Children's Literature

  • Out Of Stock

    Muthassi kathakal

    കുട്ടികളെ കൈപിടിച്ച് കഥകളുടെ മാസ്മരലോകത്തേക്കു കൊണ്ടുപോകുകയാണ് ഈ കഥകള്‍. മക്കള്‍ക്ക് നല്ല കഥാപുസ്തകങ്ങള്‍ തിരഞ്ഞെടുത്തുനല്‍കണമെന്ന് ആഗ്രഹിക്കുന്ന അച്ഛനമ്മമാര്‍ക്ക് ഈ പുസ്തകം ഒരു അനുഗ്രഹമാകും. ക്രിയാത്മകമായ അഭിരുചിയും അറിവും വളര്‍ത്തുവാന്‍ ഇത് കൊച്ചുകൂട്ടുകാരെ സഹായിക്കും.

    ₹60.00
  • -20%

    Nalacharitham Kuttikalku

    മഹാഭാരതം ആരണ്യപര്‍വത്തിലെ നളദമയന്തീകഥയ്‌ക്ക്‌ ചമയവും ചായവും അണിയിച്ച്‌ ഉണ്ണായി വാര്യര്‍ ഒരുക്കിയ ആട്ടക്കഥയാണ്‌ നളചരിതം. കഥകളിപ്പദമായി മാത്രമല്ല, ഒരുത്തമ സാഹിത്യകൃതിയെന്ന നിലയിലും പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ഈ രചനയെ കുട്ടികള്‍ക്കായി പുനരാവിഷ്‌കരിച്ചിരിക്കുകയാണ്‌ ഈ പുസ്‌തകത്തില്‍.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Kuranganum Kaalakkuttanum

    കൂടുതല്‍ സ്വാതന്ത്ര്യം കൊതിച്ച് ഒരു കാളക്കുട്ടന്‍ നടത്തിയ യാത്രയുടെ കഥയാണിത്. വിലങ്ങുകള്‍ എന്നു കരുതിയ പലതും യഥാര്‍ഥത്തില്‍ അനുഗ്രഹങ്ങള്‍ ആയിരുന്നുവെന്ന് അവന്‍ ഈ യാത്രയില്‍ കണ്ടെത്തുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Balanaya Lincoln

    കെന്റക്കിയിലെ ഒരു കൂരയിൽ പിറന്ന ഏബിന്റെ പ്രയത്‌നങ്ങളുടെ കഥ, അമേരിക്കൻ പ്രസിഡന്റായ എബ്രഹാം ലിങ്കന്റെ ബാല്യത്തെപ്പറ്റിയാകുന്നു എന്നതാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്ന വിസ്മയം. മരക്കുടിലിൽനിന്നും വൈറ്റ് ഹൗസിലേക്കുള്ള ആ പ്രയാണത്തിന് ഊർജസ്രോതസ്സായിമാറിയ അനുഭവങ്ങളാണ് ഇതിൽ. വഴിവിളക്കിന്റെ ചോട്ടിൽ പുസ്തകവായനയിൽ മുഴുകുന്ന, അടുക്കളയിലെ കരിയിലക്കൂനയിൽ ചുരുണ്ടുകൂടി തണുപ്പകറ്റുന്ന ‘ഭാവിപ്രസിഡന്റിനെ’ ഈ താളുകളിൽ കൂട്ടുകാർക്കു കണ്ടുമുട്ടാം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Mruchakadikam

    ലോകനാടകകൃത്തുക്കളിൽ അനിഷേധ്യമായ സ്ഥാനമാണ് ‘മൃച്ഛകടികം’ ശൂദ്രകനു നേടിക്കൊടുത്തത്. പുരാണപ്രസിദ്ധരായ കഥാപാത്രങ്ങൾക്കു പകരം ദരിദ്രബ്രാഹ്മണനെയും ഇടയനെയും തസ്‌കരനെയും ഗണികയെയും പോലെയുള്ള അതിസാധാരണക്കാരെ അരങ്ങിലേക്കു കൈപിടിച്ചാനയിച്ച നാടകത്തിന്റെ പുനരാഖ്യാനം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Daivame Kaithozham

    ഒരു നൂറ്റാണ്ടോളമായി കേരളക്കരയിലെ വിദ്യാലയങ്ങളിൽ പ്രാർഥനാഗാനമായി നിലകൊള്ളുന്ന ‘ദൈവമേ കൈതൊഴാം’ എന്ന കവിതയുൾപ്പെടെയുള്ള ബാലകവിതകളുടെ സമാഹാരം. കവിത പ്രാർഥനയും പ്രാർഥന കവിതയുമായി മാറുന്ന അപൂർവതയാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    School Kalotsava Nadakangal

    സ്‌കൂൾ കലോത്സവങ്ങളിലേക്കായി എട്ടു ബാലനാടകങ്ങൾ. സ്‌നേഹത്തിന്റെയും മാനവികതയുടെയും മഹാപാഠങ്ങൾ, കളിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സിൽ കരുപ്പിടിപ്പിക്കാൻപോന്ന സമാഹാരം. പുതുകാലത്തിന്റെ സത്വരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായ പരിസ്ഥിതിസംരക്ഷണം, കടക്കെണി, തെരുവുനായശല്യം തുടങ്ങിയവ പ്രമേയമാകുന്നു. ഡോ. കെ. ശ്രീകുമാറിന്റെ അവതാരിക.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Pazhassiyude Padaval

    മലയാളത്തിന്റെ പ്രിയ ബാലസാഹിത്യകാരന്‍ രചിച്ച, കലാമത്സരങ്ങളിലും സ്‌കൂള്‍ കലോത്സവങ്ങളിലും അവതരിപ്പിക്കുവാന്‍ യോഗ്യമായ പന്ത്രണ്ടു കഥാപ്രസംഗങ്ങളുടെ സമാഹാരം. പുതുതലമുറയുടെ കാതുകളില്‍ സ്‌നേഹത്തിന്റെയും കരുണയുടെയും ദേശഭക്തിയുടെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഉണര്‍ത്തുപാട്ടായിത്തീരുന്ന രചനകള്‍.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    The Spicy Chutney

    Go through this humorous story and find out how an old woman’s cooking skills always turn disastrous. An endearing South Indian tale, with lovable characters and captivating illustrations; perfect for children of all ages.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Daivathinte Joli

    സ്‌നേഹമുള്ള ഹൃദയവും നല്ല ചിന്തകള്‍ വിളയുന്ന മനസ്സും നല്ല വാക്കുകള്‍ ഉരിയാടുന്ന നാവും മനസ്സിലാക്കാനുള്ള ബുദ്ധിയും ബുദ്ധിമുട്ടാനുള്ള മനസ്സും ജീവിതവിജയപാഠങ്ങളള്‍ ഉള്ളിന്റെ ഉള്ളില്‍ കാത്തുവച്ച കഥകളുടെ സമാഹാരം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Mazhathumbi

    അപകടത്തില്‍ മുറിഞ്ഞുപോയ കാലിന്റെ സ്ഥാനത്ത്, പല്ലിയുടെ വാലുപോലെ പുതിയതൊന്നു മുളയ്ക്കാന്‍ കാത്തിരിക്കുകയാണ് മഴക്കുട്ടി. എന്നാല്‍, ഉയരെ, ഒത്തിരിയൊത്തിരി ഉയരെ പറന്നേറുവാനുള്ള ചിറകുകള്‍ ഒരു കിളികുഞ്ഞ് അവളില്‍ മുളപ്പിക്കുന്നു. മന്ദാരക്കൊമ്പത്ത് കൂടുകൂട്ടിയ തൊപ്പികിളികളുടെ ആ കുടുംബം മഴകുട്ടിയെ വീണ്ടും ഒരു കളികുട്ടിയാക്കുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Snow whitum mattu kathakalum

    അത്ഭുതകഥകൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ലല്ലോ? കുട്ടികൾക്ക് വായിച്ചു രസിക്കുവാനും അവരെ വായിച്ചു കേൾപ്പിക്കുവാനും ഉതകുംവിധം വളരെ ലളിതമായ ശൈലിയിലാണ് ഇതിലെ കഥകളുടെ അവതരണം.
    സ്നോവൈറ്റും ഏഴു കുള്ളന്മാരും, ഉറങ്ങുന്ന സുന്ദരി, തംബലീന എന്നീ മൂന്നു അത്ഭുതകഥകളുടെ ബഹുവർണചിത്രങ്ങൾ സഹിതമുള്ള ഈ സംഗൃഹീതപുനരാഖ്യാനം തീർച്ചയായും എല്ലാവരും ഇഷ്ടപ്പെടും.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Budhacharitham kuttikalkku

    ‘ബുദ്ധന്‍’ എന്ന പദത്തിന് ‘ജ്ഞാനോദയം സംഭവിച്ചവന്‍’ എന്നാണ് അര്‍ഥം. ജ്ഞാനവിത്ത് വിതച്ച ആ വിശ്വഗുരുവിന്റെ – മുഖവുര ആവശ്യമില്ലാത്ത – ജീവിതകഥയാണിത്. രാജകീയസുഖം ഉപേക്ഷിച്ച് ശാശ്വതസുഖം അന്വേഷിച്ചിറങ്ങിയ സിദ്ധാര്‍ഥകുമാരന്‍ ബുദ്ധഭഗവാനിലേക്കു വളര്‍ന്നതിന്റെയും, അറിവിന്റേയും ആനന്ദത്തിന്റേയും രഹസ്യംലോക മൊട്ടാകെ പടര്‍ന്നതിന്റെയും കഥ. മനുഷ്യരാശിക്ക് കൈവിളക്കായി ഒരു ബോധിവൃക്ഷച്ചുവട്ടില്‍ പരന്ന ബോധവെളിച്ചത്തിന്റെയും അതിന്റെ അപാരതെളിച്ചത്തിന്റെയും കഥ. ബുദ്ധപഥം അണയുന്ന ആരുംതന്നെ, ഒരു മരണവും നടക്കാത്ത വീട്ടിലെ കടുകുമുണികള്‍ തേടിനടക്കുകയില്ല. പകരം, അവര്‍ ആശയുടെയും നിരാശയുടെയും പാശം അറുത്തും, ശാന്തിയും സമാധാനവും അനുഭവിച്ചു. മറുകരയിലേക്കു തുഴയുന്നു. കുട്ടികള്‍ക്ക് ആ തുഴ കൈമാറുകയാണ്, ബുദ്ധന്റെ – അവിടുത്ത ഉദ്ബോധനങ്ങളുടെ – ചരിതം പരിചയപ്പെടുത്തുന്ന ഈ പുസ്തകം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Ponpulari

    ഉല്ലാസപ്പുഴയിലൊഴുക്കിവിട്ട ഒരു അക്ഷരത്തോണിയാണ് ഈ പുസ്തകം. സ്നേഹത്തിന്റെ നിലാവ് പരക്കുന്ന, പ്രതീക്ഷയുടെ താരകള്‍ മിന്നുന്ന ആകാശത്തിനു ചുവടെയാണ് ഇതിന്റെ സഞ്ചാരം. കണ്ണും കരളും കവരുന്ന കാവ്യ ചിത്രങ്ങളുടെ കുഞ്ഞോളങ്ങളില്‍ ഈ തോണി ഊയലാടുന്നു. ഇത്തിരിപ്പോന്ന ഉറുമ്പും ഒത്തിരിപ്പോന്ന കൊമ്പനും എന്തിനുംപോന്ന കടുവയും ഒക്കെ ഇതിന്റെ അണിയത്തും അമരത്തുമായി ഗായകരാകുന്നു. ‘കീയോം കീയോം’ പാട്ടും ‘മ്യാവൂ മ്യാവൂ’ പാട്ടും ‘പോക്രോം പോക്രോം’ പാട്ടുമൊക്കെ ഈ ആനന്ദനൗകയില്‍നിന്നുയരുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Thacholi Ponnomal

    വടക്കന്‍പാട്ടുകളിലൂടെ നാം കേട്ടറിഞ്ഞ വീരചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് തച്ചോളിക്കോട്ട. രക്തംകൊണ്ടു പടുത്തുയര്‍ത്തിയ ധീരന്മാരുടെ ജീവിതകഥ. പുത്തൂരംകഥയും തച്ചോളിക്കഥയും മനുഷ്യമനസ്സിനെ നൂറ്റാണ്ടുകള്‍ക്കുശേഷവും പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്, വാക്കിനുമീതേ, വാളുകള്‍ കഥപറഞ്ഞതുകൊണ്ടാണ്, തച്ചോളിക്കോട്ടയിലെ അങ്കത്തട്ടില്‍ ഉറുമിയുമായി ചാടിവീഴുന്ന വീരനായകന്റെ കോള്‍മയിര്‍കൊള്ളിക്കുന്ന കഥ. തച്ചോളി പൊന്നോമലിന്റെ വീരകഥ.

     

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Rarikutty : Dheerathayude Penkutty

    ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോഴല്ല രാരിക്കുട്ടി സന്തോഷവതിയായത്. മറിച്ച്, ജീവിതത്തില്‍ പഠിക്കാനും വളരാനും ഉയരാനും അവസരം ഒത്തുകിട്ടിയപ്പോഴാണ്. നിഷ്‌കളങ്കതയുടെ ആ ബാല്യം പേറിയതാകട്ടെ, ദുര്‍ഘടങ്ങളും ദുരിതങ്ങളും മാത്രം. തീര്‍ച്ചയായും രാരിക്കുട്ടി ഒരത്ഭുതപ്രതിഭാസംതന്നെ. ആ ജീവിത നേര്‍ക്കാഴ്ച ആരിലും പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുമെന്നു നിസ്സംശയം പറയാം.

    Original price was: ₹80.00.Current price is: ₹64.00.