-
111 Bala Kathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.പൂനിലാവുപ്പാലുപോലെ കുഞ്ഞുമനസ്സുകളെ മോഹിപ്പിക്കുന്ന കുറുങ്കവിതകളുടെയും കടങ്കവിതകളുടെയും സുന്ദരസമാഹാരം. തേന്‍ കിനിയുന്ന മാമ്പഴപ്പൂളുകള്‍പോലെ കുട്ടികളിഷ്ടപ്പെടുന്ന കുറെ കവിതാനുഭവങ്ങള്‍. ഈണത്തില്‍ പാടിയും താളത്തില്‍ ആടിയും രസിക്കുവാനുള്ള 111 ബാലകവിതകള്‍.
-
-
101 Aesop Kathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.2500 കൊല്ലങ്ങള്‍ക്കുമുമ്പ്, അടിമയായിരുന്ന ഒരു മിണ്ടാക്കുട്ടി, ആളുകളെ അത്ഭുതപ്പെടുത്തി പറഞ്ഞുനടന്ന കഥകളാണ് ഈസോപ്പുകഥകള്‍. കുട്ടികളുടെ ബുദ്ധിയുണര്‍ത്തുന്ന, സ്വഭാവരൂപീകരണത്തിന് ഉതകുന്ന ഈ കഥകള്‍, വായിക്കാനും സമ്മാനിക്കാനും ഉത്തമമാണ്.
-
Annarakannante Aakasayathra
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കുട്ടികളില്‍ ഭാഷാപരിചയം വളര്‍ത്താന്‍ സഹായിക്കുന്ന കഥകള്‍ ലളിതശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്ന കൃതി. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വായിച്ചുകേള്‍പ്പിക്കുവാനും അതിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വയം വായിച്ചുരസിക്കുവാനും ഉതകുംവിധമാണ്, ബഹുവര്‍ണചിത്രങ്ങള്‍ സഹിതം ഓരോ കഥയും ആവിഷ്‌കരിച്ചിരിക്കുന്നത്.
-
-
School Kalotsava Nadakangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സ്‌കൂൾ കലോത്സവങ്ങളിലേക്കായി എട്ടു ബാലനാടകങ്ങൾ. സ്‌നേഹത്തിന്റെയും മാനവികതയുടെയും മഹാപാഠങ്ങൾ, കളിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സിൽ കരുപ്പിടിപ്പിക്കാൻപോന്ന സമാഹാരം. പുതുകാലത്തിന്റെ സത്വരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായ പരിസ്ഥിതിസംരക്ഷണം, കടക്കെണി, തെരുവുനായശല്യം തുടങ്ങിയവ പ്രമേയമാകുന്നു. ഡോ. കെ. ശ്രീകുമാറിന്റെ അവതാരിക.
-
Poothumbiye Kathirikkunna Penkutty
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.പൂക്കളോട് കിന്നാരംപറയുന്നവരും, കിളിമൊഴികള്‍ക്ക് കാതോര്‍ക്കുന്നവരും, മഴസ്പര്‍ശം ഇഷ്ടപ്പെടുന്നവരുമായ കൂട്ടുകാര്‍ക്കാണ് ഈ സമാഹാരം. കുയില്‍പ്പാട്ടും ശലഭനൃത്തവും കാക്കക്കരച്ചിലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വാസപരിസരത്തെ സര്‍ഗസ്പര്‍ശംകൊണ്ട് മറികടക്കുവാന്‍ ഈ കഥകള്‍ ഇളംമനസ്സുകളെ പ്രാപ്തമാക്കുന്നു.
-
Greedy Horse
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.The fables of Aesop, the Greek storyteller, are passed down through centuries, entertaining and teaching children the morals of life. ‘Greedy Horse’ is a collection of his selected stories, and the main characters are usually animals talking and behaving like humans.
-
Helen Keller (Malayalam)
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ശബ്ദവും പ്രകാശവുമില്ലാത്ത ഒരു ലോകത്തും വിജയകരമായ ജീവിതം നയിച്ച ഹെലന്‍ കെല്ലറുടെ
കഥ. നിശ്ചയദാര്‍ഢ്യവും സഹനശക്തിയും ധൈര്യവും കൈമുതലാക്കി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുവാനും പരിമിതികളെ ശാപമായി കരുതാതെ സമൂഹനന്മയ്ക്കുവേണ്ടി യത്‌നിക്കുവാനും ഈ കൃതി നമ്മെ പഠിപ്പിക്കുന്നു. -
Ettu Kuttakam Ponnu (Old malayalam book)
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.‘കാവിനപ്പുറത്തെ വട്ടക്കുളത്തിൽ എട്ടു കുട്ടകം പൊന്നുണ്ട്. വറുതിനാളുകളിൽ അതിലൊരു കുട്ടകം താനേ പൊന്തിവരുമത്രെ!’ മുത്തശ്ശിയുടെ ഈ പഴമ്പുരാണം കിച്ചുവിനെ ആശ്ചര്യപ്പെടുത്തി. ആ പൊന്നിൻകുട്ടകം കുഴിച്ചെടുക്കുവാൻ അവന് ആവേശമായി; നിധി കാക്കുന്ന ഭൂതനാഗങ്ങൾ വെറും കെട്ടുകഥയായി തോന്നി. എന്നാൽ നാട്ടുമാവിൻ കൊമ്പുവീഴ്ത്തി ‘ഭൂതത്താന്മാരും’, ചപ്പിലകൾക്കിടയിലൂടെ ഇഴഞ്ഞ് ‘മണിനാഗ’വും, കുറുകെക്കടന്ന് കാടൻപൂച്ചയുമൊക്കെ ആ നിധിവേട്ടയിൽ കിച്ചുവിനും അനുജത്തിക്കും മുന്നിൽ ദുശ്ശകുനങ്ങളാകുന്നു. പിന്മാറുവാൻ കിച്ചു അപ്പോഴും തയ്യാറായിരുന്നില്ല.
-
Nohayude Pettakam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.മഹാപ്രളയത്തിനുമീതെ ദൈവം നിവർത്തിപ്പിടിച്ച രക്ഷയുടെ കരമായിരുന്നു നോഹയുടെ പെട്ടകം. ‘സത്യത്തിന്റെ സ്വരമറിയുന്ന’ മനുഷ്യരും, ആണും പെണ്ണുമടങ്ങുന്ന സമസ്ത ജന്തുകുലവും അതിലൂടെ തോരാമഴയുടെ ദിനരാത്രങ്ങളെ അതിജീവിച്ചു. ദൈവം മനുഷ്യരാശിയുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയുടെ പൂർത്തീകരണമായ ഈ യാനപാത്രത്തിന്റെ അണിയത്തും അമരത്തും അരങ്ങേറിയ അത്ഭുതകഥകളാണ് ഈ പുസ്തകത്തിൽ.
-
Aamayum Muyaluym: Mattu Gunapadakathakalum
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.കാലാകാലങ്ങളായി മലയാളഭാഷയിൽ പ്രചാരത്തിലിരിക്കുന്ന കുറെ ഗുണപാഠകഥകളുടെ പുനരാഖ്യാനമാണ് ഈ കൃതി. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്ക് ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ മനോഹരമായ കഥകളും ചിത്രങ്ങളും കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇഷ്ടപ്പെടും.
-
Rasakaramaya Balakathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കുട്ടികളില്‍ ഭാവനയുടെ ഇതളുകള്‍ വിരിയിക്കുന്ന ബഹുവര്‍ണ സചിത്രപുസ്തകം. ഭാഷാപരിചയത്തിനു സഹായിക്കുന്ന ഈ കൊച്ചുകഥകള്‍ അവര്‍ക്ക് വായിച്ചുകേള്‍ക്കാനും സ്വയം വായിച്ച് ആസ്വദിക്കാനും ഉതകുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
-
Aesop Kathakal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.മനുഷ്യജീവിതത്തെ ചെറുചെറുകഥകളിലൂടെ ലളിതമായി നിർവചിക്കുവാൻ ശ്രമിക്കുകയാണ് ഈസോപ്പ് കഥകൾ. സത്യവും അസത്യവും ധർമവും അധർമവും വിദ്യയും അവിദ്യയും തമ്മിൽ വേർതിരിച്ചറിയുവാനുള്ള സൂക്ഷ്മബുദ്ധിയാണ്, ഗുണദോഷവിചിന്തനത്തിനുള്ള വിവേകപ്രാപ്തിയാണ് ഈ സാരോപദേശകഥകൾ നിങ്ങൾക്കു നല്കുന്നത്.
-
Rugmineeharanam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.'മന്നന്മാർക്കു മാനനീയനും യാദവവംശ മകുടമഹാമണിയും ദ്വാരകാധിപതിയുമായ' സാക്ഷാൽ കൃഷ്ണൻ നടത്തിയ കന്യാപഹരണത്തിന്റെ കഥയാണ് 'രുഗ്മിണീഹരണം' പറയുന്നത്. ചേദിരാജാവായ ശിശുപാലനുമായുള്ള, ഭീഷ്മക മഹാരാജന്റെ പുത്രിയുടെ വേളിയാണ് കാർവർണൻ അലങ്കോലപ്പെടുത്തിയത്. പുരാണപ്രസിദ്ധമായ ഈ കഥയിലേക്ക് കാല്പനികതയുടെ അലുക്കുകൾ സമർഥമായി വിളക്കിച്ചേർത്ത നാടകകൃതിയുടെ ലളിതമായ പുനരാവിഷ്‌കാരം.
-
Daivame Kaithozham
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഒരു നൂറ്റാണ്ടോളമായി കേരളക്കരയിലെ വിദ്യാലയങ്ങളിൽ പ്രാർഥനാഗാനമായി നിലകൊള്ളുന്ന ‘ദൈവമേ കൈതൊഴാം’ എന്ന കവിതയുൾപ്പെടെയുള്ള ബാലകവിതകളുടെ സമാഹാരം. കവിത പ്രാർഥനയും പ്രാർഥന കവിതയുമായി മാറുന്ന അപൂർവതയാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത.














