-
Krishiyum Paristhithiyum
ഹരിത”ഗ്രഹ”പ്രഭാവം വാസയോഗ്യമല്ലാത്ത ഒരു ഗ്രഹമായി ഭൂമി അഌദിനം മാറിക്കൊണ്ടിരിക്കുമ്പോള്‍, ഭൗമമലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായും ജൈവകൃഷിയുടെ സന്ദേശവാഹകരായും നമ്മുടെ വാസഗൃഹത്തെ തിരിച്ചുപിടിക്കുന്നതിഌള്ള ചില പ്രായോഗികനിര്ദേശങ്ങളടങ്ങിയ പുസ്തകം. പാര്പ്പിടവനവത്കരണവും മണ്ണൊലിപ്പും ആഗോളതാപനവും തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന ‘ഇക്കോഫ്രണ്ട്ലി’ ഗ്രന്ഥം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Alankarapanakal
ഏറ്റവും വലിയ ഇലകളും കായ്കളും വിത്തുകളും ഉത്പാദിപ്പിക്കുന്ന സസ്യകുടുംബമാണ് പനവര്ഗം. തൂവല്‍പോലെയും വിശറിപോലെയും ഇലകളുള്ളവ, ഒറ്റയ്ക്കും കൂട്ടായും വളരുന്നവ, വ്യാപകമായി കാണപ്പെടുന്നവയും വംശനാശഭീഷണി നേരിടുന്നവയുമൊക്കെ ഈ പനക്കൂട്ടത്തിലുണ്ട്. പനവര്ഗസസ്യങ്ങളെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഈ പുസ്തകം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Veetuvalappile Jaivakrishi
₹60.00പരിസ്ഥിതിസൗഹൃദപരവും ആരോഗ്യദായകവുമായ ഒരു കൃഷിരീതി നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്, നാട്ടറിവുകളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ പുസ്തകം. പച്ചക്കറികൾ, പഴവർഗങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ വിളയിനങ്ങളുടെ കൃഷി സംബന്ധിച്ചുള്ള പ്രായോഗിനിർദേശങ്ങളും ജൈവവളങ്ങളെയും ജൈവകീടനാശിനികളെയും കുറിച്ചുള്ള വിശദീകരണങ്ങളും ഉൾക്കൊള്ളുന്ന ഇതിലെ കൃഷിരീതികളെല്ലാംതന്നെ നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും തീർത്തും അനുയോജ്യമായതാണ്.
-
MANNARIVU
കാര്‍ഷികസംസ്കാരത്തിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്തെറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍, പരിഷ്കാരത്തിന്റെ കുത്തൊഴുക്കില്‍ കൈമോശം വന്ന ഉണ്മകളെ തിരിച്ചുപിടിക്കാനുള്ള പ്രായോഗികനിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. മണ്ണും മനുഷ്യനും ഒന്നാണെന്ന തിരിച്ചറിവിലേക്കു മടങ്ങുക എന്ന ഉദ്ബോധനമാണ് ഗ്രന്ഥകാരന് നല്‍കുന്നത്. വിഷം തീണ്ടിയ ഭക്ഷണത്തിനും അശുദ്ധമായ വായുവിനും മലിനമായ ജലത്തിനുമുള്ള പരിഹാരമാര്‍ഗങ്ങള്‍ ആരായുകയാണിവിടെ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Veettuvalappile koonkrishi | വീട്ടുവളപ്പിലെ കൂൺകൃഷി
കന്നിമഴയ്ക്കുപിറകെ തൊടിയില്‍ മുളച്ചുപൊന്തുന്ന കൂണുകള്‍ കൗതുകംപകരുന്ന കാഴ്ചയാണ്. ഈ കുഞ്ഞിക്കുടകളുടെ പിറവിക്കുപിന്നില് ഇടിയും മിന്നലുമാണെന്നാണ് ഗ്രാമീണവിശ്വാസം. പോഷകസമ്പുഷ്ടവും ഔഷധഗുണസമ്പന്നവുമായ കൂണിനെ റോമാക്കാര്‍ വിശേഷിപ്പിച്ചത് ‘ദൈവത്തിന്റെ ഭക്ഷണം’ എന്നാണ്; ചൈനാക്കാര്‍ ‘മൃതസഞ്ജീവനി’ എന്നും. നമ്മുടെ നാടിന്റെ മണ്ണും കാലാവസ്ഥയും കൂണ്‍കൃഷിക്ക് യോജിക്കുന്നതാണ്. പരിമിതായ കൃഷിസ്ഥലം, കുറവ് സൂര്യപ്രകാശം, പാഴ്വസ്തുക്കളുടെ ഉപയോഗസാധ്യത തുടങ്ങി കൂണ്കൃഷിക്കുമാത്രം അവകാശപ്പെടാനാകുന്ന പ്രത്യേകതകളുമുണ്ട്. വീട്ടുപരിസരത്ത് കൂണ് ലാഭകരമായി കൃഷിചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഈ പുസ്തകത്തില്‍. ഭക്ഷ്യയോഗ്യമായ കൂണുകള്‍, കൂണ്‍വിത്ത്, കൂണ്പുരനിര്മാണം, കൂണിനെ ആക്രമിക്കുന്ന കീടങ്ങളും രോഗങ്ങളും, വിളവെടുപ്പ്, കൂണ്‍വിഷബാധ തുടങ്ങി, സ്വാദിഷ്ഠ കൂണ്വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ വരെ ഈ കൈപ്പുസ്തകത്തിലുണ്ട്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Pachakarikrishi
വീട്ടില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാവുന്ന പച്ചക്കറിവിളകളുടെ സംരക്ഷണം, വിളവെടുപ്പ്, രോഗങ്ങള്‍, പ്രതിവിധികള്‍ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം. രാസവളം, രാസകീടനാശിനി എന്നിവ ഒഴിവാക്കി ജൈവരീതിയില്‍ എങ്ങനെ കൃഷിചെയ്യാമെന്നും വിവരിച്ചിരിക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kalappa Oru Karshika Kaippusthakam
ഋതുഭേദങ്ങളുടെ നിലയ്ക്കാത്ത പ്രവാഹവുമായി കാലം അതിവേഗം കടന്നുപോകുമ്പോള്‍, പരിഷ്കൃത സമൂഹം വിസ്മരിച്ചുപോകുന്ന തനതു കാര്‍ഷിക സംസ്കാരത്തിന്റെ ഈടുവെപ്പുകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണിവിടെ ആഗോളവല്‍ക്കരണത്തിന്റെ കാണാച്ചരടുകള്‍ കര്‍ഷകനെ പിഴപ്പിച്ചപ്പോള്‍ നഷ്ടപ്പെട്ടത് നമ്മുടെ ഭക്ഷ്യസമൃദ്ധിയും ആരോഗ്യവുമാണ്. ഈ തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ പ്രേരണ. തിരിമുറിയാതെ ചെയ്യുന്ന തിരുവാതിരയും കുപ്പയിലും പൊന്നുവിളയിക്കുന്ന കുംഭമഴയും വരുംതലമുറ അറിയണം. മണ്ണും മനുഷ്യനും തമ്മിലുണ്ടായിട്ടുള്ള അകല്‍ച്ച കുറച്ചാല്‍ മാത്രമേ നമ്മുടെ കാര്‍ഷിക സംസ്കാരത്തിന് മുക്തിയുള്ളൂ. അതിനുള്ള പ്രായോഗികപഠനങ്ങളും ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Ente Krishiyarivukal
കൃഷിമികവിനുള്ള സംസ്ഥാനസർക്കാർ പുരസ്കാരജേതാവിന്റെ അസാധാരണ പരീക്ഷണങ്ങളുടെ നോട്ട്ബുക്കാണിത്. സസ്യവളർച്ചയിലും വിളപൊലിമയിലും കീടനിയന്ത്രണത്തിലും ഫലപ്രദമായിത്തീരുന്ന ജൈവപരിപാലനരീതികളാണ് ഈ കൃഷിക്കാരനു പങ്കുവെക്കുവാനുള്ളത്. കാർഷികാഭിവൃദ്ധിയുടെയും ആരോഗ്യജീവനത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും പാഠങ്ങൾ.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Veettuvalappile Malsyakrishi
വീട്ടുപരിസരങ്ങളില്‍ മിതമായ ചെലവില്‍ വളര്‍ത്താനാകുന്നതും വിപണിയില്‍ ഏറെ ആവശ്യക്കാരുള്ളതുമായ മത്സ്യങ്ങളെക്കുറിച്ചാണ് – അവയുടെ ശാസ്ത്രീയപരിപാലനത്തെക്കുറിച്ചാണ് ഈ പുസ്തകം. വളര്‍ത്തുമത്സ്യങ്ങളുടെ വളര്‍ച്ച-തീറ്റ-പ്രജനന-വിളവ് രീതികളാണ് ആദ്യഭാഗത്ത്. ചെമ്മീന്‍, ഞïണ്ട് കൃഷിയുടെ അടിസ്ഥാനപാഠങ്ങളും രോഗ-പ്രതിരോധ മാര്‍ഗങ്ങളുമാണ് ശേഷമുള്ള താളുകളില്‍. മനോഹരവര്‍ണങ്ങളാല്‍ അക്വേറിയങ്ങളില്‍ കൗതുകക്കാഴ്ചയൊരുക്കുന്ന അലങ്കാരമത്സ്യങ്ങളിലെ ഏയ്ഞ്ചല്‍ ഫിഷ്, ഗ്ലോ ഫിഷ്, ഗപ്പി, ഗോള്‍ഡ് ഫിഷ്, ഗൗരാമി, ചിത്രശലഭമത്സ്യം ഉള്‍പ്പെടെയുള്ള മുഖ്യയിനങ്ങളെയും അവയുടെ പ്രത്യേകതകളെയും തുടര്‍ന്ന് പരിചയപ്പെടാം.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Alankaara Chedikal
കേരളത്തിലെ ഉദ്യാനപ്രമികളുടെ മനസ്സറിഞ്ഞ് എഴുതിയ പുസ്തകം. അലങ്കാരച്ചെടികളെ സ്നേഹിക്കുന്നവരുടെ ഇടയില്‍ സജീവമായി ചര്ച്ചചെയ്യപ്പെടുന്നവയാണ് ഇതില്‍ പരിചയപ്പെടുത്തുന്ന ഓരോ ഇനവും.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Vayalarivu
ഗ്രാമത്തിന്റെ അന്നപാത്രവും ജലസംരക്ഷണകേന്ദ്രവും ജന്തുസസ്യവൈവിധ്യത്തിന്റെ സങ്കേതവും പൊതു ഇടവുമായിരുന്ന വയലേലകളെ, കൃഷിക്കാലത്തിന്റെ എല്ലാ നന്മകളെയും തിരിച്ചുപിടിക്കാന്‍ ഒരു പുസ്തകം. ആഹാരവും ആരോഗ്യവും വ്യായാമവും ആനന്ദവുമൊക്കെ പരസ്പരപൂരകമാകുന്ന ഒരു ജീവിതരീതിയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള ഒരു കൃഷിഗീത
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Alankara Orchidukal
കേരളത്തില്‍ പ്രചാരത്തിലുള്ള അലങ്കാര ഓര്ക്കിഡിനങ്ങളുടെ പ്രത്യേകതകളും കൃഷിരീതികളും വര്‍ണചിത്രങ്ങളുടെ സഹായത്തോടെ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം. ഓര്‍ക്കിഡ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ ഈ കൈപ്പുസ്തകത്തിലെ ഓരോ ലേഖനവും ഓര്‍ക്കിഡ് പോലെ ആകര്‍ഷകം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
-
Pazhangal Azhakinum Arogyathinum
പ്രാഫ. ജേക്കബ് വര്‍ഗീസ് കുന്തറയും ഡോ. മിനി. പി. മത്തായിയും ചേര്‍ന്നു രചിച്ച “പഴങ്ങള്‍ അഴകിഌം ആരോഗ്യത്തിഌം’ എന്ന ഗ്രന്ഥം കേരളത്തില്‍ ലഭ്യമായതും നമ്മുടെ കാലാവസ്ഥയില്‍ കൃഷി ചെയ്യുവാന്‍ യോജിച്ചതുമായ വിവധതരം പഴങ്ങളുടെ സസ്യവിവരണം, കൃഷിരീതി, പോഷകമൂല്യം, സംസ്കരണം എന്നിവയെ സംബന്ധിച്ചുള്ള ശാസ്ത്രീയമായ അറിവ് നല്കുവാന് അങ്ങേയറ്റം പര്യാപ്തമാണ്. നമ്മുടെ നാട്ടില്‍ പണ്ട് സുലഭമായിരുന്ന മുള്ളന്‍ ആത്ത, മഞ്ജനാത്തി (നോനി) തുടങ്ങിയവയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുവാഌം ഈ ഗ്രന്ഥം അവസരമൊരുക്കുന്നു.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Poontottam
പൂക്കളേയും പൂച്ചെടികളേയും ഇഷ്ടപ്പെടുന്നവര്‍ക്കായി പൂന്തോട്ടനിര്മാണത്തിന്റെ ശാസ്ത്രവും കലയും പ്രതിപാദിക്കുന്ന പുസ്തകം. പുതുതായി പൂന്തോട്ടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും സ്വന്തം പൂന്തോട്ടത്തിന് പുതുമയുടെ സ്പര്‍ശം നല്കാനാഗ്രഹിക്കുന്നവര്ക്കും ഏറെ പ്രയോജനപ്രദം.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.














