• -20%

    My First Learning All In One English Hindi Alphabet

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Pattuvijnanakosham

    നാടന്‍മനുഷ്യരുടെ ചെത്തവും ഗ്രാമീണതയുടെ ചൈതന്യവും തുടിക്കുന്ന ജനകീയഗാനങ്ങളെക്കുറിച്ചുള്ള കൗതുകകരമായ അറിവുകളാണ് ഈ പുസ്തകം നിറയെ. ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്ക് തലമുറകളിലൂടെ പാടിപ്പാടി സംക്രമിച്ചവയാണ് ഈ പാട്ടുകള്‍. വിശ്വാസവും വിനോദവും പുരാണവും നാട്ടുകഥയും ആചാരവും ആഘോഷവും അനുഷ്ഠാനവും തൊഴിലുമൊക്കെ ജീവന്‍വെപ്പിച്ച ഈരടികള്‍.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Vidyaguru SSLC Ganitham

    ഗണിതശാസ്ത്രപരീക്ഷകളില്‍ A+ ഗ്രേഡ് കരസ്ഥമാക്കുവാന്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, മുന്‍കാല ചോദ്യപേപ്പറുകളുടെയും ക്വസ്റ്റിയന്‍ പൂളിന്റെയും ടെക്‌സ്റ്റ് ബുക്കിന്റെയും സഹായത്തോടെ തയ്യാറാക്കിയതാണ് ഈ പഠനസഹായി. പരീക്ഷയ്ക്ക് മുന്നൊരുക്കമായി പരിശീലിക്കേണ്ട ചോദ്യങ്ങളും അവയുടെ വിശദമായ നിര്‍ധാരണഘട്ടങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ‘വിദ്യാഗുരു’ നിങ്ങളെ ഉന്നത വിജയത്തിലേക്കു കൈപിടിച്ചു നടത്തും.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Easy Score Math

    This quick reference book, USEFUL FOR STUDENTS UP TO SECONDARY LEVEL & CBSE, covers 53 different topics, including Equations, Theorems, Constructions, Figures, Essential Examples, Elaborate Explanations, Accurate Narrations, Variety of Calculations Methods, and many more.

    Original price was: ₹140.00.Current price is: ₹112.00.
  • -20%
    Out Of Stock

    Pothuvijnana Quiz

    ചരിത്രം, സാഹിത്യം, ശാസ്ത്രം, കല, കായികം തുടങ്ങിയ വിജ്ഞാനമേഖലകളെയെല്ലാം സ്പർശിക്കുന്ന പ്രശ്‌നോത്തരി. കേരളം, ഇന്ത്യ, ലോകം വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നതോടൊപ്പം ഉത്തരങ്ങൾ അകാരാദിക്രമത്തിൽ വിന്യസിച്ചിരിക്കുകയുമാണ് ഇതിൽ. ക്വിസ് മത്സരങ്ങളിലെയും യോഗ്യതാ പരീക്ഷകളിലെയും വിജയത്തിന് ഒരു ഉത്തമസഹായി.

    Original price was: ₹140.00.Current price is: ₹112.00.
  • -20%
    No thumbSchool Upanyasangal

    School Upanyasangal

    സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അറുപതിലേറെ ലഘുഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ‘പ്രിയവിനോദ’വും ‘വിദ്യാര്‍ഥി’യും മുതല്‍ ‘ഇഷ്ടഗ്രന്ഥ’വും ‘പ്രിയവിനോദ’വും വരെ, ‘നാടന്‍പാട്ടു’കളും ‘ദൃശ്യകല’കളും മുതല്‍ ‘മതമൈത്രി’യും ‘ഗാന്ധിദര്‍ശന’വും വരെ, ‘വനനശീകരണ’വും ‘കാര്‍ഷികപ്രതിസന്ധി’കളും മുതല്‍ ‘ടൂറിസം വികസന’വും ‘പ്രളയ’വും വരെ… വിഷയവൈവിധ്യംകൊണ്ട് ശ്രദ്ധേയമാണ്, ഇതിന്റെ ഉള്ളടക്കം.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Rasikan English

    വാക്കുകള്‍ക്കുള്ളില്‍നിന്നും ഒരക്ഷരം മാറ്റിയാലോ! UNINFORMED എന്ന വാക്കില്‍നിന്നും N മാറ്റപ്പെട്ടാല്‍ UNIFORMED എന്ന് കിട്ടും; ഇതിലെ I മാറ്റിയാല്‍ UNFORMED എന്നായി. ഇത്തരം ശസ്ത്രക്രിയയുടെ പേരാണ് deletion. ചിലരിതിനെ elision എന്നും syncopation എന്നും വിളിക്കുന്നു. ഇതിന്റെ വിപരീതപ്രക്രിയ insertion എന്ന പേരിലറിയപ്പെടുന്നു. അതായത്, അക്ഷരം പുതുതായി ചേര്‍ത്ത് മറ്റൊരു വാക്കുണ്ടാക്കല്‍: REIGN – RESIGN.
    ഈ രീതിയില്‍ ആന്തരിക ശസ്ത്രക്രിയ നടത്താവുന്ന ധാരാളം വാക്കുകള്‍ ഇംഗ്ലീഷില്‍ കാണാം.
    ഇംഗ്ലിഷ് ഭാഷയുടെ നിരവധിയായ ഇത്തരം രസികത്തങ്ങള്‍ പരിചയപ്പെടുത്തുകയാണ് എഴുത്തുകാരന്‍. വിനോദവും വിജ്ഞാനവും കരംകോര്‍ക്കുന്ന RECREATIONAL ENGLISH വിഭാഗത്തിനു മാതൃകയാകുന്ന ഈ പുസ്തകത്തിന്റെ വായന, ലോകഭാഷയിലൂടെയുള്ള ഒരു ‘amusement ride’ ആയിത്തീരുന്നു.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Ganitham Madhuram

    ഗണിതപ്രശ്‌നങ്ങള്‍ നിരന്തരപ്രശ്‌നമാകുന്നവര്‍ക്ക് ഈ ശാസ്ത്രവിഷയത്തെ രസത്തോടെ സമീപിക്കാനാകുംവിധമാണ് ഈ കൈപ്പുസ്തകത്തിന്റെ അവതരണരീതി. ഉത്തരങ്ങളിലേക്കുള്ള എളുപ്പവഴി പറഞ്ഞുതരികയല്ല, ഗണിതശാസ്ത്രത്തിന്റെ ഹൃദയത്തിലേക്കുള്ള ക്രിയാവഴി കാണിച്ചുതരികയാണ് ഗ്രന്ഥകാരന്‍. വിദ്യാലയപരീക്ഷകള്‍ക്കും മത്സരപരീക്ഷകള്‍ക്കും ഇതിലെ അറിവുകളും ആശയങ്ങളും ഉപകാരപ്രദമാണ്.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Tamil Gurunathan

    തമിഴ് ഭാഷയുടെ ശക്തിയും സൗന്ദര്യവും അടുത്തറിയുവാന്‍, വ്യാകരണപ്പിശകുകള്‍ കൂടാതെ തമിഴ് സംസാരിക്കുവാനും എഴുതുവാനും നിങ്ങളെ സഹായിക്കുന്ന പഠനഗ്രന്ഥമാണ് ഇത്. അക്ഷരമാല, പദപരിചയം, വാക്യരചന, ഹ്രസ്വസംഭാഷണ സന്ദര്‍ഭങ്ങള്‍ എന്നിങ്ങനെ പദങ്ങളെയും വാക്യങ്ങളെയും കുറിച്ച് ഈ ഭാഷാസഹായി സാമാന്യം അറിവുനല്‍കുന്നു.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Indiayile Samsthana Vrikshangalum Pushpangalum

    ഇന്ത്യയിലെ സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും ഭാരതത്തിന്റെ അനന്യമായ ജൈവസമ്പന്നത വെളിപ്പെടുത്തുന്നവയാണ്‌ സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും. അവയുടെ ശാസ്‌ത്രനാമം, ഇതരഭാഷാനാമങ്ങള്‍, ജന്മദേശം, പൊതുവിവരണം, ശാസ്‌ത്രവിവരണം, ഉപയോഗങ്ങള്‍ എന്നിങ്ങനെ പുരോഗമിക്കുന്ന ഈ ഗ്രന്ഥത്തിലെ പ്രതിപാദനം പൊതുവായനക്കാര്‍ക്കും വിഷയപഠിതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകും.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Quiz time

    നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണ് ഈ ലഘു ‘വിജ്ഞാനകോശ’ ത്തിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാരനു ലഭിക്കുക. ആയിരത്തിലേറെ ചോദ്യോത്തരങ്ങളില്‍ ചരിത്രവും ശാസ്ത്രവും കലയും സംസ്‌കാരവും സാഹിത്യവും കായികരംഗവുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. സൂര്യനു കീഴിലുള്ളതെല്ലാം – വ്യക്തികളും പ്രസ്ഥാനങ്ങളും മുതല്‍ ഭൗമസവിശേഷതകളും പ്രകൃതിപ്രതിഭാസങ്ങളും വരെ – ഇതില്‍ ഉണ്ട്. ക്വിസ് മത്സരാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല, ഭൂമിയെപ്പറ്റി, അതിലെ നിവാസികളെപ്പറ്റി സാമാന്യമായി അറിയുവാനും, സ്വന്തം കാഴ്ചയുടെ പരിധി വികസിപ്പിക്കുവാനും ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ഈ കൈപ്പുസ്തകം പ്രയോജനപ്രദമാകും

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Chandrayante jaithrayathra

    സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയില്‍ ഇന്ത്യ നടത്തിയ സുപ്രധാനമായ ബഹികാരാകാശ മുന്നേറ്റമാണ് ചന്ദ്രയാന്‍. ഭൂമിയില്‍നിന്ന് മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരത്തില്‍പരം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ തൊട്ടറിയാന്‍ ലോകരാജ്യങ്ങള്‍ നടത്തിപ്പോരുന്ന ബഹിരാകാശദൗത്യത്തിന്റെ ഭാഗമായിരുന്നു ഇന്ത്യയുടെ ഈ വിജയദൗത്യം. ചന്ദ്രയാന്‍ ദൗത്യത്തിന്റെ മുഴുവന്‍ സാങ്കേതികവിവരങ്ങളും ബഹിരാകാശ ഗവേഷണ ചരിത്രവും അതിന്റെ അണിയറശില്പികളുമെല്ലാം ചിത്രങ്ങള്‍ സഹിതം ഇവിടെ പ്രതിപാദിക്കപ്പെടുന്നു. മാത്രമല്ല, ഭൂമിയുടെ ഈ ഉറ്റ ഉപഗ്രഹം നമ്മുടെ ഭാഷയിലും സാഹിത്യത്തിലും കവിതകളായും പാട്ടുകളായും പഴഞ്ചൊല്ലുകളായും പ്രകാശം ചൊരിഞ്ഞതും കുട്ടികളുടെ സ്വന്തം സിപ്പിമാഷ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    2023 KTET Vidhyabhyasa Manasasthra Chodhyavaly

    NET, SET, KTET, CTET, HSST, HSA, LP-UP, Nursery Teacher, B.Ed., D.Ed.
    തുടങ്ങിയ പരീക്ഷകള്‍ക്ക് ആവര്‍ത്തിക്കുന്ന ചോദ്യവും അവയുടെ ഉത്തരവും

    വിദ്യാഭ്യാസമനഃശാസ്ത്രവുമായി ബന്ധപ്പെട്ട് അധ്യാപകയോഗ്യതാ പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണിത്. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്തും, വിഷയസംബന്ധിയായ പ്രധാന പാഠഭാഗങ്ങള്‍ വിട്ടുകളയാതെയുമാണ് ഇതിലെ ചോദ്യങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. സൂക്ഷ്മവും ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Ente Malayalam Nalla Malayalam

    ശൈലികള്‍, തെറ്റും ശരിയും, കത്തുകള്‍, ഉപന്യാസം, അവധാരണം, അന്വാഖ്യാന സംഭാഷണം, ഒറ്റപ്പദം ഇനി അധ്യായങ്ങളിലൂടെ ഭാഷാപ്രയോഗത്തിന്റെ അനവധിയായ മുഖങ്ങള്‍ വെളിപ്പെടുത്തുകയും നാം പറയുകയും എഴുതുകയും ചെയ്യുന്ന വാക്കുകള്‍ക്ക് ശ്രേഷ്ംഭാഷയുടെ ചാരുതയേകുകയും ചെയ്യുകയാണ് ഈ പുസ്തകം.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Malayala Leghu Vyakaranam

    സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാള വ്യാകരണപാഠങ്ങള്‍ സ്വയം പഠിക്കാന്‍ ഉപകരിക്കുന്ന ഈ ഗ്രന്ഥം, മതിയായ ഉദാഹരണങ്ങളോടെയും അനുബന്ധ അഭ്യാസങ്ങളോടെയും ഓരോ വിഷയവും അവതരിപ്പിക്കുന്നു. പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, സംഖ്യാനിഘണ്ടു തുടങ്ങിയ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%
    Out Of Stock

    K-TET Vidhyabhyasa Manasasthra Chodhyavaly

    NET, SET, KTET, CTET, HSST, HSA, LP-UP, Nursery Teacher, B.Ed., D.Ed. തുടങ്ങിയ പരീക്ഷകൾക്ക് ആവർത്തിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

    വിദ്യാഭ്യാസമനഃശാസ്ത്രവുമായി ബന്ധപ്പെട്ട് അധ്യാപകയോഗ്യതാ പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണിത്. ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.
    മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്തും, വിഷയസംബന്ധിയായ പ്രധാന പാഠഭാഗങ്ങള്‍ വിട്ടുകളയാതെയുമാണ് ഇതിലെ ചോദ്യങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. സൂക്ഷ്മവും ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.

    Original price was: ₹120.00.Current price is: ₹96.00.