-
Mahanaya Lincoln
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.മനുഷ്യനെ മനുഷ്യത്വത്തില്‍ നിന്ന് അകറ്റിയ അടിമസമ്പ്രദായത്തിന് പൂര്‍ണവിരാമമിട്ട എബ്രഹാം ലിങ്കന്റെ ജീവിതകഥ. ഔപചാരികവിദ്യാഭ്യാസത്തിന്റെ പിന്തുണ ഇല്ലാതെയാണ് വൈറ്റ്ഹൗസിലേക്ക് ലിങ്കണ്‍ നടന്നുകയറിയത്. പിതാവിന്റെ കര്‍ക്കശപെരുമാറ്റത്തിലോ, സഹോദരിയുടെയും മാതാവിന്റെയും മരണത്തിലോ ഒന്നും ആ താരകം മങ്ങിയില്ല. അനുഭവങ്ങളുടെ കൊടുംചൂടില്‍ ഉരുകിയുണ്ടായ ഈ ജീവിതകഥയിലേക്ക് വിജയത്തിന്റെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.
-
AARODUM PARIBHAVAMILLATHE
₹275.00Original price was: ₹275.00.₹220.00Current price is: ₹220.00.‘ഫാക്ടറികളില്‍ നിന്നും കുറെ സാധനങ്ങള്‍ നിര്‍മ്മിച്ചു വിട്ടാല്‍മാത്രം പോരെന്നും ആ ഫക്ടറികള്‍ക്കകത്തെ മനുഷ്യരുടെ ജീവിതം ആഹ്ലാദകരമാക്കുകകൂടി വേണമെന്നും’ ചിന്തിച്ച മനുഷ്യസ്നേഹിയായ ഒരു ഉദ്ദ്യോഗസ്ഥന്റെ ഹൃദയാവര്‍ജ്ജകമായ ആത്മകഥ . പ്രഫ എസ് ഗുപ്തന്നായര്‍ എഴുതുന്നു “ഈ ആത്മകഥ കേവലം ഒരാത്മകഥയല്ല… ഒരുകാലഘട്ടത്തിന്റെ കഥയാണ്… ആരോടും പരിഭവമില്ലാതെയാണെഴുത്തെങ്കിലും സത്യമൊട്ടും മറച്ചുവയ്ക്കുന്നില്ല… ധീഷണാശാലികളുടെ നേര്‍ക്കുള്ള നിര്‍വ്യാജമായ സമാദരവും ‘മന്ത’ ന്മാരുറെ നേര്‍ക്കുള്ള പുച്ഛവും തുമ്പയെ തുമ്പയെന്നു വിളിക്കുന്ന തന്റേടവും കൂടിച്ചേര്‍ന്നതാണ് എം കെ കെ യുടെ അപൂര്‍വ്വ വ്യക്തിത്വം. ഈ വ്യക്തിസത്തയുടെ സര്‍ഗ്ഗചൈതന്യം കൊണ്ട് പ്രഭാവിതമാണ് ഈ ആത്മകഥയിലെ ഓരോ അധ്യായവും.”
-
Nee Sathyam Njanam Anandam
₹650.00Original price was: ₹650.00.₹520.00Current price is: ₹520.00.ഉത്തമമായ ഒരു നോവൽ രചനയുടെ സൗന്ദര്യാനുഭൂതി പകരുന്ന ബൃഹദ്കൃതി. മലയാളി തീർച്ചയായും വായിച്ചുപഠിക്കേണ്ടുന്ന ഒരു പാഠപുസ്തക നിർമിതി! തനിക്കുചുറ്റും താൻ കണ്ട അസംഖ്യം മനുഷ്യാത്മാക്കളിൽ നിന്ന് ഗ്രഹിച്ച സത്യ, ജ്ഞാന, ആനന്ദങ്ങളുടെ സമ്പൂർണ പുനരാഖ്യാനം. തന്റെ ഗുരുഭൂതരും കാരണവന്മാരും സുഹൃത്തുക്കളും ആരാധ്യവ്യക്തികളും തുടങ്ങി ശിഷ്യന്മാരും ശിഷ്യശിഷ്യരും വരെ നീളുന്ന നൂറുകണക്കിന് മുഴുത്ത കഥാപാത്രങ്ങളെ, ഇത്തരം മനുഷ്യർ ഇവിടെ ഈ കേരളത്തിൽ ജീവിച്ചിരുന്നെന്നു വിശ്വസിക്കാനാവാതെ നാം ഈ പുസ്തകത്തിൽ പരിചയപ്പെടും. സിനിമ, നാടകം, പുസ്തകപ്രസാധനം, അധ്യാപനം, എഴുത്ത്, സംഗീതം, ചിത്രകല, കൊട്ട്, ശില്പകല, പെണ്ണ്, മദ്യം, പണം, ദുഃഖം, അംഗീകാരം, തിരസ്കാരം, നന്ദി, നന്ദികേട്, ചിരി, കണ്ണീര് അങ്ങനെ ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടാത്ത ഒരു മലയാളി വിഷയവും ഇല്ല. മലയാളികൾ തീർച്ചയായും വായിച്ചിരിക്കേണ്ട മികച്ച ആത്മകഥകളിൽ ഒന്ന്. അവതാരിക: സുഭാഷ് ചന്ദ്രൻ
-
Vikram Sarabhai
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00.ഇന്ത്യൻ ബഹീരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നതിന് പുറമെ, കേവലം ചെറിയൊരു റോക്കറ്റ് വിക്ഷേപണം പോലും വെല്ലുവിളിയായിരുന്ന കാലത്ത് ഉപഗ്രഹങ്ങളുപയോഗിച്ചു സാർവത്രിക വിദ്യാഭ്യാസ പദ്ധതിക്ക് രൂപം കൊടുത്തയാൾ, ആണവോർജ്ജ കമ്മീഷന്റെ ചെയർമാൻ, ആണവോർജ്ജം കൊണ്ട് കാർഷികവ്യവസായ സമുച്ചയങ്ങളും കടൽവെള്ള ശുദ്ധീകരണപ്ലാന്റുകളും നടത്താമെന്ന് സ്വപ്നം കണ്ട മനുഷ്യൻ. എപിജെ അബ്ദുൾകലാമിനെ പോലെയുള്ള ഭാവിവാഗ്ദാനങ്ങളെ കണ്ടെത്തി കൈപിടിച്ചുയർത്തിയ ക്രാന്തദർശി……… സാരാഭായിയുടെ വിശേഷണങ്ങൾ ഇനിയുമേറെ നീളും. മനോഹരവും സൂക്ഷ്മവുമായ ഈ ജീവിതരേഖയിൽ അമൃതാഷാ ആവേശകരമായ, സങ്കീർണമായ, ഭാരതത്തെ ഇന്നും പ്രചോദിപ്പിക്കുന്ന ആ മഹാന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുകയാണ്.
-
Ormakalude Nallachan
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.അമ്മായിയച്ഛന്‍ കഥാനായകനും മരുമകള്‍ രചയിതാവുമാകുന്ന വേറിട്ടൊരെഴുത്ത്. ഡോ.കെ.എന്‍.പണിക്കരുടെ തൊഴില്‍ ജീവിതത്തെക്കുറിച്ചും മാനവികമായ നര്‍മ്മബോധത്തെക്കുറിച്ചും ഹ്യദയം ചാലിച്ചെഴുതിയ നേര്‍ക്കാഴ്ചകളാണ് ഈ പുസ്തകം. കലാഭംഗിയുള്ള ഒരു നോവല്‍ എന്നു തോന്നിപ്പിക്കുന്ന രചനയുടെ ഇന്ദ്രജാലം.
-
Rachel Carson: Paristhithi Ezhuthiya Jeevitham
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.പ്രകൃതിസ്‌നേഹികള്‍ക്കും പരിസ്ഥിതിവാദികള്‍ക്കും വിശുദ്ധഗ്രന്ഥമാണ് റേച്ചല്‍ കാഴ്സന്റെ ‘The Silent Spring.’ ഈ ‘വസന്തം’ അക്കാലത്തുയര്‍ത്തിയ മുഴക്കങ്ങള്‍ ഇന്നും നിശ്ശബ്ദമായിട്ടില്ല. പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകത അധികമധികമായി ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ആ പ്രതിധ്വനികള്‍ കൂടുതല്‍ക്കൂടുതല്‍ ശക്തമാകുന്നു.
-
Oru Cheriya Jeevithathinte Sirorekhakal
₹45.00Original price was: ₹45.00.₹22.50Current price is: ₹22.50. -
Kunjalimarakkar
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് ഇവരുടെ പോരാട്ടങ്ങള്‍. ഭാരതത്തിലെത്തിയ ആദ്യ യൂറോപ്യന്‍ ശക്തിയായ പോര്‍ത്തുഗീസുകാരുടെ വാഴ്ചയുടെയും വീഴ്ചയുടെയും നാള്‍വഴികള്‍കൂടി ഇതില്‍ വിശദമാക്കപ്പെടുന്നു.
-
-
-
ORUVAL NADANNA VAZHIKAL
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.”ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന” ഒരു എഴുത്തുകാരിയുടെ ഓർമകൾ. ചിരിച്ചും ഉല്ലസിച്ചും സംഭ്രമിച്ചും കണ്ണീരണിഞ്ഞും ക്ഷോഭിച്ചും സാറാ ജോസഫ് നടന്ന വഴികളിലെ കാഴ്ചകൾ.
-
Swami Vivekananda
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Even though Vivekananda was rooted in the past, he was yet modern in his approach to life’s problems. He came as a tonic to the depressed Hindu mind, and gave it self-reliance. This book is a biography of this Indian prodigy.
-
Oru Phd Bhiruthathinte Kadha
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കാലടി സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടുമ്പോള്‍ പി.സി. മാത്യുവിനു പ്രായം 76! എഴുപതാം വയസ്സിലെടുത്ത ഒരു തീരുമാനത്തെ പിന്തുടര്‍ന്ന്, വാര്‍ധക്യത്തിന്റെ അവശതകള്‍ മറികടന്ന്, കഠിനപ്രയത്‌നത്താല്‍ സാധ്യമാക്കിയ ഈ പി.എച്ച്.ഡിക്കു പിന്നിലെ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍. പ്രചോദനാത്മകചിന്തകളുടെ സുവര്‍ണരേഖകള്‍ ഈ ഓര്‍മപ്പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.
-
Minnaminnikal Ennoduparanjathu
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സാഹിത്യ ഭാഷയുടെ ചമയങ്ങൾ അഴിച്ചു വെച്ച് മനുഷ്യനെ തൊട്ടുവിളിക്കുന്ന വാക്കുകൾ കൊണ്ടെഴുതപ്പെട്ട സ്മൃതിസങ്കീര്‍ത്തനങ്ങൾ.പ്രണയവും പെണ്ണുകാണലും മകളും മാധവികുട്ടിയുമൊക്കെ നിറച്ചുവെച്ച ഒരു ഓർമച്ചെപ്പ് എഴുത്തുകാരി ഇതിൽ തുറക്കുന്നു .ഒരു വായനക്കാരനും അവഗണിക്കാനാവാത്തതാണ് അനുഭവങ്ങളുടെയും ഓർമകളുടെയും ഈ സങ്കീര്‍ത്തനങ്ങൾ.
-
Ente Sathyaneshana Pareekshnangal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.അഹിംസയും നിരാഹാരവും നിസ്സഹകരണവും ശക്തമായ രാഷ്ട്രീയസന്ദേശങ്ങളാക്കിമാറ്റിയ മഹാത്മാവിന്റെ ആത്മകഥയുടെ സംഗൃഹീത പുനരാഖ്യാനം. ചര്‍ക്കയുടെ സംഗീതത്തെ അദ്ദേഹം വിപ്ലവാഹ്വാനമാക്കി. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് സ്പന്ദിക്കുന്നതെന്ന് വിശ്വസിച്ചു. ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ച ഗാന്ധിജിയുടെ ഈ ജീവിതപുസ്തകം എന്നും ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
-
Chavarayachante Kathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ക്രൈസ്തവസഭയുടെ മാത്രമല്ല, കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തിലെയും നിസ്തുലനാമധേയമാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേത്. സഭയേയും സമൂഹത്തേയും ഒരുപോലെ നവീകരിക്കുവാന്‍ ആ വൈദികശ്രേഷ്ഠന്‍ പരിശ്രമിച്ചു. വിശ്വാസസമൂഹത്തിന് നിത്യപ്രകാശമായ ചാവറയച്ചന്‍ പറഞ്ഞ കഥകളും ചാവറയച്ചന്റെ കഥകളും ചാവറയച്ചനെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ കഥകളുമാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.















