Children's Literature

  • -20%

    111 Bala Kathakal

    പൂനിലാവുപ്പാലുപോലെ കുഞ്ഞുമനസ്സുകളെ മോഹിപ്പിക്കുന്ന കുറുങ്കവിതകളുടെയും കടങ്കവിതകളുടെയും സുന്ദരസമാഹാരം. തേന്‍ കിനിയുന്ന മാമ്പഴപ്പൂളുകള്‍പോലെ കുട്ടികളിഷ്ടപ്പെടുന്ന കുറെ കവിതാനുഭവങ്ങള്‍. ഈണത്തില്‍ പാടിയും താളത്തില്‍ ആടിയും രസിക്കുവാനുള്ള 111 ബാലകവിതകള്‍.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    111 Balakavithakal

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    101 Aesop Kathakal

    2500 കൊല്ലങ്ങള്‍ക്കുമുമ്പ്, അടിമയായിരുന്ന ഒരു മിണ്ടാക്കുട്ടി, ആളുകളെ അത്ഭുതപ്പെടുത്തി പറഞ്ഞുനടന്ന കഥകളാണ് ഈസോപ്പുകഥകള്‍. കുട്ടികളുടെ ബുദ്ധിയുണര്‍ത്തുന്ന, സ്വഭാവരൂപീകരണത്തിന് ഉതകുന്ന ഈ കഥകള്‍, വായിക്കാനും സമ്മാനിക്കാനും ഉത്തമമാണ്.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Annarakannante Aakasayathra

    കുട്ടികളില്‍ ഭാഷാപരിചയം വളര്‍ത്താന്‍ സഹായിക്കുന്ന കഥകള്‍ ലളിതശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്ന കൃതി. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വായിച്ചുകേള്‍പ്പിക്കുവാനും അതിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വയം വായിച്ചുരസിക്കുവാനും ഉതകുംവിധമാണ്, ബഹുവര്‍ണചിത്രങ്ങള്‍ സഹിതം ഓരോ കഥയും ആവിഷ്‌കരിച്ചിരിക്കുന്നത്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Paralmeenum Pallathiyum

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    School Kalotsava Nadakangal

    സ്‌കൂൾ കലോത്സവങ്ങളിലേക്കായി എട്ടു ബാലനാടകങ്ങൾ. സ്‌നേഹത്തിന്റെയും മാനവികതയുടെയും മഹാപാഠങ്ങൾ, കളിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സിൽ കരുപ്പിടിപ്പിക്കാൻപോന്ന സമാഹാരം. പുതുകാലത്തിന്റെ സത്വരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായ പരിസ്ഥിതിസംരക്ഷണം, കടക്കെണി, തെരുവുനായശല്യം തുടങ്ങിയവ പ്രമേയമാകുന്നു. ഡോ. കെ. ശ്രീകുമാറിന്റെ അവതാരിക.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Poothumbiye Kathirikkunna Penkutty

    പൂക്കളോട് കിന്നാരംപറയുന്നവരും, കിളിമൊഴികള്‍ക്ക് കാതോര്‍ക്കുന്നവരും, മഴസ്പര്‍ശം ഇഷ്ടപ്പെടുന്നവരുമായ കൂട്ടുകാര്‍ക്കാണ് ഈ സമാഹാരം. കുയില്‍പ്പാട്ടും ശലഭനൃത്തവും കാക്കക്കരച്ചിലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വാസപരിസരത്തെ സര്‍ഗസ്പര്‍ശംകൊണ്ട് മറികടക്കുവാന്‍ ഈ കഥകള്‍ ഇളംമനസ്സുകളെ പ്രാപ്തമാക്കുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Greedy Horse

    The fables of Aesop, the Greek storyteller, are passed down through centuries, entertaining and teaching children the morals of life. ‘Greedy Horse’ is a collection of his selected stories, and the main characters are usually animals talking and behaving like humans.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Helen Keller (Malayalam)

    ശബ്ദവും പ്രകാശവുമില്ലാത്ത ഒരു ലോകത്തും വിജയകരമായ ജീവിതം നയിച്ച ഹെലന്‍ കെല്ലറുടെ
    കഥ. നിശ്ചയദാര്‍ഢ്യവും സഹനശക്തിയും ധൈര്യവും കൈമുതലാക്കി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുവാനും പരിമിതികളെ ശാപമായി കരുതാതെ സമൂഹനന്മയ്ക്കുവേണ്ടി യത്‌നിക്കുവാനും ഈ കൃതി നമ്മെ പഠിപ്പിക്കുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Ettu Kuttakam Ponnu (Old malayalam book)

    ‘കാവിനപ്പുറത്തെ വട്ടക്കുളത്തിൽ എട്ടു കുട്ടകം പൊന്നുണ്ട്. വറുതിനാളുകളിൽ അതിലൊരു കുട്ടകം താനേ പൊന്തിവരുമത്രെ!’ മുത്തശ്ശിയുടെ ഈ പഴമ്പുരാണം കിച്ചുവിനെ ആശ്ചര്യപ്പെടുത്തി. ആ പൊന്നിൻകുട്ടകം കുഴിച്ചെടുക്കുവാൻ അവന് ആവേശമായി; നിധി കാക്കുന്ന ഭൂതനാഗങ്ങൾ വെറും കെട്ടുകഥയായി തോന്നി. എന്നാൽ നാട്ടുമാവിൻ കൊമ്പുവീഴ്ത്തി ‘ഭൂതത്താന്മാരും’, ചപ്പിലകൾക്കിടയിലൂടെ ഇഴഞ്ഞ് ‘മണിനാഗ’വും, കുറുകെക്കടന്ന് കാടൻപൂച്ചയുമൊക്കെ ആ നിധിവേട്ടയിൽ കിച്ചുവിനും അനുജത്തിക്കും മുന്നിൽ ദുശ്ശകുനങ്ങളാകുന്നു. പിന്മാറുവാൻ കിച്ചു അപ്പോഴും തയ്യാറായിരുന്നില്ല.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Nohayude Pettakam

    മഹാപ്രളയത്തിനുമീതെ ദൈവം നിവർത്തിപ്പിടിച്ച രക്ഷയുടെ കരമായിരുന്നു നോഹയുടെ പെട്ടകം. ‘സത്യത്തിന്റെ സ്വരമറിയുന്ന’ മനുഷ്യരും, ആണും പെണ്ണുമടങ്ങുന്ന സമസ്ത ജന്തുകുലവും അതിലൂടെ തോരാമഴയുടെ ദിനരാത്രങ്ങളെ അതിജീവിച്ചു. ദൈവം മനുഷ്യരാശിയുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയുടെ പൂർത്തീകരണമായ ഈ യാനപാത്രത്തിന്റെ അണിയത്തും അമരത്തും അരങ്ങേറിയ അത്ഭുതകഥകളാണ് ഈ പുസ്തകത്തിൽ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Aamayum Muyaluym: Mattu Gunapadakathakalum

    കാലാകാലങ്ങളായി മലയാളഭാഷയിൽ പ്രചാരത്തിലിരിക്കുന്ന കുറെ ഗുണപാഠകഥകളുടെ പുനരാഖ്യാനമാണ് ഈ കൃതി. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്ക് ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ മനോഹരമായ കഥകളും ചിത്രങ്ങളും കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇഷ്ടപ്പെടും.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Rasakaramaya Balakathakal

    കുട്ടികളില്‍ ഭാവനയുടെ ഇതളുകള്‍ വിരിയിക്കുന്ന ബഹുവര്‍ണ സചിത്രപുസ്തകം. ഭാഷാപരിചയത്തിനു സഹായിക്കുന്ന ഈ കൊച്ചുകഥകള്‍ അവര്‍ക്ക് വായിച്ചുകേള്‍ക്കാനും സ്വയം വായിച്ച് ആസ്വദിക്കാനും ഉതകുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Aesop Kathakal

    മനുഷ്യജീവിതത്തെ ചെറുചെറുകഥകളിലൂടെ ലളിതമായി നിർവചിക്കുവാൻ ശ്രമിക്കുകയാണ് ഈസോപ്പ് കഥകൾ. സത്യവും അസത്യവും ധർമവും അധർമവും വിദ്യയും അവിദ്യയും തമ്മിൽ വേർതിരിച്ചറിയുവാനുള്ള സൂക്ഷ്മബുദ്ധിയാണ്, ഗുണദോഷവിചിന്തനത്തിനുള്ള വിവേകപ്രാപ്തിയാണ് ഈ സാരോപദേശകഥകൾ നിങ്ങൾക്കു നല്കുന്നത്.

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    Rugmineeharanam

    'മന്നന്മാർക്കു മാനനീയനും യാദവവംശ മകുടമഹാമണിയും ദ്വാരകാധിപതിയുമായ' സാക്ഷാൽ കൃഷ്ണൻ നടത്തിയ കന്യാപഹരണത്തിന്റെ കഥയാണ് 'രുഗ്മിണീഹരണം' പറയുന്നത്. ചേദിരാജാവായ ശിശുപാലനുമായുള്ള, ഭീഷ്മക മഹാരാജന്റെ പുത്രിയുടെ വേളിയാണ് കാർവർണൻ അലങ്കോലപ്പെടുത്തിയത്. പുരാണപ്രസിദ്ധമായ ഈ കഥയിലേക്ക് കാല്പനികതയുടെ അലുക്കുകൾ സമർഥമായി വിളക്കിച്ചേർത്ത നാടകകൃതിയുടെ ലളിതമായ പുനരാവിഷ്‌കാരം.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Daivame Kaithozham

    ഒരു നൂറ്റാണ്ടോളമായി കേരളക്കരയിലെ വിദ്യാലയങ്ങളിൽ പ്രാർഥനാഗാനമായി നിലകൊള്ളുന്ന ‘ദൈവമേ കൈതൊഴാം’ എന്ന കവിതയുൾപ്പെടെയുള്ള ബാലകവിതകളുടെ സമാഹാരം. കവിത പ്രാർഥനയും പ്രാർഥന കവിതയുമായി മാറുന്ന അപൂർവതയാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത.

    Original price was: ₹80.00.Current price is: ₹64.00.