadinaprasangangal
ദേശിയ യുവജനദിനമായ ജനുവരി12ൽ തുടങ്ങി യുണിസെഫ് ദിനമായ ഡിസംബർ 11ൽ അവസാനിക്കുന്ന,സവിശേഷ പ്രധാന്യമുള്ള മുപ്പത്തിയഞ്ചുദിനങ്ങളിൽ വിദ്യാർഥികൾക്ക് അവതരിപ്പിക്കുവാനുതകുന്ന പ്രസംഗങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.ദിനാചരണങ്ങളുടെ ചരിത്രവും ലക്ഷ്യവുമെല്ലാം ഈ പ്രഭാഷണങ്ങളിൽ വിശദമാക്കപ്പെടുന്നു .
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Sasyangal Viswasangalil
ഭാരതസംസ്‌കാരത്തിലും ഹൈന്ദവവിശ്വാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ സസ്യങ്ങളെപ്പറ്റി ശാസ്‌ത്രസംബന്ധിയായ വിവരണങ്ങളും രൂപപരമായ സവിശേഷതകളും പുരാണേതിഹാസ പരാമര്‍ശങ്ങളും പ്രയോജനങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം. സസ്യലതാദികള്‍ക്ക് നമ്മുടെ അസ്‌തിത്വത്തോളം പടര്‍ന്ന വേരുകളുണ്ടെന്ന ബോധ്യം നല്‌കുന്ന പുസ്‌തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
-
Thapalinte Kaudhukalokam
ജനഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആശയവിനിമയോപാധിയായ തപാലിന്റെ കഥ പല ഘട്ടങ്ങളിലൂടെ ചുരുളഴിയുന്നതാണ്. പീജിയന്‍ പോസ്റ്റില്‍നിന്നു ‘സൗരയൂഥ തപാല്‍ക്കാരനി’ലേക്ക്് ഈ സന്ദേശസമ്പ്രദായം മുതിര്‍ന്നതിന്റെ രസകരമായ കഥയാണ് ഈ പുസ്തകത്തില്‍. പോസ്റ്റ്കാര്‍ഡും ഇന്‍ലന്‍ഡും സ്റ്റാമ്പും മണിയോഡറും കമ്പിയില്ലാക്കമ്പിയുമൊക്കെയാണ് ഇതിലെ കഥപറച്ചിലുകാര്‍.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Mahavrukshangal
ചരിത്ര-സാമൂഹിക-സാംസ്‌കാരിക ഭൂമികകളില്‍ ആഴത്തില്‍ വേരോടിനില്‍ക്കുന്ന കുറെ വൃക്ഷപ്രമാണികളെക്കുറിച്ചാണ് ഈ പുസ്തകം. ആന്‍ ഫ്രാങ്കിന്റെ ഓര്‍മകളിലെ ചെസ്റ്റ്‌നട്ട് മരം, ഒളിമ്പിക്‌സ് കിരീടമായ ഒലിവ് ചില്ലകള്‍, സിദ്ധാര്‍ഥന്റെ ബോധോദയത്തിനു സാക്ഷിയായ അരയാല്‍ തുടങ്ങി ചരിത്രത്തിന്, ചരിത്രസ്രഷ്ടാക്കളായ മഹാരഥന്മാര്‍ക്ക് തണലിടവും ചേക്കയിടവുമായിത്തീര്‍ന്ന മരങ്ങള്‍. സ്മരണകളുടെ മര്‍മരമുയര്‍ത്തുന്ന മഹാവൃക്ഷങ്ങള്‍.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Krishnapriya Sasyangal
ഭഗവാന്റെ നാൾവൃക്ഷമായ ഞാവൽ, രാധാകൃഷ്ണസംഗമത്തിനു തണലും സാക്ഷിയുമായ കടമ്പ്, കൃഷ്ണന്റെ ശരീരവർണമുള്ള കായാമ്പൂ തുടങ്ങി, കൃഷ്ണാവതാരഗാഥയോട് ബന്ധംപുലർത്തുന്ന പുണ്യതരുക്കളെക്കുറിച്ചാണ് ഈ പുസ്തകം. സ്വന്തം ഗാത്രത്താലും പുഷ്പഫലങ്ങളാലുമൊക്കെ മുകുന്ദസ്തുതി ചൊല്ലുകയാണ് ഈ സസ്യങ്ങൾ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Nethaji Subash Chandrabose
പോരാട്ടവീറും സാഹസികമനസ്സും ചോരച്ചുവപ്പുനിറമേകിയ ഒരു അധ്യായമാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നേതാജി എഴുതിച്ചേര്‍ത്തത്. ബ്രിട്ടീഷാധിപത്യത്തിനെതിരെ സന്ധിയില്ലാത്ത, ഇടവേളകളില്ലാത്ത യുദ്ധമുഖം തുറന്ന ആ ‘കുതിക്കുന്ന വ്യാഘ്രം’ ഭാരതത്തിലെ യുവതയെ സമരപാളയത്തിലേക്കു വഴി നയിച്ചു. ചാരക്കണ്ണുകളെ കബളിപ്പിച്ച് വേഷപ്രച്ഛന്നനായുള്ള പലായനവും. ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ മുങ്ങിക്കപ്പലിലെ ദേശാടനവും ആ ജീവിതപുസ്തകത്തിലെ ആവേശത്തുടിപ്പാര്‍ന്ന രണ്ട് ഏടുകള്‍മാത്രം. ജന്മഭൂമിയുടെ അടിമത്തം അവസാനിപ്പിക്കുവാന്‍ മരണത്തെ പുല്‍കിയ ആ ലോകപൗരന്റെ സംക്ഷിപ്തജീവചരിത്രമാണ് ഈ പുസ്തകം. ബോസിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്കുള്ള ഉത്തരവും ഈ കൃതിയിലുണ്ട്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Veettuvalappile Pakshivalarthal
വീടുകളില്‍ വളര്‍ത്താവുന്ന കാടപ്പക്ഷി, മുട്ടക്കോഴി, ഇറച്ചിക്കോഴി, ടര്‍ക്കി, താറാവ്, ഗിനി, എമു, പ്രാവ്, ലൗവ് ബേര്‍ഡ്സ് തുടങ്ങി വിവിധയിനം പക്ഷികളുടെ പരിപാലനം, ശാസ്ത്രീയമായി വിവരിച്ചിരിക്കുന്നു. പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്രദമാകുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Rasakaramaya Uddharanikal
സംസാരത്തിനും പ്രസംഗത്തിനും പൊലിമയുണ്ടാക്കാന്‍ ഉപകാരപ്രദമായ പഴഞ്ചൊല്ലുകളുടെയും ഉദ്ധരണികളുടെയും സമാഹാരം. ഷേക്‌സ്പിയറും ബര്‍ണാഡ്ഷായും കുഞ്ചന്‍നമ്പ്യാരും സഞ്ജയനും ഉള്‍പ്പെടെയുള്ളവരുടെ ആലോചനാമൃതങ്ങളായ ആശയങ്ങള്‍. നിങ്ങളുടെ സംഭാഷണം അര്‍ഥപൂര്‍ണവും ആനന്ദദായകവുമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Nimisham
ഘടികാരത്തിന്റെ സൂചിമുനകളെ സമയത്തിന്റെ സങ്കല്പത്തിലേക്കു വിസ്തൃതമാക്കുന്ന ഗ്രന്ഥം. കാലസ്പന്ദനങ്ങളെ തൊട്ടറിയുവാന്‍ ഇതില്‍ ശാസ്ത്രവും ചരിത്രവും തത്ത്വവിചാരവുമൊക്കെ ഉപാധികളാകുന്നു. ജലബിന്ദുക്കളാലും ചൊരിമണലിനാലും നേരമളന്ന ഒരു കാലത്തില്‍നിന്ന് ഒന്നിനും നേരം തികയാത്ത ഒരു കാലത്തിലേക്ക് നിമിഷം കറങ്ങിത്തീര്‍ത്ത ദൂരമാണ് ഈ രചനയുടെ ആശയകേന്ദ്രം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.















