Velayudhan Panickassery
- 2
-
Chumbanathekurichu Oru Kauthugapadanam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.വിജ്ഞാനവും വൈചിത്ര്യവും ചേരുന്ന ലഘുപന്യാസങ്ങളുടെ സമാഹാരമാണിത്. ലജ്ജാലുക്കളായ പ്രണയികളും ഉന്മാദികളായ പ്രതിഭകളും ഇവിടെ കരംകോർക്കുന്നു. മൂക്കാണുപോലും ഇവിടെ സൗന്ദര്യത്തിൻ്റെ പരമമായ അളവുകോൽ. പിശുക്കരും നട്ടെല്ലില്ലാത്തവരുമത്രെ പ്രതിശ്രുതവരന്മാർ. അധരസൂനങ്ങൾ കവർന്നുള്ള മധുപാനവിദ്യയുടെ രസതന്ത്രവും ബലതന്ത്രവും, ആവേശകരമായ ഒരു ദീർഘചുംബനത്തിലെന്നപോലെ ഇവിടെ അനാവരണംചെയ്യപ്പെടുന്നു. നായയ്ക്കും പൂച്ചയ്ക്കുമായി എഴുതപ്പെട്ട ഒസ്യത്തുകളും വായിക്കാം. കച്ചിക്കോലങ്ങളും കരിരൂപങ്ങളും കണ്ണേറിനെയും കരിനാക്കിനെയും അകറ്റിനിർത്തുന്നതും ഒറ്റക്കണ്ണന്മാരുടെ പളുങ്കുകണ്ണ് സർഗപ്രകാശത്താൽ തിളങ്ങുന്നതും കാണാം.
പത്ത് വ്യത്യസ്‌ത ലേഖനങ്ങളുടെ സമാഹാരം -
Keralam enna samskaram
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.സഞ്ചാരവും വ്യാപാരവുമായി നമ്മുടെ പ്രാചീനനാവികര്‍ താണ്ടിയ സമുദ്രദൂരങ്ങള്‍; ഇംഗ്ലണ്ടിലെ പാര്‍ലമെന്റിനോട് ലോഗൻ തുലനംചെയ്ത നമ്മുടെ ഗ്രാമസഭകള്‍; മുക്കാലിയില്‍ കെട്ടിയുള്ള അടി മുതല്‍ കഴുവേറ്റല്‍ വരെയുള്ള ശിക്ഷാരീതികള്‍; വിദേശീയരുടെ ആഗമനം നാടിനു നല്കിയ ആധുനികതയുടെ മുഖം; ഏകോദരസഹോദരങ്ങളെപ്പോലെ ഭിന്നമതസ്ഥര്‍ പുലര്‍ന്ന ദേശപ്പെരുമ രേഖപ്പെടുത്തിയ ബാര്‍ബോസ; കേരളീയനിത്യജീവിതവും മലയാളത്തനിമയും ഉറഞ്ഞുകൂടിയ ‘സാഹിത്യഗുളിക’കളായ പഴഞ്ചൊല്ലുകൾ … ? കേരളചരിത്രത്തിന്റെ ഉള്ളറകളിലേക്കാണ് ഈ പുസ്തകം ഇറങ്ങിച്ചെല്ലുന്നത്.

