-
Panjimittayi
നാവിന്തുമ്പില് തേന്‍നിറയ്ക്കുന്ന പഞ്ചാരപ്പഞ്ഞിമിഠായിപോലെ മനസ്സിനുള്ളില്‍ മധുരം കിനിയിക്കുന്നവയാണ് ഈ കുട്ടിപ്പാട്ടുകള്‍. കുസൃതികളുടെ മഴക്കാലത്തിലേക്ക് തഞ്ചത്തിലും താളത്തിലും ഒരു കടലാസുതോണി തുഴയുകയാണ് എഴുത്തുകാരി. ഭാവനയുടെ നീലാകാശത്താഴ്വരയില്‍ കാറ്റിനൊപ്പം പീലിച്ചിറകുകള്‍ വീശി ആര്‍ത്തുരസിച്ച് കാഴ്ചകള്‍കണ്ടു പാറിനടക്കുവാന്‍ കൊച്ചുകൂട്ടുകാരെ വാത്സല്യപൂര്‍വം ക്ഷണിക്കുകയാണ്. ബാല്യത്തിന്റെ കൗതുകങ്ങളിലേക്ക് വാതില്‍തുറക്കുന്ന ഈ കുഞ്ഞുകുഞ്ഞുകവിതകള്‍, ഉള്ളു കൊണ്ട് കുട്ടിക്കാലത്തിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുകൂടിയുള്ളതാണ്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
The Playfulness Of God
This book contains 17 amazing stories which is delightful to read for the young readers. Written in simple English, these stories will develop a positive thinking in children.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Balakarshakan
താളത്തിലുള്ള നല്ല കവിതകള്‍ കേള്‍ക്കാനും വായിക്കാനും കുട്ടികള്‍ക്ക് ഇന്നും വളരെ ഇഷ്ടമാണ്. നമുക്കു ചുറ്റും കാണുന്ന കാഴ്ചകളിലൂടെ ശാസ്ത്രബോധവും പുരോഗമനപരമായ ആശയങ്ങളും സദ്ചിന്തകളും കുട്ടികളില്‍ സന്നിവേശിപ്പിക്കാന്‍ കരുത്തുള്ള അന്‍പതു കവിതകളുടെ സമ്പുടമാണ് ‘ബാലകര്‍ഷകന്‍.’ വിദ്യാര്‍ഥികള്‍, ഭവനം, ബാലകര്‍ഷകന്‍, കാഴ്ചബംഗ്ലാവ്, ഗാന്ധിചിന്തകള്‍, നെല്ല്, മഴവില്ല്, വിസ്മയക്കാഴ്ചകള്‍ തുടങ്ങി എല്ലാ കവിതകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ആസ്വദിക്കാവുന്നതാണ്. മൊബൈല്‍ ഗെയിമുകളുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ ഇതു പോലെയുള്ള നല്ല ബാലസാഹിത്യകൃതികള്‍ക്ക് സാധിക്കുമെന്ന് നിസ്സംശയം പറയാം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
CUNNING FOX AND THE LIKE FOR TINY TOTS
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Thathammayum Poochammayum
ഉല്ലാസത്തിന്റെ കൊമ്പും കുഴലും മുഴക്കി ഉത്സാഹത്തിന്റെ പൊടിപൂരത്തിലേക്ക് കൊച്ചുകൂട്ടുകാരെ ആനയിക്കുകയാണ് ഈ കവിതകള്‍. നന്മയും ഒരുമയും ഇവിടെ താളംപിടിക്കുവാനെത്തുന്നു. മണ്ണും വിണ്ണും നിറയുന്ന ഈ പാട്ടുകള്‍, ചുവടുകള്‍ പിഴയ്ക്കാതെ, പ്രകൃതിയെയും അമ്മയെയും ഗുരുക്കന്മാരെയും മറക്കാതെ, ലക്ഷ്യത്തിലേക്കു മുന്നേറുവാന്‍ ബാലകര്‍ക്കു കൂട്ടാകും. അറിവിന്റെ തിരികള്‍ അവരുടെ ഹൃദയത്തില്‍ കൊളുത്തും; മായാത്ത പുഞ്ചിരികള്‍ അവരുടെ ചുണ്ടില്‍ വിരിയിക്കും.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Kunnimanikal
ചില ഹിന്ദുക്ഷേത്രങ്ങളില്‍ കുസൃതിക്കുരുന്നുകളെ മിടുക്കന്മാരും അച്ചടക്കമുള്ളവരുമാക്കിത്തീര്ക്കുന്നതിന് കുന്നിക്കുരു വാരിപ്പിക്കുന്ന ഒരു പതിവുണ്ട്. അതുപോലെ, പിഞ്ചോമനകളെ വിജ്ഞാന ശീലമുള്ളവരാക്കി മാറ്റിയെടുക്കുന്നതിന് ഈ കുന്നിമണികള്‍ വായിപ്പിക്കുന്നത് ഉചിതമായിരിക്കും. ബാലമനസ്സുകളെ പുളകമൂട്ടുന്ന കൊച്ചുകൊച്ചു കാവ്യശകലങ്ങളുടെ ഒരു കുരുന്നു കൂമ്പാരമാണ് കുന്നിമണികള്‍. നിങ്ങളുടെ വാത്സല്യനിധികളായ ഓമനക്കഞ്ഞുങ്ങളെ പാടിക്കേള്‍പ്പിക്കാനും അവരെക്കൊണ്ട് പാടിപ്പഠിപ്പിക്കാനും പറ്റിയ മുല്ലപ്പൂക്കളുടേയും അണ്ണാറക്കണ്ണന്റേയും ആനയുടേയും ചെമ്പോത്തിന്റേയും പൂമ്പാറ്റയുടേയും അമ്പിളിമാമന്റേയുമൊക്കെ ലോകത്തിലേക്ക് ജാലകങ്ങള്‍ തുറന്നിടുന്ന ഈ കൃതിയില്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Akshayapathram
കഥകളുടെ അക്ഷയപാത്രമാണ്, തീരാഖനിയാണ് ഭാരതം. ഈ പുസ ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന കഥകള്‍, നമ്മുടെ വടക്കന്‍ സംസ്ഥാനങ്ങളിലും ബര്‍മ, ഭൂട്ടാന്, നേപ്പാള്‍, ടിബറ്റ് മുതലായ അയല്‍ദേശങ്ങളിലും ഇന്നും പ്രചാരത്തിലുള്ളവയാണ്. നന്മയും കാരുണ്യവും സഹജീവി സ്നേഹവും പോലെയുള്ള സദ്ഗുണങ്ങള്‍ കുട്ടികളില്‍ അങ്കുരിപ്പിക്കുന്ന ഈ കഥകളിലെ ഗുണപാഠങ്ങള്‍ ജീവിതയാത്രയില്‍ അവര്‍ക്ക് ദീപസ്തംഭങ്ങളാകും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Cham Cham Magic
‘Cham Cham Magic ‘ is a collection of 25 stories that ignites a passion for reading and learning in
children. Each story takes the children’s imagination into an amazing world of birds,animals,humans
and nature. These stories are related to real life situations, presented in a simple manner and
concludes with a valuable lesson.
‘Cham Cham Magic’ will have a magical touch in the minds of young readers as a lifelong gift. The
stories provide lots of fun,laughter,curiosity and fantasy and many more. The content as well as the
presentation of each story will help children learn the significance of being self-sufficient.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
U.A. Khader Balasahithyakrithikal Sampoornam
യു.എ. ഖാദര്‍ എന്ന എഴുത്തുകാരണവര്‍ കുട്ടികള്‍ക്കുമുന്നില്‍ ചൊരിഞ്ഞഅക്ഷരമുത്തുകളാകെ ശേഖരിച്ചിരിക്കുകയാണ് ഈ ഖജാനയില്‍. സ്നേഹവാത്സല്യങ്ങളുടെ തൂലികത്തുമ്പിനാല്‍ ആ മഹാകഥാകാരന് വരും തലമുറകളുടെ ഹൃദയത്തകിടില്‍ സദ്ചിന്തകളുടെ മായാലിപികള്‍ കോറിവരയുന്നു; ബാലകരുടെ മനസ്സിനെ വെടിപ്പാക്കുന്നു; അവരുടെ ശിരോലിഖിതംതന്നെ മാറ്റിയെഴുതുന്നു. ഇളം കവിളുകളില്‍ ചുംബനവും കുഞ്ഞുനെറുകുകളില്‍ അനുഗ്രഹവുമായി മാറുന്ന ഈ കഥകളും നോവലുകളും അറിയാലോകങ്ങളിലേക്ക്, കാണാക്കാഴ്ചകളിലേക്ക് കുരുന്നുകളെ ഒരു മാന്ത്രികപ്പരവതാനിയിലേറ്റി കൊണ്ടുപോകുന്നു.
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
Champalile Sanyasi
കുട്ടികളുടെ നാവുകളില്‍ ജീവല്ഭാഷയുടെയും അവരുടെ ഹൃദയങ്ങളില്‍ ജീവിതപാഠങ്ങളുടെയും ഹരിശ്രീയെഴുതുന്ന ‘ചമ്പലിലെ സന്ന്യാസി,’ ‘മകളും മരുമകളും’ എന്നീ രണ്ടു കഥകളുടെ സമാഹാരം. കാവിവസ്ത്രവും രുദ്രാക്ഷമാലയുമണിഞ്ഞ് ”രാം-രാം” ഉരുവിട്ട് ഗ്രാമത്തിലെത്തിയ ഹീരാബാബ എന്ന ‘ചമ്പലിലെ സന്ന്യാസി’ക്ക് ഭയപ്പെടുത്തുന്ന ഒരു പിന്നാമ്പുറക്കഥ ഉണ്ടായിരുന്നു. ഗ്രാമീണരുടെ ആത്മീയ
ഗുരുവായി മാറിയ ആ സന്ന്യാസിതന്നെയായിരുന്നു ജനങ്ങള്‍ക്കും പോലീസിനും തലവേദനയായ, തലയ്ക്ക് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിക്കപ്പെട്ട കൊള്ളക്കാരന് ഹീര! ദീപാവലിനാളില്‍ ലക്ഷ്മീദേവിയെ മരുമകളായി എതിരേല്ക്കാന് ഭാഗ്യം ലഭിച്ച ഭവനത്തിന്റെ വാതില്‍ തുറക്കുന്ന ‘മകളും മരുമകളും’ ഒരു ഭിക്ഷക്കാരന്റെ കുടുംബത്തിലേക്ക് സമ്പല്‍ സമൃദ്ധി വിരുന്നുവന്ന കഥ പറയുന്നു.₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Muthassan Kathakal
”രസകരമായ കഥകള്‍ പറയണമതിനാണല്ലോ മാനുഷജന്മം” എന്ന കവിവചനത്തിന് ദൃഷ്ടാന്തമാണ് ഈസോപ്പ് കഥകളും ആയിരത്തൊന്നു രാവുകളും പഞ്ചതന്ത്രം കഥകളും കഥാസരിത്സാഗരവും ജാതകകഥകളും ഹിതോപദേശകഥകളും ഒക്കെ. കുഞ്ഞുമനസ്സുകളില്‍ നന്മയുടെ വിത്തുകള്‍ പാകി, ധര്‍മബോധത്തിന്റെ വെള്ളവും വളവുമേകുന്ന ആ സാരോപദേശകഥകളുടെ നിരയിലാകും ഈ മുത്തശ്ശന്‍കഥകള്‍ക്കും സ്ഥാനം. പണ്ടുപണ്ടൊരു കാലത്തിന്റെ ഉമ്മറക്കോലായിലിരുന്ന് ഏതോ ഒരു മുത്തശ്ശന് പൈതങ്ങളോടു ചൊന്ന ഈ കഥകള്‍ ആ ഇളംകണ്ണുകളില്‍ ഉള്‍ക്കാഴ്ചയുടെ തിളക്കമേകി. ലളിതമായ ചൊല്‍ഭാഷാശൈലി പിന്തുടരുന്നതും രസകരമായ സന്ദര്‍ഭങ്ങളിലൂടെ മുന്നേറുന്നതുമായ ഈ ഉണ്ണികഥകളില്‍ ഇന്നലെകളുണ്ട്, ഇന്നുണ്ട്, നാളെകളുമുണ്ട്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Kadu vittu Vanna Unniyana
ശക്തിയുടെയും യജമാനഭക്തിയുടെയും പ്രതീകങ്ങളായ ആനകളുടെ പ്രത്യേക ഗുണവിശേഷങ്ങള്‍ വ്യക്തമാക്കുന്ന ഹൃദ്യവും രസകരവുമായ പതിനാല് ആനകഥകള്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Mazhathumbi
അപകടത്തില്‍ മുറിഞ്ഞുപോയ കാലിന്റെ സ്ഥാനത്ത്, പല്ലിയുടെ വാലുപോലെ പുതിയതൊന്നു മുളയ്ക്കാന്‍ കാത്തിരിക്കുകയാണ് മഴക്കുട്ടി. എന്നാല്‍, ഉയരെ, ഒത്തിരിയൊത്തിരി ഉയരെ പറന്നേറുവാനുള്ള ചിറകുകള് ഒരു കിളികുഞ്ഞ് അവളില്‍ മുളപ്പിക്കുന്നു. മന്ദാരക്കൊമ്പത്ത് കൂടുകൂട്ടിയ തൊപ്പികിളികളുടെ ആ കുടുംബം മഴകുട്ടിയെ വീണ്ടും ഒരു കളികുട്ടിയാക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Sooryayathrayude Vismayacheppu
ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്, കുട്ടികള്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് സ്വപ്നസഞ്ചാരികളായ രണ്ടു വിദ്യാര്‍ഥികള്‍. സൂര്യനിലേക്കുള്ള സാഹസികയാത്രയ്ക്കാണ് അശ്വിന്റെയും വിമലിന്റെയും ഒരുക്കം. ആ ‘ഗഗനചാരികള്‍’ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്ത് ഒരു കൂട്ടുകാരിയെത്തുന്നു; ചൊവ്വാഗ്രഹത്തില്‍നിന്നുള്ള സാനിയ! പേടകനിര്മിതി, അന്തരീക്ഷപാളികളിലെ താപ-മര്‍ദ വ്യതിയാനങ്ങള്‍, അത്ഭുതകണ്ണടയിലൂടെ ദൃശ്യമാകുന്ന തന്മാത്രകളുടെ വര്‍ണപ്രപഞ്ചം, തീഗോളങ്ങള്‍പോലെ പറന്നടുക്കുന്ന ഉല്‍ക്കകള്‍, ഭൂമിയിലെ മനുഷ്യരെ രഹസ്യമായി നിരീക്ഷിക്കുന്ന ചൊവ്വാവാസികള്‍, ശുക്രന് പശ്ചാത്തലമാകുന്ന സെല്‍ഫി, സൂര്യന്റെ അകക്കാമ്പില്വച്ചുണ്ടായ അപകടം,… — ഇങ്ങനെ ആ സൂര്യയാനം അശ്വിനും വിമലിനും സമ്മാനിച്ചത്, കൗതുകകരവും സംഭ്രമജനകവുമായ ഒരുപാടൊരുപാട് നിമിഷങ്ങള്‍ ആയിരുന്നു, വിസ്മയക്കാഴ്ചകള്‍ ആയിരുന്നു.
കുട്ടികള്‍ക്കായി ഒരു ശാസ്ത്രനോവല്‍
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Pandupandoru Schoolil
”ഒരുപാടു വിശേഷങ്ങളുള്ള സ്കൂളാണ്. ഗാന്ധിജി പറഞ്ഞ രീതിയിലാണത്രേ അവിടെ കാര്യങ്ങള്‍ നടക്കുന്നത്. ബേസിക് സ്കൂള്‍ എന്നാണ് പേര്. അധ്യാപകര്‍ ഏട്ടന്മാരും ചേച്ചിമാരുമാണ്…”
സ്മൃതിയുടെ കല്ലുപെന്സില്കൊണ്ടï് കാലത്തിന്റെ സ്ലേറ്റില്‍, മഷിത്തണ്ടുകള്ക്കൊന്നും മായ്ക്കാനാകാത്തവിധം ഒരു വിദ്യാലയ ചിത്രം വരച്ചിടുകയാണ് ഗ്രന്ഥകാരന്. നമ്മുടെ രാഷ്ട്രപിതാവ് രൂപകല്പനചെയ്ത അടിസ്ഥാനവിദ്യാഭ്യാസസമ്പ്രദായത്തിന്റെ പരീക്ഷണകളരിയായി മാറിയ, ഉദാത്തമാതൃകയായിത്തീര്ന്ന ഈ സ്കൂളങ്കണത്തില് ഒരു പൂര്‍വവിദ്യാര്‍ഥിയുടെ ഓര്‍മകള്‍ മേയുവാനിറങ്ങുകയാണ്. ജീവിതത്തിന്റെ പാഠശാലയായും പൗരബോധത്തിന്റെ പാഠ്യപദ്ധതിയായും ആ സ്കൂള്‍കാലം പരിണമിക്കുന്നതിന്റെ ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ ആണിത്. പുസ്തകത്തെ പൊന്നുപോലെ സൂക്ഷിച്ചവരുടെ, അധ്യാപകരെ ദൈവതുല്യരായി മാനിച്ചവരുടെ ഈ പഴങ്കഥ പുതുതലമുറയുടെ സിലബസിലേക്ക് മഹനീയമായ ചില ‘ഗൃഹപാഠങ്ങള്‍’കൂടി എഴുതിച്ചേര്‍ക്കുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Vidyalaya Kavithakal
ഹൃദയവയലില്‍ അക്ഷരവിത്തുകള്‍ പാകിമുളപ്പിക്കുന്ന, വാക്കിന്തുമ്പത്ത് കെടാത്തിരികള്‍ കൊളുത്തിവെക്കുന്ന ഈ കവിതകള്‍ വിദ്യാലയ അങ്കണത്തിലും അതിനു പുറത്തും കൊച്ചുകൂട്ടുകാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനടക്കുന്നു. ഉള്ളില്‍ നന്മയുടെ വെളിച്ചം നിറയ്ക്കുന്ന ഈ ബാലകവിതകള്‍, കൈകൊട്ടി താളംതുള്ളാന്‍ പാട്ടുകള്‍ പാടിത്തരികയാണ്, അത്ഭുതകഥകളുടെ ചെപ്പുതുറക്കുകയാണ്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.














