-
Splendid travancore recipes
Splendid Travancore Recipes is a collection of delectable recipes from Travancore, extending from the central to the south of Kerala. Breakfast/Lunch/Dinner dishes, Tea time snacks, Chutneys, Pickles, Desserts, Payasams, Sadyavattom – Featuring these and more, this book gives a pleasant treat to your taste buds, and makes you a master in the art of cooking.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Grandma’s Delight (English)
Grandma’s Delight is a “beautiful cool little garden of soul food.” The lip-smacking recipes, ‘stolen’ from traditional Keralite kitchens, included in this book entice your taste buds as well as nourish your body. Divided into various categories, like vegetarian, non-vegetarian dishes, fish/seafood dishes, rice items, breakfast/dinner dishes, salads, pickles and so on, this book recognizes food not only as a savoury item but also as a tonic – enriching your appetite, vigor and vitality.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Ammuvinte Ruchibedangal
അപൂര്‍വമിശ്രണത്തിന്റെ രഹസ്യമറിയുന്ന ഒരു വീട്ടമ്മ തയ്യാറാക്കിയ പാചകക്കുറിപ്പുകളാണ് ഈ പുസ്തകത്തില്‍. കൈപ്പുണ്യവും നൈപുണ്യവും ഒരുമിക്കുന്നു ഈ പുസ്തകത്തില്‍, ഗ്രന്ഥകാരിയുടെ ഭക്ഷണപര്യടനങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന രസകരമായ അനുഭവക്കുറിപ്പും ഉള്‍പ്പെടുന്നു.
₹140.00Original price was: ₹140.00.₹126.00Current price is: ₹126.00. -
Chakka Mahathmyam
വറുതിനാളുകളില്‍ നമ്മുടെ അടുക്കളത്തിണ്ണയില്‍ ഇടംപിടിച്ചിരുന്ന ചക്കയുടെ കഥ പഴഞ്ചനായിരിക്കുന്നു. ‘സംസ്ഥാനഫലം’ എന്ന പെരുമ പറയുമെങ്കിലും, കേരളീയരുടെ തീന്‍പരിഗണനയില്‍ ഇന്ന് ചക്ക കടന്നുവരാറേയില്ല. പഞ്ഞമാസങ്ങളെ വിരുന്നൂട്ടിയിരുന്ന ആ അത്ഭുതഫലത്തിന്റെ സവിശേഷതകളാണ് ഈ പുസ്തകത്തില്‍. പ്ലാവിലക്കരിയും പ്ലാവിലത്തൊപ്പിയും മുതല്‍ പ്ലാവിന്‍വിറകിലെ യാഗാഗ്നി വരെ. സ്വാദിലും പോഷകമൂല്യത്തിലും മുമ്പനും വമ്പനുമായ ചക്ക കൊണ്ടു തയ്യാറാക്കുവാനാകുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് മുഖ്യം.
ചക്കച്ചുളയും ചക്കക്കുരുവുമൊക്കെ ചേരുവകളാകുന്ന അടയും ദോശയും പത്തിരിയും സമോസയും സ്റ്റൂവും പച്ചടിയും മറ്റും ഇവിടെ രുചിച്ചറിയാം; നാവില്‍ മധുരം ചേര്‍ക്കുന്ന മിഠായിയും പായസവും ഹല്‍വയും പുഡ്ഡിംഗും മില്‍ക്ക് ഷേക്കും മറ്റും കൊതിതീരെ ആസ്വദിക്കാം. അനുബന്ധമായി, ലേഖിക ഗൃഹാതുരതയുടെ ‘അരക്കി’ട്ടുറപ്പിച്ച ചക്കക്കുറിപ്പുകളും.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Ilakarikal: Poshakangalude Kalavara
ഭക്ഷ്യയോഗ്യമായ ഔഷധികളിലൂടെ ആരോഗ്യസംരക്ഷണം എന്ന സന്ദേശമുൾക്കൊള്ളുന്ന ഗ്രന്ഥം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെ ഗൃഹാങ്കണങ്ങളിലേക്ക് തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ഇത്. സസ്യങ്ങളുടെ ശാസ്ത്രീയവിവരണം, പോഷക-ഔഷധഗുണങ്ങൾ, കൃഷിരീതികൾ, നാട്ടറിവുകൾ, പാചകക്കുറിപ്പുകൾ തുടങ്ങിയവയ്‌ക്കൊപ്പം ഇവയെ തിരിച്ചറിയുന്നതിന് സഹായകമായ ചിത്രങ്ങളും.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Vevikkatha Vibhavangal
പ്രകൃതിദത്തമായത് വേവിക്കാതെ ആഹരിക്കുകയാണ് മികച്ച ഭക്ഷണശീലം എന്ന ബോധ്യമേകുന്ന പുസ്തകം. പുതുകാല-പഴങ്കാല രുചികള്‍ സമന്വയിക്കുന്ന, പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ പാചകവിധികള്‍. ഭക്ഷണം ഇവിടെ രോഗാവസ്ഥകളെ ചെറുക്കുന്ന ഔഷധമാകുന്നു. അടുക്കളകള്‍ക്ക് അന്യമായ ചിലതിന്റെ പരിചയംപുതുക്കല്‍ കൂടിയാണ് ഈ റെസിപ്പികള്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Pachakaperuma
രസമുകുളങ്ങളെ ആനന്ദിപ്പിക്കുന്ന രുചികരമായ അനവധി വിഭവങ്ങള്‍ നിരത്തിയിരിക്കുന്ന ഒരു തീന്‍മേശയാണ് ഈ പാചകപുസ്തകം. ഷാഹിദാ ലത്തീഫിന്റെ ഈ ‘ഭക്ഷണപര്യവേക്ഷണ’ങ്ങളെ കൈപ്പുണ്യവും പുതുമയും രുചിക്കൂട്ടുകളെക്കുറിച്ചുള്ള കണിശമായ ധാരണയും ആവോളം അനുഗ്രഹിച്ചിരിക്കുന്നു.
₹80.00Original price was: ₹80.00.₹72.00Current price is: ₹72.00. -
Chakkavibhavangal
പ്ലാവില മുതല്‍ മുള്ളും മടലും വരെ ഭക്ഷ്യയോഗ്യമായ ചക്ക എന്ന അത്ഭുതഫലം കൊണ്ട് തയ്യാറാക്കുവാനാകുന്ന സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍. പപ്പടവും പായസവും ബജിയും സമൂസയും സ്‌ക്വാഷും വൈനും ഒക്കെ ഇത് ഉപയോഗിച്ചുണ്ടാക്കുവാന്‍ കഴിയുന്നതെങ്ങനെയെന്ന് അറിയുവാന്‍, പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ‘ചക്കപ്രതിവിധികള്‍’ മനസ്സിലാക്കുവാന്‍ സഹായകം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Nadan Paneeyangal
സ്വാദും സ്വാസ്ഥ്യവും പ്രദാനംചെയ്യുന്ന ചില നാടന്‍പാനീയങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. കൃത്രിമനിറങ്ങളോ രാസക്കലര്‍പ്പുകളോ ചേരാത്ത ഇവ, ടോണിക്കിന്റെ ഫലം ചെയ്യും. അവലും ഉണ്ണിപ്പിണ്ടïിയും ഇതില്‍ പാനീയക്കൂട്ടുകളാകുന്നു. കഞ്ഞിവെള്ള സംഭാരം മുതല്‍ തക്കാളി സംഭാരം വരെ, വെള്ളരി ജ്യൂസ് മുതല്‍ പനനൊങ്ക് ജ്യൂസ് വരെ ഈ താളുകളില്‍ നിറയുന്നു. ചായ, കാപ്പി, ജാപ്പി, രസം, സൂപ്പ്, പുതുമകള്‍ വേറെയും.
₹70.00Original price was: ₹70.00.₹63.00Current price is: ₹63.00. -
Dalgona Coffium Mattu Paniyangalum
ഡാല്‍ഗോണ കോഫിയും അമേരിക്കാനോ കോഫിയും മാക്കിയോട്ടോ കോഫിയും മുതല്‍ ചക്കരക്കാപ്പിയും ചുക്കുകാപ്പിയും നെയ്കാപ്പിയും വരെ, പര്‍പ്പിള്‍ ടീയും സിന്നമണ്‍ ടീയും ലെമണ്‍ ഹണി ഗ്രീന്‍ ടീയും മുതല്‍ സുലൈമാനി ചായയും മസാലച്ചായയും പുതിന ചായയും വരെ-ഇത്തരത്തിൽ ആവി പാറുന്ന കോപ്പകളെക്കുറിച്ചാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗം. പാനീയങ്ങള്‍ എന്ന രണ്ടാം ഭാഗത്ത് ഉണക്കമുന്തിരിയും ചാമ്പയ്ക്കയും വെള്ളരിക്കയും മുതല്‍ ചീരയും കറ്റാര്‍വാഴയും വാഴപ്പിണ്ടിയും വരെ, ഒപ്പം, തീര്‍ത്തും വ്യത്യസ്തങ്ങളായ, സൂപ്പുകളും സംഭാരങ്ങളും ഷേക്കുകളും ഹെല്‍ത്ത് ഡ്രിങ്കുകളും നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Diabetic Vibhavangal
പ്രമേഹരോഗികള്‍ നിഷ്ഠയാക്കേണ്ട ഒരു ആഹാരസമ്പ്രദായമാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. റവ ഇഡ്ഡലി, ഗോതമ്പ് ദോശ ആദിയായ പ്രഭാതഭക്ഷണങ്ങള്‍; പിണ്ടി തോരന്‍, പാവയ്ക്ക കിച്ചടി പോലെയുള്ള കറികള്‍; റാഗി അട, കാബേജ് വട മുതലായ പലഹാരങ്ങള്‍; ചീരസൂപ്പ്, ബീറ്റ്‌റൂട്ട് സാലഡ് പോലെയുള്ളവ; ഗ്രീന്‍ ടീ, താമരപ്പൂ ജ്യൂസ് തുടങ്ങി, നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതായ ഇതിലെ വിഭവങ്ങളില്‍ രുചിയും ആരോഗ്യവും സമീകൃതമാകുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
108 Nadan Vibhavangal
കാളനും ഓലനും പച്ചടിയും കിച്ചടിയും പുളിങ്കറിയും മുളകുഷ്യവുംപോലെ, ഗൃഹാതുരതയുടെ രുചിയും ഗന്ധവുംകൊണ്ട് നിങ്ങളുടെ രസനയെ ഉണർത്തുന്ന ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. കഴിഞ്ഞ തലമുറകളുടെ അടുക്കളപ്പുറങ്ങളിൽനിന്നും സദ്യവട്ടങ്ങളിൽനിന്നും ‘പകർത്തിയെഴുതിയ’ പരമ്പരാഗത പാചകവിധികൾ. നിറത്തെയും മണത്തെയും സ്വാദിനെയും ത്രിഗുണീഭവിപ്പിക്കുന്ന, ഉദരത്തിനും മനസ്സിനും ഒരുപോലെ രുചിപ്രദമായ വിഭവങ്ങൾ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Pachakam Elupamakkam
പാചകക്കുറിപ്പുകളും അടുക്കളയില്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പാചകത്തിലെ ചില
ചെപ്പടിവിദ്യകളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ കൈപ്പുസ്തകം വീട്ടമ്മമാര്‍ക്ക് ഏറെ സഹായകരമാകുമെന്നുറപ്പ്.₹60.00Original price was: ₹60.00.₹54.00Current price is: ₹54.00. -
Veettu Vibhavangal
സാധാരണ വീടുകള്‍ക്കാവശ്യമായ തികച്ചും സാധാരണമായ പാചകവിധികള്‍ മെഴുക്കുപുരട്ടികളും ചമ്മന്തികളും കൊണ്ടാട്ടങ്ങളും മാത്രമല്ല; മുട്ട, മീന്‍, ഇറച്ചി വിഭവങ്ങള്‍ മുതല്‍ പായസവും പുഡ്ഡിങും വൈഌം വരെ. അടുക്കളത്തോട്ടത്തില്‍നിന്നുതന്നെ ശേഖരിക്കുവാനാകുന്ന പച്ചക്കറികള്‍കൊണ്ടുള്ള നാടന്‍ വിഭവങ്ങള്‍ക്ക് പ്രാമുഖ്യം നല്‌കിയിരിക്കുന്ന പുസ്‌തകം.
₹50.00Original price was: ₹50.00.₹45.00Current price is: ₹45.00. -
Chinese Pachakam
ജീവിതശൈലീരോഗങ്ങൾക്കു നിദാനമായ നെയ്യിന്റേയും തീക്ഷ്ണമസാലകളുടേയും ഉപയോഗം പരമാവധി കുറച്ച്, ഇലകളും പച്ചക്കറികളും സമൃദ്ധമായി ചേർത്ത്, ആരോഗ്യസമ്പുഷ്ടമായ വിഭവങ്ങൾ തയ്യാറാക്കുന്ന രീതിയാണ് ചൈനീസ് പാചകത്തിലേത്. അത്തരത്തിലുള്ള സസ്യ-മാംസവിഭവങ്ങളുടെ പാചകവിധികളാണ് ഈ സമാഹാരത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Swad
സ്വാദിഷ്ഠമായ നാടന്‍വിഭവങ്ങള്‍, ചൈനീസ് വിഭവങ്ങള്‍ തുടങ്ങി ഇരുനൂറ്റമ്പതിലേറെ മത്സ്യ-മാംസ-സസ്യവിഭവങ്ങളുടെ പാചകവിധികള്‍. ഈ രുചിക്കൂട്ടുകള്‍ നിങ്ങളുടെ രസനയെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം നിങ്ങളിലെ പാചകമികവിനെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.
₹40.00Original price was: ₹40.00.₹36.00Current price is: ₹36.00.















