Paariparakkum Kunjuvillakkukal
Author: Savitha Sunilkumar
-20%
കുട്ടികളുടെ മനസ്സിൽ പ്രകാശത്തരികളും കുളിർത്തുള്ളികളുമായി, മിന്നാമിനുങ്ങുകളുടെ കുഞ്ഞുവിളക്കുകൾ പോലെ പാറിനടക്കും ഈ സമാഹാരത്തിലെ 15 കഥകൾ. പ്രകൃതിയെയും അതിലെ അന്തേവാസികളായ ജന്തു – സസ്യജാലങ്ങളെയും ഇവ കൗതുകത്തോടെ തൊട്ടു തലോടുന്നു. ഈ കളിചിരിമുറ്റത്ത് സയൻസും സങ്കല്പവും ഉറ്റചങ്ങാതികളായി തോളുരുമ്മുന്നു. കവിതകളും ചിത്രങ്ങളുമായി കൂട്ടുകാരിലേക്കെത്തുന്ന ഈ കഥകൾ ഒച്ചകളുടെയും നിറങ്ങളുടെയും ഒരു പുത്തൻ മേച്ചിൽപ്പുറം തന്നെയാണ് തീർക്കുന്നത്.
“നന്മയുടെയും കരുണയുടെയും കുഞ്ഞു വിളക്കുകൾ കൊളുത്തിവെക്കുന്ന കൃതി”.
– അവതാരികയിൽ വിജയ് നായർ
SKU: 4183 Categories: Stories, Children's Literature, New Arrivals - Other Publishers












